നടി ഷക്കീലയെ ദത്തുപുത്രി ക്രൂരമായി മർദ്ദിച്ചതായി പരാതി

ചെന്നൈ: നടി ഷക്കീലയെ ദത്തുപുത്രി ശീതൾമർദിച്ചതായി പോലീസ് പരാതി. ഷക്കീലയുടെ ദത്തുപുത്രിയാണ് ശീതൾ. തള്ളിയിടുകയും ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്തുവെന്നാണ് വളര്‍ത്തുമകള്‍ക്കും ബന്ധുക്കള്‍ക്കും എതിരെ നടി ആരോപിക്കുന്നത്. ഇന്നലെ വൈകീട്ടാണ് സംഭവം. ഷക്കീലയുടെ അഭിഭാഷക സൗന്ദര്യയ്ക്കും മര്‍ദ്ദനമേറ്റു. പരിക്കേറ്റ് അഭിഭാഷക ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. കോയമ്പേട് പൊലീസില്‍ സൗന്ദര്യ പരാതി നല്‍കിയിട്ടുണ്ട്. വളര്‍ത്തുമകള്‍ ശീതളും ശീതളിന്റെ അമ്മയും സഹോദരിയും ചേര്‍ന്നാണ് ഷക്കീലയെയും അഭിഭാഷകയെയും മര്‍ദ്ദിച്ചത്. നടി ഷക്കീലയെ മർദിക്കുകയും താഴേക്ക് തള്ളുകയും അസഭ്യം പറയുകയും ചെയ്‌തെന്ന പരാതിയിൽ കോടമ്പാക്കം പോലീസ് അന്വേഷണം തുടങ്ങി.

Read More

ചെന്നൈയിൽ നടക്കുന്ന റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി നഗരത്തിൽ 3 ദിവസം ഗതാഗത നിയന്ത്രണം; വിശദാംശങ്ങൾ

ചെന്നൈ: റിപ്പബ്ലിക് ദിനാഘോഷം നടക്കുന്ന 26നും റിഹേഴ്സൽ നടക്കുന്ന 22, 24 തീയതികളിലും നഗരത്തിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. കാമരാജർ ശാലയിൽ ഗാന്ധിപ്രതിമ മുതൽ വാർ മെമ്മോറിയൽ വരെ രാവിലെ 6 മുതൽ ഗതാഗതം നിരോധിച്ചു. അഡയാർ ഭാഗത്ത് നിന്നു കാമരാജർ ശാലയിലൂടെ പാരിസ് കോർണറിലേക്കു പോകുന്ന വാഹനങ്ങളെ ഗ്രീൻവേയ്സ് പോയിന്റിൽ നിന്ന് ആർകെ മഠം റോഡ്, ഡോ.രംഗ റോഡ്, പി.എസ്.ശിവസാമി ശാല, മ്യൂസിക് അക്കാദമി, റോയപ്പേട്ട ഹൈറോ‍ഡ് വഴി ബ്രോഡ്‌വേയിലേക്കു തിരിച്ചുവിടും. അഡയാർ ഭാഗത്ത് നിന്നു പാരിസ് കോർണറിലേക്കുള്ള എംടിസി ബസുകൾ ഗാന്ധിപ്രതിമയിൽ…

