തമിഴ്‌നാടിന്റെ ജല്ലിക്കെട്ട് അന്താരാഷ്ട്ര തലത്തിലേക്ക്; ഇന്ന് ശ്രീലങ്കയിൽ ജല്ലിക്കെട്ട് നടക്കും: നിങ്ങൾ അറിയേണ്ടതെല്ലാം

ചെന്നൈ: ഇന്ന് ത്രികോണമാലിയിൽ ആദ്യമായി ജല്ലിക്കെട്ടിന് ആതിഥേയത്വം വഹിക്കാൻ ശ്രീലങ്ക ഒരുങ്ങുന്നതോടെ, തമിഴ്‌നാട്ടിലെ പരമ്പരാഗത കാളകളെ മെരുക്കുന്ന കായിക വിനോദമായ ജല്ലിക്കെട്ട് ഈ വർഷം അന്താരാഷ്ട്ര തലത്തിലേക്ക് നീളുകയാണ്. തമിഴ്‌നാട്ടിലെ ശിവഗംഗ ജില്ലയിൽ വേരുകളുള്ള ശ്രീലങ്കയിലെ കിഴക്കൻ പ്രവിശ്യാ ഗവർണർ സെന്തിൽ തോണാദമനാണ് പരിപാടിക്കുള്ള എല്ലാ ക്രമീകരണങ്ങളും ചെയ്യുന്നത്. ഒരാഴ്ച നീളുന്ന പൊങ്കൽ ആഘോഷങ്ങളുടെ ഭാഗമായിട്ടാണ് നാളെ ശ്രീലങ്കയിൽ ജല്ലിക്കെട്ട് നടക്കുന്നതെന്ന് സംഘാടകർ അറിയിച്ചു. ആഘോഷങ്ങളുടെ ആദ്യ ദിനമായ ജനുവരി ആറിന് ശ്രീലങ്കൻ കിഴക്കൻ പ്രവിശ്യാ ഗവർണർ സെന്തിൽ തൊണ്ടമാന്റെ നേതൃത്വത്തിൽ ശ്രീലങ്കയിൽ ആദ്യമായി…

Read More

വിജയ് സേതുപതിക്ക് തിരിച്ചടി; മാനനഷ്ടക്കേസിനെതിരേ നടൻ സമർപ്പിച്ച ഹർജി തള്ളി സുപ്രീംകോടതി

ചെന്നൈ : രണ്ടുവർഷം മുമ്പ് ബെംഗളൂരു വിമാനത്താവളത്തിൽ നടന്ന അക്രമസംഭവവുമായി ബന്ധപ്പെട്ട മാനനഷ്ടക്കേസിനെതിരേ നടൻ വിജയ് സേതുപതി സമർപ്പിച്ച ഹർജി സുപ്രീംകോടതി തള്ളി. നടൻ മഹാഗാന്ധിയാണ് വിജയ് സേതുപതിക്കെതിരേ മാനനഷ്ടത്തിന് ചെന്നൈയിലെ സെയ്ദാപേട്ട് മെട്രോപൊളിറ്റൻ മജിസ്‌ട്രേറ്റ് കോടതിയെ സമീപിച്ചത്. ഈ കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് വിജയ് സേതുപതി സമർപ്പിച്ച ഹർജിയാണ് സുപ്രീംകോടതി തള്ളിയത്. ബെംഗളൂരു വിമാനത്താവളത്തിൽ 2021 നവംബർ രണ്ടിനാണ് കേസിനാസ്പദമായ സംഭവം. വിജയ് സേതുപതിയും മഹാഗാന്ധിയും തമ്മിൽ വാക്‌തർക്കമുണ്ടാകുകയായിരുന്നു. തുടർന്ന് സേതുപതിയുടെ മാനേജർ ജോൺസണും മഹാഗാന്ധിയും തമ്മിൽ കൈയേറ്റവുമുണ്ടായി. വിജയ് സേതുപതി പരസ്യമായി അപമാനിച്ചെന്നും…

Read More

ശ്രീലങ്കയിൽ തടവിലായിരുന്ന 21 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ചെന്നൈയിലേക്ക് തിരിച്ചയച്ചു

