ഇളയരാജയുടെ മകളും പിന്നണിഗായികയുമായ ഭവതരിണി ശ്രീലങ്കയില്‍ അന്തരിച്ചു.

ചെന്നൈ: സംഗീത സംവിധായകൻ ഇളയരാജയുടെ മകളും പിന്നണി ഗായികയുമായ ഭവതാരിണി അന്തരിച്ചു. 47 വയസായിരുന്നു. അര്‍ബുദരോഗബാധിതയായി ശ്രീലങ്കയില്‍ ചികിത്സയിലായിരുന്നു. വൈകിട്ട് 5 മണിയോടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഭൗതികശരീരം നാളെ ചെന്നൈയിലെത്തിക്കും. 2000ല്‍ ഭാരതി എന്ന ചിത്രത്തിലെ  ഇളയരാജയുടെ സംഗീതത്തില്‍ പാടിയ ‘മയില്‍ പോലെ പൊണ്ണ് ഒന്ന്’ എന്ന ഗാനത്തിന് മികച്ച ഗായികയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയിരുന്നു. കാര്‍ത്തിക് രാജ, സംഗീത സംവിധായകന്‍ യുവന്‍ ശങ്കര്‍ രാജ എന്നിവര്‍ സഹോദരന്മാരാണ്. ‘രാസയ്യ’ എന്ന ചിത്രത്തിലൂടെയാണ് ഭവതാരിണി ഗായികയായി അരങ്ങേറ്റം കുറിച്ചത്. തുടര്‍ന്ന് പിതാവ് ഇളയരാജയ്ക്കും…

Read More

ശ്രദ്ധിക്കുക; വടക്ക്, പടിഞ്ഞാറ് ജില്ലകളിലേക്കുള്ള സ്വകാര്യ ബസുകൾ കോയമ്പേടിൽ നിന്നുതന്നെ ആരംഭിക്കും

ചെന്നൈ : തെക്കൻ ജില്ലകളിലേക്ക് സർവീസ് നടത്തുന്ന സ്വകാര്യ ദീർഘ ദൂര ബസുകൾക്ക് മാത്രമേ കോയമ്പേട് സ്റ്റാൻഡിൽനിന്ന് സർവീസ് നടത്താൻ വിലക്കുള്ളൂവെന്ന് ചെന്നൈ മെട്രോപ്പൊളിറ്റൻ ഡിവലപ്പ്‌മെന്റ്(സി.എം.ഡി.എ.) അധികൃതർ അറിയിച്ചു. വെല്ലൂർ വഴി തമിഴ്‌നാടിന്റെ പടിഞ്ഞാറൻ ജില്ലകളിലേക്കും വടക്കൻ ജില്ലകളിലേക്കും ഈസ്റ്റ് കോസ്റ്റ് റോഡ് (ഇ.സി.ആർ.) വഴി പുതുച്ചേരി, വിഴുപുരം ഭാഗങ്ങളിലേക്കുള്ള ബസുകൾക്കും കോയമ്പേട് സ്റ്റാൻഡിൽനിന്ന് തന്നെ സർവീസ് നടത്താമെന്ന് അധികൃതർ അറിയിച്ചു.

Read More

സർക്കാർ ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് കുഞ്ഞ് മരിച്ചു; ചികിത്സാ അനാസ്ഥ ആരോപിച്ച പിതാവ്

