ചെന്നൈ: നടന്‍ വിജയുടെ പുതിയ പാര്‍ട്ടിയായ തമിഴക വെട്രി കഴകത്തിന്റെ ആദ്യ പൊതുസമ്മേളനത്തില്‍ ഓരോ ജില്ലയില്‍നിന്നും 10,000 പേരെ വീതം പങ്കെടുപ്പിക്കാന്‍ തീരൂമാനം. അഞ്ച് ലക്ഷത്തിലേറെ ആളുകളെയാണ് പൊതുസമ്മേളനത്തില്‍ പങ്കെടുപ്പിക്കുക. ഇതിനെ സംബന്ധിച്ച് ഓരോ ജില്ലാ നേതാക്കള്‍ക്കും നിര്‍ദേശം നല്‍കിയിട്ടുണ്ട്. തമിഴ്നാട്ടിലെ 38 ജില്ലകള്‍ ഉള്‍പ്പെടെ കേരളം, കര്‍ണാടക, ആന്ധ്ര, തെലങ്കാന സംസ്ഥാനങ്ങളില്‍നിന്നുള്ള ആരാധകരെയും പങ്കെടുപ്പിക്കുമെന്നാണ് പ്രാഥമിക വിവരം. ഈ മാസം 27-നാണ് സമ്മേളനം നടക്കുക. വിഴുപുരം ജില്ലയിലെ വിക്രവാണ്ടിയില്‍ വെച്ച് നടത്താനാണ് നിലവിലെ തീരൂമാനം. കഴിഞ്ഞമാസം തീരൂമാനിച്ച സമ്മേളനം ഈ മാസത്തേക്ക് മാറ്റി…
Read MoreTag: Vijay
നടൻ വിജയിക്ക് നേരെ ചെരുപ്പേറ്
നടനും രാഷ്ട്രീയ നേതാവുമായ വിജയകാന്തിന് ആദരാഞ്ജലി അര്‍പ്പിക്കാനെത്തിയ നടന്‍ വിജയിന് നേരെ ചെരുപ്പ് എറിയുന്ന ദൃശ്യങ്ങള്‍ വൈറലാകുന്നു. അന്തിമോപചാരം അര്‍പ്പിച്ച് വാഹനത്തില്‍ കയറാന്‍ പോകുന്നതിനിടെയാണ് സംഭവം. ആള്‍ക്കൂട്ടത്തില്‍ നിന്ന് ആരോ നടനെതിരെ ചെരുപ്പ് എറിയുകയായിരുന്നു. വിജയ് യുടെ തലയുടെ പുറകില്‍ കൂടി ചെരുപ്പ് പോകുന്നതും വിഡിയോയില്‍ കാണാം. സാമൂഹിക മാധ്യമങ്ങളില്‍ ഒട്ടേറെയാളുകള്‍ സംഭവത്തെ അലപപിച്ചു. ഒരിക്കലും നടക്കാന്‍ പാടില്ലാത്ത ഒന്നായിരുന്നുവെന്നും ഓരാളോട് ദേഷ്യമുണ്ടെങ്കില്‍ അത് പ്രകടിപ്പിക്കേണ്ടത് ഇങ്ങനെയല്ലെന്നും ഒട്ടേറെപേര്‍ കുറിച്ചു. നടനെ അപമാനിച്ചയാളെ ഉടനടി കണ്ടെത്തി കര്‍ശനമായ നടപടികള്‍ സ്വീകരിക്കണമെന്നും ഒട്ടേറെ പേര്‍ അഭിപ്രായപ്പെട്ടു.…
Read Moreനടൻ വിജയ് ആശുപത്രിയിൽ! എന്ത് പറ്റിയെന്ന് ആരാധകർ
ഇന്ത്യയൊട്ടാകെ നിരവധി ആരാധകരുള്ള താരമാണ് നടൻ വിജയ്. ജോസഫ് വിജയ് എന്ന പേരിൽ ദളപതി വിജയത്തിലേക്കുള്ള ദൂരം നടനെ സംബന്ധിച്ച് വളരെ വലുതായിരുന്നു. നടൻറേതായി ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ലിയോ എന്ന ചിത്രത്തിനും വൻ സ്വീകാര്യതയാണ് ലഭിച്ചത്. ഈ അവസരത്തിൽ വിജയിയുടെ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിലും ആരാധകർക്ക് ഇടയിലും ചർച്ച ആയിരിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രിയിൽ ചെന്നൈയിലെ ആശുപത്രിയിൽ വിജയ് എത്തിയിരുന്നു. ഒപ്പം സഹായികളും ഉണ്ട്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ എന്താണ് വിജയ്ക്ക് പറ്റിയതെന്ന ചോദ്യവുമായി ആരാധകർ രംഗത്തെത്തി. ഒടുവിൽ ആരാധകരുടെ…
