‘ഗഗന്‍യാനി’ല്‍ പോകുന്നവരിൽ മലയാളിയായ പ്രശാന്ത് ബാലകൃഷ്ണന്‍ നായരും; നാല് യാത്രികരെ പ്രഖ്യാപിച്ച് പ്രധാനമന്ത്രി

തിരുവനന്തപുരം: ഇന്ത്യയുടെ ബഹിരാകാശയാത്രാ പദ്ധതിയായ ‘ഗഗന്‍യാനി’ല്‍ പോകുന്ന നാല് യാത്രികരെ പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. തിരുവനന്തപുരം വിഎസ്എസ്സിയില്‍ വച്ചായിരുന്നു പ്രധാനമന്ത്രിയുടെ പ്രഖ്യാപനം. മലയാളിയായ വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍, അംഗത് പ്രതാപ്, അജിത് കൃഷ്ണന്‍, ശുഭാന്‍ശു ശുക്ലഎന്നിവരാണ് ടെസ്റ്റ് പൈലറ്റുമാര്‍. ടെസ്റ്റ് പൈലറ്റുമാര്‍ ഒന്നര വര്‍ഷം റഷ്യയില്‍ പരിശീലനം പൂര്‍ത്തിയാക്കിയിരുന്നു. ബെംഗളൂരുവില്‍ ഐഎസ്ആര്‍ഒയ്ക്കു കീഴിലെ ഹ്യൂമന്‍ സ്‌പേസ് ഫ്‌ലൈറ്റ് സെന്ററിലും പരിശീലനം നടത്തി. ദുഷ്‌കര വെല്ലുവിളികള്‍ നേരിടാന്‍ സമര്‍ഥരെന്ന നിലയിലാണ് ദൗത്യത്തിനു യുദ്ധവിമാന പൈലറ്റുമാരെ തിരഞ്ഞെടുത്തത്. 2020ലാണ് ബഹിരാകാശ യാത്രയ്ക്കുവേണ്ടി നാലുപേരെയും…

Read More

പരിശോധനക്കായി മൈലാടി ഖുഡു മുതൽ തൊവാലി വരെ ഭാരവാഹനങ്ങൾ നിർത്തിയിടുന്നു; അഞ്ചാം ദിവസവും ഗതാഗതം തടസ്സപ്പെട്ടു

ചെന്നൈ : കന്യാകുമാരി ജില്ലയിൽ ധാതുക്കൾ കയറ്റിയ ഭാരവാഹനങ്ങളുടെ ഗതാഗതം രാവിലെ 6 മുതൽ 10 വരെയും ഉച്ചകഴിഞ്ഞ് 3 മുതൽ രാത്രി 8 വരെയും നിരോധിച്ചു. തിരുനെൽവേലി ജില്ലയിൽ നിന്നും മറ്റു പ്രദേശങ്ങളിൽ നിന്നുമുള്ള ഭാരവാഹനങ്ങൾ കാവൽക്കിണർ മുതൽ മയിലാടി തുക്ക്, തോവാള വരെ നിശ്ചിത സമയങ്ങളിൽ മാത്രമേ സർവീസ് നടത്താൻ കഴിയൂ എന്നതിനാൽ ഭാരവാഹനങ്ങൾ വരിവരിയായി നിൽക്കുകയാണ്. ആ സമയത്ത് മിനറൽ ട്രക്കുകളിൽ ധാതുവിഭവ വകുപ്പ് ഉദ്യോഗസ്ഥരും പോലീസും പരിശോധന നടത്തുന്നുണ്ട്. അതുപോലെ കാളികാവിള അതിർത്തിയിൽ നിന്ന് വരുന്ന വാഹനങ്ങളും പരിശോധിക്കുന്നുണ്ട്.…

Read More

ചെന്നൈ കോയമ്പേട് പള്ളി പൊളിക്കാനുള്ള ഉത്തരവ് സുപ്രീംകോടതി ശരിവെച്ചു;

