ചെന്നൈ: രാജീവ് ഗാന്ധി വധക്കേസ് പ്രതികളും ശ്രീലങ്കൻ പൗരന്മാരുമായ മുരുകൻ, റോബർട് പയസ്, ജയകുമാർ എന്നിവരുടെ മോചനത്തിന് വഴിയൊരുങ്ങുന്നു. തിരുച്ചിറപ്പള്ളിയിലെ പ്രത്യേക ക്യാമ്പിൽ കഴിയുന്ന മൂന്ന് പേരെയും, യാത്രാരേഖകൾക്കുള്ള അപേക്ഷ നൽകാനായി നാളെ ചെന്നൈയിലെ ശ്രീലങ്കൻ ഡെപ്യൂട്ടി ഹൈക്കമ്മീഷനിൽ എത്തിക്കും. തിരുച്ചിറപ്പള്ളി ജില്ലാ കളക്ടറാണ് മദ്രാസ് ഹൈക്കോടതിയെ ഇക്കാര്യം അറിയിച്ചത്. യുകെയിലുള്ള മകൾക്കൊപ്പം താമസിക്കാനായി രാജ്യം വിടാൻ അനുവദിക്കണമെന്ന മുരുകന്റെ ഹർജിയിലാണ് കളക്ടര്‍ നിലപാട് അറിയിച്ചത്. ശ്രീലങ്ക പാസ്പോർട്ടും യാത്രരേഖകളും അനുവദിച്ചാൽ ഇവർക്ക് ഇന്ത്യ വിടാനാകും. എന്നാൽ ചെന്നൈ സ്വദേശിയെ വിവാഹം ചെയ്ത ജയകുമാർ,…
Read MoreDay: 12 March 2024
വേനലവധി മുന്നിൽ കണ്ട് വിനോദസഞ്ചാരികൾക്കായി മേട്ടുപ്പാളയം-ഊട്ടിപ്രത്യേക വണ്ടി 29 മുതൽ ആരംഭിക്കും; വിശദാംശങ്ങൾ
ചെന്നൈ : വേനലവധിക്കാലത്ത് വിനോദസഞ്ചാരികൾക്കായി മേട്ടുപ്പാളയം-ഊട്ടി-കൂനൂർ റൂട്ടിൽ പ്രത്യേക തീവണ്ടികൾ ഓടിക്കുമെന്ന് ദക്ഷിണ റെയിൽവേ സേലം ഡിവിഷൻ അറിയിച്ചു. ഈമാസം 29 മുതൽ ജൂലായ് ഒന്നുവരെ വെള്ളി, ശനി, ഞായർ, തിങ്കൾ ദിവസങ്ങളിലാണ് വണ്ടികൾ സർവീസ് നടത്തുക. വേനലവധിക്കാലത്ത് ആയിരക്കണക്കിന് വിനോദസഞ്ചാരികളാണ് ഊട്ടിയിലെത്താറുള്ളത്. പ്രകൃതിദൃശ്യങ്ങൾ ആസ്വദിച്ച് 206 പാലങ്ങളിലൂടെയും 16 തുരങ്കങ്ങളിലൂടെയും ഊട്ടിയിലേക്കുള്ള യാത്രചെയ്യാം.