ചെന്നൈ: ശ്രീലങ്കൻ സമുദ്രാതിർത്തിയിൽ അനധികൃതമായി മത്സ്യബന്ധനം നടത്തിയതിന് ദ്വീപ് രാഷ്ട്രമായ നാവികസേന അറസ്റ്റ് ചെയ്ത 21 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ ദിവസങ്ങൾക്ക് ശേഷം ശ്രീലങ്കൻ സർക്കാർ ചെന്നൈയിലേക്ക് തിരിച്ചയച്ചു. 2023ൽ ശ്രീലങ്കൻ കടലിൽ മത്സ്യബന്ധനം നടത്തിയതിന് ആകെ മൊത്തം 240 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെയും 35 ട്രോളറുകളേയും അറസ്റ്റ് ചെയ്തതായി നാവികസേന അറിയിച്ചു. “21 #ഇന്ത്യൻ മത്സ്യത്തൊഴിലാളികളെ അൽപ്പസമയം മുമ്പ് #ശ്രീലങ്കയിൽ നിന്ന് #ചെന്നൈയിലേക്ക് തിരിച്ചയച്ചിട്ടുണ്ട്,” ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ എക്‌സിൽ പോസ്റ്റ് ചെയ്തു. ഇന്ത്യയും ശ്രീലങ്കയും തമ്മിലുള്ള ബന്ധത്തിൽ മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നം തർക്കവിഷയമാണ്, പാക്ക് കടലിടുക്കിൽ…

Read More

അയോധ്യയിലെ രാമക്ഷേത്ര ഉദ്ഘാടന ചടങ്ങിൽ രജനികാന്തും പങ്കെടുക്കും

ചെന്നൈ : അയോധ്യ രാമക്ഷേത്ര പ്രതിഷ്ഠാച്ചടങ്ങിൽ നടൻ രജനീകാന്ത് പങ്കെടുക്കും. 22-ന് നടക്കുന്ന ചടങ്ങിൽ പങ്കെടുക്കാൻ തലേന്ന് രജനീകാന്ത് ചെന്നൈയിൽനിന്ന് അയോധ്യയിലേക്ക് പുറപ്പെടുമെന്ന് അദ്ദേഹവുമായി ബന്ധപ്പെട്ട വൃത്തങ്ങൾ അറിയിച്ചു. ഭാര്യ ലതയും രജനിയുടെ മൂത്ത സഹോദരൻ സത്യനാരായണ റാവു ഗെയ്ക്ക്‌വാദും ഒപ്പമുണ്ടാകും. കഴിഞ്ഞ ദിവസം തമിഴ്‌നാട്ടിലെ ബി.ജെ.പി. നേതാവ് അർജുന മൂർത്തിയും ആർ.എസ്.എസ്. നേതാക്കളും രജനിയെ നേരിൽ കണ്ട് ചടങ്ങിലേക്കുള്ള ക്ഷണം നൽകിയിരുന്നു. ആത്മീയ രാഷ്ട്രീയം എന്ന ആശയവുമായി രാഷ്ട്രീയ പാർട്ടി ആരംഭിക്കാൻ രജനീകാന്ത് ഒരുങ്ങിയപ്പോൾ ഉപദേഷ്ടാവായിരുന്നു അർജുന മൂർത്തി.

Read More

ചെന്നൈ സബർബനിൽ 12 കോച്ചുകളുള്ള രണ്ട് എസി മെമു ഉടൻ ലഭിക്കും

ചെന്നൈ: ദക്ഷിണ റെയിൽവേയ്ക്ക് റെയിൽവേ ബോർഡ് 12 കോച്ചുകളുള്ള രണ്ട് എസി ഇലക്ട്രിക് മൾട്ടിപ്പിൾ യൂണിറ്റ് (ഇഎംയു/മെമു) റേക്കുകൾ അനുവദിച്ചു. ഇനി ചെന്നൈ ബീച്ച്-ചെങ്കൽപട്ട് സെക്ഷനിലെ എസി സബർബൻ ട്രെയിനുകളിൽ സിറ്റി റെയിൽവേ യാത്രക്കാർക്ക് ഉടൻ യാത്ര ചെയ്യാം. ഐസിഎഫ് നിർമ്മിച്ച എട്ട് എസി മെമുകളിൽ രണ്ടെണ്ണം ഈ റൂട്ടിൽ അവതരിപ്പിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ദക്ഷിണ റെയിൽവേയ്‌ക്കായി പ്രത്യേകം നിർമിച്ചതാണ്. ആദ്യ റേക്ക് 2023-24-ൽ ഡെലിവറി നടത്താനാണ് ഷെഡ്യൂൾ ചെയ്തിരുന്നത്, രണ്ടാമത്തേത് അടുത്ത വർഷത്തിൽ ആസൂത്രണം ചെയ്യും. റൂട്ടിൽ എസി ലോക്കൽ ട്രെയിനുകളുടെ ആവശ്യം വിലയിരുത്താൻ…

Read More

ഹണിറോസിനൊപ്പം ആറാട്ടണ്ണൻ!!!! വൈറലായി വീഡിയോയും ചിത്രങ്ങളും

ആറാട്ട് എന്ന മോഹൻലാല്‍ ചിത്രത്തിന്റെ റിവ്യു പറഞ്ഞ് ശ്രദ്ധനേടിയ ആളാണ് സന്തോഷ് വര്‍ക്കി. പിന്നീട് ആറാട്ടണ്ണൻ എന്ന വിളിപ്പേരും സന്തോഷിന് ലഭിച്ചു. അദ്ദേഹത്തിന്റെ പുതിയൊരു വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. https://www.facebook.com/share/r/BeV363FcPNsrCmRi/?mibextid=roAVj8 കഴിഞ്ഞ കുറച്ചുകാലമായി കേരളത്തിലെ ചര്‍ച്ചകളില്‍ നിറഞ്ഞു നില്‍ക്കുന്ന നടി ഹണി റോസുമായി സന്തോഷ് വര്‍ക്കി പരിചയപ്പെടുന്ന വീഡിയോയാണ് വൈറലാകുന്നത്. ആട്ടം സിനിമയുടെ പ്രമോഷനിലാണ് ഇരുവരും കണ്ടുമുട്ടിയത്. ഒരു സ്ഥലത്ത് ഇരിക്കുന്ന ഹണി റോസിന് പിന്നിലൂടെ സന്തോഷ് വരികയും പരിചയപ്പെടുത്തുകയും ചെയ്യുന്നു. ഹണി റോസ് അപ്പോള്‍ തന്നെ എഴുന്നേറ്റ് സന്തോഷുമായി ഹസ്തദാനം…

Read More

ഹണിറോസിനൊപ്പം ആറാട്ടണ്ണൻ!!!! വൈറൽ വീഡിയോ കാണാം

ആറാട്ട് എന്ന മോഹൻലാല്‍ ചിത്രത്തിന്റെ റിവ്യു പറഞ്ഞ് ശ്രദ്ധനേടിയ ആളാണ് സന്തോഷ് വര്‍ക്കി. പിന്നീട് ആറാട്ടണ്ണൻ എന്ന വിളിപ്പേരും സന്തോഷിന് ലഭിച്ചു. അദ്ദേഹത്തിന്റെ പുതിയൊരു വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. കഴിഞ്ഞ കുറച്ചുകാലമായി കേരളത്തിലെ ചര്‍ച്ചകളില്‍ നിറഞ്ഞു നില്‍ക്കുന്ന നടി ഹണി റോസുമായി സന്തോഷ് വര്‍ക്കി പരിചയപ്പെടുന്ന വീഡിയോയാണ് വൈറലാകുന്നത്. ആട്ടം സിനിമയുടെ പ്രമോഷനിലാണ് ഇരുവരും കണ്ടുമുട്ടിയത്. ഒരു സ്ഥലത്ത് ഇരിക്കുന്ന ഹണി റോസിന് പിന്നിലൂടെ സന്തോഷ് വരികയും പരിചയപ്പെടുത്തുകയും ചെയ്യുന്നു. ഹണി റോസ് അപ്പോള്‍ തന്നെ എഴുന്നേറ്റ് സന്തോഷുമായി ഹസ്തദാനം ചെയ്യുന്നു.…

