ചെന്നൈ : അനധികൃത സ്വത്തുസമ്പാദനക്കേസിൽ ശിക്ഷിക്കപ്പെട്ട കെ. പൊൻമുടിയെ വീണ്ടും മന്ത്രിയാക്കുന്നതിന് ഡി.എം.കെ. ശ്രമിക്കുമ്പോൾ ഇതിന് തടയിടാൻ നീക്കവുമായി ഗവർണർ ആർ.എൻ. രവി. കഴിഞ്ഞദിവസം സുപ്രീംകോടതി പൊൻമുടിയുടെ ശിക്ഷ സ്റ്റേ ചെയ്തിരുന്നു. മുൻ ഡി.എം.കെ. സർക്കാരിൽ (2006-11) ഉന്നതവിദ്യാഭ്യാസ മന്ത്രിയായിരുന്നകാലത്ത് 1.75 കോടി രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന കേസിലാണ് കഴിഞ്ഞ ഡിസംബറിൽ ഹൈക്കോടതി പൊൻമുടിക്കും ഭാര്യക്കും മൂന്നുവർഷം തടവുശിക്ഷ വിധിച്ചത്. തുടർന്ന് എം.എൽ.എ., മന്ത്രി പദവികൾ നഷ്ടമായി. ശിക്ഷ സ്റ്റേ ചെയ്തതോടെ എം.എൽ.എ.പദവി തിരിച്ചുകിട്ടിയ പൊൻമുടിയെ വീണ്ടും മന്ത്രിയാക്കാൻ തീരുമാനിക്കുകയായിരുന്നു. പൊൻമുടിയെ വീണ്ടും…
Read MoreDay: 15 March 2024
ശ്രീലങ്കൻ അഭയാർഥിക്യാമ്പിൽ ജനിച്ചവർക്ക് ഇന്ത്യൻ പൗരത്വം: അഭിഭാഷകൻ സമർപ്പിച്ച ഹർജി തള്ളി മദ്രാസ് ഹൈക്കോടതി
ചെന്നൈ : തമിഴ്‌നാട്ടിലെ ശ്രീലങ്കൻ അഭയാർഥിക്യാമ്പിൽ ജനിച്ചവർക്ക് ഇന്ത്യൻ പൗരത്വം നൽകണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി മദ്രാസ് ഹൈക്കോടതി തള്ളി. അഭിഭാഷകനായ വി. രവികുമാർ സമർപ്പിച്ച ഹർജിയാണ് തള്ളിയത്. മാതാപിതാക്കൾ ഇന്ത്യൻ പൗരരാണെങ്കിൽ മാത്രമാണ് ജനനത്തിലൂടെ പൗരത്വം ലഭിക്കുകയുള്ളൂവെന്ന് നേരത്തേ ഈ വിഷയത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രാലയം വിശദീകരിച്ചിരുന്നു. എന്നാൽ, ഇതിനെ എതിർത്താണ് രവികുമാർ പൊതുതാത്പര്യ ഹർജി സമർപ്പിച്ചത്. പൗരത്വം വേണ്ടവരുടെ വിശദവിവരങ്ങളില്ലാതെ അഭയാർഥിക്യാമ്പിൽ ജനിച്ച എല്ലാവർക്കും പൗരത്വം നൽകണമെന്ന് ഉത്തരവിടാൻ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി. ജനനത്തീയതി, മാതാപിതാക്കളുടെ പൗരത്വം, ജനിച്ച സ്ഥലം തുടങ്ങിയ അടിസ്ഥാനവിവരങ്ങൾ നൽകിയാൽ…
Read More‘ഭിക്ഷ’ എന്ന വിവാദപരാമർശം : ഖുശ്ബുവിനെതിരേ നടി അംബികയും രംഗത്ത്