ചെന്നൈ കോയമ്പേഡിലെ ഹിദായ മസ്ജിദും മദ്റസയും നിയമവിരുദ്ധമായി നിർമ്മിച്ചതാണെന്നും പൊളിക്കണമെന്നുമുള്ള മദ്രാസ് ഹൈകോടതി വിധി സുപ്രീം കോടതി ശരിവെച്ചു. 2023 നവംബർ 22ന് ഹൈകോടതി പുറപ്പെടുവിച്ച ഉത്തരവിനെതിരെ മസ്ജിദ് കമ്മിറ്റി നൽകിയ അപ്പീൽ തള്ളിയാണ് സുപ്രീം കോടതിയു​​ടെ വിധി. ജസ്റ്റിസുമാരായ സൂര്യകാന്ത്, കെ.വി വിശ്വനാഥൻ എന്നിവരുടെ ബെഞ്ചാണ് വിധി പറഞ്ഞത്. അനുമതിയില്ലാതെയാണ് മദ്റസയും പള്ളിയും നിർമിച്ചതെന്ന് മദ്രാസ് ഹൈകോടതിയിലെ ജസ്റ്റിസ് ജെ. നിഷ ബാനു പറഞ്ഞിരുന്നു. വിഷയത്തിൽ ഉദ്യോഗസ്ഥർ കാണിച്ച നിസ്സംഗതയോട് ജഡ്ജി വിയോജിപ്പ് രേഖപ്പെടുത്തിയിരുന്നു. അനധികൃത നിർമാണങ്ങൾക്ക് നേരെ കോർപറേഷൻ ഉദ്യോഗസ്ഥർ കണ്ണടക്കുകയാണെന്ന്…

Read More

വിവാഹിതയായെന്ന് നടി ലെന; ഗഗൻയാൻ ദൗത്യം നയിക്കുന്ന ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് നായർ ഭർത്താവ് എന്നും ലെന

രാജ്യത്തിന്റെ അഭിമാന നേട്ടത്തിനായി നിയോഗിക്കപ്പെട്ട മലയാളി ഗ്രൂപ്പ് ക്യാപ്റ്റൻ പ്രശാന്ത് ബാലകൃഷ്ണൻ നായർ തന്റെ ഭർത്താവാണെന്ന് വെളിപ്പെടുത്തി നടി ലെന. ഇസ്രോയുടെ ബഹിരാകാശ പദ്ധതിയായ ഗഗൻയാൻ ദൗത്യത്തിനായി പ്രശാന്ത് ബാലകൃഷ്ണൻ നായർ തിരഞ്ഞെടുക്കപ്പെട്ട ഔദ്യോഗികമായി പ്രധാനമന്ത്രി നേരന്ദ്ര മോദി പ്രഖ്യാപിച്ച വേളിയിലാണ് നടിയുടെ വെളിപ്പെടുത്തൽ. 2024 ജനുവരി 17നാണ് നടിയും പ്രശാന്തും തമ്മിൽ വിവാഹിതരായത്. ഇരവരുടേയും ബന്ധുക്കൾ തമ്മിൽ കൂടിയാലോചിച്ച് നടത്തിയ വിവാഹമാണെന്ന് നടി വ്യക്തമാക്കി. പാലക്കാട് നെമാറ സ്വദേശിയാണ് പ്രശാന്ത് ബാലകൃഷ്ണൻ നായർ. സോഷ്യൽ മീഡിയ കുറിപ്പിലൂടെയാണ് നടിയുടെ വെളിപ്പെടുത്തൽ.

Read More

അമൃത് ഭാരത് പദ്ധതി; നഗരത്തിൽ വിവിധ റെയിൽവേ പദ്ധതികൾക്ക് തുടക്കമായി

ചെന്നൈ : അമൃത് ഭാരത് പദ്ധതിയിൽപ്പെടുത്തി ദക്ഷിണ റെയിൽവേയിലെ 44 റെയിൽവേ സ്റ്റേഷനുകൾ നവീകരിക്കുന്ന പദ്ധതിക്ക് തിങ്കളാഴ്ച തറക്കല്ലിട്ടു. ദക്ഷിണ റെയിൽവേയിലെ 75 മേൽപ്പാലങ്ങൾക്ക് തറക്കല്ലിട്ടപ്പോൾ നാല് മേൽപ്പാലങ്ങളും 114 അടിപ്പാതകളും രാഷ്ട്രത്തിന് സമർപ്പിച്ചു. വിവിധ സംസ്ഥാനങ്ങളിലെ 2000-ഓളം റെയിൽവേ പദ്ധതികളുടെ ശിലാസ്ഥാപനവും ഉദ്ഘാടനവും പ്രധാനമന്ത്രി നരേന്ദ്രമോദി തിങ്കളാഴ്ച ഓൺലൈനായാണ് നിർവഹിച്ചത്. ഇതോടൊപ്പം അതതു കേന്ദ്രങ്ങളിൽ പ്രാദേശിക പരിപാടികൾ സംഘടിപ്പിച്ചു. ചെന്നൈ സെയ്ന്റ് തോമസ് മൗണ്ട് സ്റ്റേഷനിൽ നടന്ന ചടങ്ങിൽ ഗവർണർ ആർ.എൻ. രവിയും മേട്ടുപ്പാളയത്ത് കേന്ദ്രമന്ത്രി എൽ. മുരുകനും മുഖ്യാതിഥികളായി.

