ചെന്നൈ : വിവിധപദ്ധതികൾക്കുള്ള കേന്ദ്രവിഹിതം ഉടൻ അനുവദിക്കണമെന്നാവശ്യപ്പെട്ട് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ വെള്ളിയാഴ്ച ഡൽഹിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കണ്ടു. കൂടിക്കാഴ്ച സൗഹാർദപരമായിരുന്നെന്നും ഫലമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സ്റ്റാലിൻ പറഞ്ഞു. ചെന്നൈ മെട്രോ റെയിലിന്റെ രണ്ടാംഘട്ട പ്രവൃത്തികൾക്കുള്ള പണം അനുവദിക്കുക, സമഗ്ര ശിക്ഷാ അഭിയാനുള്ള കേന്ദ്രവിഹിതം തടഞ്ഞുവെച്ചത് അനുവദിക്കുക എന്നീ ആവശ്യങ്ങളാണ് പ്രധാനമായും സ്റ്റാലിൻ ഉന്നയിച്ചത്. തമിഴ്‌നാട്ടിൽനിന്നുള്ള മീൻപിടിത്തക്കാർ ശ്രീലങ്കയിൽ അറസ്റ്റിലാവുന്ന സംഭവങ്ങൾ തടയുന്നതിന് പ്രധാനമന്ത്രി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങളടങ്ങിയ നിവേദനവും മുഖ്യമന്ത്രി സമർപ്പിച്ചു. പ്രധാനമന്ത്രിയെ ഷാൾ അണിയിച്ച സ്റ്റാലിൻ തമിഴ്‌നാട്ടിൽനിന്നുള്ള…
Read MoreTag: india
ഇന്ത്യ ഏകദിന ലോകകപ്പ് നേടിയാൽ ബീച്ചിലൂടെ നഗ്നയായി ഓടുമെന്ന് നടി
വിശാഖപട്ടണം: ഇന്ത്യ ഏകദിന ലോകകപ്പ് നേടിയാൽ വിശാഖപട്ടണത്തെ ബീച്ചിലൂടെ നഗ്നയായി ഓടുമെന്ന് തെലുങ്ക് നടി രേഖ ഭോജ്. ഫെയ്സ്ബുക്ക് കുറിപ്പിലൂടെയായിരുന്നു നടിയുടെ പ്രതികരണം. പോസ്റ്റ് പങ്കുവെച്ചതിന് പിന്നാലെ നിരവധിയാളുകളാണ് നടിയെ വിമർശിച്ച് രംഗത്തെത്തുന്നത്. ശ്രദ്ധ പിടിച്ചുപറ്റാനുള്ള നടിയുടെ ശ്രമമാണിതെന്ന് ചിലർ കുറിച്ചു. നിരവധിയാളുകൾ പരിഹാസ കമെന്റുകളുമായും എത്തി. പിന്നാലെ വിശദീകരണവുമായി നടി തന്നെയെത്തി. ഇന്ത്യൻ ടീമിനോടുള്ള ആരാധനയും സ്നേഹവുമാണ് താൻ പ്രകടിപ്പിച്ചതെന്ന് നടി വ്യക്തമാക്കി. ഹ്രസ്വ ചിത്രങ്ങളിലൂടെ സിനിമയിലേയ്ക്ക് എത്തിയ താരമാണ് രേഖ ഭോജ്. സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമായ താരം പ്രധാന വിഷങ്ങളിലൊക്കെ…
Read Moreപാൻ കാർഡ് നഷ്ടപ്പെട്ടോ? ടെൻഷൻ വേണ്ട!!! ഇങ്ങനെ ചെയ്താൽ മതി
