ചെന്നൈ: ചെന്നൈ ആവടി റെയിൽവേ സ്റ്റേഷനു സമീപം ഇലക്ട്രിക് സബർബൻ ട്രെയിൻ പാളം തെറ്റി. ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റിന്‍റെ നാല് കോച്ചുകളാണ് ഇന്ന് പുലർച്ചെ സബർബൻ സ്റ്റേഷനായ ആവടിക്ക് സമീപം പാളം തെറ്റിയത്. അപകടത്തിൽ ആർക്കും പരിക്കില്ല. സംഭവസമയത്ത് കോച്ചുകളിൽ ആളില്ലാതിരുന്നതിനാൽ വൻ ദുരന്തമാണ് ഒഴിവായത്. പാളത്തിലുണ്ടായ വിള്ളലാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. ഇതുമൂലം സിഗ്നൽ തകരാറിലായതായും റിപ്പോർട്ടുകളുണ്ട്. അപകടത്തിൽപ്പെട്ട ട്രെയിൻ ആനൂർ ഷെഡിൽ നിന്ന് പുറപ്പെട്ട് ബീച്ച് സ്റ്റേഷനിലേക്ക് പോകുകയായിരുന്നു. ആവടി സ്റ്റേഷനിൽ നിർത്താതിരുന്ന ട്രെയിൻ ഹിന്ദു കോളേജ് സ്റ്റേഷനു സമീപം…
Read MoreTag: train
ട്രെയിനുകൾ കൂട്ടിയിടിച്ചു; 15 മരണം, നൂറിലേറെ പേർക്ക് പരിക്ക്
ധാക്ക: ബംഗ്ലാദേശില്‍ ട്രെയിൻ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 15 പേര്‍ മരിച്ചു. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. കിഷോര്‍ഗഞ്ചിലെ ഭൈറാബില്‍ ആണ് അപകടമുണ്ടായത്. ധാക്കയിലേക്ക് പോവുകയായിരുന്ന ഗോധൂലി എക്സ്പ്രസും ചാട്ടോഗ്രാമിലേക്ക് പോവുകയായിരുന്ന ചരക്ക് ട്രെയിനും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റവരുടെ എണ്ണവും മരണസംഖ്യയും ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് വിവരം. നിരവധി ആളുകള്‍ ട്രെയിനില്‍ കുടങ്ങി കിടക്കുന്നതായി പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകളുണ്ട്.
Read Moreപൂജ അവധി; ചെന്നൈയിൽ നിന്നും മംഗളൂരുവിലേക്ക് പ്രത്യേക ട്രെയിൻ
ചെന്നൈ : പൂജാവധിയോടനുബന്ധിച്ചുള്ള തിരക്ക് കുറയ്ക്കാൻ ചെന്നൈയിൽ നിന്ന് മംഗളൂരുവിലേക്ക് ഒരു പ്രത്യേക തീവണ്ടികൂടി അനുവദിക്കുമെന്ന് ദക്ഷിണ മെട്രോ അധികൃതർ അറിയിച്ചു. വെള്ളിയാഴ്ചകളിൽ സർവീസ് നടത്തുന്ന പ്രത്യേക സർവീസിന് പുറമേയാണിത്. കോച്ചുകൾ ലഭ്യമായാൽ സർവീസ് ഉടൻ ആരംഭിക്കുമെന്ന് അധികൃതർ പറഞ്ഞു. മംഗളൂരു ഭാഗത്തേക്കും തിരുവനന്തപുരം ഭാഗത്തേക്കും