ബെംഗളൂരു: കാറിൽ ഒളിപ്പിച്ചുകടത്തുകയായിരുന്ന എം.ഡി.എം.എയുമായി കുറ്റ്യാടി സ്വദേശികളായ രണ്ട് യുവാക്കളെ തലശ്ശേരിയിൽ പോലീസ് പിടികൂടി. കുറ്റ്യാടി മരുതോങ്കരയിലെ പുളിക്കൽ വീട്ടിൽ പി.എം. നബീൽ (34), അടുക്കത്ത് തൈയ്യാർക്കണ്ടി വീട്ടിൽ ടി.കെ. അനൂപ് (38) എന്നിവരാണ് അറസ്റ്റിലായത്. തലശ്ശേരി സ്റ്റേഷൻ പരിധിയിലെ സൈദാർ പള്ളിക്കടുത്ത് എസ്.ഐ സജേഷ് സി. ജോസിന്റെ നേതൃത്വത്തിൽ നടത്തിയ വാഹന പരിശോധനക്കിടയിലാണ് ഇവർ പിടിയിലായത്. ഇവരിൽ നിന്ന് 85.005 ഗ്രാം എം.ഡി.എം.എ പോലീസ് പിടിച്ചെടുത്തു. കണ്ണൂരിലുള്ളയാൾക്ക് വിൽപനക്കായി കടത്തിക്കൊണ്ടുപോവുകയായിരുന്നു എം.ഡി.എം.എ. കാറിലെ ഡാഷ് ബോർഡിൽ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞു സൂക്ഷിച്ച നിലയിലായിരുന്നു.…
Read MoreDay: 23 October 2023
ഷവർമ കഴിച്ച യുവാവ് ഗുരുതരാവസ്ഥയിൽ; ഹോട്ടൽ അടച്ചുപൂട്ടാൻ നഗരസഭാ നിർദേശം
കൊച്ചി: കാക്കനാട് ഹോട്ടലിൽ നിന്ന് ഷവർമ ഓർഡർ ചെയ്ത് കഴിച്ച യുവാവ് ഗുരുതരാവസ്ഥയിൽ. കോട്ടയം സ്വദേശി രാഹുൽ ആർ നായറിനാണ് ഷവർമ കഴിച്ചതിന് പിന്നാലെ ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായത്. രാഹുലിനെ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ബുധനാഴ്ചയാണ് ഇയാൾ ഷവർമ കഴിച്ചത്. അന്നുമുതൽ ആരോഗ്യപ്രശ്‌നങ്ങൾ തുടങ്ങിയതായി സുഹൃത്തുക്കൾ പറഞ്ഞു. ആരോഗ്യപ്രശ്‌നങ്ങളെ തുടർന്ന് രാഹുലിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഹൃദയഘാതം ഉണ്ടാവുകയും കിഡ്‌നിയെ ബാധിക്കുകയും ചെയ്തിട്ടുണ്ട്. ഡയാലിസിസ് തുടരുന്ന രാഹുൽ അതീവ ഗുരുതരാവസ്ഥയിലാണെന്ന് ഡോക്ടർമാർ അറിയിച്ചു. ഡോക്ടറോട് യുവാവ് നൽകിയ മൊഴി പ്രകാരം ഷവർമ കഴിച്ചതിന് ശേഷം ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടായതെന്ന്…
Read Moreട്രെയിനുകൾ കൂട്ടിയിടിച്ചു; 15 മരണം, നൂറിലേറെ പേർക്ക് പരിക്ക്
ധാക്ക: ബംഗ്ലാദേശില്‍ ട്രെയിൻ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 15 പേര്‍ മരിച്ചു. നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. കിഷോര്‍ഗഞ്ചിലെ ഭൈറാബില്‍ ആണ് അപകടമുണ്ടായത്. ധാക്കയിലേക്ക് പോവുകയായിരുന്ന ഗോധൂലി എക്സ്പ്രസും ചാട്ടോഗ്രാമിലേക്ക് പോവുകയായിരുന്ന ചരക്ക് ട്രെയിനും തമ്മില്‍ കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റവരുടെ എണ്ണവും മരണസംഖ്യയും ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് വിവരം. നിരവധി ആളുകള്‍ ട്രെയിനില്‍ കുടങ്ങി കിടക്കുന്നതായി പ്രാദേശിക മാധ്യമങ്ങളെ ഉദ്ധരിച്ച് റിപ്പോര്‍ട്ടുകളുണ്ട്.