ചെന്നൈ: സിസേറിയനുശേഷം നവജാതശിശു മരിച്ചതിനെത്തുടർന്ന് ചെന്നൈയിലെ സർക്കാർ മെഡിക്കൽ ആശുപത്രിയുടെ ഭാഗത്തുനിന്നുള്ള ചികിത്സാ അനാസ്ഥയാണ് കാരണമെന്ന് കുഞ്ഞിന്റെ പിതാവ് ഇമ്രാനും കുടുംബാംഗങ്ങളും ആരോപിച്ചു. പുളിയന്തോപ്പ് നിവാസികളായ ഇമ്രാൻ-അബിത യുവദമ്പതികൾക്ക് തങ്ങളുടെ ആദ്യ കുഞ്ഞിനെയാണ് നഷ്ടപെട്ടത്. പുളിയന്തോപ്പിലെ ജി3 സർക്കാർ ആശുപത്രിയിൽ അബിതയുടെ പതിവ് പരിശോധനകൾ നടത്താൻ എത്തിയിരുന്നു. എന്നാൽ, അബിതയുടെ കാലാവധി അടുത്തതിനാൽ ജി3 ആശുപത്രി അബിതയെ എഗ്‌മോർ ആശുപത്രിയിലേക്ക് റഫർ ചെയ്തു. ജനുവരി 20 ന് എഗ്‌മോർ ആശുപത്രിയിൽ പ്രവേശിപ്പിച്ച അബിതയ്ക്ക് ജനുവരി 22 ന് അതിരാവിലെ അസ്വസ്ഥതകൾ അനുഭവപ്പെടാൻ തുടങ്ങി. പുലർച്ചെ…

Read More

ശ്രീലങ്കൻ മന്ത്രി സനത് നിഷാന്തയും ഡ്രൈവറും സുരക്ഷാ ജീവനക്കാരനും വാഹനാപകടത്തിൽ മരിച്ചു

ചെന്നൈ: ശ്രീലങ്കയില്‍ യുവമന്ത്രി ഉള്‍പ്പെടെ മൂന്നുപേർ വാഹനാപകടത്തില്‍ മരിച്ചു. ജലവിഭവമന്ത്രി സനത് നിഷാന്ത( 48) ആണ് മരിച്ചത്. മന്ത്രിയുടെ സുരക്ഷാ ജീവനക്കാരനും ഡ്രൈവറുമാണ് മരണപ്പെട്ട മറ്റ് രണ്ടുപേർ. കൊളംബോ കതുനായകെ എക്സ്പ്രസ് വേയില്‍ ഇന്ന് പുലർച്ചയോടെയാണ് ദാരുണമായ അപകടമുണ്ടായത്. മന്ത്രിയും സംഘവും സഞ്ചരിച്ച ജീപ്പ് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ വാഹനം പൂർണമായും തകർന്നു. മന്ത്രിയും സുരക്ഷാ ജീവനക്കാരനും സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ഗുരുതരമായി പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

Read More

താൻ വിരമിക്കുന്നില്ല; ഇന്ത്യൻ ബോക്സിങ് ഇതിഹാസതാരം മേരികോം വിരമിച്ചെന്ന വാർത്തയിൽ ട്വിസ്ററ്; വായിക്കാം

വിരമിക്കൽ വാർത്ത നിഷേധിച്ച് മേരികോം രംഗത്ത്. തൻറെ വാക്കുകൾ തെറ്റിദ്ധരിക്കപെട്ടതാണെന്ന് അവർ വിഷദീകരിച്ചു . ഇന്നലെ രാത്രിയോടെയായിരുന്നു ദേശീയ മാധ്യമങ്ങളിലടക്കം വിരമിക്കൽ വാർത്ത റിപ്പോർട്ട് ചെയ്തത് . ഇതിനു പിന്നാലെയാണ് സ്വകാര്യ വാർത്ത ഏജൻസിയോട് താരം പ്രെതികരണം അറിയിച്ചത് . ബോക്സിങ് റിങ്ങിൽ തുടരുമെന്നും വിരമിക്കാൻ തീരുമാനിക്കുമ്പോൾ ഔദോഗികമായി മാധ്യമങ്ങൾക്ക് മുന്നിൽ വരുമെന്നും താരം അറിയിച്ചു . തനിക്ക് ഇപ്പോഴും ബോക്സിങ് റിങ്ങിൽ തുടരാൻ താല്പര്യം ഉണ്ടെന്നും ,എന്നാൽ നാഷണൽ ബോക്സിങ് അസ്സോസിയേഷന്റെ നിയമപ്രേകാരം 40 വയസ്സ് കഴിഞ്ഞതിനാൽ ഇനി മൽസരങ്ങളിൽ പങ്കെടുക്കാൻ കഴിയില്ല.…

Read More

സേലം ബെംഗളൂരു ഹൈവേയിലുണ്ടായ വൻ അപകടത്തിൽ രണ്ട് സ്ത്രീകളടക്കം നാലുപേർ വെന്തുമരിച്ചു

