0
0
Read Time:56 Second
ചെന്നൈ: തിരുത്തണി മുരുഗൻ ക്ഷേത്രത്തിലേക്കുള്ള ചുരം വീണ്ടും ഇടിഞ്ഞു.
കരിങ്കല്ലുകൊണ്ട് കെട്ടിയുറപ്പിച്ച ചുരത്തിന്റെ ഒരുഭാഗം ഈമാസം നാലിന് ഇടിഞ്ഞിരുന്നു.
കനത്ത മഴയെത്തുടർന്നാണ് ചുരം വീണ്ടും ഇടിഞ്ഞത് എന്നാണ് റിപ്പോർട്ടുകൾ .
ഈമാസം നാലിനും ചുരത്തിന്റെ ഒരുഭാഗം ഇടിഞ്ഞിരുന്നുവെങ്കിലും ഇവിടെ മണ്ണ് നിറച്ച ചാക്കുകൾവെച്ച് ചുരത്തിന്റെ ഇടിവ് താത്കാലികമായി പരിഹരിച്ചിരുന്നു.
ശേഷം വാഹനഗതാഗതം വീണ്ടും ആരംഭിച്ചിരുന്നു.
എന്നാൽ ഇതേ സ്ഥലത്താണ് വീണ്ടും ചുരം ഇടിഞ്ഞതോടെ ഗതാഗതം വീണ്ടും നിർത്തിവെച്ചു.