മുല്ലപ്പൂ ഓർഡറിന് പിന്നാലെ ധന്യയ്ക്ക് മറ്റൊരു സർപ്രൈസ് ഒരുക്കി സുരേഷ് ഗോപി; വായിക്കാം

തൃശൂർ: കുറച്ചു നാളുകൾക്ക് മുൻപ് ഗുരുവായൂർ അമ്പലനടയിൽ കൈക്കുഞ്ഞിനെ നെഞ്ചോടു ചേർത്ത് പൂകെട്ടി വിൽക്കുന്ന അമ്മയുടെ വാർത്ത പലരും ശ്രദ്ധിച്ചു കാണും. ധന്യ ഈ യുവതിയെ കണ്ടതും, തൻറെ മകൾ ഭാഗ്യാ സുരേഷിന്റെ വിവാഹത്തിന് മുല്ലപ്പൂ നല്കനുള്ള ചുമതല സൂപ്പർ താരം സുരേഷ് ഗോപി രണ്ടാമതൊന്നാലോചിക്കാതെ ധന്യയെ ഏൽപ്പിക്കുകയായിരുന്നു. ഒരു വലിയ ഓർഡർ കിട്ടിയിട്ടും, കഴിഞ്ഞ ദിവസവും ധന്യ പതിവ് പോലെ അമ്പലനടയിൽ കുഞ്ഞുമായി പൂക്കച്ചവടത്തിനെത്തി. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് വഴിയോര കച്ചവടം നിയന്ത്രണത്തിലായെങ്കിലും, ധന്യ കഴിയുന്നത്ര സമയം അവിടെ ചിലവഴിച്ചു. 300 മുഴം പൂവാണ്…

Read More

മധുര കീഴക്കരൈയിലെ ജല്ലിക്കെട്ട് അരീനയുടെ പണികൾ പൂർത്തിയായി; ഉദ്ഘാടനം മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ 23-ന് നിർവഹിക്കും

ചെന്നൈ: തമിഴ്നാട് മുൻമുഖ്യമന്ത്രി കരുണാനിധിയുടെ ജന്മശതാബ്ദിയുടെ ഭാഗമായി മധുര അളങ്കാനല്ലൂരിന് സമീപം കീഴക്കരൈയിൽ നിർമിച്ച ജല്ലിക്കെട്ട് അരീനയുടെ ഉദ്ഘാടനത്തിനുള്ള ഒരുക്കങ്ങളായി. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ 23-ന് ഉദ്ഘാടനം നിർവഹിക്കും. അന്നുതന്നെ ആദ്യ ജല്ലിക്കെട്ട് മത്സരവും അരങ്ങേറും. പരമ്പരാഗതവേദിയല്ലാതെ ആധുനികസ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ ജല്ലിക്കെട്ട് മത്സരമായിരിക്കും ഇത്. സ്റ്റേഡിയത്തിലെ പ്രധാനപണികളെല്ലാം പൂർത്തിയായി. അവസാനവട്ട മിനുക്കുപണികളാണ് ഇപ്പോൾ നടക്കുന്നത്. സ്റ്റേഡിയത്തിന്റെ നിർമാണത്തിനും ഇവിടേക്കുള്ള റോഡിനുമായി 40 ഏക്കറോളം സ്ഥലം ഏറ്റെടുത്തിട്ടുണ്ട്. 61 കോടിരൂപയാണ് പദ്ധതിക്കായി ചെലവാക്കിയത്. മധുര നഗരത്തിൽനിന്ന് 25 കിലോമീറ്ററോളം ദൂരെയാണ് ജല്ലിക്കെട്ട് അരീന നിർമിച്ചിരിക്കുന്നത്.…

Read More

ഉദയനിധി സ്റ്റാലിൻ സർക്കാർ സ്‌കൂളിന് വേണ്ടി ഭൂമി സംഭാവന ചെയ്ത മധുര അമ്മാളിനെ നേരിലെത്തി കണ്ട് ആദരിച്ചു

ചെന്നൈ: സർക്കാർ സ്‌കൂളിന് 1.5 ഏക്കർ ഭൂമി ദാനം ചെയ്‌ത് മനസ്സ് കീഴടക്കിയ മധുരൈ വനിതയുടെ വീട്ടിൽ തമിഴ്‌നാട് കായിക യുവജനക്ഷേമ മന്ത്രി ഉദയനിധി സ്റ്റാലിൻ അപ്രതീക്ഷിത സന്ദർശനം നടത്തി . പരേതയായ മകൾ ജനനിയുടെ സ്മരണയ്ക്കായാണ് കോടിക്കുളം സർക്കാർ സ്‌കൂൾ അപ്‌ഗ്രേഡ് ചെയ്യുന്നതിന് 4 കോടി രൂപ വിലമതിക്കുന്ന ഒന്നര ഏക്കർ ഭൂമിയുടെ പ്രമാണമാണ് ബാങ്ക് ജീവനക്കാരിയായ അമ്മാൾ സംഭാവന ചെയ്തത് . അമ്മാളിന്റെ നടപടിയെ മാനിച്ച്, റിപ്പബ്ലിക് ദിനത്തിൽ സംസ്ഥാന സർക്കാരിന് വേണ്ടി മുഖ്യമന്ത്രിയുടെ പ്രത്യേക അവാർഡ് അമ്മാളിന് നൽകുമെന്ന് മുഖ്യമന്ത്രി…

Read More

തമിഴ്‌നാട്ടിലെ 5 ജില്ലകളിലായി 400 പേരിക്ക് പരിശോധന: 40% പേർക്ക് രോഗലക്ഷണങ്ങളില്ലാത്ത പ്രമേഹവും ഉയർന്ന രക്തസമ്മർദ്ദവും സ്ഥിരീകരിച്ചു

ചെന്നൈ: തമിഴ്നാട്ടിലെ 5 ജില്ലകളിലായി 400 പേരിൽ 40 ശതമാനം പേർക്ക് പ്രമേഹവും ഉയർന്ന രക്തസമ്മർദ്ദവും ഉണ്ടെന്ന് കണ്ടെത്തി. ചെന്നൈ, ട്രിച്ചി, തിരുവണ്ണാമലൈ, കന്യാകുമാരി, ധർമ്മപുരി ജില്ലകളിലായി 400-ലധികം പേർക്ക് രക്തത്തിലെ പഞ്ചസാരയുടെയും രക്തസമ്മർദ്ദത്തിന്റെയും അളവ് പരിശോധിച്ചതിൽ 40 ശതമാനം പേർക്കും പുതുതായി പ്രമേഹവും ഉയർന്ന രക്തസമ്മർദ്ദവും സ്ഥിരീകരിച്ചതായി തമിഴ്‌നാട് പൊതുജനാരോഗ്യ വകുപ്പ് ഡയറക്ടർ സെൽവവിനായഗം പറഞ്ഞു. ഇവർക്കാർക്കും ഇത്തരമൊരു അസുഖങ്ങൾ ഉണ്ടെന്ന് അവർക്കറിയില്ലെന്നാണ് ഈ പഠനഫലം തെളിയിക്കുന്നത്. രോഗലക്ഷണങ്ങളില്ലാത്ത പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം എന്നിവ ശരിയായ രീതിയിൽ കൈകാര്യം ചെയ്തില്ലെങ്കിൽ അവയവങ്ങളെ തകരാറിലാക്കുകയും…

Read More

ചെന്നൈയിൽ ഇരുചക്രവാഹന സാഹസികതയിൽ ഏർപ്പെടുന്ന യുവാക്കളെ നിരീക്ഷിക്കാൻ 3,168 ക്യാമറകൾ സജ്ജം

ചെന്നൈ: പൊങ്കൽ നാളിൽ ചെന്നൈയിൽ ഇരുചക്രവാഹനങ്ങളിൽ സാഹസികതയിലേർപ്പെടുന്ന യുവാക്കൾക്ക് നേരെ പിടി മുറുക്കി പോലീസ്. അവരെ നിരീക്ഷിക്കാൻ നഗരത്തിൽ 3168 ക്യാമറകൾ സജ്ജമാണെന്നും ഗതാഗത അഡീഷണൽ കമ്മീഷണർ സുധാകർ പറഞ്ഞു. കഴിഞ്ഞ പുതുവർഷത്തിൽ സ്വീകരിച്ച മുൻകരുതൽ ട്രാഫിക് മാറ്റങ്ങൾ കാരണം, പുതുവർഷം അപകടരഹിത പുതുവർഷമായും ചെന്നൈ നഗരത്തിന് ഗതാഗതക്കുരുക്ക് കുറവുള്ള പുതുവർഷമായും മാറിയി എന്നും ഇതുമായി ബന്ധപ്പെട്ട് ഗതാഗത അഡീഷണൽ കമ്മീഷണർ ചെന്നൈയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു. ഗതാഗത നിയമലംഘകരെ തടയാൻ ചെന്നൈയിലുടനീളം 3,168 ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ഇതിലൂടെ സാഹസിക യാത്രകളിലും റേസുകളിലും ഏർപ്പെടുന്ന ബൈക്ക്…

Read More

സ്റ്റാർട്ടപ്പ് മികവ്: 2022-ലെ ബെസ്റ്റ് പെർഫോമർ പട്ടികയിൽ തമിഴ്‌നാടിന് പുരസ്‌കാരം

ചെന്നൈ : സംസ്ഥാനങ്ങളിലെ സ്റ്റാർട്ടപ്പുകളുടെ മികവിൽ ഏറ്റവുംഉയർന്ന ബെസ്റ്റ് പെർഫോമർ പട്ടികയിൽ തമിഴ്‌നാട് ഇടംപിടിച്ചു. ചൊവ്വാഴ്ച പ്രഖ്യാപിച്ച സ്റ്റാർട്ടപ്പ് ഇന്ത്യയുടെ സ്റ്റേറ്റ് സ്റ്റാർട്ടപ്പ് റാങ്കിംഗിൽ 2022 ലെ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന സംസ്ഥാനമായി തമിഴ്‌നാട് മാറിയിരിക്കുകയാണ്. ഗുജറാത്ത്, കർണാടകം, കേരളം, ഹിമാചൽ പ്രദേശ് സംസ്ഥാനങ്ങളാണ് പട്ടികയിലുള്ള മറ്റ് സംസ്ഥാനങ്ങൾ. കേന്ദ്രസർക്കാരിന്റെ ഡിപ്പാർട്‌മെന്റ് ഫോർ പ്രമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇന്റേണൽ ട്രേഡ് (ഡി.പി.ഐ.ഐ.ടി.) യാണ് 2022-ലെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. ചൊവ്വാഴ്ച ഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ നടന്ന ചടങ്ങിൽ കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയൽ പുരസ്കാരങ്ങൾ…

Read More

ചെന്നൈയിൽ യൂറോപ്യൻ ചലച്ചിത്രമേള 19-മുതൽ ആരംഭിക്കും

ചെന്നൈ : 28 -ാമത് യൂറോപ്യൻ യൂണിയൻ ഫിലിം ഫെസ്റ്റിവൽ ജനുവരി 19 ന് വൈകുന്നേരം 6 മണിക്ക് അലയൻസ് ഫ്രാൻസ് ഓഫ് മദ്രാസിൽ കോളേജ് റോഡിൽ ഉദ്ഘാടനം ചെയ്യും. ജനുവരി 19 മുതൽ 28 വരെയാണ് യൂറോപ്യൻ യൂണിയൻ ഫിലിം ഫെസ്റ്റിവൽ നടക്കുക. ചെന്നൈ കോളേജ് റോഡിലെ ഇൻഡോ-ഫ്രഞ്ച് സാംസ്കാരിക കേന്ദ്രത്തിലെ (എ.എഫ്. മദ്രാസ്) ഓഡിറ്റോറിയത്തിലാണ് പ്രദർശനം. ഇൻഡോ-സിനി അപ്രീസിയേഷൻ ഫൗണ്ടേഷനും ഇന്ത്യയിലേക്കുള്ള യൂറോപ്യൻ യൂണിയന്റെ പ്രതിനിധി സംഘവും മദ്രാസിലെ അലയൻസ് ഫ്രാങ്കൈസും ചേർന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്. 28 യൂറോപ്യൻ രാജ്യങ്ങളിൽ നിന്നായി…

