ഫിലിപ്പീൻസിൽ 7.6 അതിതീവ്ര രേഖപ്പെടുത്തി ഭൂചലനം; സുനാമി മുന്നറിയിപ്പ്

0 0
Read Time:1 Minute, 49 Second

ഫിലിപ്പീന്‍സില്‍ അതിതീവ്ര ഭൂകമ്പം. യൂറോപ്യൻ-മെഡിറ്ററേനിയൻ സീസ്മോളജിക്കൽ സെന്റർ (EMSC) പ്രകാരം ഫിലിപ്പീൻസിലെ മിന്‍ഡനാവോ ദ്വീപിലാണ് ശനിയാഴ്ച 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പം ഉണ്ടായി. നാശനഷ്ടങ്ങളേക്കുറിച്ച് റിപ്പോർട്ട് വന്നിട്ടില്ല.

രാത്രി 10:37 നാണ് ഭൂകമ്പം ഉണ്ടായത്, 32 കിലോമീറ്റർ (20 മൈൽ) മിതമായ ആഴത്തിലാണ് ഇത് അളക്കപ്പെട്ടത്, ഭൂകമ്പത്തെത്തുടർന്ന് യുണൈറ്റഡ് സ്റ്റേറ്റ്സ് സുനാമി മുന്നറിയിപ്പ് നൽകിയതായി പ്രമുഖ വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്തു.

കഴിഞ്ഞ മാസം 17ല്‍ ഫിലിപ്പീന്‍സില്‍ ഭൂകമ്പമുണ്ടായിരുന്നു. മിന്‍ഡാനാവോ മേഖലയിലുണ്ടായ ഭൂകമ്പത്തില്‍ എട്ട് പേര്‍ കൊല്ലുപ്പെട്ടിരുന്നു.

ഭൂകമ്പത്തെ തുടർന്ന് സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഭൂകമ്പത്തിന്റെ വ്യാപ്തിയും സ്ഥലവും വിലയിരുത്തിയ പസഫിക് സുനാമി മുന്നറിയിപ്പ് കേന്ദ്രം ഫിലീപ്പിൻസ്, ജപ്പാൻ, ഇന്തോനീഷ്യ, മലേഷ്യ തീരങ്ങളിലാണ് സുനാമി മുന്നറിയിപ്പുള്ളത്.

ഫിലിപ്പീൻസ് തീരത്ത് മൂന്ന് മീറ്റർ വരെ ഉയരത്തിൽ തിരമാലകൾക്ക് സാധ്യത. ഇന്ത്യയിൽ നിലവിൽ ആശങ്കപ്പെടേണ്ടതില്ല എന്നാണ് റിപ്പോർട്ടുകൾ.

About Post Author

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts