കോട്ടയം: കോരുത്തോട് ഗ്രാമപഞ്ചായത്ത് പശ്ചിമ കൊട്ടാരംകട റോഡ് അരികിൽനിന്നും പതിമൂന്ന് മൂർഖൻ പാമ്പിൻ കുഞ്ഞുങ്ങളെ പിടികൂടി. തേക്കിൻ കൂപ്പ് അവസാനിക്കുന്ന ഭാഗത്ത് ജനവാസ മേഖലയോട് ചേർന്ന് തേക്കിന്റെ വേരിലെ പൊത്തിനകത്ത് സമീപവാസികളാണ് പാമ്പിൻ കുഞ്ഞുങ്ങളെ കണ്ടെത്തുകയും തുടർന്ന് വനംവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. വനംവകുപ്പ് വണ്ടൻപതാൽ ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസറുടെ നേതൃത്തിൽ പ്രേത്യേക പരിശീലനം ലഭിച്ച വനം വകുപ്പ് ഉദ്യോവസ്ഥർ സ്ഥലത്തെത്തി. പതിമൂന്ന് മൂർഖൻ കുഞ്ഞുങ്ങളെയും പിടികൂടുകയായിരുന്നു എന്നാൽ ഇതോടൊപ്പം കാണേണ്ട മൂർഖനെ കണ്ടെത്തുവാൻ സാധിച്ചില്ല, ഇവയെ ഉൾവനത്തിൽ തുറന്നു വിടുമെന്നും വണ്ടൻപതാൽ ഡെപ്യൂട്ടി ഫോറസ്റ്റ്…
Read MoreDay: 4 May 2024
ഐ.എസ്.എൽ. കിരീടം ഉയർത്തി മുംബൈ സിറ്റി
കൊല്‍ക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനലിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിനെ തകര്‍ത്ത് മുംബൈ സിറ്റിക്ക് കിരീടം. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് മുംബൈ സിറ്റിയുടെ വിജയം. ആദ്യ പകുതിയിൽ ലീഡ് നേടിയ ശേഷം മോഹൻ ബഗാൻ മൂന്നു ഗോളുകൾ വഴങ്ങുകയായിരുന്നു. മുംബൈയ്ക്കു വേണ്ടി ഹോർഹെ പെരേര ഡയസ് (53), ബിപിൻ സിങ് (81), ജാക്കൂബ് വോജുസ് (90+7) എന്നിവരാണു ഗോളുകൾ നേടിയത്. 44–ാം മിനിറ്റിൽ ജേസൺ കമ്മിൻസാണ് ബഗാന്റെ ഗോളടിച്ചത്. മുംബൈ സിറ്റിയുടെ രണ്ടാം കിരീടമാണിത്. മുൻപ് 2020–21 സീസണിലായിരുന്നു മുംബൈയുടെ ആദ്യ കിരീട…
Read Moreപ്രസവത്തിനിടെ കുഞ്ഞ് മരിച്ചു; കുഞ്ഞിന്റെ കാൽ മുറിച്ചനിലയിൽ; യുവതിയുടെ പേരിൽ കേസ്
ചെന്നൈ : ശൗചാലയത്തിൽ പ്രസവിക്കുന്നതിനിടെ കുഞ്ഞുമരിച്ച സംഭവത്തിൽ യുവതിയുടെ പേരിൽ കേസെടുത്തു. കന്യാകുമാരി സ്വദേശിയും നഴ്സുമായ 24-കാരിയുടെ പേരിലാണ് കേസെടുത്തത്. ചെന്നൈ ടി.