ബെംഗളൂരു: ദക്ഷിണ കന്നട ജില്ലയിൽ ഓൺലൈൻ നിക്ഷേപ തട്ടിപ്പിൽ 21 ലക്ഷം നഷ്ടമായ യുവതിയെ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ബണ്ട്വാൾ കുക്കിപ്പാടി ഐറോഡി സ്വദേശി മറിന ഡിസൂസയെയാണ് (32) ഫൽഗുനി നദിയിൽ മുങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച വൈകുന്നേരം വീട്ടിൽ നിന്നിറങ്ങി സ്കൂട്ടറിൽ പോയ യുവതി തിരിച്ചെത്തിയിരുന്നില്ല. പാലത്തിൽ സ്കൂട്ടർ നിറുത്തി യുവതി നദിയിലേക്ക് ചാടിയതായി നാട്ടുകാർ പോലീസിനെ അറിയിച്ചിരുന്നു. തെരച്ചിൽ നടത്തിയതിനെതുടർന്ന് ഞായറാഴ്ച ഫൽഗുനി നദിയിൽ ബഹുഗ്രാമ കുടിവെള്ള പദ്ധതി അണക്കെട്ട് ഭാഗത്ത് കണ്ടെത്തുകയായിരുന്നു. ഓൺലൈൻ നിക്ഷേപ തട്ടിപ്പിൽ 21 ലക്ഷം രൂപ…
Read MoreDay: 25 December 2023
യാത്രക്കാരനെ മർദിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തു; കെഎസ്ആർടിസി ഡിപ്പോ മാനേജർക്കും സെക്യൂരിറ്റി ജീവനക്കാരനുമെതിരെ കേസ്
ബെംഗളൂരു: ടിക്കറ്റ് പ്രശ്നം പരിഹരിക്കാൻ പോയ യാത്രക്കാരനെ മർദിക്കുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ കെഎസ്ആർടിസി ഡിപ്പോ മാനേജർക്കും സെക്യൂരിറ്റി ജീവനക്കാരനുമെതിരെ ഉപ്പരപ്പേട്ട് പോലീസ് സ്റ്റേഷനിൽ എഫ്ഐആർ രജിസ്റ്റർ ചെയ്തു. ചിത്രദുർഗ ജില്ലയിലെ ഹിരിയൂരിലെ വ്യാപാരി ജി. രാഘവേന്ദ്ര നൽകിയ പരാതിയിൽ കെഎസ്ആർടിസി ടെർമിനൽ 2 ഡിപ്പോ മാനേജരും സെക്യൂരിറ്റി ജീവനക്കാരനുമായ സതീഷിനെതിരെ കേസെടുത്തു. ഡിസംബർ 23ന് ഉച്ചയ്ക്ക് 12.15ഓടെ ബംഗളൂരുവിൽ നിന്ന് ഹിരിയൂരിയിലേക്ക് പോവുകയായിരുന്ന രാഘവേന്ദ്ര കെഎസ്ആർടിസി ടെർമിനൽ ഒന്നിലെത്തി. പിന്നീട് ഹരിഹര റൂട്ടിലെ ബസിൽ കയറി കണ്ടക്ടറോട് ഹിരിയൂരിയിലേക്ക് ടിക്കറ്റ് തരാൻ…
Read Moreഅനിമൽ ഒടിടി യിലേക്ക്
രൺബീർ കപൂറിനെ കേന്ദ്രകഥാപാത്രമാക്കി സന്ദീപ് റെഡ്ഡി വങ്ക സംവിധാനം ചെയ്ത ചിത്രമാണ് അനിമൽ. ഡിസംബർ 1 ന് തിയറ്ററുകളിലെത്തിയ ചിത്രത്തിനെതിരെ രൂക്ഷ വിമർശനമാണ് ഉയർന്നത്. എന്നാൽ ഇതൊന്നും അനിമലിനെ ബാധിച്ചിട്ടില്ല. ഏകദേശം 800 കോടിയിലേറെയാണ് ചിത്രം സമാഹരിച്ചിരിക്കുന്നത്. തിയറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുന്ന അനിമൽ ഒ.