പോലീസ് പരസ്യമായി അധിക്ഷേപിച്ചു; 63 കാരൻ ജീവനൊടുക്കി

ബെംഗളൂരു: പോലീസ് പരസ്യമായി അധിക്ഷേപിച്ചതില്‍ മനംനൊന്ത് 63കാരൻ ജീവനൊടുക്കി. ഇദ്ദേഹം സഞ്ചരിച്ച ബൈക്ക് ഓട്ടോറിക്ഷയുമായി കൂട്ടിയിടിച്ച്‌ അപകടമുണ്ടായതിന് പിന്നാലെ പോലീസ് സ്ഥലത്തെത്തി പൊതുമധ്യത്തില്‍ വെച്ച്‌ ഇയാളോട് മോശമായി പെരുമാറുകയായിരുന്നു. സംഭവത്തില്‍ ബട്കല ടൗണ്‍ എസ്.ഐക്കെതിരെ പരാതിയുമായി മരണപ്പെട്ടയാളുടെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്. അപകടമുണ്ടായതിന് പിന്നാലെ എസ്.ഐ സ്ഥലത്തെത്തുകയും 63കാരനെ പൊതുമധ്യത്തില്‍ വെച്ച്‌ അധിക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്തിരുന്നു. ഓട്ടോറിക്ഷ ഡ്രൈവര്‍ തന്‍റെ സഹോദരനുമായി അപകടത്തിന് ശേഷം സംസാരിച്ച്‌ ധാരണയിലെത്തിയിരുന്നുവെങ്കിലും പോലീസുകാരന്‍റെ പ്രവര്‍ത്തിയില്‍ മനംനൊന്ത് അദ്ദേഹം ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് മരണപ്പെട്ടയാളുടെ സഹോദരൻ ആരോപിച്ചു. സംഭവത്തില്‍ എസ്.ഐക്കെതിരെ പരാതി ലഭിച്ചിട്ടുണ്ടെന്നും…

Read More

യുവാവ് മരത്തിൽ തൂങ്ങി മരിച്ച നിലയിൽ 

ബെംഗളൂരു: ദക്ഷിണ കന്നഡ ജില്ലയിൽ ബണ്ട് വാൾ പോലീസ് സ്റ്റേഷൻ പരിധിയിൽ യുവാവിനെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കദേശിവളയ നെല്ലിഗുഡ്ഡയിലെ കെ. സച്ചിൻ (24) ആണ് മരിച്ചത്. പ്രണയനൈരാശ്യം കാരണം ജീവനൊടുക്കുന്നു എന്ന കുറിപ്പ് ലഭിച്ചതായി പോലീസ് പറഞ്ഞു. ബണ്ട് വാളിലെ ഇലക്‌ട്രിക്കൽ കട കേന്ദ്രീകരിച്ച്‌ ഇലക്‌ട്രിക്കൽ ജോലി ചെയ്യുന്നയാളാണ് യുവാവ്. വ്യാഴാഴ്ച ജോലികഴിഞ്ഞ് വീട്ടിലെത്തിയില്ല. മൊബൈൽ ഫോണിൽ വിളിച്ച് മറുപടി ലഭിക്കാത്തതിനാൽ ബന്ധുക്കൾ അന്വേഷിച്ചിറങ്ങി. സച്ചിന്റെ സ്കൂട്ടർ ബി മൂട ഗ്രാമത്തിലെ മിട്ടകോടി മൈതാനത്തിനടുത്ത് നിർത്തിയ നിലയിൽ പുലർച്ച മൂന്നോടെ കണ്ടെത്തി.…

Read More

അധ്യാപകൻ ശകാരിച്ച വിദ്യാർത്ഥി ആത്മഹത്യ ചെയ്തു; പ്രധാന അധ്യാപകന് സസ്പെൻഷൻ

ചെന്നൈ: മുടി വെട്ടാതെ സ്കൂളിൽ എത്തിയതിന് അധ്യാപകൻ ശകാരിച്ചതിനെ തുടർന്ന് വിദ്യാർത്ഥി ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രധാന അധ്യാപകനെ സസ്പെൻഡ് ചെയ്തു. പുതുക്കോട്ടെ വിജയപുരം ഗ്രാമത്തിലെ കണ്ണയ്യയുടെ മകനാണ് മരിച്ചത്. മച്ചുവാടി ഗവണ്മെന്റ് മോഡൽ സ്കൂളിലെ പ്ലസ് ടു വിദ്യാർത്ഥിയായ കുട്ടി താടിയും മുടിയും നീട്ടി വളർത്തിയിരുന്നു. ഇങ്ങനെ പരീക്ഷയ്ക്ക് എത്തിയത് അധ്യാപകൻ ചോദ്യം ചെയ്യുകയും വഴക്ക് പറയുകയും ചെയ്തതായി പോലീസ് പറഞ്ഞു. പിന്നാലെ സ്കൂളിൽ നിന്ന് ഇറങ്ങി പോയ വിദ്യാർത്ഥി രാത്രിയായിട്ടും വീട്ടിൽ എത്തിയില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ആണ് സ്കൂളിന് സമീപത്തെ…