ചെന്നൈ : തമിഴ്‌നാട് സർക്കാർ വീട്ടമ്മമാർക്ക് പ്രതിമാസം 1000 രൂപവീതം നൽകുന്നതിനെ ഭിക്ഷ എന്നു വിശേഷിപ്പിച്ച നടിയും ബി.ജെ.പി. നേതാവുമായ ഖുശ്ബുവിനെതിരേ പ്രതിഷേധം. ഡി.എം.കെ. അടക്കം ഭരണപക്ഷ പാർട്ടികളാണ് പ്രതിഷേധിക്കുന്നത്. നടിയായ അംബികയും ഖുശ്ബുവിന്റെ പരാമർശത്തിൽ എതിർപ്പറിയിച്ചു. പാർട്ടി ഏതായാലും ജനങ്ങൾക്ക് ആരെങ്കിലും സഹായം ചെയ്യുമ്പോൾ അതിനെ ഭിക്ഷ എന്ന് വിളിക്കുന്നത് ശരിയല്ലെന്ന് എക്‌സിലൂടെ പ്രതികരിച്ച അംബിക വ്യക്തമാക്കി. പ്രകീർത്തിക്കാൻ സാധിച്ചില്ലെങ്കിൽ മിണ്ടാതിരിക്കരുതോയെന്നും അംബിക ചോദിച്ചു. ഈ പരാമർശത്തിന്റെപേരിൽ ചെന്നൈയിലെ ഡി.എം.കെ. വനിതാ പ്രവർത്തകർ ഖുശ്ബുവിനെതിരേ പോലീസിൽ പരാതിനൽകിയിട്ടുണ്ട്. വനിതാ അവകാശധനം എന്ന പേരിലാണ്…
Read Moreഇത്തവണ കേരളത്തില്‍ താമര വിരിയും; പ്രധാനമന്ത്രി നരേന്ദ്രമോദി
പത്തനംതിട്ട: ഇത്തവണ സംസ്ഥാനത്ത് താമര വിരിയുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രണ്ടക്ക സീറ്റുകള്‍ കേരളത്തില്‍ നിന്ന് എന്‍ഡിഎയ്ക്ക് ലഭിക്കുമെന്നും പത്തനംതിട്ടയിലെ പ്രചാരണ പരിപാടിയില്‍ മോദി പറഞ്ഞു. സ്വാമിയേ ശരണം അയ്യപ്പാ എന്ന് പറഞ്ഞാണ് മോദി പ്രസംഗം തുടങ്ങിയത്. പത്തനംതിട്ടയിലെ എന്റെ സഹോദരി സഹോദരന്‍മാര്‍ക്കും നമസ്‌കാരം എന്നു മലയാളത്തില്‍ പറഞ്ഞതോടെ സദസ് നിറഞ്ഞ കൈയടിയോടെയാണ് മോദിയെ വരവേറ്റത്. രണ്ടുമാസത്തിനിടെ ഇത് മൂന്നാം തവണയാണ് പ്രധാനമന്ത്രി സംസ്ഥാനത്ത് എത്തുന്നത്. ഇത്തവണ നാന്നൂറിലധികം സീറ്റുകള്‍ നേടി എന്‍ഡിഎ അധികാരത്തിലെത്തും. യുവത്വത്തിന്റെ പ്രതീകമാണ് അനില്‍ അന്റണി. കേരളത്തിന്റെ നവീകരണത്തിന് അനില്‍ ആന്റണിയുടെ…
Read Moreതിരുമുരുകൻ പുതുവൈ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു: ഗവർണർ തമിഴിസൈക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു
ചെന്നൈ : കേന്ദ്രഭരണപ്രദേശമായ പുതുച്ചേരിയിലെ ഗതാഗതമന്ത്രിയായി പി.ആർ.എൻ. തിരുമുരുകൻ സ്ഥാനമേറ്റു. കാരയ്ക്കൽ നോർത്ത് മണ്ഡലത്തിൽനിന്നുള്ള എൻ.ആർ. കോൺഗ്രസിന്റെ എം.എൽ.എ.യാണ് തിരുമുരുകൻ. എൻ.ആർ. കോൺഗ്രസിന്റെതന്നെ ചന്ദ്രപ്രിയങ്ക രാജിവെച്ചതിനെത്തുടർന്നാണ് പുതിയമന്ത്രി സ്ഥാനമേറ്റെടുത്തത്. പാർട്ടി നേതൃത്വവുമായുള്ള ഭിന്നതയെത്തുടർന്നാണ് ഒക്ടോബറിൽ ചന്ദ്രപ്രിയങ്ക രാജിസമർപ്പിച്ചത്. രാജ് നിവാസിൽ നടന്ന ചടങ്ങിൽ ലഫ്. ഗവർണർ തമിഴിസൈ സൗന്ദർരാജൻ, തിരുമുരുകന് സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി എൻ. രംഗസാമി അടക്കമുള്ളവർ പങ്കെടുത്തു. മുൻ കോൺഗ്രസ് എം.എൽ.എ. പി.ആർ. നലമഹാരാജന്റെ മകനാണ് തിരുമുരുകൻ.