Read Moreതാമരശ്ശേരി ചുരം വഴി യാത്ര ചെയ്യുന്നവർ ഭക്ഷണവും വെള്ളവും കരുതണമെന്ന് നിർദേശം
വയനാട് : താമരശ്ശേരി ചുരത്തിൽ ഗതാഗത തടസ്സം രൂക്ഷമാവുന്ന സാഹചര്യം നിലനിൽക്കെ യാത്രക്കാർക്കുള്ള നിർദേശവുമായി അധികൃതർ. ചുരം വഴിയുള്ള അനാവശ്യ യാത്ര ഒഴിവാക്കണമെന്നും യാത്ര ചെയ്യുന്നവർ മറ്റു വഴികൾ ഉപയോഗിക്കണമെന്നുമാണ് നിർദേശം വന്നിരിക്കുന്നത്. മാത്രമല്ല, ചുരം വഴി വരുന്നവർ ഭക്ഷണവും വെള്ളവും കൈയിൽ കരുതണമെന്ന് അധികൃതർ നിർദേശിക്കുന്നു. ചുരം കയറാൻ നിലവിൽ ചുരുങ്ങിയത് 2 മുതൽ 4 മണിക്കൂർ വരെ അധികസമയം എടുക്കാൻ സാധ്യതയുണ്ട്. ഹൈവേ പോലീസ്, ചുരം സംരക്ഷണ സമിതി പ്രവർത്തകർ, എൻ.ആർ.ഡി.എഫ് പ്രവർത്തകർ എന്നിവർ ചുരത്തിൽ സജീവമായി രംഗത്തുണ്ട്. താമരശ്ശേരി ചുരം…
Read Moreകഴുത്തിൽ പുലിനഖം; ബിഗ് ബോസ് മത്സരാര്‍ഥി അറസ്റ്റില്‍
ബെംഗളൂരു: പുലിനഖമുള്ള ലോക്കറ്റുള്ള ചെയിന്‍ ധരിച്ചതിനെ തുടര്‍ന്ന് ബിഗ് ബോസ് മത്സരാര്‍ഥി അറസ്റ്റില്‍. വര്‍ത്തൂര്‍ സന്തോഷിനെയാണ് വനം വകുപ്പ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തി അറസ്റ്റ് ചെയ്തത്. പുലിയുടെ നഖങ്ങള്‍ കൈവശം വയ്ക്കുന്നത് നിയമവിരുദ്ധമാണെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു. ബിഗ്‌ബോസ് ഷോയ്ക്കിടെ മത്സരാര്‍ഥിയുടെ കഴുത്തില്‍ പുലി നഖമുള്ള ചെയിന്‍ ശ്രദ്ധയില്‍പ്പെട്ടിരുന്നു. തുടര്‍ന്നാണ് താരത്തിനെതിരെ കേസ് എടുത്തത്. ഇന്നലെ വൈകീട്ടാണ് സന്തോഷിന്റെ വീട്ടിലെത്തി വനം വകുപ്പ് പരിശോധന നടത്തിയത്. പരിശോധനയില്‍ ധരിച്ചിരിക്കുന്നത് യഥാര്‍ഥ പുലിനഖങ്ങളാണെന്ന് ഉദ്യോഗസ്ഥര്‍ കണ്ടെത്തി. തുടര്‍ന്ന് താരത്തെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Read Moreമുംബൈയില്‍ വൻ തീപിടിത്തം; രണ്ട് മരണം, നിരവധി പേർക്ക് പരിക്ക്
മുംബൈ: മുംബൈയില്‍ എട്ടുനില കെട്ടിടത്തില്‍ വന്‍ തീപിടിത്തം. രണ്ടുപേര്‍ മരിച്ചു. മൂന്നുപേര്‍ക്ക് ഗുരുതരമായി പൊള്ളലേറ്റു. മുംബൈ ബോറിവലിയിലെ പവന്‍ ധാം വീണ സന്ദൂര്‍ ബില്‍ഡിങില്‍ ഉച്ചയ്ക്ക് 12.30ഓടെയാണ് അപകടമുണ്ടായത്. കെട്ടിടത്തിന്റെ ഒന്നാമത്തെ നിലയില്‍ നിന്നാണ് തീ പടര്‍ന്നത്. നാല് അഗ്നിശമന യൂണിറ്റുകള്‍ സ്ഥലത്തെത്തി തീ അണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. ഷോര്‍ട്ട് സര്‍ക്യൂട്ട് ആണ് അപകട കാരണം എന്നാണ് പ്രാഥമിക നിഗമനം. കൂടുതൽ വിവരങ്ങൾ നിലവിൽ ലഭ്യമല്ല.