പൂജയ്ക്ക് വന്തിരക്കാണ് അനുഭവപ്പെടുന്നത്. ചെന്നൈയിൽനിന്ന് മംഗളൂരുവിലേക്ക് സർവീസ് നടത്തുന്ന തീവണ്ടികൾ നാമമാത്രമാണ്. മംഗളൂരുവിലേക്ക് ചെന്നൈ-മംഗളൂരു മെയിൽ, ചെന്നൈ-മംഗളൂരു സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, ചെന്നൈ-മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് എന്നിങ്ങനെ തീവണ്ടികളെയാണ് യാത്രക്കാർ കൂടുതൽ ആശ്രയിക്കുന്നത്. ഈ തീവണ്ടികൾ 16…
Read Moreട്രെയിൻ യാത്രക്കിടെ വൃദ്ധദമ്പതിമാരുടെ മേല്‍ മൂത്രമൊഴിച്ച യുവാവ് അറസ്റ്റിൽ
ന്യൂഡല്‍ഹി: ട്രെയിന്‍ യാത്രക്കിടെ വൃദ്ധദമ്പതിമാരുടെ മേല്‍ മൂത്രമൊഴിച്ച് യുവാവ്. ഉത്തര്‍പ്രദേശിൽ സമ്പര്‍ക്ക്ക്രാന്തി എക്‌സ്പ്രസില്‍ ബുധനാഴ്ച രാത്രിയാണ് സംഭവം. മദ്യലഹരിയിലാണ് യുവാവ് അക്രമം കാട്ടിയതെന്നാണ് റിപ്പോർട്ട്. സംഭവത്തിൽ സൗത്ത് ഡല്‍ഹി സ്വദേശി റിതേഷിനെ പോലീസ് പിടികൂടി. ട്രെയിനിലെ ബി-3 കോച്ചിലെ 57, 60 എന്നീ ബെര്‍ത്തുകളില്‍ ഉറങ്ങുകയായിരുന്നു ദമ്പതിമാർ. ഇതിനിടയിലാണ് യുവാവ് എഴുന്നേറ്റ് ദമ്പതിമാരുടെയും അവരുടെ ലഗേജുകള്‍ക്കും മേല്‍ മൂത്രമൊഴിച്ചത്. മഹോബ സ്‌റ്റേഷനില്‍ നിന്നാണ് ഇയാള്‍ ട്രെയിന്‍ കയറിയത്. 63-ാം നമ്പര്‍ ബെര്‍ത്തിലായിരുന്നു പ്രതി യാത്രചെയ്തിരുന്നത്. ‘ഡല്‍ഹിയിലേക്കുള്ള യാത്രയിലായിരുന്നു ഞങ്ങള്‍. മദ്യലഹരിയിലായിരുന്നു യുവാവ്. സംഭവത്തിന് പിന്നാലെ…
Read Moreകളിത്തോക്ക് കാണിച്ച് യാത്രക്കാരെ ഭീഷണിപ്പെടുത്തി; നാല് മലയാളികൾ പിടിയിൽ
ചെന്നൈ: കളിത്തോക്ക് കാണിച്ച് ട്രെയിനിൽ യാത്രക്കാരെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ നാലുമലയാളികൾ പോലീസ് പിടിയിൽ. പാലക്കാട് തിരുച്ചെന്തൂർ പാസഞ്ചർ ട്രെയിനിൽ വച്ചായിരുന്നു സംഭവം. വടക്കൻ കേരളത്തിൽ നിന്നുള്ള നാലു യുവാക്കളെയാണ് തമിഴ്നാട് പോലീസ് കസ്റ്റഡിയിലെടുത്തത്. മലപ്പുറം സ്വദേശി അമിൻ ഷെരീഫ്, കണ്ണൂർ സ്വദേശി അബ്ദുൾ റഫീക്ക്, പാലക്കാട് സ്വദേശി ജബൽ ഷാ, കാസർകോട് സ്വദേശി മുഹമ്മദ് എന്നിവരെയാണ് കൊടൈക്കനാൽ റെയിൽവേ സ്റ്റേഷനിൽ വച്ച് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവർ കളിത്തോക്ക് ഉപയോഗിച്ച് യാത്രക്കാരെ ഭീഷണിപ്പെടുത്തുകയായിരുന്നു. ബുള്ളറ്റ് ഇൻസർട്ട് ചെയ്തതായി കാണിച്ച് ഇപ്പോൾ വെടിവെക്കുമെന്ന് പറഞ്ഞ് പരിഭ്രാന്തി സൃഷ്ടിച്ചതിന്…
