ബെംഗളൂരുവിലേക്കുള്ള കൃഷ്ണഗിരിക്കടുത്ത് കാറപകടത്തിൽ മലയാളി വിദ്യാർഥികൾ മരിച്ചു

ചെന്നൈ: തമിഴ്നാട് കൃഷ്ണഗിരിയിലുണ്ടായ കാറപകടത്തിൽ രണ്ട് മലയാളി വിദ്യാർഥികൾ മരിച്ചു. അടൂർ സ്വദേശികളായ സന്ദീപ് (23), അമാൻ (23) എന്നിവരാണ് മരിച്ചത്. ബെംഗളൂരുവിലെ കോളേജിലേക്കുള്ള യാത്രക്കിടെയായിരുന്നു അപകടം. റോഡരികിൽ നിർത്തിയിട്ട ലോറിയിലേക്ക് കാർ ഇടിച്ചു കയറിയാണ് അപകടം ഉണ്ടായത്.

Read More

മാർക്ക് കുറഞ്ഞതിൽ പ്രകോപിതയായി ആറാം ക്ലാസ് വിദ്യാർത്ഥിനി അധ്യാപികയുടെ കുപ്പിവെള്ളത്തിൽ ഗുളികകൾ കലർത്തി 

ബെംഗളൂരു: തനിക്ക് ശരിയായ ഉത്തരങ്ങൾ എന്ന് തോന്നിയതിന് മാർക്ക് കുറഞ്ഞതിൽ പ്രകോപിതനായി ആറാം ക്ലാസ് വിദ്യാർത്ഥിനി അധ്യാപികയുടെ കുപ്പിവെള്ളത്തിൽ കാലഹരണപ്പെട്ട ഗുളികകൾ കലർത്തിയതായി പോലീസ് പറഞ്ഞു. ഉള്ളാൾ പോലീസ് സ്റ്റേഷൻ പരിധിയിലെ ഒരു ഇംഗ്ലീഷ് മീഡിയം സ്‌കൂളിലാണ് സംഭവം. വെള്ളം കുടിച്ച അധ്യാപികയ്ക്കും സഹപ്രവർത്തകയ്ക്കും ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പെൺകുട്ടി ഒരു സഹപാഠിയോടൊപ്പം കുപ്പിവെള്ളത്തിൽ ഗുളികകൾ വയ്ക്കുന്നത് സിസിടിവി ദൃശ്യങ്ങളിൽ കാണാം. കണക്ക് അധ്യാപികയോടുള്ള പ്രതികാര നടപടിയായാണ് ഇത് ചെയ്തതെന്ന് പെൺകുട്ടികൾ തങ്ങളുടെ കുറ്റം സമ്മതിച്ചു. അവളുടെ വീട്ടിൽ നിന്നാണ് ഗുളികകൾ…

Read More

ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ബെംഗളൂരു സ്‌കൂൾ സമയത്തിൽ മാറ്റം

ബെംഗളൂരു: വർധിച്ചുവരുന്ന ഗതാഗത പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി നഗരത്തിലെ സ്‌കൂളുകളുടെ സമയം പരിഷ്‌കരിക്കണമെന്ന് കർണാടക ഹൈക്കോടതി വിദ്യാഭ്യാസ വകുപ്പിന് അടുത്തിടെ നിർദ്ദേശം നൽകി. അതിനായി വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുമായും സ്വകാര്യ സ്‌കൂൾ ഓപ്പറേറ്റിംഗ് പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തുമെന്ന് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചീഫ് ജസ്റ്റിസ് പ്രസന്ന ബി വരാലെ, ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത് എന്നിവരടങ്ങിയ കർണാടക ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഒരു പൊതു ഹർജി പരിഗണിച്ച ശേഷം സ്‌കൂളുകൾ, വ്യവസായ യൂണിറ്റുകൾ, ഫാക്ടറികൾ, വാണിജ്യ സ്ഥാപനങ്ങൾ, കമ്പനികൾ…

