കേരള മുൻ മന്ത്രി ടിഎച്ച് മുസ്തഫ അന്തരിച്ചു

കൊച്ചി: മുൻ മന്ത്രിയും കോൺഗ്രസ് നേതാവുമായ ടി.എച്ച്. മുസ്തഫ അന്തരിച്ചു. ഞായറാഴ്ച പുലർച്ചെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. 84 വയസ്സായിരുന്നു. കെ. കരുണാകരൻ മന്ത്രിസഭയിൽ ഭക്ഷ്യമന്ത്രിയായിരുന്നു. വിദ്യാർഥിയായിരിക്കെ തന്നെ രാഷ്ട്രീയത്തിൽ പ്രവേശിച്ചു. യൂത്ത് കോൺഗ്രസിലൂടെയാണ് പൊതുരംഗത്തേക്ക് വരുന്നത്. 1977ൽ ആലുവയിൽനിന്ന് ആദ്യമായി നിയമസഭയിലെത്തി. പിന്നീട് കോൺഗ്രസ് പിളർന്നപ്പോൾ കെ. കരുണാകരനോടൊപ്പം ഉറച്ചുനിന്നു. 14 വർഷം ഡി.സി.സി പ്രസിഡന്റായിരുന്നു. ഖബറടക്കം ഇന്ന് വൈകീട്ട് എട്ടിന് മാറമ്പള്ളി ജുമാമസ്ജിദ് ഖബർസ്ഥാനിൽ നടക്കും.

Read More

മാലിന്യക്കുഴി വൃത്തിയാക്കുന്നതിനിടെ വിഷവായുശ്വസിച്ച് രണ്ടുമരണം;

ചെന്നൈ : രാജപാളയത്തിനു സമീപം മാലിന്യക്കുഴി വൃത്തിയാക്കുന്നതിനിടെ രണ്ടുപേർ വിഷവാതകം ശ്വസിച്ചുമരിച്ചു. തമിഴ്നാട് ജല അതോറിറ്റിയിലെ കരാർതൊഴിലാളി ജോൺ പീറ്റർ (32), എൻജിനിയർ ഗോവിന്ദൻ (35) എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാത്രിയാണ് സംഭവം. ജോൺ പീറ്റർ മലയടിപ്പട്ടി മെയിൻ റോഡിലെ മാലിന്യക്കുഴി വൃത്തിയാക്കാൻ എത്തിയതായിരുന്നു. അടപ്പുതുറന്നയുടൻ വിഷവാതകം പുറത്തേക്കുവമിച്ച് ജോൺപിറ്റർ അബോധാവസ്ഥയിലായി മാലിന്യക്കുഴിയിൽ വീണു. അടുത്തുണ്ടായിരുന്ന എൻജിനിയർ ഗോവിന്ദനും ജോൺ പീറ്ററിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കുഴിയിൽ വീഴുകയായിരുന്നു.

Read More

വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിച്ച് ബിബിഎംപി; ജയനഗറിൽ വ്യാപക പ്രതിഷേധം

ബെംഗളൂരു : ജയനഗറിൽ വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കുന്നത് തുടർന്ന് ബി.ബി.എം.പി. ഫോർത്ത് ബ്ലോക്കിലെ 27 എ ക്രോസിലെ വഴിയോരക്കച്ചവടക്കാരെയാണ് ബി.ബി.എം.പി. മാർഷൽമാർ വെള്ളിയാഴ്ച ഒഴിപ്പിച്ചത്. കച്ചവടം തുടരാൻ അനുവദിക്കണമെന്ന് കച്ചവടക്കാർ അപേക്ഷിച്ചെങ്കിലും മാർഷൽമാർ ബലം പ്രയോഗിച്ച് ഒഴിപ്പിക്കുകയായിരുന്നു. ഇതേത്തുടർന്ന് കച്ചവടക്കാർ നടത്തിയ പ്രതിഷേധം രാത്രി വൈകിയും തുടർന്നു. ബി.ബി.എം.പി. സൗത്ത് സോൺ ജോയിന്റ് കമ്മിഷണർ ജഗദീഷ് കെ. നായിക് സ്ഥലത്തെത്തി കച്ചവടക്കാരുമായി ഒരുമണിക്കൂറോളം ചർച്ച നടത്തിയേശഷം ഏഴുദിവസത്തിനകം പ്രശ്നം പരിഹരിക്കാമെന്ന് ഉറപ്പുനൽകി. വഴിയോരക്കച്ചവടക്കാരെ ഒഴിപ്പിക്കുകയല്ല, അനധികൃത കൈയേറ്റം ഒഴിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് ബി.ബി.എം.പി. ഉദ്യോഗസ്ഥർ വ്യക്തമാക്കിയെങ്കിലും പ്രതിഷേധക്കാർ…