Read More

സുരാജ് വെഞ്ഞാറമൂടിന്റെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യാൻ ഒരുങ്ങി മോട്ടോർ വാഹന വകുപ്പ്

കൊച്ചി: നടൻ സുരാജ് വെഞ്ഞാറമൂടിന്റെ ഡ്രൈവിങ് ലൈസൻസ് സസ്പെൻഡ് ചെയ്യാൻ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. രാത്രി അമിത വേഗത്തിൽ ഓടിച്ച കാർ ഇടിച്ചു ബൈക്ക് യാത്രക്കാരന് പരുക്കേറ്റ സംഭവത്തിലാണ് നടപടി. ലൈസൻസ് സസ്പെൻഡ് ചെയ്യാതിരിക്കാൻ കാരണമുണ്ടെങ്കിൽ ബോധിപ്പിക്കാൻ നിർദേശിച്ച് മോട്ടോർ വാഹന വകുപ്പ് മൂന്നു തവണ നോട്ടിസ് നൽകിയിരുന്നു. ജൂലൈ 29ന് രാത്രി തമ്മനം–കാരണക്കോടം റോഡിലായിരുന്നു കേസിന് ആസ്പദമായ അപകടം നടന്നത്. സുരാജ് ഓടിച്ച കാർ ബൈക്കിൽ ഇടിച്ചു ബൈക്ക് യാത്രികൻ മഞ്ചേരി സ്വദേശി ശരത്തിന്റെ (31) വലതു കാലിലെ പെരുവിരലിന്റെ അസ്ഥി…

Read More

ചെന്നൈയിൽ ഉപദ്രവിക്കാൻ ശ്രമിച്ചവരിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച യുവതി കാറിടിച്ചുമരിച്ചു

ചെന്നൈ : സുഹൃത്തിനൊപ്പം യാത്രചെയ്യുന്നതിനിടെ ഉപദ്രവിക്കാൻ ശ്രമിച്ച അക്രമികളിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച യുവതി കാറിടിച്ചുമരിച്ചു. കഴിഞ്ഞദിവസം പുലർച്ചെ രണ്ടോടെ ദിണ്ടിവനത്തുനടന്ന സംഭവത്തിൽ ചെന്നൈ മൂലക്കടയിൽ താമസിക്കുന്ന എസ്. പവിത്രയാണ് (20) മരിച്ചത്. സുഹൃത്ത് പി. രമേഷിനൊപ്പം ചെന്നൈയിൽനിന്ന് തിരുവണ്ണാമലയിലേക്ക് ബൈക്കിൽ പോകുമ്പോഴാണ് സംഭവം. ദിണ്ടിവനം ഒളക്കൂർ ടോൾഗേറ്റിനു സമീപമെത്തിയപ്പോൾ അജ്ഞാതരായ യുവാക്കൾ ബൈക്ക് തടഞ്ഞുനിർത്തി. പിന്നീട് രമേഷിന്റെ ഫോൺ തട്ടിയെടുക്കുകയും പവിത്രയെ ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിക്കുകയുമായിരുന്നു. ഇവരിൽനിന്ന് രക്ഷപ്പെടാൻ ബൈക്കിൽനിന്ന് ഇറങ്ങിയോടിയ പവിത്രയെ അതുവഴിവന്ന കാറിടിക്കുകയും നിർത്താതെ പോകുകയുമായിരുന്നു. പവിത്ര സംഭവസ്ഥലത്തുതന്നെ മരിച്ചു.…