Read Moreകോയമ്പത്തൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ; അനുമതി നിഷേധിച്ച് പോലീസ്
ചെന്നൈ: സുരക്ഷ കാരണങ്ങൾ ചൂണ്ടിക്കാട്ടി കോയമ്പത്തൂരിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ റോഡ് ഷോക്ക് അനുമതി നിഷേധിച്ചു. മാർച്ച് 18ന് കോയമ്പത്തൂർ സന്ദർശിക്കുന്നതിന്റെ ഭാഗമായി നഗരപരിധിയിൽ നാലു കിലോമീറ്ററോളം റോഡ് ഷോ നടത്താനായിരുന്നു മോദി തീരുമാനിച്ചിരുന്നത്. അതിനാൽ ബിജെ.പി കോയമ്പത്തൂർ ഘടകം പൊലീസിന്റെ അനുമതി തേടിയിരുന്നു. എന്നാൽ പോലീസ് അനുമതി നിഷേധിക്കുകയായിരുന്നു. പൊതുജനങ്ങൾക്കുണ്ടാകുന്ന അസൗകര്യമാണ് പ്രധാനകാരണമായി കോയമ്പത്തൂർ പോലീസ് കമ്മീഷണർ ചൂണ്ടിക്കാട്ടിയത്. ബി.ജെ.പി റോഡ് ഷോക്കായി തെരഞ്ഞെടുത്ത സ്ഥലം സാമുദായിക സംഘർഷമുണ്ടാകാൻ സാധ്യതയുള്ള മേഖലയാണെന്നും പോലീസ് ചൂണ്ടിക്കാട്ടി. ആർ.എസ് പുരത്താണ് റോഡ് ഷോക്ക് അനുമതി തേടിയത്. 1998ൽ…
Read Moreകോയമ്പത്തൂരിൽ പ്രധാനമന്ത്രിയുടെ റോഡ് ഷോ 18-ന്; ഒരു മാസത്തിനിടെ പ്രധാനമന്ത്രി കോയമ്പത്തൂർ എത്തുന്നത് രണ്ടാംതവണ
ചെന്നൈ : പ്രധാനമന്ത്രി മോദി 18-ന് കോയമ്പത്തൂരിൽ ‘റോഡ് ഷോ’ പരിപാടിയിൽ പങ്കെടുത്ത് പൊതുജനങ്ങളിൽ നിന്ന് വോട്ട് ശേഖരിക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പ്രചാരണാർഥമാണ് പ്രധാനമന്ത്രി നരേന്ദ്രമോദി 18-ന് കോയമ്പത്തൂരിലെത്തുന്നത്. കോയമ്പത്തൂർ ലോക്‌സഭാ മണ്ഡലത്തിൽ ബിജെപി രണ്ടുതവണ വിജയിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ കോയമ്പത്തൂരിലാണ് ബിജെപി കൂടുതൽ ശ്രദ്ധ ചെലുത്തുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി തമിഴ്‌നാട്ടിൽ എത്തുന്ന പ്രധാനമന്ത്രി മോദി 18-ന് നീലഗിരി, കോയമ്പത്തൂർ, പൊള്ളാച്ചി, തിരുപ്പൂർ, ഈറോഡ് മണ്ഡലങ്ങളിലെ സ്ഥാനാർഥികൾക്കുവേണ്ടിയുള്ള പ്രചാരണറാലിയിൽ പങ്കെടുക്കുന്ന പ്രധാനമന്ത്രി നഗരത്തിൽ റോഡ് ഷോ നടത്തും. കോയമ്പത്തൂർ ഉൾപ്പെടെയുള്ള കൊങ്കുനാട്ടിലെ മണ്ഡലങ്ങളിൽ…
Read Moreബി.ജെ.പി. പ്രവർത്തകനെ വനത്തിനുള്ളിൽ വെടിയേറ്റു മരിച്ചനിലയിൽ കണ്ടെത്തി