ടി.ടി സ്ട്രീമിങ്ങിനെത്തുകയാണ്. 2024 ജനുവരി 26 നാണ് ചിത്രം സ്ട്രീമിങ് ആരംഭിക്കുക. നെറ്റ്ഫ്ലിക്സിലാണ് ചിത്രം എത്തുന്നത്. ഔദ്യോഗിക പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് വിവരം. മാറ്റത്തോടെയാണ് അനിമൽ ഒ.ടി.ടിയിലെത്തുന്നതെന്ന് സംവിധായകൻ സന്ദീപ് റെഡ്ഡി വങ്ക അറിയിച്ചിട്ടുണ്ട്. തിയറ്ററിൽ 3 മണിക്കൂർ…
Read Moreമലയാളി പെൺകുട്ടിയിൽ നിന്നും വിസ വാഗ്ദാനം ചെയ്ത് 17 ലക്ഷം രൂപ തട്ടിയ നൈജീരിയക്കാരന്‍ പിടിയില്‍
ബെംഗളൂരു: വിസ വാഗ്ദാനം ചെയ്ത് വയനാട് കല്‍പ്പറ്റ സ്വദേശിനിയില്‍ നിന്നും 17 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ നൈജീരിയക്കാരന്‍ പിടിയില്‍. നൈജീരിയന്‍ സ്വദേശി മോസസിനെയാണ് ബെംഗളൂരുവില്‍ നിന്ന് വയനാട് പോലീസ് പിടികൂടിയത്. ഒരു വെബ്സൈറ്റില്‍ പെണ്‍കുട്ടി നല്‍കിയ വിവരങ്ങള്‍ ചോര്‍ത്തിയാണ് പ്രതി തട്ടിപ്പ് നടത്തിയതെന്ന് വയനാട് എസ്പി പറഞ്ഞു. കാനഡയിലേക്കുള്ള ജോബ് വിസ നൽകാം എന്ന് പറഞ്ഞായിരുന്നു തട്ടിപ്പ്. കഴിഞ്ഞ ഒക്ടോബറില്‍ പെണ്‍കുട്ടി മെഡിക്കല്‍ കോഡിങ് ജോലിക്കുവേണ്ടി വിവിധ സൈറ്റുകളില്‍ അപേക്ഷ നല്‍കിയിരുന്നു. കാനഡ വിസ ഏജന്‍സി എന്ന് പരിചയപ്പെടുത്തി വാട്‌സാപ്പും ഇ-മെയിലും വഴിയുമാണ്…
Read Moreഎം.ഡി.എം.എയുമായി മലയാളി യുവാവ് പിടിയിൽ
ബെംഗളൂരു: 46.65 ഗ്രാം എം.ഡി.എം.എയുമായി കോഴിക്കോട് സ്വദേശി പിടിയിൽ. കർണാടകയിൽ നിന്ന് കേരളത്തിലേക്ക് പോവുകയായിരുന്ന ബസിൽ നടത്തിയ പരിശോധനയിലാണ് യുവാവ് പിടിയിലായത്. എരഞ്ഞിക്കൽ കളത്തിൽ വീട്ടില്‍ കെ. അഭി ആണ് (28) അറസ്റ്റിലായത്. നാർകോട്ടിക് സെൽ ഡിവൈ.എസ്.പി എൻ.ഒ. സിബി, ബത്തേരി സബ് ഡിവിഷൻ ഡിവൈ.എസ്.പി അബ്ദുൽ ഷരീഫ് എന്നിവരുടെ നേതൃത്വത്തിൽ ക്രിസ്മസ്-പുതുവത്സര ആഘോഷവുമായി ബന്ധപ്പെട്ട് അതിർത്തി പ്രദേശങ്ങളിൽ പരിശോധന നടത്തുന്നതിനിടെയാണ് പ്രതി പിടിയിലായത്. ബത്തേരി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ കെ.വി. ശശികുമാർ, എസ്.സി.പി.ഒമാരായ ഗോപാലകൃഷ്ണൻ, അരുൺജിത്ത്, ശിവദാസൻ, സി.പി.ഒ മിഥിൻ തുടങ്ങിയവരും…