Read More

തക്കാളി കൃഷി കടക്കെണിയിലാക്കി; കർഷക ദമ്പതികൾ ജീവനൊടുക്കി

ബെംഗളൂരു: കടക്കെണിയിലായ കര്‍ഷകദമ്പതിമാര്‍ ജീവനൊടുക്കി. തുമകൂരുവില്‍ താമസിക്കുന്ന ആന്ധ്ര അനന്തപുര്‍ കല്യാണദുര്‍ഗ സ്വദേശികളായ മനു(26), ഭാര്യ പവിത്ര(24) എന്നിവരെയാണ് വാടകവീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മാസങ്ങള്‍ക്കുമുമ്പ് തക്കാളിവില കുതിച്ചുയര്‍ന്നപ്പോള്‍ ഇവര്‍ സ്വകാര്യ പണമിടപാടുകാരില്‍ നിന്ന് പണം കടംവാങ്ങി സ്വന്തം ഗ്രാമത്തില്‍ തക്കാളിക്കൃഷിയിറക്കിയിരുന്നു. തക്കാളിയുടെ വില കുറഞ്ഞതോടെ വലിയ നഷ്ടം സംഭവിച്ചു. കടംവാങ്ങിയ പണം തിരിച്ചുനല്‍കാൻ കഴിയാതെ നാടുവിട്ട് തുമകൂരുവിലെ റൊപ്പയിലെത്തി കര്‍ഷത്തൊഴിലാളികളായി ജോലി ചെയ്യുകയായിരുന്നു.

Read More

ബസ് ഉടമ തൂങ്ങിമരിച്ച നിലയില്‍

ബെംഗളൂരു: മഹേഷ് മോട്ടോര്‍സ് സര്‍വീസ് ബസുകളുടെ ഉടമ പ്രകാശ് ശേഖയെ മംഗളൂരു കദ്രിയിലെ അപാര്‍ട്ട്മെന്റില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ഞായറാഴ്ച വൈകുന്നേരം ആറരയോടെ വാതില്‍ തകര്‍ത്ത് കയറിയാണ് പോലീസ് മൃതദേഹം പുറത്തെടുത്തത്. ദക്ഷിണ കന്നട ജില്ല ബസ് ഓണേഴ്സ് അസോസിയേഷൻ പ്രസിഡൻറായിരുന്ന ജയറാം ശേഖയൂടെ മകനാണ്. അസോസിയേസൻ ജില്ല സെക്രട്ടറിയായി പ്രവര്‍ത്തിച്ച പ്രകാശ് നിലവില്‍ അംഗമായിരുന്നു. ദക്ഷിണ കന്നട, ഉഡുപ്പി ജില്ലകളില്‍ മഹേഷ് മോട്ടോര്‍സിെൻറ സിറ്റി ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്. ആത്മഹത്യ ചെയ്തതായാണ് പ്രാഥമിക നിഗമനമെമന്ന് പോലീസ് പറഞ്ഞു എ.ജെ.ഹോസ്പിറ്റലില്‍ പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം…

Read More

സുഹൃത്തിന്റെ ഭാര്യ ചൂലുകൊണ്ട് അടിച്ചതിൽ മനംനൊന്ത് ദളിത് യുവാവ് ജീവനൊടുക്കി

ബെംഗളൂരു : കോലാറിൽ ദളിത് യുവാവ് ആത്മഹത്യ ചെയ്തു. മാലൂർ ഉലരഗെരെ സ്വദേശി ശ്രീനിവാസാണ് (32) ജീവനൊടുക്കിയത്. സുഹൃത്തിന്റെ ഭാര്യ ചൂലുകൊണ്ട് അടിച്ചതിൽ മനംനൊന്താണ് ആത്മഹത്യ ചെയ്തതെന്ന് ആരോപണമുണ്ട്. ശ്രീനിവാസിന്റെ സുഹൃത്ത് അശോകിന്റെ ഭാര്യയാണ് ചൂലുകൊണ്ട് അടിച്ചതെന്ന് കോലാർ എസ്.പി. എം. നാരായൺ പറഞ്ഞു. സംഭവത്തിൽ നാലാളുടെ പേരിൽ മാലൂർ പോലീസ് ആത്മഹത്യാപ്രേരണയ്ക്കും പട്ടികജാതി-വർഗ അതിക്രമത്തിനും കേസെടുത്തു. അശോകിന്റെ ഭാര്യയുടെ സ്വഭാവത്തെക്കുറിച്ച് ശ്രീനിവാസ് മോശം പരാമർശം നടത്തിയിരുന്നതായി പോലീസ് പറഞ്ഞു. ശ്രീനിവാസ് നടത്തിയ പരാമർശം നേരാണോയെന്നറിയാൻ അശോക് വീട്ടിലെത്തി ഭാര്യയോട് ചോദിക്കുകയും ഇതേച്ചൊല്ലി വഴക്കുണ്ടാവുകയും…