Read More

ചെന്നൈയിൽ പുരോഹിതൻ ഭാര്യയെ കൊലപ്പെടുത്തി

ചെന്നൈ : വിവാഹേതര ബന്ധമുണ്ടെന്ന് സംശയിച്ച് ഭാര്യയെ പുരോഹിതൻ കൊലപ്പെടുത്തി . ഭരണിപുത്തൂരിലെ ശ്രീധർ (51) ആണ് ഭാര്യ ശിവപ്രിയയെ (35) വഴക്കിനിടയിൽ തൂവാല കൊണ്ട് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത്. ചെന്നൈയിലെ മങ്ങാട്ട് ആണ് സംഭവം. യുവതിയെ കൊലപ്പെടുത്തിയ ശേഷം ഇയാൾ മങ്ങാട് പോലീസിൽ കീഴടങ്ങി. വീട്ടിലെ കട്ടിലിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവതിയുടെ മൃതദേഹം പോലീസ് പോസ്റ്റ്‌മോർട്ടത്തിനായി അയച്ചു. കാണാതായ യുവതിയുടെ മൊബൈൽ ഫോണിനായി തിരച്ചിൽ നടത്തുകയാണ് പോലീസ്. പാചകക്കാരിയായ ശിവപ്രിയയെ സുഹൃത്തിന്റെ വീട്ടിൽ വച്ചാണ് ശ്രീധർ പരിചയപ്പെട്ടത്. രണ്ട് മാസം മുമ്പ്…

Read More

ചെന്നൈയിൽ കാണാതായ വ്യവസായിയെ നാല് ദിവസത്തിന് ശേഷം മരിച്ച നിലയിൽ കണ്ടെത്തി

ചെന്നൈ: വീട്ടിൽ നിന്ന് കാണാതായ വ്യവസായിയെ നാല് ദിവസത്തിന് ശേഷം ഇന്നലെ രാവിലെ ചെന്നൈ പ്രാന്തപ്രദേശത്തുള്ള കുന്ദ്രത്തൂരിന് സമീപം ജീർണിച്ച നിലയിൽ മൃതദേഹം കണ്ടെത്തി . വരദരാജപുരം സ്വദേശി സെൽവകുമാർ (43) ആണ് മരിച്ചത് . ജനുവരി 12-ന് സെൽവകുമാറിന്റെ ഭാര്യ അദ്ദേഹത്തെ കാണാനില്ലെന്ന് പരാതി നൽകിയിരുന്നു. തുടർന്ന് ചൊവ്വാഴ്ച കുന്ദ്രത്തൂരിന് സമീപം റോഡരികിൽ നിർത്തിയിട്ടിരുന്ന കാറിൽ യുവാവിന്റെ മൃതദേഹം വഴിയാത്രക്കാർ കണ്ടെത്തുകയായിരുന്നു. പോലീസ് എത്തി ജനാല തകർത്ത് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടത്തിനായി ചെങ്കൽപേട്ട് സർക്കാർ ആശുപത്രിയിലേക്ക് മാറ്റി. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പോലീസ്,…

Read More

സുമംഗലിയായി സുരേഷ്‌ഗോപിയുടെ മകൾ ഭാഗ്യ; ആശംസകളുമായി മോദി

തൃശൂർ: നടനും ബി ജെ പി നേതാവുമായ സുരേഷ് ഗോപിയുടേയും രാധികയുടേയും മകള്‍ ഭാഗ്യയുടെ വിവാഹം കഴിഞ്ഞു. തിരുവനന്തപുരം സ്വദേശിയും ബിസിനസുകാരനുമായ ശ്രേയസ് മോഹനുമായിട്ടായിരുന്നു വിവാഹം. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ച് നടന്ന വിവാഹത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയും സാക്ഷിയാകാന്‍ എത്തിയിരുന്നു. മലയാള സിനിമയിലെ പ്രമുഖരും വിവാഹ ചടങ്ങില്‍ പങ്കെടുത്തു.

Read More