കൊറിയർ സർവീസ് വഴി ലഹരി കടത്ത് യുവാവ് അറസ്റ്റിൽ

ബെംഗളുരു: കൊറിയര്‍ സര്‍വീസ് വഴി ലഹരിമരുന്ന് കടത്തിയതിന് ‘അമല്‍ പപ്പടവട’ എന്ന അമല്‍ വീണ്ടും അറസ്റ്റില്‍. ടൗണ്‍ സൗത്ത് പോലീസും കൊച്ചി സിറ്റി സ്‌ക്വാഡും ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. അമലില്‍ നിന്ന് 14.75 ഗ്രാം ലഹരി കഞ്ചാവും സിഗരറ്റ് ഉണ്ടാക്കാൻ ഉപയോഗിക്കുന്ന പേപ്പറും കണ്ടെടുത്തു. കൊറിയര്‍ സര്‍വീസ് വഴി ബെംഗളൂരുവില്‍ നിന്ന് കൊച്ചിയിലേക്ക് ലഹരിമരുന്ന് കടത്തുന്ന സംഘത്തിലെ പ്രധാനിയാണ് 39 കാരനായ അമല്‍. ബെംഗളൂരുവില്‍ നിന്ന് അമിതമായ അളവില്‍ ലഹരിമരുന്ന് കൊറിയര്‍ സര്‍വീസ് വഴി എത്തിച്ച ശേഷം കവറുകളിലാക്കി ആളൊഴിഞ്ഞ സ്ഥലങ്ങളിലും വാഹനങ്ങളിലും…

Read More

മടപ്പള്ളി ഗവൺമെന്റ് കോളേജ് പൂർവ്വ വിദ്യാർത്ഥികളുടെ കൂട്ടായ്മ ഓണാഘോഷം സംഘടിപ്പിച്ചു 

ബംഗളൂരു: മടപ്പള്ളി ഗവൺമെന്റ് കോളേജിലെ പൂർവ്വ വിദ്യാർത്ഥികളുടെ ബെംഗളുരുവിലെ കൂട്ടായ്മയായ മെക്കോബ് McAB പൂവിളി എന്ന പേരിൽ ഓണാഘോഷ പരിപാടി നടത്തി. നവംബർ അഞ്ചാം തീയതി ഞായറാഴ്ച ഇന്ദിരാനഗർ ECA ഡോ ജെ അലക്സാണ്ടർ മെമ്മോറിയൽ ഹാളിൽ വച്ചായിരുന്നു പരിപാടി. ഓണസദ്യ, വിവിധ കലാപരിപാടികൾ, കവിത പാരായണം, വിനോദ മത്സരങ്ങൾ, കരോക്കെ ഓർക്കെസ്‌ട്രാ എന്നിവ ഉണ്ടായിരുന്നു. പ്രസിഡണ്ട് അഡ്വ പ്രമോദ് വരപ്രത അധ്യക്ഷനായ യോഗത്തിൽ സെക്രട്ടറി ഷിനോദ് പി യു സ്വാഗതവും ഖജാൻജി സദാനന്ദൻ വി നന്ദിയും പറഞ്ഞു. ഗോപിനാഥ് എപിസി, സുനിത ഉണ്ണികൃഷ്ണൻ,…

Read More

ബെംഗളുരുവിൽ നിര്യാതനായി 

ബെംഗളുരു: ഇടുക്കി സ്വദേശി കുര്യാക്കോസ് ജോർജ് (ബിനോയ്‌-48 ), ബെംഗളുരു കൊത്തന്നൂർ അനക്കല്പുരയിൽ നിര്യാതനായി. ഇടുക്കി, കഞ്ഞിക്കുഴി, വയലാനാട്ട് കുടുംബാംഗമാണ്. ഭാര്യ പ്രിയ കുര്യാക്കോസ്, മക്കൾ ജോർജ് കുര്യാക്കോസ്, ജോസഫ് കുര്യാക്കോസ്. സംസ്കാരം നാളെ ഉച്ച കഴിഞ്ഞ് 1.30ന്, മരിയനഹള്ളി സെന്റ് അഗസ്റ്റിൻ ദേവാലയത്തിൽ പ്രർത്ഥനക്ക് ശേഷം എം. എസ്. പാളയം സെമിത്തേരിയിൽ.

