ബസ് കൊക്കയിലേക്ക് മറിഞ്ഞ് അപകടം; 8 മരണം നിരവധി പേർക്ക് പരിക്ക്

ചെന്നൈ: ഊട്ടി കുനൂര്‍ മരപ്പാലത്തിന് സമീപം ടൂുറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ എട്ടു പേര്‍ മരിച്ചു. ഊട്ടിയില്‍ അവധി ആഘോഷിക്കാൻ പോയവരാണ് അപകടത്തില്‍പ്പെട്ടത്. തെങ്കാശി ജില്ലയിലെ കടയം, ആള്‍വാര്‍ക്കുറിശ്ശി സ്വദേശികളാണ് ബസിലുണ്ടായിരുന്നത്. ബസ് നിയന്ത്രണം വിട്ട് അമ്പതടി താഴ്ചയിലേക്ക് വീഴുകയായിരുന്നു. വി. നിതിൻ (15), എസ്, ബേബികല (65), എസ്,. മുരുഗേശൻ (65), പി.മുപ്പിഡത്തെ (67), ആര്‍, കൗസല്യ എന്നിവരാണ് മരിച്ച അഞ്ചുപേ‌ര്‍. ബസില്‍ 55 പേര്‍ ഉണ്ടായിരുന്നതായാണ് വിവരം. മുപ്പതോളം പേരെ കുനൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നാലുപേരുടെ നില ഗുരുതരമാണെന്നാണ്…

Read More

ടിപ്പർ ലോറിയിൽ കാർ ഇടിച്ച് തകർന്ന് ഒരു മരണം

ബെംഗളുരു: മംഗളൂരു ഹൊസബെട്ടുവില്‍ കാര്‍ നിർത്തിയിട്ട ടിപ്പര്‍ ലോറിയില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. രണ്ടു പേര്‍ക്ക് പരുക്കേറ്റു. കാര്‍ ഡ്രൈവര്‍ സി.വി.അര്‍ജ്ജുൻ(37) ആണ് മരിച്ചത്. കാറിലുണ്ടായിരുന്ന മുഹമ്മദ് ഫിസാൻ, അനിരുദ്ധ് നായര്‍ എന്നിവര്‍ പരുക്കേറ്റ് ആശുപത്രിയിലാണ്. ശനിയാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് അപകടം. തമിഴ്‌നാട് റജിസ്‌ട്രേഷൻ കാറാണ് നിയന്ത്രണം വിട്ട് ഇടിച്ച്‌ തകര്‍ന്നത്. വാഹനത്തില്‍ കുടുങ്ങിയ ഡ്രൈവറുടെ മൃതദേഹം പോലീസും നാട്ടുകാരും രണ്ടു മണിക്കൂറോളം ശ്രമിച്ചാണ് പുറത്തെടുത്തത്.

Read More

‘അശ്ലീല വെബ്സൈറ്റുകളിൽ പ്രത്യക്ഷപ്പെട്ടു’: കയ്പേറിയ ബാല്യകാല ഓർമ്മകൾ വെളിപ്പെടുത്തി ജാഹ്നവി കപൂർ

ഇന്ത്യൻ സിനിമ കണ്ട എക്കാലത്തെയും മികച്ച നടിയായ ശ്രീദേവിയുടെയും സംവിധായകൻ ബോണി കപൂറിന്റെയും മകളായ ജാൻവി കപൂർ ബോളിവുഡിൽ വളർന്നു വരുന്ന നടിയാണ്. ഹിന്ദി സിനിമയിൽ കരിയർ തുടങ്ങി വിജയം കണ്ടു കൊണ്ടിരിക്കുന്ന താരം സൗത്ത് ഇൻഡസ്ട്രിയിലും എത്തിയിരിക്കുകയാണ്. ഇതിനിടയിൽ ചില വ്യക്തിപരമായ ആശയങ്ങൾ പരസ്യമായി. ചെറുപ്പത്തിൽ ലഭിച്ച അംഗീകാരം അത്ര സുഖകരമായ അനുഭവമായിരുന്നില്ല എന്നും ജാൻവി തന്റെ ബാല്യകാലം ഓർത്തെടുത്ത് കൊണ്ട് പറഞ്ഞു. ജാനുവിന്റെ മാതാപിതാക്കൾ സെലിബ്രിറ്റികളായതിനാലാണ് പാപ്പരാസികൾ ജാനുവിന്റെ ഫോട്ടോകൾ എടുക്കാൻ തുടങ്ങിയതെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ സംസാരിച്ച ജാഹ്നവി കപൂർ…

Read More

ബെംഗളൂരുവിലെ ഡാൽമിയ സർക്കിളിന് സമീപം ഇലക്ട്രിക് കാറിന് തീപിടിച്ചു

ബെംഗളൂരു: ജെപി നഗർ ഏരിയയിലെ ഡാൽമിയ സർക്കിളിന് സമീപം ഇലക്ട്രിക് കാറിന് തീപിടിച്ചു. സംഭവത്തിന്റെ ദൃശ്യങ്ങൾ കാണിക്കുന്ന ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. View this post on Instagram A post shared by Bengaluru Hub (@bengaluruhub_) നിരവധിപേരാണ് വീഡിയോ സമൂഹമാധ്യമങ്ങളിൽ ഷെയർ ചെയ്ത് കൊണ്ടിരിക്കുന്നത്.

