എംഡിഎംഎയുമായി രണ്ട് മലയാളികൾ അറസ്റ്റിൽ

ബംഗളൂരു: എം.ഡി.എം.എ മയക്കുമരുന്നുമായി രണ്ട് മലയാളികൾ മംഗളൂരുവിൽ പിടിയിൽ. മഞ്ചേശ്വരം ഹൊസബെട്ടുവിലെ ഗുഡ്ഡകേരി വീട്ടിൽ പി.എ. മുസ്തഫ (37), കുഞ്ചത്തൂർ മജലഗുഡ്ഡ വീട്ടിൽ എ. ശംസുദ്ദീൻ (38) എന്നിവരാണ് അറസ്റ്റിലായത്. മംഗളൂരു ക്രൈം ബ്രാഞ്ച് പോലീസാണ് ഇവരെ അറസ്റ്റ് ചെയ്തത്. മയക്കുമരുന്ന് കൂടാതെ ഡിജിറ്റൽ അളവ് തൂക്ക ഉപകരണം, മൊബൈൽ ഫോണുകൾ എന്നിവയും ഇവരിൽ നിന്ന് പിടിച്ചെടുത്തു.

Read More

കേരളത്തിലേക്കുള്ള യാത്രക്കിടെ ബസിൽ നിന്നും രാസലഹരി പിടികൂടി

ബെംഗളുരു: ബെംഗളുരു – കൊച്ചി റൂട്ടില്‍ സര്‍വീസ് നടത്തുന്ന ടൂറിസ്റ്റ് ബസില്‍ ലഹരിമരുന്ന് കടത്തുന്നതിനിടെ യുവതിയും യുവാവും അറസ്റ്റിൽ. നോര്‍ത്ത്പറവൂര്‍ മന്നം മാടേപ്പടിയില്‍ സജിത്ത് (28), പള്ളിത്താഴം വലിയപറമ്പില്‍ സിയ (32) എന്നിവരെയാണ് 50ഗ്രാം രാസലഹരിയുമായി ആന്റി നാര്‍ക്കോട്ടിക് സ്പെഷ്യല്‍ ആക്ഷൻഫോഴ്സും അങ്കമാലി പോലീസും ചേര്‍ന്ന് പിടികൂടിയത്. ജില്ലാ പോലീസ് മേധാവി വിവേക്‌കുമാറിന് ലഭിച്ച രഹസ്യവിവരത്തെത്തുടര്‍ന്ന് അങ്കമാലി കെ.എസ്.ആര്‍.ടി.സി സ്റ്റാൻഡിനു മുന്നില്‍ വാഹനം തടഞ്ഞ് പരിശോധിക്കുകയായിരുന്നു. ബാഗില്‍ പ്രത്യേക അറയുണ്ടാക്കി ഒളിപ്പിച്ച നിലയിലായിരുന്നു ലഹരിമരുന്ന്. മഡിവാളയില്‍ നിന്ന് ഗ്രാമിന് നാലായിരത്തോളം രൂപയ്ക്കാണ് വാങ്ങിയത്. നാലിരട്ടി…

Read More

100 കിലോ കഞ്ചാവുമായി രണ്ട് പേർ അറസ്റ്റിൽ 

ചെന്നൈ : ആന്ധ്രാപ്രദേശിൽ നിന്ന് 100 കിലോ കഞ്ചാവുമായി രണ്ടുപേരെ പിടികൂടി. ഈറോഡ് സ്വദേശി സദാശിവം (30), തിരുച്ചിറപ്പളളി സ്വദേശി പാണ്ഡീശ്വരൻ (25) ആണ് പിടിയിലായത്. വെല്ലൂർ ജില്ലയിൽ കാട്പാടിക്കടുത്ത ക്രിസ്ത്യൻപേട്ട് ചെക്ക്‌പോസ്റ്റിനുസമീപം നടത്തിയ വാഹനപരിശോധനയിലാണ് പ്രത്യേക പോലീസ് സംഘം സംശയാസ്പദമായ നിലയത്തിൽ ട്രക്ക് കണ്ടെത്തിയത്. വണ്ടി തടഞ്ഞുനിർത്തി പരിശോധിച്ചപ്പോൾ പ്ലാസ്റ്റിക് കവറുകളിൽ പൊതിഞ്ഞ കഞ്ചാവ് പിടിച്ചെടുത്തു. ലോറിയും പിടിച്ചെടുത്തു.വിശദമായ അന്വേഷണം നടത്തുകയാണ്.