Read Moreവനിത എസ്.പി.ക്കുനേരേ ലൈംഗികാതിക്രമ കേസ്; ശിക്ഷയ്ക്കെതിരേ സമർപ്പിച്ച അപ്പീൽ തള്ളി; മുൻ ഡി.ജി.പി. ഒളിവിൽ
ചെന്നൈ : വനിത എസ്.പി.ക്കുനേരേയുള്ള ലൈംഗികാതിക്രമക്കേസിൽ ശിക്ഷിക്കപ്പെട്ട മുൻ ഡി.ജി.പി. രാജേഷ് ദാസ് ഒളിവിൽ. ശിക്ഷയ്ക്കെതിരേ സമർപ്പിച്ച അപ്പീൽ തള്ളിയതിനെത്തുടർന്ന് മജിസ്‌ട്രേറ്റ് കോടതി വെള്ളിയാഴ്ച രാജേഷ് ദാസിനെതിരേ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. അറസ്റ്റുചെയ്യാനായി സി.ബി.-സി.ഐ.ഡി. സംഘം വീട്ടിലെത്തിയപ്പോഴാണ് ഇദ്ദേഹം ഒളിവിലാണെന്ന് മനസ്സിലായത്. മൂന്നുവർഷംമുമ്പാണ് കേസിനാസ്പദമായ സംഭവം. വനിത എസ്.പി.യുടെ പരാതിയിൽ കേസെടുത്ത പോലീസ് രാജേഷ് ദാസിനെതിരേ കുറ്റപത്രം സമർപ്പിച്ചിരുന്നു. കഴിഞ്ഞവർഷം ജൂണിൽ വിഴുപുരം ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ഇദ്ദേഹത്തിന് മൂന്നുവർഷം കഠിനതടവും വിധിച്ചു. എന്നാൽ, ഇതിനെതിരേ വിഴുപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ ഇയാൾ…
Read Moreലോക്സഭാ തിരഞ്ഞെടുപ്പ്; ബി.ജെ.പി.യിൽ ചേർന്ന് അണ്ണാ ഡി.എം.കെ. മുൻ എം.എൽ.എ. രാജലക്ഷ്മി
ചെന്നൈ : അണ്ണാ ഡി.എം.കെ. മുൻ എം.എൽ.എ. ആർ. രാജലക്ഷ്മി ബി.ജെ.പി.യിൽ ചേർന്നു. കേന്ദ്രമന്ത്രി വി.കെ. സിങ് അടക്കം ബി.ജെ.പി. ദേശീയനേതാക്കൾ, സംസ്ഥാന അധ്യക്ഷൻ കെ. അണ്ണാമലൈ എന്നിവരുമായി കൂടിക്കാഴ്ച നടത്തിയതിനുശേഷം രാജലക്ഷ്മി അംഗത്വം സ്വീകരിച്ചു. ജയലളിതയുടെ മരണശേഷം അണ്ണാ ഡി.എം.കെ. ശരിയായ ദിശയിലല്ല പ്രവർത്തിക്കുന്നതെന്ന് രാജലക്ഷ്മി ആരോപിച്ചു. 2011-16 കാലത്ത് മൈലാപൂർ എം.എൽ.എ.യായിരുന്ന രാജലക്ഷ്മിക്ക് അടുത്ത രണ്ട് തിരഞ്ഞെടുപ്പുകളിലും സീറ്റ് ലഭിച്ചില്ല. കുറച്ചുനാൾമുമ്പ് അണ്ണാ ഡി.എം.കെ.യിൽനിന്ന് 12 മുൻ എം.എൽ.എ.മാർ ബി.ജെ.പി.യിൽ ചേർന്നിരുന്നു.
Read Moreതമിഴ്‌നാട്ടിൽ സിഎഎ നടപ്പാക്കില്ല; മുഖ്യമന്ത്രി സ്റ്റാലിൻ
ചെന്നൈ: ഭാരതീയ ജനതാ പാർട്ടി (ബിജെപി) നേതൃത്വത്തിലുള്ള കേന്ദ്രം സിഎഎ-2019 പ്രകാരം പൗരത്വ (ഭേദഗതി) ചട്ടങ്ങൾ, 2024 വിജ്ഞാപനം ചെയ്തതിന് തൊട്ടുപിന്നാലെ, പൗരത്വ ഭേദഗതിയെക്കുറിച്ച് തമിഴ്‌നാട് മുഖ്യമന്ത്രിയും ദ്രാവിഡ മുന്നേറ്റ കഴകം (ഡിഎംകെ) അധ്യക്ഷനുമായ എംകെ സ്റ്റാലിൻ നിയമം സംസ്ഥാനത്ത് നടപ്പാക്കില്ലന്ന് ചൊവ്വാഴ്ച