Read More

വിവാഹം കഴിഞ്ഞ് രണ്ട് ദിവസം; യുവാവ് ഭാര്യയുടെ കല്യാണ സാരിയിൽ തൂങ്ങി മരിച്ചു

ചെന്നൈ: വിവാഹം കഴിഞ്ഞ് രണ്ട് ദിവസം മാത്രം,യുവാവ് ഭാര്യയുടെ കല്യാണ സാരിയിൽ തൂങ്ങി മരിച്ചു. റാണിപ്പെട്ട് സ്വദേശിയായ ശരവണൻ (27) ആണു മരിച്ചത്. ശരവണനും ചെങ്കൽപെട്ട് സ്വദേശിയായ 21 വയസ്സുകാരിയും തമ്മിലുള്ള വിവാഹം 2 ദിവസം മുൻപായിരുന്നു നടന്നത്. ഇന്നലെ പുലർച്ചെ യുവതി എഴുന്നേറ്റപ്പോൾ ശരവണനെ കല്യാണ സാരിയിൽ തൂങ്ങി മരിച്ച നിലയിൽ കാണുകയായിരുന്നു. ശരവണനും യുവതിയും മധുവിധു ആഘോഷിക്കാനായി ഇന്നലെ യാത്ര പോകാൻ തീരുമാനിച്ചിരുന്നുവെന്നും മരണത്തെക്കുറിച്ച് അന്വേഷിക്കുമെന്നും ചെങ്കൽപെട്ട് പോലീസ് പറഞ്ഞു. അസ്വാഭാവിക മരണത്തിനു കേസെടുത്ത പോലീസ് യുവതിയെയും മാതാപിതാക്കളെയും ചോദ്യം ചെയ്തു.

Read More

പ്രണയം പരസ്യമായി; പതിനാലുകാരിയും 34 കാരനും വിഷം കഴിച്ചു

അടിമാലി: പ്രണയം പരസ്യമായതോടെ പതിനാലുകാരിയും ബന്ധുവായ 34കാരനും വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ഇടുക്കി വെള്ളത്തൂവൽ പോലീസ് സ്റ്റേഷൻ പരിതിയിൽ മുറിയറയിലാണ് സംഭവം. പത്താം ക്ലാസ് വിദ്യാർഥിനിയായ പെൺകുട്ടി ബന്ധുവായ യുവാവുമായാണ് പ്രണയത്തിലായിരുന്നു. പ്രണയം വീട്ടിൽ അറിഞ്ഞതോടെ ബന്ധപ്പെട്ടവർ പോലീസിൽ പരാതി നൽകി. സംഭവം അന്വേഷിക്കാൻ പോലീസ് എത്തുന്നതിന് മുമ്പാണ് ഇരുവരും മുനിയറ പന്നിയാർ ഭാഗത്ത് ആളൊഴിഞ്ഞ സ്ഥലത്ത് വെച്ച് വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇരുവരെയും ആദ്യം അടിമാലി താലൂക്ക് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഇരുവരും അപകട…

Read More

ട്രാഫിക് പോലീസ് ഉദ്യോഗസ്ഥൻ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

ബെംഗളൂരു: മംഗളൂരുവിലെ ട്രാഫിക് പോലീസ് ഉദ്യോഗസ്ഥനെ വാടകവീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഗടകിലെ വീരണ്ണയുടെ മകൻ മഹേഷ് സവദത്തിനെയാണ് വ്യാഴാഴ്ച വൈകിട്ട്  വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.  

Read More

ഫോൺ അമിത ഉപയോഗം അമ്മ ചോദ്യം ചെയ്തു ;മകൾ ജീവനൊടുക്കി

ചെന്നൈ : ഫോൺ അമിതമായി ഉപയോഗിക്കുന്നതിന്റെ പേരിൽ അമ്മ വഴക്കുപറഞ്ഞതിനെ തുടർന്ന് മകൾ  ജീവനൊടുക്കി. ചെങ്കൽപ്പേട്ട് ജില്ലയിലെ ഹനുമന്ദ്പുരത്തുള്ള വിരഭദ്രന്റെയും പത്മയുടെയും മകൾ ദീപികയാണ്  ജീവനൊടുക്കിയത്. സ്വകാര്യ സ്ഥാപനത്തിൽ ജോലിചെയ്തിരുന്ന ദീപിക ഏറെനേരം ഫോണിൽ സംസാരിക്കുന്നതിന്റെ പേരിൽ പത്മ വഴക്കുപറയുന്നത് പതിവായിരുന്നു. കഴിഞ്ഞ ദിവസവും ഇത്തരത്തിൽ വഴക്കുപറഞ്ഞു. പിന്നീട് വീട്ടിൽനിന്ന് ഇറങ്ങിപ്പോയ ദീപിക ഏറെനേരം കഴിഞ്ഞിട്ടും തിരിച്ചെത്തിയില്ല. തിരക്കി ചെന്നപ്പോഴാണ് സമീപമുള്ള കുളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. അമ്മ വഴക്കുപറഞ്ഞതിന്റെ വിഷമത്തിൽ ദീപിക കുളത്തിൽ ചാടുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

Read More