Read More

വി.കെ. ശശികലയെയും ഉൾപ്പെടുത്തി പുതിയ സക്യം; പുതുവഴികൾ തേടി ഒ. പനീർശെൽവം

ചെന്നൈ: അണ്ണാ ഡി.എം.കെ.യിൽ അവകാശം സ്ഥാപിക്കാനുള്ള ശ്രമങ്ങൾ പരാജയപ്പെടുന്ന സാഹചര്യത്തിൽ പുതിയചിഹ്നം കരസ്ഥമാക്കി ലോക്‌സഭാ തിരഞ്ഞെടുപ്പിൽ സ്ഥാനാർഥികളെ നിർത്താൻ വിമതനേതാവ് ഒ. പനീർശെൽവം (ഒ.പി.എസ്.) ആലോചിക്കുന്നതായി റിപ്പോർട്ട്. ടി.ടി.കെ. ദിനകരനെയും വി.കെ. ശശികലയെയും ഉൾപ്പെടുത്തി പുതിയ സഖ്യമുണ്ടാക്കാനുള്ള ശ്രമങ്ങളും തുടരുന്നുണ്ട്. അണ്ണാ ഡി.എം.കെ.യിൽനിന്ന് ഒ. പനീർശെൽവമടക്കം നാലുനേതാക്കളെ പുറത്താക്കിയ ജനറൽ കൗൺസിൽയോഗ തീരുമാനത്തിൽ ഇടപെടാൻ വെള്ളിയാഴ്ച സുപ്രീംകോടതി വിസമ്മതിച്ചതാണ് നിയമനടപടികളിൽ അണ്ണാ ഡി.എം.കെ. നേരിട്ട ഏറ്റവുംവലിയ തിരിച്ചടി. പാർട്ടിയിൽ പിളർപ്പുണ്ടായി എന്നുവേണം കരുതാനെന്നും ഈ വിഷയത്തിൽ ഇപ്പോൾ ഇടപെടുന്നത് പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും അഭിപ്രായപ്പെട്ടാണ് സുപ്രീംകോടതി സ്റ്റേ…

Read More

റിപ്പബ്ലിക് ദിനാഘോഷത്തിന് മുന്നോടിയായി ചെന്നൈ വിമാനത്താവളത്തിൽ അഞ്ച് തല സുരക്ഷ സംവിധാനം

ചെന്നൈ: ജനുവരി 26നാണ് റിപ്പബ്ലിക് ദിനം ആഘോഷിക്കാൻ പോകുന്നത്തിന് മുന്നോടിയായി ചെന്നൈ മീനമ്പാക്കം വിമാനത്താവളത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ വർധിപ്പിക്കുകയും 5 ലെയർ സുരക്ഷാ സംവിധാനം ഏർപ്പെടുത്തുകയും ചെയ്തു. വിമാനത്താവളത്തിലെത്തുന്ന വാഹനങ്ങൾ ഇന്റർനാഷണൽ, ഡൊമസ്റ്റിക് ഡിപ്പാർച്ചർ ആൻഡ് അറൈവൽ കോംപ്ലക്‌സുകൾക്ക് സമീപം പാർക്ക് ചെയ്യുന്നത് നിരോധിച്ചിരിക്കുന്നു. അപ്പാർട്ട്‌മെന്റ് പാർക്കിങ്ങിൽ ഇരുചക്ര വാഹനങ്ങൾ പാർക്ക് ചെയ്യാൻ നടപടി സ്വീകരിക്കണമെന്ന് വ്യോമയാന സുരക്ഷാ ഉദ്യോഗസ്ഥർ നിർദേശിച്ചിട്ടുണ്ട്. വിമാനത്താവളത്തിലെ കാർ പാർക്കിങ് ഏരിയയിൽ ഏറെനേരം പാർക്ക് ചെയ്തിരിക്കുന്ന വാഹനങ്ങൾ പരിശോധിക്കാൻ ഉത്തരവിട്ടിട്ടുണ്ട്. സെൻട്രൽ ഇൻഡസ്‌ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സിന്റെ സ്‌നിഫർ ഡോഗ്‌സുമായി…

Read More

ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിൻ ജ്വാല തെളിച്ചു: ഡിഎംകെ യുവജനങ്ങളുടെ രണ്ടാം സംസ്ഥാന സമ്മേളനം ഇന്ന് സേലത്ത്

ചെന്നൈ : ഡിഎംകെ യൂത്ത് 2-ാം സംസ്ഥാന സമ്മേളനം ഇന്ന് സേലത്ത് നടക്കാനിരിക്കെ ഡിഎംകെ അധ്യക്ഷനും മുഖ്യമന്ത്രിയുമായ എം.കെ.സ്റ്റാലിൻ സമ്മേളന ജ്വാല തെളിച്ചു. ഇന്ന് സേലം ജില്ലയിലെ പെത്തനായ്ക്കൻപാളയത്ത് നടക്കുന്ന യുവജന സമ്മേളനത്തിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി സ്റ്റാലിൻ ഇന്നലെ ചെന്നൈയിൽ നിന്ന് സേലത്തേക്ക് സ്വകാര്യ വിമാനത്തിൽ എത്തി. അവിടെ നിന്ന് കാറിൽ സമ്മേളന വേദിയിലേക്ക് എത്തിയ അദ്ദേഹത്തിന് ഡിഎംകെ പ്രവർത്തകരും പൊതുജനങ്ങളും ആവേശകരമായ സ്വീകരണം നൽകി. പാർട്ടിയുടെ യുവജന സംസ്ഥാന സെക്രട്ടറിയും മന്ത്രിയുമായ ഉദയനിധി, കോൺഫറൻസ് കോഓർഡിനേറ്ററും മന്ത്രിയുമായ കെ എൻ നെഹ്‌റു ഉള്ളിത്തൂർ…