ചെന്നൈ: തമിഴ്‌നാട്ടിലെ ധർമ്മപുരി ജില്ലയിലെ (ബെംഗളൂരു-സേലം ദേശീയ പാതയിൽ) തോപ്പൂർ ഘട്ട് റോഡിൽ നടന്ന ദാരുണമായ അപകടത്തിൽ രണ്ട് സ്ത്രീകളടക്കം നാല് പേർ മരിക്കുകയും നിരവധി പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്, അമിത വേഗതയിലെത്തിയ ട്രെയിലർ ട്രക്ക് പിന്നിൽ നിന്ന് രണ്ട് ലോറികളിൽ ഇടിക്കുകയായിരുന്നു. കൂട്ടിയിടിയുടെ ആഘാതത്തിൽ മൂന്നാമത്തെ ട്രക്ക് രണ്ട് കാറുകളിൽ ഇടിക്കുകയും പിന്നീട് പാലത്തിൽ നിന്ന് വീഴുകയും ചെയ്തു. അപകടത്തിൽ പെട്ട വാഹനങ്ങൾ കത്തിനശിച്ചതോടെ ദേശീയപാതയിൽ ഗതാഗതം തടസ്സപ്പെട്ടു. വൈകുന്നേരം 5.30 ഓടെ…

Read More

കിളാമ്പാക്കത്തുനിന്ന് തെക്കൻ ജില്ലകളിലേക്കുള്ള ബസ് സർവീസുകൾ തുടങ്ങണമെന്ന ആവശ്യത്തെച്ചൊല്ലി സംഘർഷം

ചെന്നൈ : കിളാമ്പാക്കം ബസ് സ്റ്റാൻഡിൽനിന്ന് സ്വകാര്യ ദീർഘദൂര ബസ് സർവീസ് ആരംഭിക്കണമെന്ന ആവശ്യത്തെച്ചൊല്ലി ബസുടമകളും സർക്കാരും തമ്മിലുള്ള സംഘർഷം ശക്തിപ്പെടുന്നു. തെക്കൻ ജില്ലകളിലേക്കുള്ള എല്ലാ സ്വകാര്യ ബസുകളും കിളാമ്പാക്കം സ്റ്റാൻഡിൽ നിന്ന് സർവീസ് നടത്തണമെന്ന് ചെന്നൈ മെട്രോപൊളിറ്റൻ ഡിവലപ്മെന്റ് അതോറിറ്റി(സി.എം.ഡി.എ.)യുടെ ചുമതല വഹിക്കുന്ന മന്ത്രി പി.കെ. ശേഖർ ബാബു ആവശ്യപ്പെട്ടു. തെക്കൻ ജില്ലകളിലേക്കുള്ള ബസുകൾ കോയമ്പേട് സ്റ്റാൻഡിൽ കയറ്റിയാൽ ബസുടമകൾക്കെതിരേ ക്രിമിനൽ കേസ് എടുക്കുമെന്നും മന്ത്രി പറഞ്ഞു. ഇതിന്റെ ഭാഗമായി ബുധനാഴ്ച വൈകീട്ടോടെ സ്വകാര്യ ബസുകൾ കോയമ്പേട് സ്റ്റാൻഡിലേക്ക് കടക്കാതിരിക്കാൻ പോലീസ് ബാരിക്കേഡുകൾ…

Read More

മത്സ്യത്തൊഴിലാളികളെ രക്ഷിക്കാൻ നടപടി സ്വീകരിക്കണം: വിദേശകാര്യ മന്ത്രിക്ക് മുഖ്യമന്ത്രി സ്റ്റാലിന്റെ കത്ത്