Read More

ചോദ്യത്തിന് ഉത്തരം പറഞ്ഞില്ല; വിദ്യാർത്ഥിയുടെ കൈ അധ്യാപകൻ തല്ലിയൊടിച്ചു

ബെംഗളൂരു : ചോദ്യത്തിന് ഉത്തരം പറയാത്തത്തിന്റെ പേരിൽ അധ്യാപകൻ വിദ്യാർത്ഥിയെ മർദ്ദിച്ചതായി പരാതി. അധ്യാപകൻ ഒമ്പതാം ക്ലാസുകാരന്റെ കൈ തല്ലിയൊടിച്ചെന്ന് പരാതി. രാമനഗര ജില്ലയിലെ മാഗഡി വെങ്കട് ഇന്റർനാഷണൽ പബ്ലിക് സ്കൂളിലെ കണക്ക് അധ്യാപകൻ സൈദ് മുഹിമിനെതിരെയാണ് പരാതി. 14 തവണ അടിച്ചതിനുശേഷം ക്ലാസിൽനിന്ന് പുറത്താക്കിയതായി വിദ്യാർഥി പറഞ്ഞു. തുടർന്ന് മറ്റ് അധ്യാപകരാണ് പരിക്കേറ്റ വിദ്യാർത്ഥിയെ ആശുപത്രിയിൽ കൊണ്ടുപോയത്. എക്സ് റേ എടുത്തപ്പോൾ കൈക്ക് പൊട്ടലുള്ളതായി കണ്ടെത്തുകയും പ്ലാസ്റ്ററിടുകയും ചെയ്തു. സംഭവത്തിൽ രക്ഷിതാക്കൾ പ്രതിഷേധിച്ചു. സ്കൂൾ ബസ് തടഞ്ഞുനിർത്തിയായിരുന്നു പ്രതിഷേധം. പോലീസിൽ പരാതിയും നൽകി.…

Read More

ഖത്തർ, ഒമാൻ അടക്കം 62 രാജ്യങ്ങളിലേക്ക് ഇനി ഇന്ത്യക്കാർക്ക് വിസയില്ലാതെ യാത്രചെയ്യാം

ഡല്‍ഹി: ഖത്തറും ഒമാനും അടക്കം 62 രാജ്യങ്ങളിലേക്ക് ഇനിമുതല്‍ വിസയില്ലാതെ ഇന്ത്യന്‍ പാസ്‌പോര്‍ട്ടുമായി യാത്രചെയ്യാം. വിസ ഫ്രീയായോ ഓണ്‍ അറൈവല്‍ വിസയിലോ ആണ് യാത്രചെയ്യാനാവുക. ഈയിടെ പുറത്തുവിട്ട 2024-ലെ ഹെന്‍ലി പാസ്‌പോര്‍ട്ട് സൂചികയില്‍ ഇന്ത്യ 80-ാം സ്ഥാനത്തെത്തിയതോടെയാണ് വിസയില്ലാതെ 62 രാജ്യങ്ങളിലേക്ക് ഇന്ത്യക്കാര്‍ക്ക് യാത്രചെയ്യാനുള്ള അവസരം ലഭിച്ചത്. തായ്‌ലൻഡ്, മലേഷ്യ, ഖത്തര്‍, ശ്രീലങ്ക, ഇറാന്‍, ജോര്‍ദ്ദാന്‍, ഇന്ത്യോനേഷ്യ, മാലദ്വീപ്, മ്യാന്‍മാര്‍, നേപ്പാള്‍, ഒമാന്‍, ഭൂട്ടാന്‍, എത്യോപ്യ, കസാഖിസ്താന്‍ തുടങ്ങി 62 രാജ്യങ്ങളിലേക്കാണ് വിസയില്ലാതെ ഇന്ത്യക്കാര്‍ക്ക് യാത്രചെയ്യാനാവുക. ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, സിംഗപ്പൂര്‍, സ്‌പെയിന്‍ എന്നീ…

