ബെംഗളൂരു: ശ്വാസതടസ്സ അസുഖങ്ങളുള്ളവരും പനി പോലെയുള്ള അസുഖങ്ങളുള്ളവരും നിർബന്ധമായും കോവിഡ് പരിശോധന നടത്തണമെന്ന് നിർദേശം. ഇതുസംബന്ധിച്ച് ആരോഗ്യവകുപ്പ് ജീവനക്കാർക്ക് നിർദേശം നൽകിയതായി ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടുറാവു പറഞ്ഞു. ദിനേന 7000ത്തിലേറെ കോവിഡ് പരിശോധനകൾ നടത്തുന്നുണ്ട്. ഇതിൽ ശരാശരി 3.82 ശതമാനമാണ് പോസിറ്റിവിറ്റി നിരക്ക്. ദിവസം ചെല്ലും തോറും പോസിറ്റിവിറ്റി നിരക്ക് വർധിച്ചുവരികയാണ്. അയൽ സംസ്ഥാനമായ കേരളത്തിൽ കോവിഡ് കേസുകളുടെ കേസുകൾ കുറഞ്ഞുവരികയാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി. പനി ലക്ഷണങ്ങളുള്ളവരെയോ ശ്വാസസംബന്ധമായ അസുഖങ്ങളുള്ളവരെയോ കണ്ടെത്തിയാൽ നിർബന്ധമായും കോവിഡ് പരിശോധനക്ക് വിധേയമാക്കാനും കോവിഡ് രോഗികളെ സൂക്ഷ്മമായി നിരീക്ഷിക്കണമെന്നും…
Read MoreTag: karnataka
സംസ്ഥാനത്ത് പുതുതായി 328 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
ബെംഗളൂരു: സംസ്ഥാനത്ത് ആശങ്ക വർധിപ്പിച്ച് പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിൽ വർധന. 328 പേർക്ക് വെള്ളിയാഴ്ച കോവിഡ് സ്ഥിരീകരിച്ചു. ഏറെക്കാലത്തിനുശേഷം ഇതാദ്യമായാണ് ഒറ്റദിവസം ഇത്രയധികം പേർക്ക് രോഗം സ്ഥിരീകരിക്കുന്നത്. 7,205 സാംപിളുകൾ പരിശോധിച്ചതിലാണിത്. 4.55 ശതമാനമാണ് രോഗസ്ഥിരീകരണ നിരക്ക്. 1,159 പേരാണ് ചികിത്സയിലുള്ളത്. ഇതിൽ 72 പേർ ആശുപത്രികളിലാണ്. ബെംഗളൂരുവിൽ 163 പേർക്ക് രോഗം സ്ഥിരീകരിച്ചു. മൈസൂരുവിൽ 26 പേർക്കും ബെംഗളൂരു റൂറലിൽ 18 പേർക്കും തുമകൂരുവിൽ 15 പേർക്കും രോഗം സ്ഥിരീകരിച്ചു.
Read Moreസർ.എം.വിശ്വേശ്വരയ്യ മ്യൂസിയത്തിൽ വ്യാജ ബോംബ് ഭീഷണി
ബെംഗളൂരു: സിലിക്കൺ സിറ്റിയിൽ വീണ്ടും വ്യാജ ബോംബ് ഭീഷണി. കബ്ബൺ പാർക്ക് പോലീസ് സ്‌റ്റേഷനോട് ചേർന്നുള്ള സർ.എം.വിശ്വേശ്വരയ്യ മ്യൂസിയത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന് സന്ദേശം അയച്ചതിന്റെ പശ്ചാത്തലത്തിൽ അൽപ സമയം ഭീതിയുടെ അന്തരീക്ഷം ഉണ്ടായി. പതിവുപോലെ ഇന്ന് രാവിലെ 9 മണിക്ക് ജീവനക്കാർ മ്യൂസിയത്തിൽ എത്തി ഇ-മെയിൽ പരിശോധിച്ചപ്പോഴാണ് മെയിൽ ശ്രദ്ധയിൽ പെട്ടത്. Morgue999lol എന്ന ഇ-മെയിൽ ഐഡിയിൽ വിശ്വേശ്വരയ്യ മ്യൂസിയത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന് സൂചിപ്പിച്ചിരുന്നു. രഹസ്യകേന്ദ്രത്തിൽ സൂക്ഷിച്ചിരിക്കുന്ന ഇത് നാളെ രാവിലെ പൊട്ടിത്തെറിക്കും. എത്രയോ ആളുകൾ മ്യൂസിയങ്ങളിൽ മരിക്കുന്നു. ഞങ്ങൾ തീവ്രവാദികൾ 111 എന്ന…