ആവർത്തിച്ചു. സിഎഎ ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന ഘടനയ്ക്ക് എതിരാണെന്ന് മാത്രമല്ല, രാജ്യത്തിൻ്റെ വൈവിധ്യത്തിനും മതേതരത്വത്തിനും എതിരാണെന്നും പറഞ്ഞു. ഔദ്യോഗിക പ്രസ്താവനയിൽ സ്റ്റാലിൻ പറഞ്ഞു, “സിഎഎ ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാന ഘടനയ്ക്ക് മാത്രമല്ല, രാജ്യത്തിൻ്റെ വൈവിധ്യത്തിനും മതേതരത്വത്തിനും എതിരാണ്. സംസ്ഥാനത്തെ…
Read Moreപുറംലോകം കാണാൻ ആകാതെ സെന്തിൽ ബാലാജി; റിമാൻഡ് 25-ാം തവണയും നീട്ടി
ചെന്നൈ : കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അറസ്റ്റിലായ മുൻമന്ത്രി സെന്തിൽ ബാലാജിയുടെ ജുഡീഷ്യൽ കസ്റ്റഡി തുടർച്ചയായ 25-ാം തവണയും നീട്ടി. മുൻ ഉത്തരവ് പ്രകാരമുള്ള റിമാൻഡ് കാലാവധി അവസാനിച്ചതോടെ ബാലാജിയെ വീഡിയോ കോൺഫറൻസിങ് മുഖേന ചെന്നൈ അഡിഷണൽ സെഷൻസ് കോടതി മുമ്പാകെ ഹാജരാക്കി. തുടർന്ന് റിമാൻഡ് ബുധനാഴ്ച വരെ നീട്ടുകയായിരുന്നു. കേസിന് എതിരേ ബാലാജി സമർപ്പിച്ച ഹർജിയും ബുധനാഴ്ച പരിഗണിക്കും. കഴിഞ്ഞ ജൂൺ 14 എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) അറസ്റ്റ് ചെയ്ത ബാലാജിയുടെ ജുഡീഷ്യൽ കസ്റ്റഡി കാലാവധി തീരുന്നത് അനുസരിച്ച് ഓരോ തവണയും നീട്ടുകയായിരുന്നു.…
Read More6.79 കോടി രൂപ ചെലവിൽ നിർമിച്ച ടൂറിസ്റ്റ് ഹൗസ് മന്ത്രിമാർ ഉദ്ഘാടനം ചെയ്തു.
ചെന്നൈ: പൊതുമരാമത്ത് വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ 6.79 കോടി രൂപ ചെലവിൽ പുതുതായി നിർമിച്ച ടൂറിസ്റ്റ് ഹൗസ് മന്ത്രിമാരായ എ.വി.വേലുവും ടി.എം.അൻപരശനും ചേർന്ന് ഉദ്ഘാടനം ചെയ്തു. ചെങ്കൽപട്ടിൽ 6.79 കോടി രൂപ ചെലവിൽ പുതുതായി നിർമിച്ച ടൂറിസ്റ്റ് ഹൗസ് ഇന്നലെ കലക്ടർ എസ്.അരുൺരാജിൻ്റെ നേതൃത്വത്തിൽ മന്ത്രിമാരായ എ.വി.വേലുവും താമോ അൻപരശനും ചേർന്ന് ഉദ്ഘാടനം ചെയ്തു. ഈ ടൂറിസ്റ്റ് ഹൗസിൻ്റെ നിർമാണം 2022 ഒക്ടോബറിൽ ആരംഭിച്ചതാണ്. കെട്ടിടത്തിൽ രണ്ട് നിലകളാണുള്ളത്. താഴത്തെ നിലയിൽ 2 കിടപ്പുമുറികൾ, 2 സ്വീകരണമുറികൾ, 2 സ്വീകരണമുറികൾ, ഡൈനിംഗ് റൂം, കോമൺ ഡൈനിംഗ്…
Read Moreപൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതിൽ കേന്ദ്രത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി വിജയ്