നഗർ സൗത്ത് ബോഗ് റോഡിലെ ഹോസ്റ്റലിലെ ശൗചാലയത്തിലാണ് യുവതി പ്രസവിച്ചത്. ഇതിനിടെ വേദന സഹിക്കാനാകാതെ കത്തികൊണ്ട് നവജാതശിശുവിന്റെ കാൽ മുറിച്ചുമാറ്റിയെന്നും പോലീസ് പറഞ്ഞു. അമിതരക്തസ്രാവത്താൽ ഇവർ ഉറക്കെ കരഞ്ഞതിനെത്തുടർന്ന് ഹോസ്റ്റലിലെ താമസക്കാർ ശൗചാലയം തുറന്നുനോക്കിയപ്പോൾ യുവതിയെ രക്തത്തിൽ കുളിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. നവജാതശിശുവിന്റെ ശരീരം ബക്കറ്റിലും മുറിച്ചുമാറ്റിയ കാൽ തറയിലുമായാണ് കിടന്നിരുന്നത്. ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ശിശു മരിച്ചിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടം നടത്തും.…
Read Moreഅതിതീവ്ര തിരമാലകൾക്ക് സാധ്യത കേരള-തമിഴ്‌നാട് തീരങ്ങളിൽ റെഡ് അലർട്ട്
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്നാട് തീരത്തും, തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഇന്ന് (മെയ് നാല്) രാവിലെ 2.30 മുതൽ ഞായറാഴ്ച (മെയ് അഞ്ച്) രാത്രി 11.30 വരെ അതിതീവ്ര തിരമാലകൾ കാരണം ശക്തിയേറിയ കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ സാഹചര്യത്തിൽ കേരള തീരത്തും, തെക്കൻ തമിഴ്നാട് തീരത്തും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവരാണ അതോറിറ്റി അറിയിച്ചു. അപകട…
Read Moreഐ.എസ്.എൽ. കപ്പ് ആര് നേടും? ചാമ്പ്യന്മാരാകാൻ മുംബൈ x മോഹൻ ബഗാൻ പോരാട്ടം ഇന്ന്
ഐഎസ്എൽ പത്താം സീസണിലെ വിജയികളെ ഇന്നറിയാം. നിലവിലെ ചാന്പ്യന്മാരായ മോഹൻ ബഗാൻ സൂപ്പർ ജയന്റ്, മുംബൈ സിറ്റി എഫ്സിയെ നേരിടും. രാത്രി ഏഴരയ്ക്ക് കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് മത്സരം. കിരീടം കാക്കാൻ കൊൽക്കത്തൻ വമ്പന്മാരായ മോഹൻ ബഗാൻ സൂപ്പർ ജയന്റ് ഇറങ്ങുമ്പോൾ വീണ്ടെടുക്കാനാണ് മുംബൈ സിറ്റി എഫ്സി ഇറങ്ങുക. ഐഎസ്എൽ പത്താം പതിപ്പിലെ ഏറ്റവും മികച്ച രണ്ട് ടീമുകളാണ് കലാശക്കളിയിൽ മുഖാമുഖം എത്തുന്നത്. കപ്പ് നിലനിർത്തുന്നതിനൊപ്പം ട്രബിൾ കിരീടനേട്ടമാണ് മോഹൻ ബഗാന്റെ മോഹം. എന്നാൽ 2020-21 സീസണിലെ പോലെ മോഹൻ ബഗാനെ കീഴടക്കി…
Read Moreമറ്റ് മാർഗങ്ങളില്ല; കേരളത്തിൽ ഉപഭോഗം നിയന്ത്രിക്കാൻ ലോഡ് ഷെഡ്ഡിങ് വേണമെന്ന് കെഎസ്ഇബി;വൈദ്യുതി നിയന്ത്രണത്തിനുള്ള മാർഗ നിർദേശങ്ങൾ ഇങ്ങനെ