Read Moreയുവതിയുടെ മൂക്ക് അറുത്തുമാറ്റിയ പ്രതി അറസ്റ്റിൽ
ബെംഗളൂരു: ബെലഗാവി താലൂക്കിലെ ബസുർത്തെ ഗ്രാമത്തിൽ വീടിന് സമീപത്തെ ചെടിയിൽ നിന്ന് പൂ പറിച്ചെന്ന നിസാര കാരണത്താൽ അംഗൻവാടി ഹെൽപ്പറുടെ മൂക്ക് അറുത്തുമാറ്റിയ പ്രതിയെ പോലീസ് പിടികൂടി ജനുവരി ഒന്നിന് അങ്കണവാടി ഹെൽപ്പർ സുഗന്ധ മോറെയെ അരിവാളുകൊണ്ട് മാരകമായി ആക്രമിച്ച പ്രതി കല്യാണി മോറെ (44) ഒളിവിലായിരുന്നു. കഴിഞ്ഞ ദിവസം പ്രതിയെ കക്കട്ടി പോലീസ് അറസ്റ്റ് ചെയ്തു. പ്രതികൾക്കെതിരെ ഐപിസി 326 വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. യുവതിയുടെ മൂക്ക് അരിവാൾ കൊണ്ട് മുറിച്ചതിനെ തുടർന്ന് രക്തം വാർന്ന് മരണത്തിന്റെ വക്കിലാണ്. യുവതി സ്വകാര്യ ആശുപത്രിയിൽ…
Read Moreചികിത്സയ്ക്ക് എത്തിയ ഗർഭിണിയിൽ നിന്നും ആഭരണങ്ങൾ മോഷ്ടിച്ചതായി പരാതി
ബെംഗളൂരു: ചികിത്സയ്ക്ക് എത്തിയ യുവതിയുടെ ശരീരത്തിലെ സ്വർണാഭരണങ്ങൾ മോഷ്ടിച്ചതായി പരാതി. സംഭവത്തിൽ ആശുപത്രി ജീവനക്കാർക്കെതിരെ പോലീസ് കേസെടുത്തു. സർജാപൂർ റോഡിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാർക്കെതിരെ സംശയം പ്രകടിപ്പിച്ച് യുവതിയുടെ ഭർത്താവ് കിഷോർ ബെല്ലന്തൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. സോഫ്‌റ്റ്‌വെയർ എഞ്ചിനീയറായ കിഷോർ ഡിസംബർ 25ന് ആറുമാസം ഗർഭിണിയായ ഭാര്യയെ ചികിത്സയ്ക്കായി സർജാപൂർ റോഡിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു. തുടർചികിത്സ ആവശ്യമായതിനാൽ അതേ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡിസംബർ 27ന് ശസ്ത്രക്രിയക്ക് കൊണ്ടുപോകുമ്പോൾ സ്വർണാഭരണങ്ങളാണ് ധരിച്ചിരുന്നത്. എന്നാൽ ശസ്ത്രക്രിയ കഴിഞ്ഞ് പുറത്തിറങ്ങിയപ്പോൾ മംഗല്യം, സ്വർണ ചെയിൻ,…
Read Moreനെയിംപ്ലേറ്റുകൾ കന്നഡയിൽ സ്ഥാപിച്ചില്ലെങ്കിൽ ലൈസൻസ് റദ്ദാക്കുമെന്ന് മുന്നറിയിപ്പ്
ബെംഗളൂരു: തലസ്ഥാനത്തെ വാണിജ്യ കടകളിൽ കന്നഡ നെയിംപ്ലേറ്റുകൾ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് നിയമം നടപ്പാക്കാൻ ബിബിഎംപി. ഏഴു ദിവസത്തിനകം നെയിംപ്ലേറ്റുകൾ സ്ഥാപിക്കാൻ നോട്ടീസ് നൽകുകയും ചെയ്തു. വാണിജ്യ സ്ഥാപനങ്ങളും കടകളും നോട്ടീസ് നൽകി ഏഴു ദിവസത്തിനകം നിയമപരമായി നെയിംപ്ലേറ്റുകൾ സ്ഥാപിക്കണമെന്നാണ് നിർദേശം. എട്ട് സോൺ കോർപ്പറേഷൻ ഉദ്യോഗസ്ഥർ നോട്ടീസ് നൽകിയിട്ടുണ്ട്. കന്നഡ നെയിംപ്ലേറ്റ് ചട്ടം 60 ശതമാനമാക്കണമെന്നാണ് നോട്ടീസിൽ പരാമർശിച്ചിരിക്കുന്നത്. ഏഴു ദിവസത്തിനകം നെയിംപ്ലേറ്റ് സ്ഥാപിച്ചില്ലെങ്കിൽ വ്യാപാര ലൈസൻസ് റദ്ദാക്കുമെന്ന് ബിബിഎംപി മുന്നറിയിപ്പ് നൽകി.