ചെന്നൈ : തിരുവണ്ണാമലൈ-തിരുപ്പത്തൂർ ജവാദു മലനിരകളിലെ വനത്തിനുള്ളിൽ ബി.ജെ.പി. പ്രവർത്തകനെ വെടിയേറ്റ് മരിച്ചനിലയിൽ കണ്ടെത്തി. ചെങ്ങം താലൂക്കിലെ അടിവാരം ഗ്രാമത്തിലെ ജി. ഏഴുമലൈ (27)യാണ് മരിച്ചത്. ഏതാനും ദിവസംമുമ്പ് എട്ടംഗസംഘത്തോടൊപ്പം ട്രക്കിങ്ങിനായി വനത്തിൽ പോയതായിരുന്നു ഏഴുമലൈ. അടുത്തദിവസം കുടുംബാംഗങ്ങളുമായി ഫോണിൽ സംസാരിച്ചിരുന്നു. പിന്നീട് വിവരമൊന്നും ലഭിച്ചില്ല. തുടർന്ന് ഏഴുമലൈയുടെ അച്ഛൻ ഗോവിന്ദരാജ് ചെങ്ങം പോലീസിൽ പരാതി നൽകി. സിങ്കാരപ്പേട്ട റെയ്‌ഞ്ചിലെ വനംവകുപ്പ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ പോലീസ് നടത്തിയ തിരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. ഏഴുമലൈയുടെ ദേഹത്ത് വെടിയുണ്ടയുടെ മുറിവുകൾ കണ്ടെത്തിയതായി പോലീസ് പറഞ്ഞു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി…
Read Moreലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങി ഡി.എം.ഡി.കെ. സ്ഥാപകൻ വിജയകാന്തിന്റെ മകൻ
ചെന്നൈ : ഡി.എം.ഡി.കെ. സ്ഥാപകൻ വിജയകാന്തിന്റെ മകൻ വിജയ പ്രഭാകരൻ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഒരുങ്ങുന്നു. തേനി, വിരുദുനഗർ സീറ്റുകളിൽ ഒന്നിൽനിന്ന് മത്സരിക്കാനാണ് തയ്യാറെടുക്കുന്നത്. തേനിയിൽനിന്ന് മത്സരിക്കാനാണ് കൂടുതൽസാധ്യത. സഖ്യമുണ്ടാക്കാൻ സാധിച്ചാൽ മാത്രമായിരിക്കും വിജയ പ്രഭാകരൻ മത്സരിക്കുകയെന്നാണ് സൂചന. നിലവിൽ പാർട്ടി യുവജനവിഭാഗം നേതാവാണ്. അമ്മയും പാർട്ടി ജനറൽസെക്രട്ടറിയുമായ പ്രേമലത മത്സരിക്കാൻ സാധ്യതയില്ലാത്തതിനാലാണ് വിജയപ്രഭാകരനെ മത്സര രംഗത്തിറക്കുന്നത്. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ പ്രേമലതയുടെ സഹോദരൻ എൽ.കെ. സുധീഷ് മത്സരിച്ചിരുന്നു.
Read More497 കിലോ ഗുഡ്കയുമായി യുവാവ് അറസ്റ്റിൽ; പിടിയിലായത് അമ്പത്തൂർ സ്വദേശി
ചെന്നൈ : ആന്ധ്രപ്രദേശിൽനിന്ന് കടത്തിക്കൊണ്ടു വരികയായിരുന്ന 497 കിലോ ഗുഡ്കയുമായി യുവാവ് അറസ്റ്റിൽ. ഒട്ടോറിക്ഷയിൽ കടത്തിക്കൊണ്ടുവരികയായിരുന്ന ഗുഡ്കയുമായി അമ്പത്തൂർ സ്വദേശിയായ തങ്കമാരിയപ്പനെ(37)നെയാണ് മധുരവായൽ പോലീസ് അറസ്റ്റ് ചെയ്തത്. വാനകരം ചെക്പോസ്റ്റിൽ നടത്തിയ വാഹനപരിശോധനയിലാണ് പിടിയിലായത്. മാരിയപ്പനെ ചോദ്യം ചെയ്ത ശേഷം പോലീസ് കോടതിയിൽ ഹാജരാക്കി. മാരിയപ്പനെ രണ്ടാഴ്ചത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ റിമാൻഡ് ചെയ്തു.
Read More