Read More

ബെംഗളൂരു കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന വന്‍ മയക്കുമരുന്നു മാഫിയാ സംഘത്തിലെ പ്രധാനി പിടിയിൽ

ബെംഗളൂരു: ലഹരി വ്യാപാരസംഘത്തിലെ പ്രധാനിയായ സുഡാന്‍ സ്വദേശിയെ ബെംഗളൂരു നഗരത്തിൽ നിന്ന് കൊല്ലം ഈസ്റ്റ് പോലീസ് പിടികൂടി. റാമി ഇസുല്‍ദിന്‍ ആദം അബ്ദുള്ള (23) ആണ് കേരള പോലീസിന്റെ പിടിയിലായത്. ഒക്ടോബര്‍ എട്ടിന് കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡിനുസമീപത്തുനിന്ന് 75 ഗ്രാം എം.ഡി.എം.എ.യുമായി ഇരവിപുരം ബാദുഷ മന്‍സിലില്‍ ബാദുഷയെ (23) പിടികൂടിയിരുന്നു. ഇതിനെ തുടര്‍ന്ന് പ്രത്യേക അന്വേഷണ സംഘത്തെ രൂപവത്കരിച്ച് ഇയാളുടെ മയക്കുമരുന്നു ഉറവിടത്തെ സംബന്ധിച്ച് നടത്തിയ ശ്രമകരമായ അന്വേഷണത്തിനൊടുവിലാണ് റാമി പിടിയിലായത്. പ്രതികള്‍ക്ക് ഇടനിലക്കാരിയായിനിന്ന ആഗ്‌നസ് എന്ന യുവതിയെ ബെംഗളൂരുവില്‍നിന്ന് 16-ന് പിടികൂടിയിരുന്നു. യുവതിയില്‍നിന്ന്…

Read More

പരുത്തി കൃഷിക്കൊപ്പം കഞ്ചാവ് ചെടി വളർത്തിയ കർഷകൻ അറസ്റ്റിൽ

ബെംഗളുരു: പരുത്തി കൃഷിക്കൊപ്പം കഞ്ചാവ് ചെടികൾ നട്ടു വളർത്തിയ കർഷകൻ അറസ്റ്റിൽ. ബീദർ വിജയനഗര താണ്ഡ സ്വദേശി ശിവാജി റാത്തോഡിനെയാണ് അറസ്റ്റ് ചെയ്തത്. 63.86 കിലോ വരുന്ന ഇതിന് 25.54 ലക്ഷം രൂപ വിലവരുമെന്ന് പോലീസ് പറഞ്ഞു.

Read More

കേരളത്തിലേക്ക് ലഹരി കടത്തുന്നതിനിടെ എം.​ഡി.​എം.​എ​യു​മാ​യി മലയാളി യുവാക്കൾ അറസ്റ്റിൽ  