Read More

ബൈക്ക് അപകടത്തിൽ മലയാളി യുവാക്കൾ മരിച്ചു

ബെംഗളുരു: നഗരത്തിൽ ഉണ്ടായ ബൈക്ക് അപകടങ്ങളിൽ രണ്ട് മലയാളി യുവാക്കൾ മരിച്ചു. ലോറി ബൈക്കിൽ ഇടിച്ചാണ് ആമ്പല്ലൂർ സ്വദേശി ഹിരൺ ആണ് മരിച്ച ഒരാൾ. ആമ്പല്ലൂർ നിരപ്പത്ത് സോമന്റെയും സീനയുടെയും മകനായ ഹിരൺ ഐടി കമ്പനി ജീവനക്കാരൻ ആണ്. നഗരത്തിലെ തന്നെ മറ്റൊരു അപകടത്തിൽ നഴ്സിംഗ് വിദ്യാർത്ഥിയും മരിച്ചു. ചേലാട് കരിങ്ങഴമനയാനിപ്പുറത്ത് സിബി ചാക്കോ- ഷൈല ദമ്പതികളുടെ മകൻ ആന്റൺ ആണ് മരിച്ചത്. ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായത്.

Read More

സന്തോഷ് പണ്ഡിറ്റ് മലയാളിയല്ല ? അവതാരകന്റെ ചോദ്യത്തിൽ നിന്നും ഒഴിഞ്ഞുമാറി താരം 

കൃഷ്‌ണനും രാധയും എന്ന ചിത്രത്തിലൂടെ മലയാളികളെ ഞെട്ടിക്കുകയും പിന്നീട് ഏറെ ചിരിക്കുകയും ചെയ്‌ത താരമാണ് സന്തോഷ് പണ്ഡിറ്റ്. നിരവധി ട്രോളുകൾക്കും പരിഹാസങ്ങൾക്കും വിധേയനായ വ്യക്തി കൂടിയാണ് ഇദ്ദേഹം. വിവിധ സാമൂഹിക സന്നദ്ധ സേവനങ്ങളിൽ സജീവമാണ് സന്തോഷ്. ഒരു സമയത്ത് സന്തോഷ് പണ്ഡിറ്റിനെ പരിഹാസിക്കാൻ വേണ്ടി മാത്രം അദ്ദേഹത്തിന്റെ സിനിമകളും പാട്ടുകളും മലയാളികൾ കണ്ടിരുന്നു. അന്നും ഒറ്റയ്ക്ക് നിന്ന് പോരാടി മുടക്ക് മുതലും ഇരട്ടിയും സന്തോഷ് പണ്ഡിറ്റ് സമ്പാദിച്ചു. തന്നെ പരിഹസിക്കാൻ ആര് ശ്രമിച്ചാലും വ്യക്തവും കൃത്യവുമായ മറുപടി നൽകിയെ സന്തോഷ് പണ്ഡിറ്റ് മടങ്ങാറുണ്ട്. കൃഷ്ണനും…

Read More

ബെംഗളൂരുവിൽ നിന്നും എത്തിക്കുന്നത് മാരക ലഹരി മരുന്നുകൾ; കോഴിക്കോട് സ്വദേശി പിടിയിൽ 

കൊല്ലം: ബെംഗളൂരുവിൽ നിന്നെത്തിയ ആഡംബര ബസ്സിൽ കൊട്ടിയത്ത് ഇറങ്ങുന്നതിനിടെ ലക്ഷങ്ങൾ വിലവരുന്ന 71 ഗ്രാം എം.ഡി.എം.എയുമായി ബി.ഡി.എസ് വിദ്യാർഥി പോലീസ് പിടിയിലായി. കോഴിക്കോട് പൂനൂർ കിഴക്കോത്ത് പുതുപറമ്പിൽ വീട്ടിൽ പി.പി. നൗഫൽ (28) ആണ് അറസ്റ്റിലായത്. ഇയാൾ കൊല്ലത്തെ ഒരു സ്വകാര്യ മെഡിക്കൽ കോളജിലെ അവസാന വർഷ ബി.ഡി.എസ് വിദ്യാർഥിയാണെന്ന് പോലീസ് പറഞ്ഞു. ഇന്ന് പുലർച്ചെ ആറോടെ കൊട്ടിയം ജങ്ഷനിൽ വച്ചാണ് നൗഫൽ പിടിയിലായത്. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് അറസ്റ്റ്. ബസിൽ നിന്നിറങ്ങിയ ഉടൻ തന്നെ നൗഫലിനെ കസ്റ്റഡിയിലെടുത്തു. ബാഗ് പരിശോധിച്ചപ്പോഴാണ് മാരക ലഹരി വസ്തു…

