ഏറെ കൈയടി നേടിയ ഒരുപാട് ഡയലോഗുകൾ എഴുതുകയും, സ്ക്രീനില്‍ ഗംഭീര അഭിനയം കാഴ്ച വയ്ക്കുകയും ചെയ്തതിലൂടെ മലയാളികൾക്ക് പ്രിയങ്കരനാണ് രഞ്ജി പണിക്കർ. ജീവിതത്തിൽ ആൺകുട്ടികൾക്കുള്ള എക്സ്പോഷറേ ആയിരിക്കില്ല പെൺകുട്ടികൾക്കെന്ന് രഞ്ജി പണിക്കർ ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറയുന്നു. ഒരു ആൺകുട്ടി മേഞ്ഞു നടക്കുന്നതു പോലെ ഒരു പെൺകുട്ടിക്ക് ജീവിതത്തിന്റെ ഏറ്റവും സുരഭിലമായ പ്രായത്തിലോ കാലഘട്ടത്തിലോ മേഞ്ഞു നടക്കാൻ അനുവദിക്കപ്പെടുന്നില്ല. തന്നിഷ്ടത്തിനു നടക്കാനാവില്ല, എപ്പോഴും ആരുടെയെങ്കിലും സെക്യൂരിറ്റി വേണം. അല്ലെങ്കിൽ വിലക്കുകളുണ്ടാകും, ടൈമിങ്ങുകളുണ്ടാകും. ഒരു 10 മിനുട്ട് വൈകിയാൽ വീട്ടിലിക്കുന്നവർക്ക് ആശങ്കയുണ്ടാകും, വെപ്രാളമുണ്ടാകും’.…
Read MoreDay: 25 October 2023
സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ച 14 കുട്ടികൾക്ക് എച്ച്‌ഐവി
ഉത്തർപ്രദേശ്: യുപിയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ നിന്ന് രക്തം സ്വീകരിച്ച കുട്ടികള്‍ക്ക് എച്ച്‌ഐവി സ്ഥിരീകരിച്ചു. 14 കുട്ടികള്‍ക്കാണ് എച്ച്‌ഐവിയും ഹെപ്പറ്റൈറ്റിസ് ബിയും ബാധിച്ചത്. കാന്‍പുരിലെ ലാല ലജ്പത് റായ് ആശുപത്രിയിലാണ് ദാരുണ സംഭവം.തലസേമിയ രോഗത്തെ തുടര്‍ന്ന് രക്തം സ്വീകരിച്ച കുട്ടികള്‍ക്കാണ് രോഗബാധ ഏറ്റിരിക്കുന്നത്. ആറിനും പതിനാറിനും ഇടയില്‍ പ്രായമുളള കുട്ടികള്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. രക്തം സ്വീകരിച്ച കുട്ടികളില്‍ ഏഴ് പേര്‍ക്ക് ഹെപ്പറ്റൈറ്റിസ് ബിയും അഞ്ച് പേര്‍ക്ക് ഹെപ്പറ്റൈറ്റിസ് സിയും രണ്ട് പേര്‍ക്ക് എച്ച്‌ഐവിയും സ്ഥിരീകരിച്ചു. രക്തദാനത്തിന് മുൻപായി അവ പരിശോധനയ്ക്ക് വിധേയമാക്കിയാല്‍ വൈറസ് സാന്നിധ്യമുണ്ടെങ്കില്‍ കണ്ടെത്താം.…
Read Moreചെന്നൈ-മംഗളൂരു എക്സ് പ്രസ്സിൽ പുക ; പരിഭ്രാന്തരായി യാത്രക്കാർ