Read More

ഭാ​ര​ത് ജോ​ഡോ ന്യാ​യ് യാ​ത്ര ഇന്ന് മുതൽ

ഇം​ഫാ​ൽ: രാ​ഹു​ൽ ഗാ​ന്ധി ന​യി​ക്കു​ന്ന ഭാ​ര​ത് ജോ​ഡോ ന്യാ​യ് യാ​ത്ര ഇന്ന് തു​ട​ങ്ങും. മ​ണി​പ്പൂ​ർ തൗ​ബ​ലി​ലെ സ്വ​കാ​ര്യ മൈ​താ​ന​ത്തു​നി​ന്നാ​ണ് യാ​ത്ര ആ​രം​ഭി​ക്കു​ക. ഇം​ഫാ​ലി​ലെ പാ​ല​സ് ഗ്രൗ​ണ്ട് യാ​ത്ര​യു​ടെ ഉ​ദ്ഘാ​ട​ന​ത്തി​ന് അ​നു​വ​ദി​ക്കു​ന്ന​തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ അ​നു​കൂ​ല നി​ല​പാ​ട് സ്വീ​ക​രി​ക്കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഉ​ദ്ഘാ​ട​ന​വേ​ദി മാ​റ്റി​യ​ത്. 15 സം​സ്ഥാ​ന​ങ്ങ​ളി​ലെ 110 ജി​ല്ല​ക​ളി​ലൂ​ടെ​യാ​ണ് യാ​ത്ര ക​ട​ന്നു​പോ​കു​ന്ന​ത്. ഉ​ത്ത​ർ​പ്ര​ദേ​ശി​ല്‍മാ​ത്രം പ​തി​നൊ​ന്നു ദി​വ​സം രാ​ഹു​ല്‍ യാ​ത്ര ന​ട​ത്തും. 66 ദി​വ​സം കൊ​ണ്ട് 6713 കി​ലോ​മീ​റ്റ​ർ നീ​ളു​ന്ന​താ​ണ് യാ​ത്ര. മാ​ർ​ച്ച് 20 ന് ​മും​ബൈ​യി​ലാ​ണ് സ​മാ​പ​നം. ക​ന്യാ​കു​മാ​രി മു​ത​ല്‍ ക​ശ്മീ​ര്‍ വ​രെ ഭാ​ര​ത് ജോ​ഡോ…

Read More

വ്യവസായിയെ തട്ടികൊണ്ടുപോയി പണം കവർന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ

ബെംഗളൂരു : വ്യവസായിയെ തട്ടിക്കൊണ്ടുപോവുകയും ബന്ധുക്കളെ ഭീഷണിപ്പെടുത്തി ഏഴുലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്ത കേസിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. ഈ മാസം അഞ്ചിന് രാജാജിനഗർ പോലീസ് സ്റ്റേഷൻ പരിധിയിലായിരുന്നു സംഭവം. സച്ചിൻ, ഗൗരിശങ്കർ എന്നിവരാണ് അറസ്റ്റിലായത്. വ്യവസായിയായ ചേതൻ ഷായെയാണ് സംഘം തട്ടിക്കൊണ്ടുപോയത്. മകൾക്ക് സ്വകാര്യകോളേജിൽ സീറ്റ് ലഭിക്കുന്നതിനായി ശ്രമിച്ചുവരികയായിരുന്നു ചേതൻ ഷാ. ഇതിനിടെ, കോളേജുമായി അടുപ്പമുണ്ടെന്ന് അവകാശപ്പെട്ട സച്ചിനുമായി പരിചയത്തിലായി. എന്നാൽ, സച്ചിന്റെ സഹായമില്ലാതെതന്നെ മകൾക്ക് കോളേജിൽ പ്രവേശം ലഭിച്ചു. എങ്കിലും പണംവേണമെന്ന് സച്ചിൻ ആവശ്യപ്പെട്ടു. സമ്മതിക്കാതെ വന്നപ്പോൾ സുഹൃത്തുക്കളുടെ സഹായത്തോടെ ചേതനെ…