Read Moreതാംബരത്തു നിന്ന് മംഗളൂരൂവിലേക്ക് പ്രത്യേക ട്രെയിൻ; റിസർവേഷൻ ആരംഭിച്ചു
ചെന്നൈ : യാത്രാത്തിരക്ക് കുറയ്ക്കാൻ താംബരത്തു നിന്ന് വെള്ളിയാഴ്ചകളിൽ മംഗളൂരുവിലേക്ക് പ്രത്യേക തീവണ്ടി. ഏറെക്കാലമായി മലബാറിലെ യാത്രക്കാർ ഉന്നയിച്ചിരിക്കുന്ന ആവശ്യമാണ് ഇപ്പോൾ യാഥാർഥ്യമായത്. പ്രത്യേക വണ്ടിയിലേക്ക് റിസർവേഷൻ തുടങ്ങി. എം.കെ. രാഘവൻ എം.പി. ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.എൻ. സിങ്ങിനെ കണ്ടപ്പോഴും ഈയാവശ്യം ഉന്നയിച്ചിരുന്നു. ഈ മാസം 29, ഒക്ടോബർ ആറ്, 13, 20, 27 ദിവസങ്ങളിൽ താംബരത്തു നിന്ന് ഉച്ചയ്ക്ക് 1.30-ന് പുറപ്പെടുന്ന വണ്ടി (06049) പിറ്റേദിവസങ്ങളിൽ രാവിലെ 7.30-ന് മംഗളൂരുവിലെത്തും. മംഗളൂരുവിൽ നിന്ന് ഈ മാസം 30, ഒക്ടോബർ ഏഴ്,…
Read Moreപൂജ അവധിയ്ക്ക് ഇനിയും ഒന്നര മാസം; ട്രെയിൻ ടിക്കറ്റുകൾ തീർന്നു, ആർടിസി പ്രത്യേക ബസുകളും പ്രഖ്യാപിക്കും
ബെംഗളൂരു : ഒക്ടോബറിൽ പൂജ അവധിയോടനുബന്ധിച്ച് കേരളത്തിലേക്കുള്ള തീവണ്ടികളിൽ ടിക്കറ്റ് കാലി. ഒക്ടോബർ 23-നാണ് പൂജ അവധി. തിങ്കളാഴ്ച ആയതിനാൽ തൊട്ടുമുമ്പുള്ള വെള്ളിയാഴ്ചയാണ് ഭൂരിഭാഗംപേരും നാട്ടിലേക്കുപോകുന്നത്. അതിനാൽ ഒക്ടോബർ 20, 21 തീയതികളിലെ എല്ലാ തീവണ്ടികളിലും ടിക്കറ്റുകൾ തീർന്നു. തൊട്ടടുത്ത ദിവസങ്ങളിൽ ചില തീവണ്ടികളിൽ ഏതാനുംസീറ്റുകൾ ബാക്കിയുണ്ട്. മംഗളൂരുവഴി കണ്ണൂരിലേക്കുപോകുന്ന കണ്ണൂർ എക്സ്‌പ്രസിലും (16511), രാവിലെ 6.10-ന് എറണാകുളത്തേക്കുപോകുന്ന എറണാകുളം എക്സ്‌പ്രസിലുമാണ് (12677) സീറ്റുകളുള്ളത്. കന്യാകുമാരി എക്സ്‌പ്രസ് (16526), കൊച്ചുവേളി എക്സ്‌പ്രസ് (16315), യെശ്വന്തപുര-കണ്ണൂർ (16527) എന്നീ തീവണ്ടികളെല്ലാം വെയ്റ്റിങ് ലിസ്റ്റിലാണ്. അവധിയോടനുബന്ധിച്ച്…
Read Moreനാളെ മുതൽ ട്രെയിനുകൾ വഴി തിരിച്ച് വിടും