Read Moreകോളേജ് വിദ്യാർത്ഥി വീട്ടിൽ ആത്മഹത്യ ചെയ്ത നിലയിൽ
ബെംഗളൂരു: കുടക് സ്വദേശിയായ വിദ്യാർത്ഥി ആത്മഹത്യ ചെയ്ത നിലയിൽ. പീനിയ പോലീസ് സ്റ്റേഷൻ പരിധിയിലെ ചിക്ക ബിദരകല്ലിനു സമീപം. വിഷു ഉത്തപ്പ (19) ആണ് ആത്മഹത്യ ചെയ്തത്. ആർആർ കോളേജിൽ ഒന്നാം വർഷ ബിഇക്ക് പഠിക്കുകയായിരുന്നു വിഷു ഉത്തപ്പ. അച്ഛൻ ഒരു സ്വകാര്യ കമ്പനിയിൽ സെക്യൂരിറ്റി ആയി ജോലി ചെയ്യുകയാണ്. ബുധനാഴ്ച വൈകിട്ട് നാലരയോടെ വീട്ടിൽ ആരുമില്ലാതിരുന്ന സമയത്താണ് ആത്മഹത്യ ചെയ്തത്. പിതാവ് ഡി.ഡി. തമ്മയ്യ വീട്ടിൽ വന്നപ്പോൾ മകന്റെ അവസ്ഥ കണ്ട് ഉടൻ തന്നെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ ശ്രമിച്ചു. എന്നാൽ ചികിത്സ…
Read Moreകർണാടക ആർ.ടി.സി. ബസും ജീപ്പും കൂട്ടിയിടിച്ച് നാലുപേർ മരിച്ചു
ബെംഗളൂരു: ഹുൻസൂരിൽ കർണാടക ആർ.ടി.സി. ബസും ജീപ്പും കൂട്ടിയിടിച്ച് നാലുപേർ മരിച്ചു. അഞ്ചുപേർക്ക് പരിക്കേറ്റു. ചൊവ്വാഴ്ച രാവിലെയാണ് അപകടം. ജീപ്പിന്റെ ഡ്രൈവറും യാത്രക്കാരായ മൂന്ന് തോട്ടം തൊഴിലാളികളുമാണ് മരിച്ചത്. പരിക്കേറ്റവരെ ഹുൻസൂരിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എച്ച്.ഡി. കോട്ടെ താലൂക്കിലെ തിട്ടുഗ്രാമത്തിൽനിന്നുള്ള തൊഴിലാഴികളാണ് ജീപ്പിലുണ്ടായിരുന്നത്. ഇഞ്ചിക്കൃഷിത്തോട്ടത്തിലേക്ക് പോകുന്നതിനിടെ ആർ.ടി.ഒ. റോഡിൽവെച്ച് ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. നാലുപേരും അപകടസ്ഥലത്ത് തന്നെ മരിച്ചു. ബെംഗളൂരുവിൽ നിന്ന് വിരാജ്‌പേട്ടയിലേക്ക് പോവുകയായിരുന്ന കർണാടക ആർ.ടി.സി.യുടെ വൈദ്യുത ബസുമായിട്ടാണ് ജീപ്പ് കൂട്ടിയിടിച്ചത്.
Read Moreസംസ്ഥാനത്ത് 148 പേർക്കുകൂടി കോവിഡ്
ബെംഗളൂരു: സംസ്ഥാനത്ത് 148 പേർക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം 7,305 സാംപിളുകൾ പരിശോധിച്ചതിലാണിത്. 2.02 ശതമാനമാണ് രോഗസ്ഥിരീകരണ നിരക്ക്. കോവിഡ് ബാധിച്ച് ഒരാൾകൂടി മരിച്ചു. വിജയനഗര ജില്ലയിലാണ് മരണം. 1,144 പേരാണ് ചികിത്സയിലുള്ളത്. 23 പേർ ഐ.സി.യു.വിലാണ്. ബെംഗളൂരുവിൽ 75 പേർക്കും ഹാസനിൽ 18 പേർക്കും കോവിഡ് സ്ഥിരീകരിച്ചു. അതിനിടെ കോവിഡ് ജെ.എൻ.1 വകഭേദം ബാധിച്ചവരുടെ എണ്ണം 199 ആയി.
Read Moreമറ്റൊരു ഗ്രാമത്തിൽ പ്രവേശിച്ച ദളിത് യുവാവിന് മർദ്ദനം
ബെംഗളൂരു: ഇതരസമുദായക്കാർ കൂടുതലുള്ള ഗ്രാമത്തിൽ പ്രവേശിച്ചതിന് ദളിത് യുവാവിന് മർദനം. ചിക്കമഗളൂരുവിൽ ആണ് സംഭവം. മാരുതി എന്നയാൾക്കാണ് മർദനമേറ്റത്. ഗരമരഡി വില്ലേജിലെ ഗൊള്ളരഹട്ടി ഗ്രാമത്തിലാണ് സംഭവം. മണ്ണുമാന്തിയുമായി ഗ്രാമത്തിൽ ജോലിക്കെത്തിയ മാരുതിയെ മർദിക്കുകയായിരുന്നു. ഗ്രാമത്തിൽ പ്രവേശിച്ചതിന് 2,200 രൂപ പിഴയായി ഈടാക്കിയെന്നും പരാതിയുണ്ട്. മാരുതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ ദളിത് സംഘടനാ പ്രവർത്തകർ പ്രതിഷേധിച്ചു. മാർച്ചും ധർണയും നടത്തി. തരികെരെ പോലീസെത്തി പ്രദേശത്ത് സുരക്ഷ ശക്തമാക്കി.
Read More