Read More

ഗതാഗതക്കുരുക്ക് പരിഹരിക്കാൻ ബെംഗളൂരു സ്‌കൂൾ സമയത്തിൽ മാറ്റം

ബെംഗളൂരു: വർധിച്ചുവരുന്ന ഗതാഗത പ്രശ്‌നങ്ങൾ പരിഹരിക്കുന്നതിനായി നഗരത്തിലെ സ്‌കൂളുകളുടെ സമയം പരിഷ്‌കരിക്കണമെന്ന് കർണാടക ഹൈക്കോടതി വിദ്യാഭ്യാസ വകുപ്പിന് അടുത്തിടെ നിർദ്ദേശം നൽകി. അതിനായി വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥരുമായും സ്വകാര്യ സ്‌കൂൾ ഓപ്പറേറ്റിംഗ് പ്രതിനിധികളുമായും കൂടിക്കാഴ്ച നടത്തുമെന്ന് പ്രമുഖ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ചീഫ് ജസ്റ്റിസ് പ്രസന്ന ബി വരാലെ, ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത് എന്നിവരടങ്ങിയ കർണാടക ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഒരു പൊതു ഹർജി പരിഗണിച്ച ശേഷം സ്‌കൂളുകൾ, വ്യവസായ യൂണിറ്റുകൾ, ഫാക്ടറികൾ, വാണിജ്യ സ്ഥാപനങ്ങൾ, കമ്പനികൾ…

Read More

വിദ്യാർത്ഥികളെക്കൊണ്ട് ശൗചാലയം വൃത്തിയാക്കിച്ച അധ്യാപകൻ അറസ്റ്റിൽ

ചെന്നൈ: ഭിന്നശേഷിക്കാരായ ദളിത് വിദ്യാർഥികളെക്കൊണ്ട് സ്കൂളിലെ ശൗചാലയം വൃത്തിയാക്കിച്ച അധ്യാപകൻ അറസ്റ്റിൽ. വിരുദുനഗർ ജില്ലയിലെ ശിവകാശിക്കുസമീപം സച്ചിയാപുരത്തുള്ള സി.എസ്.ഐ. സ്കൂൾ ഫോർ ഇന്റലക്‌വാലി ഡിസേബിൾ സ്‌കൂളിലെ അധ്യാപകൻ ഇമ്മാനുവലാണ് അറസ്റ്റിലായത്. മാനസികവെല്ലുവിളി നേരിടുന്ന വിദ്യാർത്ഥികളെ പഠിപ്പിക്കുന്ന ഈ സ്കൂളിലെ മൂന്ന് ദളിത് വിദ്യാർത്ഥികളെക്കൊണ്ടാണ് ഇയാൾ ശൗചാലയം വൃത്തിയാക്കിയത്. സംഭവത്തിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിക്കുകയായിരുന്നു. അഞ്ച്, ആറ്, എട്ട് ക്ലാസുകളിലെ വിദ്യാർത്ഥികൾ ശൗചാലയം വൃത്തിയാക്കുന്ന വീഡിയോ അധ്യാപകൻ തന്നെ ചിത്രീകരിക്കുകയായിരുന്നു. പിന്നീട് ഇയാൾതന്നെ സാമൂഹികമാധ്യമങ്ങളിൽ പോസ്റ്റുചെയ്തു. സ്കൂളിനെ മോശമായി ചിത്രീകരിക്കാൻ വേണ്ടിയാണ് ഇമ്മാനുവൽ ഇത്…