Read More

തമിഴ്‌നാട്ടിൽ പൊങ്കൽ ഉത്സവത്തോടനുബന്ധിച്ച് വിറ്റഴിച്ചത് 673 കോടിയുടെ മദ്യം

ചെന്നൈ : പൊങ്കൽ ആഘോഷത്തോടനുബന്ധിച്ച് തമിഴ്‌നാട്ടിൽ 673 കോടി രൂപയുടെ മദ്യം വിറ്റതായി റിപ്പോർട്ട്. പൊങ്കൽ ഉത്സവത്തിനു മുന്നോടിയായുള്ള ജനുവരി 14 മുതൽ 17 വരെ (16-ാം തീയതി തിരുവള്ളുവർ ദിന അവധി) 3 ദിവസങ്ങളിലായി ടാസ്മാക് കടകളിൽ 673 കോടി രൂപയുടെ മദ്യം വിറ്റഴിച്ചതായി പറയുന്നു. പ്രത്യേകിച്ച്, മധുര മേഖലയിൽ മൂന്ന് ദിവസത്തിനുള്ളിൽ 140.60 കോടി രൂപയുടെ മദ്യം വിറ്റു, ചെന്നൈ മേഖലയിൽ 136.93 കോടി രൂപ, ട്രിച്ചി മേഖലയിൽ 135.40 കോടി രൂപ, സേലം മേഖലയിൽ 131.10 കോടി രൂപ, കോയമ്പത്തൂർ…

Read More

കോയമ്പത്തൂർ മെട്രോ റെയിൽ പദ്ധതി; ആവശ്യം ശക്തമാക്കി നിവാസികൾ

ചെന്നൈ : ചെന്നൈ കഴിഞ്ഞാൽ തമിഴ്നാട്ടിലെ പ്രധാന നഗരങ്ങളിലൊന്നാണ് കോയമ്പത്തൂർ. വിദ്യാഭ്യാസം, വ്യാപാരം, വൈദ്യം, തൊഴിൽ തുടങ്ങി വിവിധ കാരണങ്ങളാൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നുമുള്ള ആളുകൾ കോയമ്പത്തൂരിൽ വന്ന് സ്ഥിരതാമസമാക്കുന്നുണ്ട് . കോയമ്പത്തൂരിൽ ദേശീയ-സംസ്ഥാന ഹൈവേ വകുപ്പിന്റെ കീഴിലുള്ള റോഡുകളും മുനിസിപ്പൽ കോർപ്പറേഷന്റെയും മറ്റ് തദ്ദേശ സ്ഥാപനങ്ങളുടെയും കീഴിലുള്ള റോഡുകളാണ് കടന്നുപോകുന്നത്. കോയമ്പത്തൂരിൽ പബ്ലിക് യൂട്ടിലിറ്റി, പ്രൈവറ്റ് യൂട്ടിലിറ്റി വാഹനങ്ങളുടെ എണ്ണം ഓരോ വർഷവും കൂടിവരികയാണ്. വർധിച്ചുവരുന്ന വാഹനങ്ങളുടെ എണ്ണം കണക്കിലെടുത്ത് ഏതാനും റോഡുകൾ ഒഴികെ മിക്ക റോഡുകളും…

Read More

പ്രസവം നിർത്തൽ ശസ്ത്രക്രിയയെ തുടര്‍ന്ന് യുവതി മരിച്ചു; ചികിത്സാപിഴവ് ആരോപിച്ച് ബന്ധുക്കള്‍