മറ്റെല്ലാ രേഖകളേയും പോലെ തന്നെ വളരെ പ്രധാനപ്പെട്ട രേഖയാണ് പാൻ കാർഡ്. മിക്ക ഇടപാടുകൾക്കും പാൻ കാർഡ് നിർബന്ധമാണ്. ബാങ്ക്, വസ്‌തു സംബന്ധമായ ഇടപാടുകൾ, ഇൻകംടാക്‌സ് തുടങ്ങിയവയ്ക്ക് പാൻ കാർഡ് നിർബന്ധമാക്കിയിട്ടുണ്ട്. പാൻ കാർഡ് നഷ്ടപ്പെട്ടാൽ പുതിയത് ലഭിക്കുന്നതിന് ഓൺലൈൻ വഴി അപേക്ഷ നൽകിയാൽ മതി. ഓൺലൈനിൽ സ്വന്തമായി പാൻകാർഡ് അപേക്ഷിക്കാൻ ഇങ്ങനെ ചെയ്യാം ആദ്യം ഗൂഗിളിൽ പോയി പ്രിന്റ് പാൻ കാർഡ് എന്ന് സെർച്ച് ചെയ്യുക. അപ്പോൾ പാൻ കാർഡ് റീപ്രിന്റ് ചെയ്യുക – UTIITSL എന്ന പോർട്ടൽ കാണും. അതിൽ ക്ലിക്ക്…
Read Moreഗർഭ നിരോധനം ഇനി ആണിനുമാകാം; ഇന്ത്യയുടെ പുതിയ കാൽവയ്പ്പ്
ന്യൂഡൽഹി: ഗര്‍ഭനിരോധനമാര്‍ഗങ്ങളിലെ ലിംഗവിവേചനത്തിനു ഇനി വിരാമം. സ്ത്രീകളിൽ മാത്രം ചെയ്തിരുന്ന ഈ രീതി ഇനി പുരുഷന്മാർക്കും സ്വീകരിക്കാം. ജനസംഖ്യാനിയന്ത്രണത്തിനുള്ള ഏറ്റവും ഫലപ്രദവും ലളിതവുമായ മാര്‍ഗത്തിനാണ് ഇന്ത്യയുടെ പുതിയ കണ്ടെത്തൽ. പുരുഷന്മാര്‍ക്കുള്ള ഒറ്റത്തവണ കുത്തിവെപ്പ് ഫലപ്രദമെന്ന് തെളിഞ്ഞു. ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചാണ് ഇതിനായി മരുന്ന് വികസിപ്പിച്ചത്. റിവേഴ്സിബിള്‍ ഇന്‍ഹിബിഷന്‍ ഓഫ് സ്പേം അണ്ടര്‍ ഗൈഡന്‍സ് (ആര്‍.ഐ.എസ്.യു.ജി.) സങ്കേതമുപയോഗിച്ചുള്ള രീതിയാണ് 99 ശതമാനം ഫലപ്രാപ്തി കൈവരിച്ചിരിക്കുന്നത്. ബീജാണുക്കളുടെ തലയും വാലും പ്രവര്‍ത്തിക്കാതാക്കുന്നതാണ് ഈ രീതി. മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണവും മികച്ച ഫലം നല്‍കിയതോടെ വാണിജ്യോത്പാദനത്തിനുള്ള…
Read Moreപാഠപുസ്തകങ്ങളിൽ രാജ്യത്തിന്റെ പേര് ഇനി ‘ഇന്ത്യ’യെന്നതിന് പകരം ‘ഭാരത്’
ന്യൂഡൽഹി: പാഠപുസ്തകങ്ങളിൽ രാജ്യത്തിന്റെ പേര് ‘ഇന്ത്യ’ എന്നതിന് പകരം ഭാരത് എന്ന് ഉപയോഗിക്കാൻ എൻസിആർടി സമിതിയുടെ ശുപാർശ. ഏഴ് അംഗസമിതി ഏകകണ്ഠമായാണ് ശുപാർശ ചെയ്തതെന്ന് സമിതി അധ്യക്ഷൻ സിഐ ഐസക് പറഞ്ഞു. ഭാരത് എന്നത് ഏറെ പഴക്കമുള്ള പേരാണെന്നും ഏഴായിരം വർഷം പഴക്കമുള്ള വിഷ്ണുപുരാണത്തിൽ പോലും