Read More

മുൻമുഖ്യമന്ത്രി കരുണാനിധിയുടെ മറീന കടൽക്കരയിലെ സ്മാരകം ഉദ്ഘാടനം ചെയ്തു

ചെന്നൈ : മുൻമുഖ്യമന്ത്രി എം. കരുണാനിധിയുടെ അന്ത്യവിശ്രമ സ്ഥലമായ മറീനകടൽക്കരയിൽ നിർമിച്ച സ്മാരകം മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഉദ്ഘാടനം ചെയ്തു. മന്ത്രിമാർ, ഡി.എം.കെ.സഖ്യകക്ഷി നേതാക്കൾ അടക്കമുള്ള പ്രമുഖർ പങ്കെടുത്ത ചടങ്ങിൽ നടൻ രജനികാന്തുമുണ്ടായിരുന്നു. കരുണാനിധി സ്മാരകത്തോട് ചേർന്നുള്ള നവീകരിച്ച അണ്ണാദുരൈ സ്മാരകത്തിന്റെ ഉദ്ഘാടനവും മുഖ്യമന്ത്രി നിർവഹിച്ചു. തമിഴ്‌നാടിനെ ഇപ്പോൾ കാണുന്ന നിലയിലേക്ക് വളർത്തിയത് അണ്ണാദുരൈയും കരുണാനിധിയുമായിരുന്നുവെന്ന് സ്റ്റാലിൻ പറഞ്ഞു. മ്യൂസിയം, സെൽഫി പോയിന്റുകൾ, ലൈബ്രറി, കരുണാനിധിയുടെ ജീവിതചരിത്രം വിവരിക്കുന്ന പ്രദർശനങ്ങൾ തുടങ്ങിയവ അടങ്ങുന്നതാണ് സ്മാരകം. 39 കോടിയോളം രൂപ മുടക്കിയാണ് സ്മാരകം നിർമിച്ചത്. ഇതിന്…

Read More

പ്രധാനമന്ത്രി മോദിയുടെ സന്ദർശനം; കോയമ്പത്തൂരിലും തിരുപ്പൂരിലും ഗതാഗതം വഴിതിരിച്ചുവിട്ടു തുടങ്ങി

ചെന്നൈ : പ്രധാനമന്ത്രി മോദി പങ്കെടുക്കുന്ന തിരുപ്പൂർ ജില്ലയിലെ പല്ലടത്തിന് സമീപം മദാപ്പൂരിൽ ഇന്ന് നടക്കുന്ന ബി.ജെ.പി റാലിയെ തുടർന്ന് ഗതാഗതത്തിൽ മാറ്റം വരുത്തി. ബിജെപി സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈയുടെ ‘എൻ മാൻ, എൻ മക്കൾ’ കാൽനടയാത്രയുടെ സമാപനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി മോദി പങ്കെടുക്കുന്ന പൊതുയോഗം സംഘടിപ്പിച്ചിട്ടുണ്ട്. താമരയുടെ ആകൃതിയിലാണ് അസംബ്ലി പ്ലാറ്റ്‌ഫോം ക്രമീകരിച്ചിരിക്കുന്നത്. അതുപോലെ പ്രധാനമന്ത്രി മോദി, അമിത് ഷാ, ജെപി നട്ട, അണ്ണാമലൈ എന്നിവരുടെ മുഴുനീള കട്ടൗട്ടുകൾ വേദിക്ക് ചുറ്റും സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ, പൊതുസ്ഥലത്ത് ഇന്ന് രാവിലെ 9 മുതൽ രാത്രി 9…

Read More

രണ്ടുദിവസത്തെ സന്ദർശനം; പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്നെത്തും

ചെന്നൈ : രണ്ടുദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ച തമിഴ്‌നാട്ടിലെത്തും. ഒട്ടേറെ വികസനപദ്ധതികൾ രാഷ്ട്രത്തിന് സമർപ്പിക്കുന്ന അദ്ദേഹം ബി.ജെ.പി.യുടെ രാഷ്ട്രീയ പരിപാടികളിലും പങ്കെടുക്കും. ചൊവ്വാഴ്ച വൈകീട്ട് തിരുവനന്തപുരത്തുനിന്ന് കോയമ്പത്തൂരിൽ വിമാനമിറങ്ങുന്ന പ്രധാനമന്ത്രി അവിടെനിന്ന് ഹെലികോപ്റ്ററിൽ സുലൂർ എയർബെയ്‌സിലെത്തും. റോഡുമാർഗം തിരുപ്പൂരിലെത്തി ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈയുടെ ‘എൻ മണ്ണ് എൻ മക്കൾ’ പദയാത്രയുടെ സമാപനച്ചടങ്ങിൽ സംബന്ധിക്കും. ബി.ജെ.പിയുടെ ലോക്‌സഭാ തിരഞ്ഞെടുപ്പു പ്രചാരണത്തിന് തുടക്കംകുറിച്ചുള്ള ബഹുജനറാലിയിൽ അദ്ദേഹം പ്രസംഗിക്കും. തിരിച്ച് തിരുവനന്തപുരത്തേക്ക് പോകുന്ന അദ്ദേഹം ബുധനാഴ്ച ഹെലികോപ്റ്ററിൽ തൂത്തുക്കുടിയിലെത്തും. തൂത്തുക്കുടിയിൽ വിവിധ വികസനപദ്ധതികളുടെ ശിലാസ്ഥാപനവും…

Read More