ബെംഗളൂരു: കാ​റി​ൽ ഒ​ളി​പ്പി​ച്ചു​ക​ട​ത്തു​ക​യാ​യി​രു​ന്ന എം.​ഡി.​എം.​എ​യു​മാ​യി കു​റ്റ്യാ​ടി സ്വ​ദേ​ശി​ക​ളാ​യ ര​ണ്ട് യു​വാ​ക്ക​ളെ ത​ല​ശ്ശേ​രി​യി​ൽ പോ​ലീ​സ് പി​ടി​കൂ​ടി. കു​റ്റ്യാ​ടി മ​രു​തോ​ങ്ക​ര​യി​ലെ പു​ളി​ക്ക​ൽ വീ​ട്ടി​ൽ പി.​എം. ന​ബീ​ൽ (34), അ​ടു​ക്ക​ത്ത് തൈ​യ്യാ​ർ​ക്ക​ണ്ടി വീ​ട്ടി​ൽ ടി.​കെ. അ​നൂ​പ് (38) എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ത​ല​ശ്ശേ​രി സ്റ്റേ​ഷ​ൻ പ​രി​ധി​യി​ലെ സൈ​ദാ​ർ പ​ള്ളി​ക്ക​ടു​ത്ത് എ​സ്.​ഐ സ​ജേ​ഷ് സി. ​ജോ​സി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ വാ​ഹ​ന പ​രി​ശോ​ധ​ന​ക്കി​ട​യി​ലാ​ണ് ഇ​വ​ർ പി​ടി​യി​ലാ​യ​ത്. ഇ​വ​രി​ൽ​ നി​ന്ന് 85.005 ഗ്രാം ​എം.​ഡി.​എം.​എ പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. ക​ണ്ണൂ​രി​ലു​ള്ള​യാ​ൾ​ക്ക് വി​ൽ​പ​ന​ക്കാ​യി ക​ട​ത്തി​ക്കൊ​ണ്ടു​പോ​വു​ക​യാ​യി​രു​ന്നു എം.​ഡി.​എം.​എ. കാ​റി​ലെ ഡാ​ഷ് ബോ​ർ​ഡി​ൽ പ്ലാ​സ്റ്റി​ക് ക​വ​റി​ൽ പൊ​തി​ഞ്ഞു സൂ​ക്ഷി​ച്ച നി​ല​യി​ലാ​യി​രു​ന്നു.…

Read More

ബെംഗളൂരുവിൽ നിന്നും എത്തിക്കുന്നത് മാരക ലഹരി മരുന്നുകൾ; കോഴിക്കോട് സ്വദേശി പിടിയിൽ 

കൊല്ലം: ബെംഗളൂരുവിൽ നിന്നെത്തിയ ആഡംബര ബസ്സിൽ കൊട്ടിയത്ത് ഇറങ്ങുന്നതിനിടെ ലക്ഷങ്ങൾ വിലവരുന്ന 71 ഗ്രാം എം.ഡി.എം.എയുമായി ബി.ഡി.എസ് വിദ്യാർഥി പോലീസ് പിടിയിലായി. കോഴിക്കോട് പൂനൂർ കിഴക്കോത്ത് പുതുപറമ്പിൽ വീട്ടിൽ പി.പി. നൗഫൽ (28) ആണ് അറസ്റ്റിലായത്. ഇയാൾ കൊല്ലത്തെ ഒരു സ്വകാര്യ മെഡിക്കൽ കോളജിലെ അവസാന വർഷ ബി.ഡി.എസ് വിദ്യാർഥിയാണെന്ന് പോലീസ് പറഞ്ഞു. ഇന്ന് പുലർച്ചെ ആറോടെ കൊട്ടിയം ജങ്ഷനിൽ വച്ചാണ് നൗഫൽ പിടിയിലായത്. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ബസിൽ നിന്നിറങ്ങിയ ഉടൻ തന്നെ നൗഫലിനെ കസ്റ്റഡിയിലെടുത്തു. ബാഗ് പരിശോധിച്ചപ്പോഴാണ് മാരക ലഹരി വസ്തു…

Read More

മൈസൂരുവിൽ നിന്ന് കേരളത്തിലേക്കുള്ള യാത്രക്കിടെ എംഡിഎംഎ യുമായി മലയാളി യുവാവ് പിടിയിൽ 