Read Moreകോയമ്പത്തൂരിന് കനത്ത മഴയെ നേരിടാൻ കഴിയുമോ? – ജലപാത അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിന് ഊന്നൽ
ചെന്നൈ: ഈ മാസം ആദ്യം മൈചോങ് കൊടുങ്കാറ്റിനെ തുടർന്ന് ചെന്നൈയിൽ കനത്ത മഴയും വെള്ളപ്പൊക്കവും ഉണ്ടായി. ചെന്നൈ മാത്രമല്ല, സമീപ ജില്ലകളായ തിരുവള്ളൂർ, ചെങ്കൽപട്ട്, കാഞ്ചീപുരം എന്നിവിടങ്ങളും കനത്ത മഴ സാരമായി ബാധിച്ചു. അതുപോലെ, ദിവസങ്ങൾക്ക് മുമ്പ് തിരുനെൽവേലി, തൂത്തുക്കുടി ഉൾപ്പെടെയുള്ള തെക്കൻ ജില്ലകളിലും കനത്ത മഴ പെയ്തിരുന്നു. ജലസ്രോതസ്സുകളിലേക്കെത്തുന്ന തോടുകളും ഓടകളും കൃത്യമായി പരിപാലിക്കുകയും മാലിന്യങ്ങൾ നീക്കി മഴവെള്ളം സുഗമമായി ഒഴുകിപ്പോകുകയും ചെയ്യണമെന്ന് മേൽപ്പറഞ്ഞ ദുരന്തങ്ങൾ വ്യക്തമാക്കുന്നു. കോയമ്പത്തൂരിൽ 6,500-ലധികം തെരുവുകളുണ്ട്. രണ്ടായിരത്തിലധികം കിലോമീറ്ററുകളോളം റോഡുകളും മഴവെള്ളം ഒഴുകുന്ന അഴുക്കുചാലുകളും ഒഴുകുന്നുണ്ട്. സിങ്കനല്ലൂർ,…
Read Moreഅനേക്കലിൽ സ്വകാര്യബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്
ബെംഗളൂരു : അനേക്കലിൽ സ്വകാര്യബസ് താഴ്ചയിലേക്ക് മറിഞ്ഞ് 20 പേർക്ക് പരിക്കേറ്റു. ബെംഗളൂരുവിൽനിന്ന് തമിഴ്‌നാട്ടിലെ മേൽമരുവത്തൂർ ക്ഷേത്രത്തിലേക്ക് പോകുന്ന തീർഥാടകരാണ് അപകടത്തിൽെപ്പട്ടത്. ഇതിൽ രണ്ടുപേരുടെ നില ഗുരുതരമാണ്. അത്തിബെല്ലെ- സർജാപുര മെയിൻ റോഡിലാണ് അപകടമുണ്ടായത്. ബസിന്റെ അതിവേഗമാണ് അപകടത്തിനിടയാക്കിയതെന്നാണാണ് പ്രാഥമിക വിലയിരുത്തൽ. നിയന്ത്രണം നഷ്ടപ്പെട്ട ബസ് റോഡിന്റെ കൈവരി തകർത്ത് താഴ്ചയിലേക്ക് മറിയുകയായിരുന്നു. സമീപവാസികളാണ് ആദ്യഘട്ടത്തിൽ രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. പിന്നീട് അത്തിബെല്ലെയിൽനിന്ന് അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. അത്തിബെല്ലെയിലേയും ആനേക്കലിലേലും ആശുപത്രികളിലേക്കാണ് പരിക്കേറ്റവരെ മാറ്റിയത്. സംഭവത്തിൽ ബസ് ഡ്രൈവർക്കെതിരേ കേസെടുത്തതായി പോലീസ് അറിയിച്ചു.