Read Moreലിയോ ആദ്യ ഷോ; സര്‍ക്കാര്‍ തീരുമാനിക്കട്ടെയെന്ന് മദ്രാസ് ഹൈക്കോടതി
ചെന്നൈ: സൂപ്പർ താരം വിജയ് നായകനായ ലോകേഷ് കനകരാജ് ചിത്രം ലിയോയുടെ പ്രദര്‍ശനം പുലര്‍ച്ചെ നാലു മണിക്ക് ആരംഭിക്കണമെന്ന ആവശ്യത്തില്‍ ഉത്തരവ് പുറപ്പെടുവിക്കാതെ മദ്രാസ് ഹൈക്കോടതി. വിഷയത്തില്‍ തമിഴ്‌നാട് സര്‍ക്കാര്‍ തീരുമാനമെടുക്കട്ടെ എന്ന് കോടതി അഭിപ്രായപ്പെട്ടു. ലിയോയുടെ റീലീസ് ദിനമായ ഒക്ടോബര്‍ 19 ന് പുലര്‍ച്ചെ നാലിന് സ്‌പെഷല്‍ ഷോ നടത്താന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസ് ആണ് കോടതിയെ സമീപിച്ചത്. ജസ്റ്റിസ് അനിത സുമന്ത് ആണ് ഹര്‍ജി പരിഗണിച്ചത്. പുലര്‍ച്ചെ നാലു മണിക്ക് പ്രത്യേക ഷോ എന്ന ആവശ്യം തമിഴ്‌നാട് സര്‍ക്കാര്‍…
Read Moreനടൻ വിജയുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചാല്‍ ഇനി നടപടി!
ചെന്നൈ: നടൻ വിജയുമായി ബന്ധപ്പെട്ട് വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചാല്‍ നടപടിയെടുക്കുമെന്ന മുന്നറിയിപ്പുമായി എത്തിയിരിക്കുകയാണ് താരത്തിന്‍റെ ആരാധക സംഘടനയായ വിജയ് മക്കള്‍ ഇയക്കം. വിജയ്‍യുടെ രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട് വ്യാജവാര്‍ത്തകള്‍ പ്രചരിക്കുന്ന പശ്ചാത്തലത്തിലാണ് മുന്നറിയിപ്പ്. വിജയ് മക്കള്‍ ഇയക്കം ജനറല്‍ സെക്രട്ടറി ബുസി ആനന്ദാണ് മുന്നറിയിപ്പുമായി എത്തിയത്. വിജയ് മക്കള്‍ ഇയക്കം ചുമതലക്കാരുടേതെന്ന പേരില്‍ ബി.ജെ.പി, ഡി.എം.കെ തുടങ്ങിയ പാര്‍ട്ടികളുമായി വിജയ് സഖ്യമുണ്ടാക്കി അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന തരത്തില്‍ പോസ്റ്ററുകള്‍ പ്രതൃക്ഷപ്പെട്ടിരുന്നു. എന്നാല്‍ ഇത് വ്യാജമാണെന്നും വാര്‍ത്തക്ക് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ സംഘടനയില്‍ അംഗത്വം പോലുമില്ലാത്തവരാണെന്നും…
Read More