Read More

കാവേരി വിഷയത്തിൽ സംസ്ഥാനം പുനഃപരിശോധന ഹർജി നൽകും

ബെംഗളൂരു: കാവേരി വിഷയത്തിൽ സുപ്രീംകോടതിയിൽ കർണാടക പുനഃപരിശോധനാ ഹർജി നൽകും തമിഴ്നാടിന് കർണാടക 3000 ഘനയടി കാവേരിവെള്ളം വിട്ടുനൽകണമെന്ന് കാവേരി വാട്ടർ റെഗുലേഷൻ കമ്മിറ്റി ഉത്തരവിട്ടിരുന്നു. ഇതിനെതിരെയാണ് ഹർജി നൽകുക. വിവിധ മേഖലയിലെ വിദഗ്ധരുമായി നടന്ന യോഗത്തിന് ശേഷമാണ് തീരുമാനമെടുത്തതെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ അറിയിച്ചു. കാവേരി വെള്ളം തമിഴ്നാടിന് വിട്ടുകൊടുക്കണമെന്ന് ഉത്തരവ് പാലിച്ചില്ലെങ്കിൽ കർണാടക നിയമപരമായ വിവിധ പ്രശ്നങ്ങൾ നേരിടേണ്ടിവരുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ യോഗത്തിൽ. കർഷകർ, ദളിതർ, തൊഴിലാളികൾ, കന്നഡ അനുകൂല സംഘടനകൾ, സാമൂഹിക പ്രവർത്തകർ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു. വെള്ളം വിട്ടുകൊടുക്കില്ല എന്നതു…

Read More

അമ്മയ്ക്ക് സർപ്രൈസ് നൽകാൻ മകൻ ദുബായിൽ നിന്നെത്തി; വൈറലായി ചിത്രങ്ങൾ 

ബംഗളൂരു: മീനെന്ത് വില എന്ന് ചോദിച്ചെത്തിയ ഒരു യുവാവ്. മീൻ വിറ്റു കൊണ്ടിരുന്ന സ്ത്രീക്ക് അസാധാരണമായി ഒന്നും തോന്നിയില്ല. അവന്റെ മുഖം ഒരു തൂവാല കൊണ്ട് മറച്ചിരുന്നു, കണ്ണിൽ കൂളിംഗ് ഗ്ലാസും തലയിൽ തൊപ്പിയും. മീൻ എടുത്തു കൊടുക്കുന്നതിനിടയിൽ അവരുടെ മനസ്സ് പറഞ്ഞു, ഇതെന്റെ പ്രിയപ്പെട്ട മകനാണല്ലോ എന്ന്. https://twitter.com/Dafi_syiemz/status/1705475701833707530/mediaViewer?currentTweet=1705475701833707530&currentTweetUser=Dafi_syiemz&mode=profile പിന്നെ എല്ലാം പെട്ടെന്നായിരുന്നു. മുഖത്തെ തൂവാല മാറ്റി, അമ്മയെ കെട്ടിപ്പിടിച്ചു അവൻ. ദുബായിൽ ജോലി ചെയ്യുന്ന മകൻ സർപ്രൈസ് ആയി അമ്മയെ കാണാൻ എത്തിയ നിമിഷമാണ് ഇപ്പോൾ വൈറൽ. കർണാടകയിലെ കുന്ദാപുരയിലെ മാർക്കറ്റിലായിരുന്നു…

Read More

അമ്മയ്ക്ക് സർപ്രൈസ് നൽകാൻ മകൻ ദുബായിൽ നിന്നെത്തി; വൈറലായി ചിത്രങ്ങൾ 

ബെംഗളുരു: മീനെന്ത് വില എന്ന് ചോദിച്ചെത്തിയ ഒരു യുവാവ്. മീൻ വിറ്റു കൊണ്ടിരുന്ന സ്ത്രീക്ക് അസാധാരണമായി ഒന്നും തോന്നിയില്ല. അവന്റെ മുഖം ഒരു തൂവാല കൊണ്ട് മറച്ചിരുന്നു, കണ്ണില്‍ കൂളിംഗ് ഗ്ലാസും തലയില്‍ തൊപ്പിയും. മീൻ എടുത്തു കൊടുക്കുന്നതിനിടയില്‍ അവരുടെ മനസ്സ് പറഞ്ഞു, ഇതെന്റെ പ്രിയപ്പെട്ട മകനാണല്ലോ എന്ന്. പിന്നെ എല്ലാം പെട്ടെന്നായിരുന്നു. മുഖത്തെ തൂവാല മാറ്റി, അമ്മയെ കെട്ടിപ്പിടിച്ചു അവൻ. ദുബായില്‍ ജോലി ചെയ്യുന്ന മകൻ സര്‍പ്രൈസ് ആയി അമ്മയെ കാണാൻ എത്തിയ നിമിഷമാണ് ഇപ്പോൾ വൈറൽ. കര്‍ണാടകയിലെ കുന്ദാപുരയിലെ മാര്‍ക്കറ്റിലായിരുന്നു ഈ…