ചെന്നൈ: ചെന്നൈ-മംഗളൂരു എക്സ് പ്രസ്സിൽ പുക നിറഞ്ഞത് യാത്രക്കാരെ പരിഭ്രാന്തിയിലാക്കി. ചങ്ങല വലിച്ച് ട്രയിൻ നിർത്തിയ യാത്രക്കാർ പുറത്തേക്ക് ചാടിയതോടെ നിരവധി പേർക്ക് പരുക്കേറ്റു. ചൊവ്വാഴ്ച രാത്രി 9.30 ഓടെയാണ് സംഭവം. മംഗളൂരു -ചെന്നൈ എക്‌സ്പ്രസ് തിരുർ സ്റ്റേഷൻ വിട്ടതോടെയാണ് ജനറൽ കംപാർട്ട്മെൻറ് ബോഗിയില്‍ പുക ഉയര്‍ന്നത്. ട്രെയിന്‍ എന്‍ജിനില്‍ നിന്ന് മൂന്നാമത്തെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റ് ബോഗിയിലാണ് പുക ഉയര്‍ന്നത്. ഉടന്‍ യാത്രക്കാര്‍ അപായ ചങ്ങല വലിച്ച് ട്രെയിന്‍ നിര്‍ത്തിച്ചു. ട്രെയിന്‍ മുത്തൂർ റെയിൽവേ മേൽപാലത്തിന് ചുവട്ടിൽ നിന്നതോടെ യാത്രക്കാര്‍ ട്രെയിനില്‍ നിന്ന്…
Read Moreപാഠപുസ്തകങ്ങളിൽ രാജ്യത്തിന്റെ പേര് ഇനി ‘ഇന്ത്യ’യെന്നതിന് പകരം ‘ഭാരത്’
ന്യൂഡൽഹി: പാഠപുസ്തകങ്ങളിൽ രാജ്യത്തിന്റെ പേര് ‘ഇന്ത്യ’ എന്നതിന് പകരം ഭാരത് എന്ന് ഉപയോഗിക്കാൻ എൻസിആർടി സമിതിയുടെ ശുപാർശ. ഏഴ് അംഗസമിതി ഏകകണ്ഠമായാണ് ശുപാർശ ചെയ്തതെന്ന് സമിതി അധ്യക്ഷൻ സിഐ ഐസക് പറഞ്ഞു. ഭാരത് എന്നത് ഏറെ പഴക്കമുള്ള പേരാണെന്നും ഏഴായിരം വർഷം പഴക്കമുള്ള വിഷ്ണുപുരാണത്തിൽ പോലും ഭാരതമെന്നാണ് പറയുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യ എന്ന് പേര് ഉപയോഗിക്കാൻ തുടങ്ങിയത് ഈസ്റ്റ് ഇന്ത്യകമ്പനിയുടെ വരവോടെയാണ്. പുരാതന ചരിത്രമെന്നത് ഇനി മുതൽ ക്ലാസിക്കൽ ചരിത്രമെന്നാക്കും. പുരാതന, മധ്യകാല, ആധുനിക കാല ചരിത്രമെന്ന വിഭജനം ഒഴിവാക്കണമെന്നും അദ്ദേഹം പറഞ്ഞു.…
Read Moreബിയർ ടാങ്കിൽ മൂത്രമൊഴിച്ച് ജീവനക്കാരൻ; വൈറൽ ആയി ചിത്രങ്ങൾ
ചൈന: ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയി കൊണ്ടിരിക്കുന്ന ഒരു ചിത്രം കണ്ടാൽ നിങ്ങളും ഒന്ന് നെറ്റി ചുളിക്കും. കാരണം ഒരു ബിയർ നിർമ്മാണ കമ്പനിയിൽ ജോലി ചെയ്യുന്ന ഒരു ജീവനക്കാരൻ ചെയ്ത പ്രവൃത്തിയാണ് ഇപ്പോൾ നെറ്റിസൺമാരുടെ രൂക്ഷ വിമർശനം ഏറ്റുവാങ്ങുന്നത്. ബിയർ സൂക്ഷിക്കുന്ന ടാങ്കിലേക്ക് മൂത്രം ഒഴിക്കുന്ന ചിത്രമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. ചൈനയിലാണ് ഈ സംഭവം നടന്നത്. ചൈനയിലെ പ്രശസ്ത ബിയർ കമ്പനിയായ ബഡ് വൈസർ ഗോഡൗണിൽ നടന്ന എന്ന പേരിൽ പ്രചരിക്കുന്ന ഈ സംഭവം ഇപ്പോൾ കടുത്ത വിമർശനത്തിന് വഴിവെച്ചിരിക്കുകയാണ്. കമ്പനി…
Read Moreഗതാഗതക്കുരുക്കിലെ ഓവര്‍ടേക്കിങ്; കെ.എസ്.ആർ.ടി.സി ഡ്രൈവറെ നടുറോഡിലിട്ട് മര്‍ദിച്ച് യുവാക്കൾ