ചെന്നൈ: ഇന്ത്യ-ശ്രീലങ്ക ജോയിന്റ് ആക്ഷൻ കമ്മിറ്റി മുഖേന മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നം പരിഹരിക്കാനും അറസ്റ്റിലായ തമിഴ്‌നാട്ടിലെ മത്സ്യത്തൊഴിലാളികളെ വിട്ടയക്കാനും നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി സ്റ്റാലിൻ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.ജയ്ശങ്കറിന് കത്തയച്ചു. ആ കത്തിൽ പറഞ്ഞിരിക്കുന്നതിങ്ങനെ: ജനുവരി 22 ന് 2 ബോട്ടുകളിലായി മത്സ്യബന്ധനത്തിന് പോയ രാമനാഥപുരം ജില്ലയിൽ നിന്നുള്ള 6 മത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവികസേന അറസ്റ്റ് ചെയ്തു. ഈ പ്രവണത സംഘർഷാവസ്ഥ സൃഷ്ടിക്കുന്നതിനാൽ കേന്ദ്രസർക്കാരിന്റെ ശ്രദ്ധയിൽപ്പെടേണ്ടത് അനിവാര്യമാണ്. ഇത്തരം അറസ്റ്റുകൾ തമിഴ് സമുദായത്തിന്റെ പരമ്പരാഗത മത്സ്യബന്ധന അവകാശങ്ങൾ ഇല്ലാതാക്കുകയും മത്സ്യത്തൊഴിലാളികളിൽ ഭയവും അനിശ്ചിതത്വവും…

Read More

റിപ്പബ്ലിക് ദിനാഘോഷം; ചെന്നൈയിൽ 2 ദിവസത്തേക്ക് ‘ഡ്രോൺ’ നിരോധനം: മറീനയിൽ കനത്ത സുരക്ഷ

ചെന്നൈ: റിപ്പബ്ലിക് ദിനാഘോഷത്തിന് മുന്നോടിയായി 7500 പോലീസുകാരാണ് ചെന്നൈയിൽ സുരക്ഷയിൽ ഏർപ്പെട്ടിരിക്കുന്നത്. ചടങ്ങ് നടക്കുന്ന മറീന ബീച്ച് റോഡിൽ 5 തല പോലീസ് സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ചെന്നൈയിൽ രണ്ട് ദിവസത്തേക്ക് ഡ്രോണുകൾ പറത്തുന്നത് നിരോധിച്ചു. നാളെ (26ന്) രാജ്യമെമ്പാടും റിപ്പബ്ലിക് ദിനം ആഘോഷിക്കുകയാണ്. ചെന്നൈ മറീനയിലെ ലേബർ സ്റ്റാച്യുവിന് സമീപം നടന്ന ചടങ്ങിൽ ഗവർണർ ആർഎൻ രവി ദേശീയ പതാക ഉയർത്തും. മുഖ്യമന്ത്രി സ്റ്റാലിൻ, മന്ത്രിമാർ, ഉദ്യോഗസ്ഥർ, വിശിഷ്ടാതിഥികൾ എന്നിവർ പങ്കെടുക്കും. ഇതുമായി ബന്ധപ്പെട്ട്, ക്രിമിനൽ സെക്ഷൻ 144 പ്രകാരം ഇന്നും നാളെയും (ജനുവരി…

Read More

ഖേലോ ഇന്ത്യ യുവജന കായികമേളയിൽ സ്ക്വാഷിൽ മലപ്പുറം താനൂർ സ്വദേശിനിക്ക് വെള്ളി

ചെന്നൈ : സംസ്ഥാനത്ത് നടക്കുന്ന ഖേലോ ഇന്ത്യ യുവജന കായികമേളയിൽ പെൺകുട്ടികളുടെ സ്ക്വാഷിൽ മലയാളിയായ നിരുപമ ദുബേ വെള്ളി നേടി. മഹാരാഷ്ട്രയുടെ രണ്ടാംനമ്പർ താരമായ നിരുപമയെ ചെന്നൈയിൽ നടന്ന ഫൈനലിൽ തമിഴ്നാടിന്റെ ഒന്നാംനമ്പർ താരമായ പൂജ ആരതിയാണ് പരാജയപ്പെടുത്തിയത്. ചിത്രകാരിയും മലപ്പുറം താനൂർ സ്വദേശിയുമായ മഞ്ജുള പ്രഭാകരൻ ദുബേയുടെയും മഹേഷ് ദുബേയുടെയും മകളാണ് നിരുപമ. മഹാരാഷ്ട്രയിലെ താനെയിലാണ് താമസം.

Read More