Read More

വിദ്യാർത്ഥിനികളെ കൊണ്ട് ബസ് തള്ളിച്ച സംഭവത്തിൽ ജീവനക്കാർക്കെതിരെ നടപടി

ചെന്നൈ: കന്യാകുമാരിയിൽ കോളേജ് വിദ്യാർത്ഥികളെ കൊണ്ട് സർക്കാർ ബസ് തള്ളിച്ച സംഭവത്തിൽ ജീവനക്കാർക്കെതിരെ നടപടി. സംഭവത്തിൽ ബസ് ജീവനക്കാരായ നാല് പേരെ സസ് പെൻഡ് ചെയ്തു. കഴിഞ്ഞ ദിവസമാണ് നാഗർകോവിലിൽ ബസ് പഞ്ചറായതിനെ തുടർന്ന് വിദ്യാർത്ഥികളെ കൊണ്ട് വണ്ടി തള്ളിയത്. ഇതിന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബസ് ജീവനക്കാർക്കെതിരെ നടപടി സ്വീകരിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നതോടെ ജീവനക്കാർക്കെതിരെ രൂക്ഷ വിമർശനം ഉയർന്നിരുന്നു. സമീപത്ത് ഇത്തരത്തിൽ ബസ് പഞ്ചറാകുന്നത് സ്ഥിരമാണെന്നും യാത്രക്കാരും സമീപവാസികളും അറിയിച്ചു.

Read More

വിദ്യാർത്ഥിനികളെ കൊണ്ട് ബസ് തള്ളിയ സംഭവത്തിൽ ജീവനക്കാർക്കെതിരെ നടപടി

ചെന്നൈ: കന്യാകുമാരിയില്‍ കോളേജ് വിദ്യാര്‍ത്ഥികളെ കൊണ്ട് സര്‍ക്കാര്‍ ബസ് തള്ളിയച്ച സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടി. സംഭവത്തില്‍ ബസ് ജീവനക്കാരായ നാല്‌ പേരെ സസ്‌പെൻഡ് ചെയ്തു. കഴിഞ്ഞ ദിവസമാണ് നാഗര്‍കോവിലില്‍ ബസ് പഞ്ചറായതിനെ തുടര്‍ന്ന് വിദ്യാര്‍ത്ഥികളെ കൊണ്ട് വണ്ടി തള്ളിച്ചത്. ഇതിന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബസ് ജീവനക്കാര്‍ക്കെതിരെ നടപടി സ്വീകരിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ ജീവനക്കാര്‍ക്കെതിരെ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. സമീപത്ത് ഇത്തരത്തില്‍ ബസ് പഞ്ചറാകുന്നത് സ്ഥിരമാണെന്നും യാത്രക്കാരും സമീപവാസികളും അറിയിച്ചു.

Read More

ബിരുദ വിദ്യാർത്ഥികൾക്ക് സൗജന്യമായി ലാപ് ടോപ്പ് വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി 

ബെംഗളൂരു: സർക്കാർ കോളേജുകളിൽ പഠിക്കുന്ന മുഴുവൻ ബിരുദവിദ്യാർത്ഥികൾക്കും സൗജന്യമായി ലാപ്‌ടോപ്പ് വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ. ഇതിനുള്ള പദ്ധതി ഉടൻ തയ്യാറാക്കുമെന്നും തുക ഇതിനായി നീക്കിവെക്കുമെന്നും അദ്ദേഹം പറഞ്ഞു. സാധാരണക്കാരായ വിദ്യാർത്ഥികൾക്കും ആധുനിക സാങ്കേതിക വിദ്യകൾ ഉപയോഗിക്കാനുള്ള അറിവ് ലഭിക്കുന്നതിനായുള്ള ലക്ഷ്യമാണ് പദ്ധതിക്ക് പിന്നിൽ. സർക്കാർ കോളേജുകളിലെ പട്ടികജാതി, പട്ടികവർഗ വിദ്യാർത്ഥികൾക്ക് ലാപ്‌ടോപ്പുകൾ വിതരണം ചെയ്യുന്ന പദ്ധതി മുൻ സിദ്ധരാമയ്യ സർക്കാരിന്റെ കാലത്ത് പ്രഖ്യാപിച്ചിരുന്നു. ആദ്യഘട്ടത്തിൽ ലാപ്‌ടോപ്പ് വിതരണം ചെയ്യപ്പെട്ടെങ്കിലും പിന്നീട് പദ്ധതി നിലച്ചു. ഈ പദ്ധതി ഉടൻ പുനരാരംഭിക്കാനും മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്.…

Read More