തൃശ്ശൂർ: ഒല്ലൂർ സെന്ററിൽ കെ.എസ്.ആർ.ടി.സി ഡ്രൈവർക്കെതിരെ മർദനം. ഗതാഗതക്കുരുക്കിൽ ബസ് ക്രമം തെറ്റിച്ചെന്ന് ആരോപിച്ചായിരുന്നു മർദനം. ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ട് മണിക്കായിരുന്നു സംഭവം. തൊടുപുഴ ഡിപ്പോയിൽ നിന്ന് തൃശ്ശൂരിലേക്ക് സ്പെഷ്യൽ സർവീസ് നടത്തിയ ബസിലെ ഡ്രെെവർ അബ്ദുൾ ഷുക്കൂറിനും കണ്ടക്ടർക്കുമാണ് മർദനമേറ്റത്. അക്രമത്തിൽ പരിക്കേറ്റ ഇരുവരും പ്രാഥമിക ചികിത്സ തേടിയതിന് ശേഷം ആശുപത്രി വിട്ടു. സംഭവത്തിൽ ലോറി ഡ്രൈലർ മുർഷിദ്, ക്ലീനർ മിന്ന, ബൈക്കിലെത്തിയ തെെക്കാട്ടുശ്ശേരി സ്വദേശി വിജിത്ത് എന്നിവരെ ഒല്ലൂർ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഒല്ലൂർ പ്രദേശത്ത് കാര്യമായ ബ്ലോക്കുണ്ടായിരുന്നു. ഇതിനിടയിൽ വലതുവശം ചേർന്ന്…
Read Moreലൈംഗീക അതിക്രമ കേസ്; വ്‌ളോഗർ ഷാക്കിർ സുബാൻ പൊലീസ് സ്റ്റേഷനിൽ ഹാജരായി
കൊച്ചി: ലൈംഗീക അതിക്രമ കേസിൽ വ്‌ളോഗർ ഷാക്കിർ സുബാൻ സെൻട്രൽ പൊലീസ് സ്റ്റേഷനിൽ ഹാജരായി. കേസിൽ നേരത്തെ ഷാക്കിറിന് കോടതി ജാമ്യം നൽകിയിരുന്നു. ജാമ്യം ലഭിച്ച വ്‌ളോഗര്‍ ഷാക്കിര്‍ സുബാന്‍ കൊച്ചിയിലെത്തി. താന്‍ നിരപരാധിയാണെന്നും കേസിനെ നിയമപരമായി നേരിടുമെന്നും ഷാക്കിര്‍ സുബാന്‍ പ്രതികരിച്ചു. നീതി കിട്ടുമെന്ന് തന്നെയാണ് പ്രതീക്ഷ. ജീവിതം കോടതിയുടെ കനിവിലാണ്. സ്റ്റേഷനിലേക്കാണ് പോകുന്നത്. പാസ്‌പോര്‍ട്ട് കൈമാറും. പൊലീസിന്റേയും കോടതിയുടേയും നിര്‍ദേശപ്രകാരം മറ്റ് കാര്യങ്ങള്‍ ചെയ്യുമെന്നും ഷാക്കിര്‍ സുബാന്‍ പറഞ്ഞു. അഭിമുഖത്തിനെന്ന് പറഞ്ഞ് കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ വിളിച്ചുവരുത്തിയ യുട്യൂബര്‍ തന്നെ പീഡിപ്പിച്ചുവെന്ന…
Read Moreമാലിന്യക്കുഴിയിൽ വീണ ഒൻപതു വയസ്സുകാരന് ദാരുണാന്ത്യം
തൃശൂർ : ഒൻപതുവയസുകാരനെ മാലിന്യക്കുഴിയിൽ മരിച്ചനിലയിൽ കണ്ടെത്തി. കൊട്ടേക്കാട് കുറുവീട്ടിൽ ജോൺ പോൾ ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് മൂന്നോടെയായിരുന്നു അപകടം. കൂട്ടുകാരോടൊത്ത് കളിക്കുന്നതിനായി സൈക്കിളിൽ പുറത്തേക്ക് പോയതായിരുന്നു ജോൺ പോൾ. ഇതിന് ശേഷം കുട്ടിയെ കാണാതായതോടെ വീട്ടുകാരും വിയ്യൂർ പൊലീസിന് കുട്ടിക്കായി തിരച്ചിൽ നടത്തുകയായിരുന്നു. അതിനിടെയാണ് മാലിന്യക്കുഴിയിൽ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് നാട്ടുകാരുട സഹായാത്താൽ കുട്ടിയുട മൃതദേഹം ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. മൂന്നടി മാത്രമാണ് മാലിന്യ സംസ്കരണ കുഴിയുടെ ആഴം. സൈക്കിൾ ചവിട്ടി തിരികെ വരുമ്പോൾ സൈക്കിൾ കുഴിയിലേക്ക് മറിഞ്ഞ് അപകടമുണ്ടായെന്നാണ് പ്രാഥമിക നിഗമനം.…
Read Moreബെംഗളൂരുവിൽ ആംബുലൻസ് ചരക്ക് വാഹനത്തിൽ ഇടിച്ച് രോഗി മരിച്ചു
ബെംഗളൂരു: ബെംഗളൂരുവിലെ ആശുപത്രിയിലേക്ക് ആംബുലൻസിൽ പോവുകയായിരുന്ന 40 കാരനായ ക്യാൻസർ രോഗി ആംബുലൻസ് ചരക്ക് വാഹനത്തിൽ ഇടിച്ച് മരിച്ചു. നെലമംഗലയ്ക്ക് സമീപം ദേശീയ പാത നാലിൽ ബൊമ്മനഹള്ളി ഗ്രാമത്തിന് സമീപം ചൊവ്വാഴ്ച രാവിലെയാണ് അപകടം. ചിത്രദുർഗ സ്വദേശി വിജയ് കുമാറാണ് മരിച്ചത്. അപകടസമയത്ത് ആംബുലൻസിന്റെ ബ്രേക്കുകൾ പ്രവർത്തിച്ചിരുന്നില്ലെന്നാണ് പ്രാഥമികാന്വേഷണത്തിൽ പറയുന്നത്. കാൻസർ ചികിത്സയ്ക്കായി ചിത്രദുർഗയിൽ നിന്ന് ബെംഗളൂരുവിലെ ആശുപത്രിയിലേക്ക് പോകുകയായിരുന്നു വിജയ് കുമാർ അപകടസമയത്ത്. അപകടത്തെ തുടർന്ന് ചരക്ക് വാഹനത്തിന്റെ ഡ്രൈവർ സംഭവസ്ഥലത്ത് നിന്ന് ഓടി രക്ഷപ്പെട്ടു. നെലമംഗല ട്രാഫിക് പോലീസ് സ്‌റ്റേഷനിൽ കേസ്…
Read Moreബെംഗളൂരുവിലുടനീളം പച്ചക്കറികളിൽ അപകടകരമാം വിധം ഘനലോഹങ്ങളുടെ ഉയർന്ന നിരക്ക് കണ്ടെത്തിയതായി ഗവേഷണ റിപ്പോർട്ട്
ബെംഗളൂരു: പച്ചക്കറികൾ വളർത്താൻ മലിനജലം ഉപയോഗിക്കുന്നത് അവയിൽ ഘനലോഹങ്ങളുടെ ഉയർന്ന സാന്ദ്രതയിലേക്ക് നയിക്കുന്നതായി റിപ്പോർട്ട്. 10 പച്ചക്കറികളുടെ 400 സാമ്പിളുകൾ പരിശോധിച്ച ഇഎംപിആർഐയിലെ ഗവേഷകർ – ഭക്ഷ്യ-കാർഷിക സംഘടന (എഫ്എഒ) നിശ്ചയിച്ചിട്ടുള്ള അനുവദനീയമായ ഘനലോഹങ്ങളുടെ പരിധിക്ക് മുകളിലാണ് മലിനീകരണം കണ്ടെത്തിയത്. സംസ്ഥാനത്തെ ജനസംഖ്യയുടെ അഞ്ചിലൊന്നിന് ആതിഥേയത്വം വഹിക്കുന്ന ബെംഗളൂരു നഗരത്തിന് പച്ചക്കറികൾ ലഭിക്കുന്നത് ബംഗളൂരു അർബൻ, കോലാർ, ചിക്കബെല്ലാപൂർ, രാമനഗര, ബെംഗളൂരു റൂറൽ തുടങ്ങിയ പ്രദേശങ്ങളിലെ കർഷക ശൃംഖലകളിൽ നിന്നാണ്. ഹോപ്‌കോംസ് മാത്രം 70 ടൺ പച്ചക്കറികൾ വിതരണം ചെയ്യുന്നുണ്ട്. ജനസംഖ്യയുടെ ഭൂരിഭാഗവും പുഷ്‌കാർട്ടുകൾ…
Read More