Read Moreചെന്നൈയിൽ വെളുത്തുള്ളിക്ക് പൊള്ളുന്ന വില; കിലോയ്ക്ക് 350 രൂപയിലെത്തി
ചെന്നൈ : വെളുത്തുള്ളിവില കുത്തനെ ഉയർന്ന് കിലോയ്ക്ക് 350 രൂപയായി. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിൽ വെളുത്തുള്ളിയുടെ വില കിലോയ്ക്ക് 150 രൂപ വരെയാണ് ഉയർന്നത്. തമിഴ്‌നാടിന്റെ വിവിധ ജില്ലകളിൽനിന്നും ആന്ധ്രാപ്രദേശ്, കർണാടക എന്നീ സംസ്ഥാനങ്ങളിൽനിന്നുമാണ് ചെന്നൈയിലെ കോയമ്പേട് മൊത്തവ്യാപാര ചന്തയിലേക്ക് വെളുത്തുള്ളി എത്തുന്നത്. തുടർച്ചയായ മഴയിൽ കൃഷിനശിച്ചതിനെത്തുടർന്ന് ഇവിടേക്ക് വെളുത്തുള്ളി വരവ് കുറഞ്ഞതാണ് വില ഉയരാൻ കാരണം. കർണാടക, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളിൽനിന്നുള്ള. വരവ് വർധിച്ചാൽ മാത്രമേ വെളുത്തുള്ളിവില കുറയൂവെന്ന് വ്യാപാരികൾ പറഞ്ഞു.
Read Moreട്രെക്കിംഗിന് പോയ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു
ബെംഗളൂരു: കുടക് ജില്ലയിലെ മടിക്കേരി താലൂക്കിലെ നാപോക്ലുവിന് സമീപം ട്രെക്കിംഗിന് പോയ യുവാവ് ഹൃദയാഘാതം മൂലം മരിച്ചു. ഹരിയാന സ്വദേശി ജതിൻ കുമാർ (25) ആണ് മരിച്ചത്. ബെംഗളൂരുവിലെ ജെപി നഗറിലെ ഒരു കമ്പനിയിൽ ജോലി ചെയ്യുകയായിരുന്ന ജതിൻ കുമാർ തന്റെ 5 സഹപ്രവർത്തകർക്കൊപ്പം ഞായറാഴ്ച ട്രക്കിങിന് പോയതായിരുന്നു. മലമുകളിൽ എത്തിയപ്പോൾ കടുത്ത നെഞ്ചുവേദന അനുഭവപ്പെടുകയും തുടർന്ന് മരിക്കുകയും ആയിരുന്നു. നാപോക്ലു സ്റ്റേഷൻ ഓഫീസർ മഞ്ജുനാഥും വനംവകുപ്പ് ഓഫീസർ സുരേഷും ജീവനക്കാരും സ്ഥലത്തെത്തിയാണ് മൃതദേഹം മലയിൽ നിന്ന് താഴെയിറക്കിയത്. നാപോക്ലു പോലീസ് സ്റ്റേഷനിൽ കേസ്…
Read Moreഅനധികൃതമായ “കയ്യേറ്റമാണ് ഇത്രയും വലിയ നാശനഷ്ടങ്ങൾക്ക് കാരണം” – തമിഴ്നാട് റവന്യൂ മന്ത്രി
ചെന്നൈ: : കനത്ത മഴയിൽ ഇത്രയും വലിയ നാശനഷ്ടങ്ങൾ ഉണ്ടാകാൻ കാരണം കൈയേറ്റങ്ങളാണെന്നും കൈയേറ്റങ്ങൾ നീക്കം ചെയ്യുന്നതിനുള്ള പ്രവർത്തനങ്ങൾ ഉടൻ ആരംഭിക്കുമെന്നും തമിഴ്നാട് റവന്യൂ മന്ത്രി സത്തൂർ രാമചന്ദ്രൻ പറഞ്ഞു. കഴിഞ്ഞയാഴ്ച വിരുദുനഗർ ജില്ലയിൽ തുടർച്ചയായി പെയ്ത കനത്ത മഴയിൽ അറുപ്പുക്കോട്ടയിലും പരിസര പ്രദേശങ്ങളിലുമായി ഏഴായിരത്തോളം ഹെക്ടർ കൃഷിയാണ് മഴവെള്ളം കയറി നശിച്ചത്. ഈ സാഹചര്യത്തിൽ റവന്യൂ മന്ത്രി സത്തൂർ രാമചന്ദ്രൻ ഇന്ന് അറുപ്പുക്കോട്ടയ്ക്കടുത്ത് ബാലവ നത്തം വില്ലേജിലെ കൃഷിനാശം നേരിട്ട് സന്ദർശിച്ചു. തുടർന്ന് അറുപ്പുക്കോട്ട ജില്ലാ വികസന ഓഫീസിൽ ജില്ലാ കളക്ടർ വി.പി.ജയശീലന്റെ…
Read More