ബെംഗളൂരു: വാഹന പരിശോധനക്കിടെ മാരക മയക്കുമരുന്നായ എംഡിഎംഎയുമായി യുവാവിനെ മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റ് അധികൃതർ പിടികൂടി. കോഴിക്കോട് താഴെക്കോട് മുക്കം കരികുഴിയാൻ വീട്ടിൽ കെ.കെ ഷർഹാൻ(31) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 93 ഗ്രാം എംഡിഎംഎ പോലീസ് കണ്ടെടുത്തു. മൈസൂരുവിൽ നിന്ന് കോഴിക്കോടേക്ക് പോവുകയായിരുന്ന കെഎസ്ആർടിസി ബസിൽ നിന്നാണ് ഷർഹാനെ എംഡിഎംഎയുമായി പിടികൂടിയത്. ഇയാളെ തുടർ നടപടികൾക്കായി ബത്തേരി എക്സൈസ് റേഞ്ച് ഓഫീസിന് കൈമാറി. എക്സൈസ് ഇൻസ്പെക്ടർ എ.ജി തമ്പി,പിഇഒമാരായ രാജേഷ് കോമത്ത്,പി.കെ മനോജ്,സിഇഒമാരായ കെ.വി രാജീവൻ,കെ.എം മഹേഷ് എന്നിവരടങ്ങുന്ന സംഘമാണ് പരിശോധന നടത്തിയത്.

Read More

വാഹന പരിശോധനയ്ക്കിടെ മലയാളി യുവാവിൽ നിന്നും മെത്താഫെറ്റമിൻ പിടികൂടി

ബെംഗളൂരു : വയനാട് മുത്തങ്ങയിൽ വാഹന പരിശോധനയ്ക്കിടെ യുവാവിൽ നിന്നും മെത്താഫെറ്റമിൻ പിടികൂടി. 1.5 ഗ്രാം മെത്താഫെറ്റമിനുമായി കോഴിക്കോട് വടകര സ്വദേശി മുഹമ്മദ് സിജാദാണ് പിടിയിലായത്. മൈസൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന കർണാടക ആർട്ടിസി ബസ്സിലായിരുന്നു പ്രതി ഉണ്ടായിരുന്നത്. സംശയം തോന്നി പരിശോധിച്ചപ്പോഴാണ് മെത്തെഫെറ്റമിൻ കിട്ടിയത്. പ്രതിയെ അറസ്റ്റിന് ശേഷം തുടർ നടപടിക്കായി സുൽത്താൻ ബത്തേരി എക്‌സൈസ് റേഞ്ച് ഓഫീസർക്ക് കൈമാറി.

Read More

കാറിൽ ഡോക്ടർമാരുടെ സ്റ്റിക്കർ ഒട്ടിച്ച് കേരളത്തിലേക്ക് ലഹരി കടത്ത് ; മലയാളി യുവാക്കൾ അറസ്റ്റിൽ 

ബെംഗളൂരു: നഗരത്തിൽ നിന്ന് ലഹരി ഉത്പന്നങ്ങള്‍ എത്തിക്കുന്ന സംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍. ഒറ്റപ്പാലം സ്വദേശികളായ കറുപ്പംവീട്ടില്‍ റഷീദ് (37), മാങ്ങാട്ടുവളപ്പില്‍ റിഷാന്‍ (30) എന്നിവരെയാണ്‌ വിയ്യൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. വിയ്യൂരില്‍ വാഹനപരിശോധനയിലാണ് പ്രതികള്‍ കുടുങ്ങിയത്. ബെംഗളൂരുവില്‍ നിന്നും കോയമ്പത്തൂരില്‍ നിന്നും വന്‍തോതില്‍ നിരോധിത ലഹരിവസ്തുക്കള്‍ കേരളത്തിലേക്ക് കടത്തിക്കൊണ്ടുവന്ന് ഇടനിലക്കാര്‍ക്ക് വില്‍ക്കുകയാണ് പ്രതികള്‍. പ്രതികളില്‍ നിന്ന് 17,000 രൂപയും മൊബൈല്‍ഫോണുകളും ഒരു ലക്ഷം രൂപ വിലവരുന്ന ലഹരിഉത്പന്നങ്ങളും കണ്ടെടുത്തു. ആഢംബര കാറുകളില്‍ ഡോക്ടര്‍മാരുടെ സ്റ്റിക്കര്‍ ഒട്ടിച്ചാണ് ലഹരി കടത്തിയിരുന്നത്. സംഘത്തില്‍ നിരവധി പേരുണ്ടെന്നാണ് പോലീസ്…

Read More