ബെംഗളുരു: ജോലാർപേട്ട-സോമനായകനപട്ടി സ്റ്റേഷനുകൾക്കിടയിൽ വൈദ്യുതീകരണ പ്രവർത്തികൾ നടക്കുന്നതിനാൽ നാളെ മുതൽ 24 വരെ ബെംഗളുരുവിൽ നിന്ന് കേരളത്തിലേക്ക് ഉൾപ്പെടെയുള്ള ട്രെയിനുകൾ വഴി തിരിച്ച് വിടുകയും റദ്ദാക്കുകയും ചെയ്യുമെന്ന് റെയിൽവേ അറിയിച്ചു. വഴി തിരിച്ച് വിടുന്ന ട്രെയിനുകൾ *ബയ്യപ്പനാഹള്ളി എസ്എംവിടി-എറണാകുളം എക്സ്പ്രസ്സ് നാളെ ബയ്യപ്പനഹള്ളി, ഹൊസൂർ, ധർമപുരി, ഓമല്ലൂർ, സേലം വഴിയായിരിക്കും സർവീസ്. കെആർ പുരം, ബംഗാർപേട്ട് സ്റ്റേഷനുകളിൽ നിർത്തില്ല. *കെഎസ്ആർ ബെംഗളുരു-കന്യാകുമാരി എക്സ്പ്രസ്സ് നാളെ 14,21,24 തിയ്യതികളിൽ കന്റോൺമെന്റ്,ബയ്യപ്പനഹള്ളി,ഹൊസൂർ,ധർമപുരി,സേലം വഴിയായിരിക്കും സർവീസ്. *കൊച്ചുവേളി-ഹുബ്ബള്ളി എക്സ്പ്രസ്സ് 14,20 തിയ്യതികളിൽ സേലം, ഓമല്ലൂർ,ഹൊസൂർ, കാർമലാരാം, ബയ്യപ്പനഹള്ളി,ബാനസവാടിയായിരിക്കും സർവീസ്.
Read Moreട്രെയിനിലെ ശുചിമുറി അടിച്ചുതകർത്ത മംഗളുരു സ്വദേശി അറസ്റ്റിൽ
ബെംഗളൂരു : കണ്ണൂരിൽ ട്രെയിനിലെ ശുചിമുറി അടിച്ചുതകർത്ത് യുവാവിന്റെ പരാക്രമം. കുർള-തിരുവനന്തപുരം എക്സ്പ്രസിന്റെ ശുചിമുറിയാണ് യുവാവ് തകർത്തത്. അക്രമം നടത്തിയ മംഗളൂരു കാർവാർ സ്വദേശി സൈമണിനെ ആർ.പി.എഫ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. പ്രതി മയക്കുമരുന്ന് ഉപയോഗിക്കുന്നയാളാണ് പോലീസ് പറഞ്ഞു. ആർ.പി.എഫ് എസ്.ഐ മനോജ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇയാളെ പിടികൂടിയത്.
Read Moreട്രാക്ക് അറ്റകുറ്റപണി;ട്രെയിനുകളുടെ സമയത്തിൽ മാറ്റം
ബെംഗളൂരു : ട്രാക്ക് അറ്റകുറ്റപ്പണിക്ക് സമയം കണ്ടെത്തുന്നതിനായി ട്രെയിനുകളുടെ സമയത്തിൽ മാറ്റം. പുതിയ തീരുമാനപ്രകാരം, തിരുവനന്തപുരം ഹൈദരാബാദ് ശബരി എക്‌സ്‌പ്രസ് ഷൊർണൂർ സ്‌റ്റേഷനിൽ പോകില്ല. പകരം ഇരു ദിശകളിലേക്കുമുള്ള സർവീസിൽ വടക്കാഞ്ചേരിയിൽ സ്റ്റോപ്പ് അനുവദിക്കും. ചില ട്രെയിനുകൾ ഭാഗികമായി റദ്ദാക്കിയിട്ടുണ്ട്. മാറ്റങ്ങൾ പ്രാബല്യത്തിൽ വരുന്ന തീയതി ഉടൻ അറിയിക്കും. തൃശൂർ കോഴിക്കോട് എക്‌സ്‌പ്രസ് തൃശൂരിനും ഷൊർണൂരിനും ഇടയിൽ റദ്ദാക്കി. കോഴിക്കോട് ഷൊർണൂർ എക്‌സ്‌പ്രസ് പൂർണമായും റദ്ദാക്കി. കണ്ണൂർ കോയമ്പത്തൂർ എക്സ്പ്രസ് രാവിലെ 6.20 ന് പകരം രാവിലെ ആറു മണിക്ക് പുറപ്പെടും. കൊല്ലത്തു നിന്നും…
Read More