Read More

കാർ മറിഞ്ഞ് മലയാളി യുവാവ് മരിച്ചു

ബെംഗളുരു: ബെളഗാവിയിലുണ്ടായ കാർ അപകടത്തിൽ ആലപ്പുഴ ചെന്നിത്തല സൗത്ത് കല്ലറയ്ക്കൽ സ്വദേശി ബ്ലസൻ അലക്സ് ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന ദമ്പതികൾക്ക് പരിക്കേറ്റു. പൂനെയിൽ ഐടി ജീവനക്കാരനായ ബ്ലസൻ നാസിക്കിലായിരുന്നു താമസം. അവിടെ തന്നെ താമസക്കാരായ കല്ലുവിള കണ്ടുതറയിൽ കെപി ജോസ്, ഭാര്യ എന്നിവർക്കൊപ്പമാണ് കഴിഞ്ഞ ദിവസം ബ്ലസൻ നാട്ടിലേക്ക് പുറപ്പെട്ടത്.

Read More

കാണാതായ മലയാളി അഭിഭാഷക ബെംഗളുരുവിൽ സുരക്ഷിതയെന്ന് ബന്ധുക്കൾ 

ബെംഗളുരു: ദിവസങ്ങൾക്ക്‌ മുൻപ് കാണാതായ ഗുജറാത്ത്‌ ഹൈക്കോടതിയിലെ മലയാളി അഭിഭാഷക സുരക്ഷിതയെന്ന് കുടുംബം. ബെംഗളുരുവിൽ സുരക്ഷിത സ്ഥലത്ത് ഷീജ ഉണ്ടെന്ന് കുടുംബം അറിയിച്ചു. അഹമ്മദാബാദിൽ നിന്നും മുംബൈയിലേക്ക് ട്രെയിനിൽ യാത്ര പുറപ്പെട്ട ഷീജയെ കഴിഞ്ഞ 9 മുതൽ ആണ് കാണാതായത്. ബന്ധുക്കൾക്ക്‌ ഫോണിൽ ബന്ധപ്പെടാൻ സാധിക്കാതെ വന്നതോടെയാണ് പരാതി നൽകുകയായിരുന്നു. ജോലിയിലെ മാനസിക സമ്മർദ്ദം മൂലമാണ് ഷീജ മാറി നിന്നത് എന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ വിവരങ്ങൾ കുടുംബം പുറത്ത് വിട്ടിട്ടില്ല.

Read More

വാഹന പരിശോധനയ്ക്കിടെ മലയാളി യുവാവിൽ നിന്നും മെത്താഫെറ്റമിൻ പിടികൂടി

ബെംഗളൂരു : വയനാട് മുത്തങ്ങയിൽ വാഹന പരിശോധനയ്ക്കിടെ യുവാവിൽ നിന്നും മെത്താഫെറ്റമിൻ പിടികൂടി. 1.5 ഗ്രാം മെത്താഫെറ്റമിനുമായി കോഴിക്കോട് വടകര സ്വദേശി മുഹമ്മദ് സിജാദാണ് പിടിയിലായത്. മൈസൂരുവിൽ നിന്ന് കോഴിക്കോട്ടേക്ക് പോകുന്ന കർണാടക ആർട്ടിസി ബസ്സിലായിരുന്നു പ്രതി ഉണ്ടായിരുന്നത്. സംശയം തോന്നി പരിശോധിച്ചപ്പോഴാണ് മെത്തെഫെറ്റമിൻ കിട്ടിയത്. പ്രതിയെ അറസ്റ്റിന് ശേഷം തുടർ നടപടിക്കായി സുൽത്താൻ ബത്തേരി എക്‌സൈസ് റേഞ്ച് ഓഫീസർക്ക് കൈമാറി.

Read More

ബെംഗളൂരുവിലേക്കുള്ള കൃഷ്ണഗിരിക്കടുത്ത് കാറപകടത്തിൽ മലയാളി വിദ്യാർഥികൾ മരിച്ചു

ചെന്നൈ: തമിഴ്നാട് കൃഷ്ണഗിരിയിലുണ്ടായ കാറപകടത്തിൽ രണ്ട് മലയാളി വിദ്യാർഥികൾ മരിച്ചു. അടൂർ സ്വദേശികളായ സന്ദീപ് (23), അമാൻ (23) എന്നിവരാണ് മരിച്ചത്. ബെംഗളൂരുവിലെ കോളേജിലേക്കുള്ള യാത്രക്കിടെയായിരുന്നു അപകടം. റോഡരികിൽ നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചു കയറിയാണ് അപകടം ഉണ്ടായത്.

Read More