Read More

സ്ത്രീ സുരക്ഷ; നമ്മ മെട്രോയിൽ സ്ത്രീകൾക്കായി ഒരു കോച്ചുകൂടി

ബെംഗളൂരു : സ്ത്രീയാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി നമ്മ മെട്രോയിൽ  സ്ത്രീകൾക്കുവേണ്ടി ഒരു കോച്ചുകൂടി. നിലവിലുള്ള കോച്ചിന് പുറമേയാണ് മറ്റൊരു കോച്ച് ഉൾപ്പെടുത്താനുള്ള സാധ്യത പരിശോധിക്കുന്നത്. ഒരുമാസത്തിനുള്ളിൽ ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുമെന്ന് മെട്രോ റെയിൽ കോർപ്പറേഷൻ അറിയിച്ചു. ട്രെയിനുകളിലും സ്റ്റേഷനുകളിലും സ്ത്രീകൾക്കുനേരെയുള്ള ലൈംഗികാതിക്രമം കുത്തനെ കൂടുന്ന സാഹചര്യത്തിലാണ് നടപടി. കഴിഞ്ഞ രണ്ടുമാസത്തിനിടെ ലൈംഗികാതിക്രമമുണ്ടായെന്ന് ചൂണ്ടിക്കാട്ടി മൂന്നു പരാതികളാണ് മെട്രോ റെയിൽ കോർപ്പറേഷന് ലഭിച്ചത്. പുതുവത്സര ആഘോഷം നടന്ന ഡിസംബർ 31-ന് കബൺ പാർക്കിൽ നിന്ന് മജെസ്റ്റിക്കിലേക്ക് കയറിയ യുവതിക്കുനേരെ ട്രെയിനിനുള്ളിൽ വെച്ച് ലൈംഗികാതിക്രമമുണ്ടായത് ഏറെ വിവാദങ്ങൾക്ക്…

Read More

പൊങ്കൽ ഉത്സവം: പൂവില പലമടങ്ങ് വർധിച്ചു; കർഷകർ ആഹ്ലാദത്തിൽ

ചെന്നൈ: തമിഴ് ഉത്സവമായ തായ് പൊങ്കൽ നാളെ  ആഘോഷിക്കാൻ പോകുകയാണ്. ഇത് കണക്കിലെടുത്ത് തമിഴ്നാട്ടിലുടനീളം മഞ്ഞൾ, കരിമ്പ്, ചേന എന്നിവയുടെ വിൽപന തകൃതിയായി നടക്കുകയാണ്. ഇതൊനൊപ്പം തന്നെ പൂവിപണികളിൽ പൂക്കളുടെ വിൽപ്പന വർധിച്ചതോടെ പൂക്കളുടെ വില പലമടങ്ങ് വർധിച്ചു. തെങ്കാശി ജില്ലയിലെ ശങ്കരൻകോവിൽ പൂവിപണിയിൽ മുല്ലപ്പൂവിന് കിലോയ്ക്ക് 4000 രൂപയും പിച്ചിപ്പൂവും കനകാംബരത്തിനും 2000 രൂപയുമാണ് വില വർധന. ഉസിലമ്പട്ടി പൂ മാർക്കറ്റിൽ കഴിഞ്ഞ ആഴ്ച 1500 രൂപയ്ക്ക് വിറ്റ ഒരു കിലോ മുല്ലപ്പൂ ഇന്ന് 3000 രൂപയ്ക്കും കഴിഞ്ഞ ആഴ്ച 500 രൂപയ്ക്ക്…

Read More

ഇനി ചെന്നൈയിൽ നിന്ന് അയോധ്യയിലേക്കും ലക്ഷദ്വീപിലേക്കും പറക്കാം..!

ചെന്നൈ: ചെന്നൈയിൽ നിന്ന് അയോധ്യയിലേക്കും ലക്ഷദ്വീപിലെ അഗതി ദ്വീപിലേക്കും അടുത്തയാഴ്ച മുതൽ വിമാന സർവീസ് ആരംഭിക്കുമെന്ന് ചെന്നൈ എയർപോർട്ട് മാനേജ്‌മെന്റ് അറിയിച്ചു. ചെന്നൈയിൽ നിന്ന് ഉത്തർപ്രദേശിലെ അയോധ്യയിലേക്ക് ഇൻഡിഗോ, സ്പൈസ് ജെറ്റ് വിമാനങ്ങൾ സർവീസ് നടത്തുന്നത്. അയോധ്യയെ ബന്ധിപ്പിക്കാൻ ഇന്ത്യയിലെ പ്രധാന സംസ്ഥാനങ്ങളിൽ നിന്ന് വിമാനസർവീസ് നടത്തുമെന്ന് പറയുമ്പോൾ, അയോധ്യയിലെ രാമക്ഷേത്രത്തിലേക്ക് പോകാൻ ബെംഗളൂരു, ചെന്നൈ, ഹൈദരാബാദ് തുടങ്ങി മറ്റ് നഗരങ്ങളിൽ നിന്നും രണ്ട് വിമാന കമ്പനികൾ സർവീസുകൾ നടത്തുമെന്ന് പ്രഖ്യാപിച്ചു. എന്നാൽ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ലക്ഷദ്വീപ് വിനോദസഞ്ചാര ദ്വീപുകളിലൊന്നായി ചർച്ച ചെയ്യപ്പെടുമ്പോൾ,…

Read More