Read Moreസ്പിൻ ഇതിഹാസം ബിഷൻ സിങ് ബേദി അന്തരിച്ചു
ന്യൂഡൽഹി: മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകനും സ്പിൻ ഇതിഹാസവുമായ ബിഷങ് സിങ് ബേദി അന്തരിച്ചു. വാർധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു അന്ത്യം. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യയ്ക്കു മേൽവിലാസമുണ്ടാക്കിത്തന്ന താരങ്ങളിലൊരാളാണ് ബേദി. 1967ൽ ദേശീയ കുപ്പായത്തിൽ അരങ്ങേറ്റം കുറിച്ച ബേദി ഇന്ത്യയ്ക്കായി 67 ടെസ്റ്റുകളിൽനിന്ന് 266 വിക്കറ്റുകൾ സ്വന്തമാക്കിയിട്ടുണ്ട്. പത്ത് ഏകദിനങ്ങൾ കളിച്ച് ഏഴു വിക്കറ്റും പിഴുതിട്ടുണ്ട്. പഞ്ചാബിലാണു ജനിച്ചതെങ്കിലും ആഭ്യന്തര ക്രിക്കറ്റിൽ ഡൽഹിക്കു വേണ്ടി കളിച്ചാണു ശ്രദ്ധ നേടുന്നത്. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ വിക്കറ്റ് വേട്ടയുടെ റെക്കോർഡും ബേദിയുടെ പേരിലാണ്. 370 മത്സരങ്ങളിൽ നിന്നായി…
Read Moreനിർത്തിയിട്ട കാറിന് തീപിടിച്ചു
ചെന്നൈ : കോയമ്പേട് ചന്തയിലെ പഴവിൽപ്പന കടകൾക്കുസമീപം നിർത്തിയ കാർ തീപിടിച്ചു കത്തിനശിച്ചു. ഞായറാഴ്ച പുലർച്ചെ ആറരയോടെയാണ് സംഭവം. നവരാത്രി ആഘോഷത്തിനായി പൂജാസാമഗ്രികൾ വാങ്ങാനെത്തിയ ചെട്ട്‌പെട്ട് സ്വദേശി പ്രിൻസ് എന്നയാളുടെ കാറാണ് കത്തിച്ചാമ്പലായത്. ചന്തയിൽ കാർ നിർത്തിയ ശേഷം സാധനം വാങ്ങാൻ പോയതായിരുന്നു പ്രിൻസ്. പെട്ടെന്ന് കാറിൽ നിന്ന് അപായശബ്ദം മുഴങ്ങിവന്നു. നോക്കിയപ്പോഴക്കും മുഴുവനായും കത്തി നശിച്ചിരുന്നു. മാർക്കറ്റിലെ വ്യാപാരികളും ഭയന്നോടി. പിന്നീട് അഗ്‌നിരക്ഷാ സേനയെത്തിയാണ് തീയണച്ചത്. കാറിന് സമീപം മറ്റ് വാഹനങ്ങളൊന്നും ഇല്ലാതിരുന്നതിനാൽ വലിയ അപകടം ഒഴിവായി. തീപിടിത്തത്തിന്റെ കാരണത്തെക്കുറിച്ച് അന്വേഷിക്കുകയാണെന്ന് കോയമ്പേട്…
Read Moreഇനി അധികം ‘കറങ്ങേണ്ട’:ബെംഗളൂരുവിൽ ഉദ്യോഗസ്ഥരുടെ വിദേശ യാത്രയ്ക്ക് വിലക്ക്
ബെംഗളൂരു: സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് ഉദ്യോഗസ്ഥരുടെ വിദേശയാത്ര വിലക്കി സഹകരണ വകുപ്പ്. പുതിയ ഉത്തരവ് ഇറങ്ങുന്നത് വരെ വിലക്ക് തുടരുമെന്ന് സഹകരണ മന്ത്രി കെ.എൻ രാജണ്ണ അറിയിച്ചു. വിദേശയാത്രയ്ക്ക് അനുമതി ചോദിച്ച ഉദ്യോഗസ്ഥരുടെ അപേക്ഷകൾ നിരസിച്ചതായും മന്ത്രി പറഞ്ഞു.
Read Moreഅരലക്ഷം കൈക്കൂലി വാങ്ങിയ ഹെഡ് കോൺസ്റ്റബിൾ പിടിയിൽ
ബെംഗളൂരു: അര ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിന് ഹെഡ് കോൺസ്റ്റബിളിനെ ലോകായുക്ത പൊലീസ് അറസ്റ്റ് ചെയ്തു. ആഞ്ജനേയ 42 ആണ് പിടിയിലായത്. അടിപിടി കേസിൽ കുറ്റവിമുക്തനാക്കി കോടതിയിൽ റിപ്പോർട്ട് നൽകാമെന്ന് പറഞ്ഞു സാഗർ എന്നയാളിൽ നിന്നുമാണ് ആഞ്ജനേയ കൈക്കൂലി ആവശ്യപ്പെട്ടത്. സാഗർ ലോകയുക്തയെ വിവരമറിയിക്കുയതും ഇവർ നൽകിയ നോട്ടുകൾ കൈമാറുകയുമാണ് ചെയ്തത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ സ്റ്റേഷനിലെ ഇൻസ്‌പെക്ടർ ലക്ഷ്മൺ ഗൗഡ , എസ്.ഐ മാരുതി എന്നിവരെ പിടികൂടാൻ അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്.
Read More