ഭാരതമെന്നാണ് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ എന്ന് പേര് ഉപയോഗിക്കാൻ തുടങ്ങിയത് ഈസ്റ്റ് ഇന്ത്യകമ്പനിയുടെ വരവോടെയാണ്. പുരാതന ചരിത്രമെന്നത് ഇനി മുതൽ ക്ലാസിക്കൽ ചരിത്രമെന്നാക്കും. പുരാതന, മധ്യകാല, ആധുനിക കാല ചരിത്രമെന്ന വിഭജനം ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.…
Read Moreമെട്രോയേക്കാള്‍ വേഗം, 15 മിനിറ്റ് ഇടവിട്ട് ട്രെയിനുകള്‍; നമോ ഭാരതിന് തുടക്കം
ന്യൂഡല്‍ഹി: രാജ്യത്തെ ആദ്യ സെമി സ്പീഡ് റീജിയണല്‍ റെയില്‍ സര്‍വീസായ റാപിഡ് എക്‌സിന് നമോ ഭാരത് എന്നു നാമകരണം ചെയ്തു. ഉദ്ഘാടനത്തിന് ശേഷം നാളെ മുതല്‍ പൊതുജനങ്ങള്‍ക്കായി സര്‍വീസ് തുടങ്ങും. ഡല്‍ഹി-ഗാസിയാബാദ്- മീററ്റിലാണ് റീജിയണല്‍ റെയില്‍ സര്‍വീസ് ഇടനാഴിയുള്ളത്. നിലവില്‍ അഞ്ച് സ്‌റ്റേഷനുകളിലാണ് ട്രെയിന് സ്‌റ്റോപ്. ഷാഹിബാബാദ്, ഗാസിയാബാദ്, ഗുല്‍ധര്‍, ദുഹയ് തുടങ്ങിയ ഡിപ്പോകളില്‍ നിന്നാണ് സര്‍വീസ്. 160 കിലോമീറ്ററാണ് പരമാവധി വേഗം. നിലവില്‍ അത്രയും വേഗത്തില്‍ സര്‍വീസ് നടത്തില്ല. രാവിലെ 6 മുതല്‍ 11 മണിവരെയാണ് ട്രെയിന്‍ സമയം. ഓരോ 15 മിനിറ്റ്…
Read Moreരാജ്യത്തിന്റെ പേരു മാറ്റുന്നതായി അഭ്യൂഹം
ന്യൂഡല്‍ഹി: ജി 20 ഉച്ചകോടിയുടെ വിരുന്നിനായി പുറത്തിറക്കിയ ക്ഷണക്കത്ത് ചൂണ്ടിക്കാട്ടി, രാജ്യത്തിന്റെ പേരു മാറ്റുമെന്ന് അഭ്യൂഹം. ഇതിനാണ് പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിച്ചു ചേര്‍ത്തതെന്നാണ് അഭ്യൂഹം പ്രചരിക്കുന്നത്. രാജ്യത്തിന്റെ പേര് ഇന്ത്യ ഒഴിവാക്കി ഭാരത് എന്നു മാത്രമാക്കി മാറ്റും. ഇതുസംബന്ധിച്ച ബിൽ അവതരിപ്പിക്കുമെന്നുമാണ് അഭ്യൂഹം. ജി 20 ഉച്ചകോടിക്കിടെ രാഷ്ട്രപതി നല്‍കുന്ന അത്താഴ വിരുന്നിനുള്ള ക്ഷണക്കത്തില്‍ പ്രസിഡന്റ് ഓഫ് ഇന്ത്യ എന്നതിനു പകരം, പ്രസിഡന്റ് ഓഫ് ഭാരത് എന്നു മാറ്റിയതാണ് അഭ്യൂഹത്തിന് തുടക്കമിട്ടത്. കോണ്‍ഗ്രസ് നേതാവ് ജയ്‌റാം രമേശ് ഇക്കാര്യം ചൂണ്ടിക്കാട്ടി എക്‌സില്‍ കുറിച്ചതോടെയാണ്…
Read More