ചെന്നൈ: രാജ്യത്ത് പൗരത്വ ഭേദഗതി നിയമം നടപ്പാക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടനും തമിഴക വെട്രി കഴകം അധ്യക്ഷനുമായ വിജയ്. സ്വന്തം രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച ശേഷമുള്ള വിജയ്‌യുടെ ആദ്യത്തെ രാഷ്ട്രീയ പ്രസ്താവന കൂടിയാണിത്. രാജ്യത്തെ എല്ലാ പൗരന്മാരും സാമൂഹിക സൗഹാർദ്ദത്തോടെ ജീവിക്കുന്ന ഒരു അന്തരീക്ഷത്തിൽ ഇന്ത്യൻ പൗരത്വ ഭേദഗതി നിയമം 2019 (സിഎഎ) പോലുള്ള ഒരു നിയമവും നടപ്പിലാക്കുന്നത് അംഗീകരിക്കാനാവില്ല. വിജയ് പറഞ്ഞു. തമിഴ്‌നാട്ടിൽ നിയമം നടപ്പാക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും അദ്ദേഹം തമിഴ്‌നാട് സർക്കാരിനോട് അഭ്യർത്ഥിച്ചു. ബിജെപിയുടെ ഭിന്നിപ്പുണ്ടാക്കുന്ന അജണ്ടയാണിതെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി…
Read Moreടാസ്മാക് മദ്യശാലകളിൽ ഇനിമുതൽ ഡിജിറ്റൽ പണമിടപാട് സൗകര്യം ലഭ്യമാകും
ചെന്നൈ : ടാസ്മാക് മദ്യവിൽപ്പനശാലകളിൽ ഡിജിറ്റൽ പണമിടപാട് നടത്താനുള്ള സംവിധാനം നിലവിൽ വന്നു. മദ്യത്തിന് അമിതനിരക്ക് ഈടാക്കുന്നത് തടയാനുള്ള ശ്രമത്തിന്റെ ഭാഗമാണ് നടപടി. ചെന്നൈയിലെ പല കടകളിലും സൗകര്യം നിലവിൽ വന്നുവെങ്കിലും പൂർണമായും നടപ്പാവാൻ സമയമെടുക്കും. കാഞ്ചീപുരം നോർത്ത് മേഖലയിൽ 132 ടാസ്മാക് കടകളിൽ ഇതിനകം നടപ്പാക്കിയതായി അധികൃതർ അറിയിച്ചു. ക്യു.ആർ. കോഡ്, ഡെബിറ്റ് കാർഡ് തുടങ്ങിയവ ഉപയോഗിക്കാനാവും.
Read Moreകൊടൈക്കനാലിലെ നക്ഷത്ര തടാകത്തിന് പുതുജീവൻ
കൊടൈക്കനാൽ: വേനലവധിക്ക് മുന്നോടിയായി കൊടൈക്കനാൽ നക്ഷത്ര തടാകത്തിൻ്റെ സൗന്ദര്യവത്കരണം ദ്രുതഗതിയിൽ. കൊടൈക്കനാൽ മുനിസിപ്പാലിറ്റിയുടെ പേരിൽ 24 കോടി രൂപ ചെലവിലാണ് നക്ഷത്രാകൃതിയിലുള്ള തടാകത്തിൻ്റെ സൗന്ദര്യവൽക്കരണം നടക്കുന്നത്. കായലിൽ നിന്ന് ചെടികൾ നീക്കം ചെയ്യാൻ പ്രത്യേക യന്ത്രങ്ങൾ വാങ്ങിയിട്ടുണ്ട്. തടാകത്തിന് മുകളിൽ 160 അടി നീളമുള്ള ഫ്ലോട്ടിംഗ് പാലം നിർമ്മിച്ചിട്ടുണ്ട്. 3 സ്ഥലങ്ങളിൽ ഉറവ പോലെ തോന്നിക്കുന്ന വെള്ളം ശുദ്ധീകരിക്കാൻ തടാകത്തിൻ്റെ നടുവിൽ ‘വാട്ടർ ഫിൽട്ടർ’ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ തടി വേലി പോലെ തോന്നിക്കുന്ന ‘എംആർപി’ എന്ന വസ്തുക്കളിൽ നിർമിച്ച തടയണ വേലിയുടെ നിർമാണവും നടക്കുന്നുണ്ട്.…
Read More