Read More

ഹണിറോസിനൊപ്പം ആറാട്ടണ്ണൻ!!!! വൈറൽ വീഡിയോ കാണാം

ആറാട്ട് എന്ന മോഹൻലാല്‍ ചിത്രത്തിന്റെ റിവ്യു പറഞ്ഞ് ശ്രദ്ധനേടിയ ആളാണ് സന്തോഷ് വര്‍ക്കി. പിന്നീട് ആറാട്ടണ്ണൻ എന്ന വിളിപ്പേരും സന്തോഷിന് ലഭിച്ചു. അദ്ദേഹത്തിന്റെ പുതിയൊരു വീഡിയോയാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. കഴിഞ്ഞ കുറച്ചുകാലമായി കേരളത്തിലെ ചര്‍ച്ചകളില്‍ നിറഞ്ഞു നില്‍ക്കുന്ന നടി ഹണി റോസുമായി സന്തോഷ് വര്‍ക്കി പരിചയപ്പെടുന്ന വീഡിയോയാണ് വൈറലാകുന്നത്. ആട്ടം സിനിമയുടെ പ്രമോഷനിലാണ് ഇരുവരും കണ്ടുമുട്ടിയത്. ഒരു സ്ഥലത്ത് ഇരിക്കുന്ന ഹണി റോസിന് പിന്നിലൂടെ സന്തോഷ് വരികയും പരിചയപ്പെടുത്തുകയും ചെയ്യുന്നു. ഹണി റോസ് അപ്പോള്‍ തന്നെ എഴുന്നേറ്റ് സന്തോഷുമായി ഹസ്തദാനം ചെയ്യുന്നു.…

Read More

സർ.എം.വിശ്വേശ്വരയ്യ മ്യൂസിയത്തിൽ വ്യാജ ബോംബ് ഭീഷണി 

ബെംഗളൂരു: സിലിക്കൺ സിറ്റിയിൽ വീണ്ടും വ്യാജ ബോംബ് ഭീഷണി. കബ്ബൺ പാർക്ക് പോലീസ് സ്‌റ്റേഷനോട് ചേർന്നുള്ള സർ.എം.വിശ്വേശ്വരയ്യ മ്യൂസിയത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന് സന്ദേശം അയച്ചതിന്റെ പശ്ചാത്തലത്തിൽ അൽപ സമയം ഭീതിയുടെ അന്തരീക്ഷം ഉണ്ടായി. പതിവുപോലെ ഇന്ന് രാവിലെ 9 മണിക്ക് ജീവനക്കാർ മ്യൂസിയത്തിൽ എത്തി ഇ-മെയിൽ പരിശോധിച്ചപ്പോഴാണ് മെയിൽ ശ്രദ്ധയിൽ പെട്ടത്. Morgue999lol എന്ന ഇ-മെയിൽ ഐഡിയിൽ വിശ്വേശ്വരയ്യ മ്യൂസിയത്തിൽ ബോംബ് വച്ചിട്ടുണ്ടെന്ന് സൂചിപ്പിച്ചിരുന്നു. രഹസ്യകേന്ദ്രത്തിൽ സൂക്ഷിച്ചിരിക്കുന്ന ഇത് നാളെ രാവിലെ പൊട്ടിത്തെറിക്കും. എത്രയോ ആളുകൾ മ്യൂസിയങ്ങളിൽ മരിക്കുന്നു. ഞങ്ങൾ തീവ്രവാദികൾ 111 എന്ന…

Read More

കേരളത്തിൽ നിന്നും കാണാതായ 14 കാരൻ ബെംഗളൂരുവിൽ എത്തിയാതായി വിവരം 

ബെംഗളൂരു: സൗത്ത് കൊടുവള്ളിയിൽ നിന്ന്‌ ഡിസംബർ 30 മുതൽ കാണാതായ വിദ്യാർഥി ബെംഗളൂരുവിൽ എത്തിയതായി വിവരം. കുട്ടിയെ കുറിച്ച് വിവരം ലഭിച്ചതായി കൊടുവള്ളി എസ്.ഐ. അനൂപ് അരീക്കര അറിയിച്ചു. സൗത്ത് കൊടുവള്ളി ഇടക്കണ്ടിവീട്ടിൽ അഷ്റഫിന്റെ മകൻ ആദിൽ ബിൻ അഷ്റഫിനെ(14) ആണ് കാണാതായത്. കൊടുവള്ളി പോലീസ് നടത്തിയ അന്വേഷണത്തിൽ ആദിൽ ബിൻ അഷ്റഫ് മുപ്പതിന് വൈകീട്ട് കോഴിക്കോട് റെയിൽവേസ്റ്റേഷനിൽ നിന്ന് യശ്വന്ത്പുർ എക്സ്പ്രസിൽ കയറി 31-ന് രാവിലെ ബെംഗളൂരു യശ്വന്ത്പുർ റെയിൽവേ സ്റ്റേഷനിൽ ഇറങ്ങിയതായാണ് വിവരം.

Read More