ചെന്നൈ: തമിഴ്‌നാട് കൃഷ്ണഗിരിയിലുണ്ടായ കാറപകടത്തിൽ രണ്ട് മലയാളി വിദ്യാർത്ഥികൾ മരിച്ചു. അടൂർ സ്വദേശികളായ സന്ദീപ് (23), അമൻ (23) എന്നിവരാണ് മരിച്ചത്. ബെംഗളൂരുവിലെ കോളേജിലേക്കുള്ള യാത്രക്കിടെയായിരുന്നു അപകടം. റോഡരികിൽ നിർത്തി ലോറിയിലേക്ക് കാർ ഇടിച്ചു കയറിയാണ് അപകടം ഉണ്ടായത്.
Read MoreTag: malayali
അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു
ബെംഗളുരു: വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. കോഴിക്കോട് വടകര മലബാര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്‌സ് ഷോറൂം ഹെഡ് മാക്കൂല്‍പീടിക ടി.കെ.അഷ്മറിന്റെ മകന്‍ മുഹമ്മദ് ഫിസാന്‍ (21) ആണ് മരണപ്പെട്ടത്. മംഗളൂരുവിൽ ഉണ്ടായ വാഹനാപകടത്തെ തുടര്‍ന്ന് ദിവസങ്ങളായി ചികിത്സയിലായിരുന്നു. തിങ്കളാഴ്ച രാത്രി പത്ത് മണിയോടെയാണ് മരണപ്പെട്ടത്. വിദ്യാര്‍ഥിയായ ഫിസാന്‍ കഴിഞ്ഞ 30നാണ് കാറപകടത്തില്‍പെട്ടത്. അതിനു ശേഷം അത്യാസന്നനിലയില്‍ മംഗളൂരു എജെ ഹോസ്പിറ്റല്‍ ഐസിയുവിലായിരുന്നു. വടകര എംയുഎം ജെബി സ്‌കൂള്‍ അധ്യാപിക ഷെഹരിയയാണ് മാതാവ്.
Read Moreഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങൾക്കുപകരം പഴയ ബാലറ്റ് പേപ്പറിലേക്ക് മടങ്ങണം; വ്യത്യസ്ത പ്രതിഷേധവുമായി മലയാളി
ബെംഗളൂരു : ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങൾക്കുപകരം പഴയ ബാലറ്റ് പേപ്പറിലേക്ക് മടങ്ങിവരണമെന്നാവശ്യപ്പെട്ട് വ്യത്യസ്ത പ്രതിഷേധവുമായി തൃശ്ശൂർ സ്വദേശിനസീർ. കഴിഞ്ഞ ദിവസം ശിവാജിനഗർ ബസ്‌സ്റ്റാൻഡിന് സമീപം റോഡരികിൽ കിടന്നു പാട്ടുപാടിയാണ് ഇയാൾ പ്രതിഷേധിച്ചത്. വിവിധ ഭാഷകളിലുള്ള പഴയതും പുതിയതുമായ സിനിമാ ഗാനങ്ങളാണ് ആലപിച്ചത്. ഇതോടൊപ്പം രാഷ്ട്രപതി, സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ എന്നിവർക്ക് ഭീമഹർജി നൽകാൻ ഒപ്പുശേഖരണവും നടത്തി. വിവിധ പൊതുവിഷയങ്ങളിൽ ഇടപെട്ട് പരിഹാരം കണ്ടെത്തി പൊതുജനശ്രദ്ധനേടിയ ഗിന്നസ് താരമായ തൃശ്ശൂർ നസീർ ബെംഗളൂരുവിലെ പ്രതിഷേധം കഴിഞ്ഞാൽ ഡൽഹിയിലെത്തി അവിടെയും സമാനരീതിയിൽ പ്രതിഷേധം…
Read Moreകാറിൽ ഡോക്ടർമാരുടെ സ്റ്റിക്കർ ഒട്ടിച്ച് കേരളത്തിലേക്ക് ലഹരി കടത്ത് ; മലയാളി യുവാക്കൾ അറസ്റ്റിൽ
ബെംഗളൂരു: നഗരത്തിൽ നിന്ന് ലഹരി ഉത്പന്നങ്ങള്‍ എത്തിക്കുന്ന സംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍. ഒറ്റപ്പാലം സ്വദേശികളായ കറുപ്പംവീട്ടില്‍ റഷീദ് (37), മാങ്ങാട്ടുവളപ്പില്‍ റിഷാന്‍ (30) എന്നിവരെയാണ് വിയ്യൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. വിയ്യൂരില്‍ വാഹനപരിശോധനയിലാണ് പ്രതികള്‍ കുടുങ്ങിയത്. ബെംഗളൂരുവില്‍ നിന്നും കോയമ്പത്തൂരില്‍ നിന്നും വന്‍തോതില്‍ നിരോധിത ലഹരിവസ്തുക്കള്‍ കേരളത്തിലേക്ക് കടത്തിക്കൊണ്ടുവന്ന് ഇടനിലക്കാര്‍ക്ക് വില്‍ക്കുകയാണ് പ്രതികള്‍. പ്രതികളില്‍ നിന്ന് 17,000 രൂപയും മൊബൈല്‍ഫോണുകളും ഒരു ലക്ഷം രൂപ വിലവരുന്ന ലഹരിഉത്പന്നങ്ങളും കണ്ടെടുത്തു. ആഢംബര കാറുകളില്‍ ഡോക്ടര്‍മാരുടെ സ്റ്റിക്കര്‍ ഒട്ടിച്ചാണ് ലഹരി കടത്തിയിരുന്നത്. സംഘത്തില്‍ നിരവധി പേരുണ്ടെന്നാണ് പോലീസ്…
Read Moreമലയാളി വിദ്യാർത്ഥി ബൈക്ക് അപകടത്തിൽ മരിച്ചു
ബെംഗളൂരു: മലയാളി വിദ്യാര്‍ഥി നഗരത്തിൽ വാഹനാപകടത്തില്‍ മരിച്ചു. ആര്‍.ആര്‍ കോളേജ് ഡിപ്ലോമ വിദ്യാര്‍ഥിയും തൃശൂര്‍ കേച്ചേരി പെരുമണ്ണ് അമ്പലത്ത് വീട്ടില്‍ ശംസുദ്ധീന്‍-സാജിദ ദമ്പതികളുടെ മകനുമായ സനൂപ് (22) ആണ് മരിച്ചത്. അബിഗെരെ കേരെഗുഡ്ഡദഹള്ളി സര്‍ക്കിളില്‍ കഴിഞ്ഞ ദിവസം വൈകിട്ട് അഞ്ച് മണിയോടെയാണ് അപകടം നടന്നത്. സനൂപ് സഞ്ചരിച്ചിരുന്ന ബൈക്ക് പോസ്റ്റില്‍ ഇടിച്ചാണ് അപകടമുണ്ടായത്.
Read Moreസുവർണ്ണജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് സാഹിത്യ സായാഹ്നം സംഘടിപ്പിച്ചു
ബംഗളൂരു: ഡെക്കാൻ കൽച്ചറൽ സൊസൈറ്റിയുടെ സുവർണ്ണജൂബിലി ആഘോഷങ്ങളോടനുബന്ധിച്ച് നടന്ന സാഹിത്യ സായാഹ്നത്തിൽ എഴുത്തുകാരൻ യു. കെ. കുമാരൻ “സാഹിത്യവും സാമൂഹ്യബന്ധങ്ങളും” എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി. ഡി.സി.എസ്. പ്രസിഡൻറ് സതീഷ് തോട്ടശ്ശേരി അധ്യക്ഷൻ വഹിച്ചു. അടിസ്ഥാനപരമായി സാഹിത്യം കൈകാര്യം ചെയ്യുന്നത് മാനുഷികവികാരങ്ങളെയാണ്. ചില നിമിത്തങ്ങളാണ് എഴുത്തുകാരെ മഹത്തായ രചനകളിലേക്ക് നയിക്കുന്നത്. സമൂഹവുമായി നിരന്തരം ഇടപെട്ടുകൊണ്ടിരിക്കുന്ന എഴുത്തുകാരെ അവരുടെ തീവ്രമായ അനുഭവങ്ങളാണ് എഴുത്തിന്റെയും സാഹിത്യത്തിന്റെയും മേഖലകളിലേക്ക് എത്തിക്കുന്നത്. എന്തെഴുതുമ്പോഴും സത്യസന്ധമായി മാത്രം എഴുതുക ഏതൊരു എഴുത്തുകാരന്റെയും ചരിത്രധർമ്മമാണ്. സാഹിത്യം മാനവികതയുടെയും സംസ്കാരത്തിൻ്റെയും വിത്ത് മനുഷ്യമനസ്സിൽ…
Read Moreമലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി
ബെംഗളുരു: മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് മാത്തറ സ്വദേശി സി പി ഹൗസിൽ ആലിക്കോയ യുടെയും റൈഹാനത്തിൻ്റെയും മകൻ അലി റാഷിദ് ആണ് മരിച്ചത്. ജെ പി നഗറിലെ താമസ സ്ഥലത്താണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ബി.ഡി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയിൽ കൺസൽട്ടന്റ് ജോലിയിൽ ആയിരുന്നു. അലി റാഷിദ് ഒറ്റയ്ക്കാണ് ഇവിടെ താമസിച്ചിരുന്നത്. ആൾ ഇന്ത്യ കെ എം സി സി പ്രവർത്തകർ സംഭവസ്ഥലത്ത് എത്തി പുട്ടനഹളളി പോലീസിൽ വിവരം അറിയിച്ചു. നിയമ നടപടികൾ പൂർത്തിയാക്കിയതിന് ശേഷം കിംസ്…