ആലപ്പുഴ: പ്രസവ നിര്‍ത്തല്‍ ശാസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി മരിച്ചു. ആലപ്പുഴ പഴയവീട് സ്വദേശി ശരത്തിന്റെ ഭാര്യ (31) ആശ ആണ് മരിച്ചത്. ആലപ്പുഴ വനിതാ ശിശു ആശുപത്രിയിലാണ് യുവതിയുടെ ലാപ്രോസ്കോപ്പി ശസ്ത്രക്രിയ നടന്നത്. ഇന്നലെ ആലപ്പുഴ വനിതാ ശിശു ആശുപത്രിയില്‍ വെച്ചു നടന്ന ശസ്ത്രക്രിയയ്ക്കിടെയാണ് ആശയ്ക്ക് ശാരീരിക അസ്വാസ്ഥ്യം തോന്നിയത്. ഗുരുതരാവസ്ഥയിലായ ആശയെ വണ്ടാനം മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയെങ്കിലും ഇന്ന് വൈകിട്ടോടെ മരിച്ചു. വനിതാ ശിശു ആശുപത്രിയിലെ ശസ്ത്രക്രിയക്കിടെയുണ്ടായ പിഴവാണ് അപകടകാരണമെന്നാണ് ബന്ധുക്കളുടെ ആരോപണം. പോസ്റ്റുമോട്ടത്തിന് ശേഷം മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂ എന്ന് മെഡിക്കൽ…

Read More

ചെന്നൈയിൽ ആത്മീയയാത്ര നടത്തി പ്രധാനമന്ത്രി മോദി; രാമേശ്വരം ക്ഷേത്രത്തിൽ അഗ്‌നിതീർഥത്തിൽ മുങ്ങിക്കുളിച്ചു

ചെന്നൈ: അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിന് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് തമിഴ്‌നാട്ടിലെ രാമേശ്വരത്തുള്ള അരുൾമിഗു രാമനാഥസ്വാമി ക്ഷേത്രത്തിലെത്തി ഭഗവാൻ ശിവന്റെ രൂപമായ രാമനാഥസ്വാമിയെ പ്രാർത്ഥിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദർശനത്തിന് മുന്നോടിയായി ശ്രീരംഗത്തും രാമേശ്വരത്തും ധനുഷ്‌കോടിയിലും സുരക്ഷാസന്നാഹം ശക്തമാക്കിയിരുന്നു. അയോധ്യയിലെ പ്രതിഷ്ഠാച്ചടങ്ങിനുമുമ്പ് പ്രധാനമന്ത്രി ഇന്ന് നടത്തുന്ന ക്ഷേത്രദർശനത്തെ ആത്മീയ യാത്രയെന്നാണ് ബി.ജെ.പി. നേതൃത്വം വിശേഷിപ്പിക്കുന്നത്. രാമനാഥസ്വാമി ക്ഷേത്രത്തിന് എതിർവശത്തുള്ള സമുദ്രത്തിലെ ‘അഗ്നി തീർത്ഥ’ത്തിൽ പുണ്യസ്നാനം നടത്തിയ ശേഷം മോദി ക്ഷേത്ര സമുച്ചയത്തിനുള്ളിൽ സ്ഥിതി ചെയ്യുന്ന 22 വിശുദ്ധ തീർത്ഥ കിണറുകളിൽ പുണ്യസ്നാനം നടത്തി.…

Read More

പ്രധാനമന്ത്രി നാളെ അയോധ്യയിൽ

രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിൽ പങ്കെടുക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ വൈകിട്ട് അയോധ്യയിലെത്തും. പ്രാണപ്രതിഷ്ഠാ ദിനത്തിൽ സരയൂ സ്‌നാനത്തിന് ശേഷം 2 കിലോമീറ്റർ നടന്ന് ക്ഷേത്രത്തിലെത്തും. തിങ്കളാഴ്ച രാവിലെയാണ് സരയൂനദിയിൽ സ്നാനം ചെയ്ത ശേഷം 2 കിലോമീറ്ററോളം കാൽനടയായി ക്ഷേത്രത്തിലേക്കു പോകുക. തുടർന്നു ഹനുമാൻഗഡി ക്ഷേത്രത്തിൽ ദർശനം നടത്തും. ചടങ്ങുകൾക്കു മുന്നോടിയായി ഹനുമാന്റെ ജന്മസ്ഥലമെന്നു വിശ്വസിക്കപ്പെടുന്ന കിഷ്കിന്ധയിൽനിന്നുള്ള (കർണാടകയിലെ ഹംപി) രഥം അയോധ്യയിലെത്തി. രാമക്ഷേത്ര ദർശനത്തിനുള്ള പാസ് വിതരണം ആരംഭിച്ചിട്ടുണ്ട്. ഓൺലൈനായി ബുക്ക് ചെയ്യാം.

Read More