Read More

വിനോദയാത്രയ്ക്ക് കേരളത്തിൽ എത്തിയ കർണാടക സ്വദേശി മുങ്ങി മരിച്ചു

കണ്ണൂർ: മംഗളൂരുവിൽ നിന്ന് വയനാട്ടിലേക്ക് വിനോദയാത്രയ്ക്ക് പോവുകയായിരുന്ന സംഘത്തിലെ വിദ്യാർഥി കണ്ണൂരിൽ ചിറയിൽ മുങ്ങിമരിച്ചു. കർണാടക പുത്തൂർ അടേക്കലിലെ ഇബ്രാഹിമിന്റെ മകൻ മുഹമ്മദ് അസിൻ (21) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെ ബക്കളം കടമ്ബേരി ചിറയിലാണ് മുങ്ങിമരിച്ചത്. സുഹൃത്തുക്കളുമൊത്ത് ചിറയിൽ കുളിക്കാൻ ഇറങ്ങിയപ്പോഴായിരുന്നു അപകടം. വിദ്യാർത്ഥിയെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Read More

വിവാഹമോചന വിധി ലംഘിച്ചു; ആശുപത്രിയിൽ സൗജന്യ സേവനം ഉറപ്പ് നൽകി വനിതാ ഡോക്ടർ

ബെംഗളൂരു: വിവാഹമോചന കേസുമായി ബന്ധപ്പെട്ട കോടതി ഉത്തരവ് പാലിക്കാത്തതിന് മാപ്പു പറഞ്ഞ സ്വകാര്യ ആശുപത്രിയിലെ വനിതാ ഡോക്ടർ സർക്കാർ ആശുപത്രിയിൽ സേവനം നടത്താമെന്ന് ഹൈക്കോടതിക്ക് ഉറപ്പുനൽകി. അടുത്ത ആറു മാസത്തേക്ക് നഗരത്തിലെ ഏതെങ്കിലും സർക്കാർ ആശുപത്രിയിൽ മാസത്തിൽ ഒരു ദിവസമെന്ന വിധം സൗജന്യ സേവനം നടത്തണമെന്നാണ് 33 വയസുകാരിയായ ഡോക്ടറുടെ ഉറപ്പ്. ഈ വർഷമാദ്യം വിവാഹമോച കേസിൽ വിധി പറഞ്ഞ ഹൈക്കോടതി കുട്ടിയെ പിതാവിന് കൈ മാറാൻ ഉത്തരവിട്ടിരുന്നു. ഡോക്ടർ ഇതിന് തയ്യാറാകാത്തതിനെ തുടർന്ന് കോടതി സ്വമേധയാ കേസെടുക്കുകയായിരുന്നു. തുടർന്നാണ് മാറ്റ് ശിക്ഷകൾ ഒഴുവാക്കാൻ…

Read More

ഓൺലൈൻ ഗെയിമിംഗിന് 28 ശതമാനം ജിഎസ്ടി ഏർപ്പെടുത്തും; ഓർഡിനൻസ് പുറത്തിറക്കി കർണാടക

ബെംഗളൂരു : കാസിനോകൾ, ഓൺലൈൻ ഗെയിമിംഗ്, റേസ് കോഴ്‌സുകൾ എന്നിവയിൽ 28 ശതമാനം ചരക്ക് സേവന നികുതി (ജിഎസ്ടി) ചുമത്തുന്നതിനുള്ള സേവന നികുതി നിയമം ഭേദഗതി ചെയ്യുന്നതിനുള്ള ഓർഡിനൻസിന് കർണാടക ഗവർണർ താവർചന്ദ് ഗെലോട്ട് അനുമതി നൽകി. ഒക്‌ടോബർ ഒന്നിന് കേന്ദ്രം പുതിയ നികുതി ഘടന നടപ്പാക്കുന്നതിന് മുന്നോടിയായാണ് ഓർഡിനൻസ് പുറത്തിറക്കിയത് . നിയമസഭാ സമ്മേളനം നടക്കാത്തതിനാലും നിയമസഭയുടെ ശീതകാല സമ്മേളനത്തിന് മുമ്പ് ചേരാൻ സാധ്യതയില്ലാത്തതിനാലുമാണ് ഓർഡിനൻസ് ഇറക്കിയത്. ഓൺലൈൻ ഗെയിമുകളുടെ പുതിയ നികുതി വ്യവസ്ഥയിലൂടെ 1500 കോടി രൂപയുടെ അധിക വരുമാനമാണ് സംസ്ഥാനം…

Read More