Read Moreനഗരത്തിൽ മലയാളി ബാങ്ക് ഉദ്യോഗസ്ഥൻ കാറിടിച്ച് മരിച്ചു
ബെംഗളൂരു : നഗരത്തിൽ മലയാളി ബാങ്കുദ്യോഗസ്ഥൻ കാറിടിച്ചു മരിച്ചു. കഗ്ഗദാസപുരയിലെ റോഡിൽ കഴിഞ്ഞ ദിവസം രാവിലെ 9.15-നാണ് അപകടം. തൃശ്ശൂർ മായന്നൂർ മണിയൻകോട്ട് സുരേഷ് കുമാർ(45) ആണ് മരിച്ചത്. ബെംഗളൂരു എച്ച്.ഡി.എഫ്.സി. ബാങ്ക് മാനേജരാണ്. സംഭവത്തിനുശേഷം നിർത്താതെപോയ കാർ സമീപത്തെ വർക്‌ഷോപ്പിൽ കണ്ടെത്തി. ഡ്രൈവർ ഓടി രക്ഷപ്പെട്ടു. കഗ്ഗദാസപുര അബ്ബയ്യ റെഡ്ഡി ലേഔട്ടിൽ നിവേദിത നിവാസിൽ കുടുംബസമേതം താമസിച്ചുവരികായിരുന്നു സുരേഷ് കുമാർ. കടയിൽനിന്ന് സാധനങ്ങൾ വാങ്ങിയശേഷം റോഡരികിൽ നിർത്തിയിട്ട സ്കൂട്ടറിൽ കയറാനൊരുങ്ങുമ്പോഴായിരുന്നു അപകടം. ഹെൽമെറ്റ് തലയിൽ വെക്കാൻ തുടങ്ങുമ്പോഴേക്കും പുറകിൽ നിന്ന് നിയന്ത്രണം വിട്ടുവന്ന…
Read Moreസാഹിത്യ സായാഹ്നം സംഘടിപ്പിച്ചു
ബംഗളൂരു: കേരളസമാജം ബെംഗളൂരു സൗത്ത് വെസ്റ്റ് ഓണാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സാഹിത്യ സായാഹ്നത്തിൽ കേരള, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവായ സുഭാഷ് ചന്ദ്രൻ “സാഹിത്യത്തിന്റെ രാഷ്ട്രീയം” എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തി. ചവിട്ടി താഴ്ത്തിയവനോടല്ല മറിച്ച് താഴ്ത്തപ്പെട്ടവനോടൊപ്പമുള്ള ഹൃദയം ഐക്യം ആണ് സാഹിത്യം. അതുകൊണ്ട് സാഹിത്യകാരൻ പലപ്പോഴും ഭരണത്തിൻ്റെയും, രാഷ്ട്രീയ അധികാരത്തിൻ്റെയും ഭരണ ഉന്മത്തതയുടെയും എതിരെയാണ് നിലകൊള്ളുന്നത്. അനീതികൾക്കെതിരെ നിഷ്പക്ഷത പാലിക്കുന്ന സാഹിത്യകാരൻ എപ്പോഴും അനീതിയുടെ പക്ഷത്തു തന്നെയായിരിക്കും. ചവിട്ടി താഴ്ത്തപ്പെടുന്നവരുടെ പക്ഷത്തുനിന്നു കൊണ്ടുള്ള ഹൃദയപക്ഷത്തെ പറ്റിയും, നീതിപക്ഷത്തെ പറ്റിയും തിരിച്ചറിവ്…
Read Moreകേരളസമാജം ബെംഗളൂരു സൗത്ത് വെസ്റ്റിന്റെ ഓണാഘോഷ സമാപനം 23,24 തിയ്യതികളിൽ
ബെംഗളൂരു: കേരളസമാജം ബംഗളൂരു സൗത്ത് വെസ്റ്റിന്റെ ഓണാഘോഷ സമാപനം സെപ്തംബർ 23, 24 തീയതികളിൽ കെങ്കേരി ദുബാസിപാളയ ഡി. എസ്. എ ഭവനിൽ നടക്കും. 23 നു ശേഷം മൂന്നു മണിക്ക് പാചകമത്സരം, നൃത്തമത്സരം, ഉപകരണസംഗീത മത്സരം എന്നിവ നടക്കും. 23 നു വൈകീട്ട് 5 മണിക്ക് കെങ്കേരി ദുബാസിപ്പാളയ ഡി.എസ്. എ ഭവനിൽ വെച്ച് നടക്കുന്ന “സാഹിത്യ സായാഹ്നം 11 പരിപാടിയിൽ സംസ്ഥാന, കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ് ജേതാവ് സുഭാഷ് ചന്ദ്രൻ സാഹിത്യത്തിന്റെ രാഷ്ട്രീയം എന്ന വിഷയത്തിൽ മുഖ്യ പ്രഭാഷണം നടത്തും.…
Read More