കേരളത്തിൽ ലോഡ് ഷെഡ്ഡിങ് വേണമെന്ന് കെഎസ്ഇബി. ഉപഭോഗം നിയന്ത്രിക്കാൻ ലോഡ് ഷെഡ്ഡിങ് ഏർപ്പെടുത്തണമെന്നും മറ്റ് മാർഗങ്ങളില്ലെന്നും കെഎസ്ഇബി അറിയിച്ചു. സർക്കാരിന് ഇത് സംബന്ധിച്ച് വീണ്ടും ശിപാർശ നൽകും. രണ്ടു ദിവസത്തെ ഉപഭോഗം വിലയിരുത്തും. വൈദ്യുതി ഉപഭോഗം കൂടിയ പ്രദേശങ്ങളിൽ കെഎസ്ഇബി മേഖല തിരിച്ചുള്ള വൈദ്യുതി നിയന്ത്രണം ആരംഭിച്ചിരുന്നു. ചീഫ് എഞ്ചിനീയർമാരാണ് നിയന്ത്രണം സംബന്ധിച്ച ചാർട്ട് തയ്യാറാക്കി ഉത്തരവിറക്കുന്നത്. വൈകിട്ട് ഏഴ് മുതൽ പുലർച്ചെ 1 മണി വരെയുള്ള സമയത്താണ് ഇടവിട്ട് നിയന്ത്രണം ഏർപ്പെടുത്തുക. പീക്ക് ആവശ്യകത കൂടിയ സ്ഥലങ്ങളിലാണ് നിയന്ത്രണമുണ്ടാകുക. വന്‍കിട വ്യവസായങ്ങളുടെ പ്രവര്‍ത്തനം…
Read Moreചെന്നൈ വിമാനത്താവളത്തിൻ്റെ ചില്ല് വാതിൽ തകർന്നു വീണു
ചെന്നൈ: ചെന്നൈ വിമാനത്താവളത്തിൽ വിഐപി അറൈവൽ ഏരിയയിൽ ചില്ല് വാതിൽ തകർത്തത് സംഘർഷത്തിനിടയാക്കി. കഴിഞ്ഞ 2 വർഷം വരെ ചെന്നൈ വിമാനത്താവളത്തിൽ ചില്ല് ചുവരുകളും ഗ്ലാസ് വാതിലുകളും സീലിംഗ് ബാലസ്റ്ററുകളും ഗ്രാനൈറ്റ് കല്ലുകളും തകരുന്നത് സ്ഥിരം സംഭവമായിരുന്നു. കഴിഞ്ഞ വർഷം വലിയ ഗ്ലാസ് വാതിലുകളിൽ ഒന്ന് തകർന്നിരുന്നു . ഇന്നലെ ചെന്നൈ ഡൊമസ്റ്റിക് എയർപോർട്ട് ടെർമിനലിൻ്റെ അറൈവൽ ഏരിയയുടെ നാലാം ഗേറ്റിലെ ഏഴടി ഉയരമുള്ള ഗ്ലാസ് വാതിൽ ഭയാനകമായ ശബ്ദത്തിൽ പൊടുന്നനെ തകർന്നു വീഴുകയായിരുന്നു. ചില്ലു കട്ടി കൂടിയതിനാൽ അത് പൊട്ടി താഴെ വീഴാതെ…
Read More‘എന്റെ സിനിമ നന്നായില്ലെങ്കില്‍ എന്നെ തിരിച്ചുകൊണ്ടുവരാന്‍ ആരുമില്ല, റീ-ഇന്‍ട്രുക്ഷനും ഇല്ല’ ; സിനിമയില്‍ ഗോഡ്ഫാദര്‍ ഇല്ലെന്ന് ഉണ്ണി മുകുന്ദന്‍
2011ല്‍ പുറത്തിറങ്ങിയ ബോംബെ മാര്‍ച്ച് 12 എന്ന സിനിമയിലൂടെയാണ് ഉണ്ണി മുകുന്ദന്‍ മലയാള സിനിമയില്‍ അരങ്ങേറ്റം കുറിച്ചതെങ്കിലും മല്ലു സിങ് ആണ് നടന്റെ ആദ്യ ഹിറ്റ് ചിത്രം. 2022ല്‍ പുറത്തിറങ്ങിയ മാളികപ്പുറം എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ഉണ്ണി മുകുന്ദന്‍ താരപദവിയിലേക്ക് ഉയര്‍ന്നു. സിനിമയില്‍ ഒരു വ്യാഴവട്ടം പിന്നിടുമ്പോഴും തനിക്ക് ഗോഡ്ഫാദര്‍മാരില്ലെന്നാണ് ഉണ്ണി മുകുന്ദന്‍ പറയുന്നത് തന്റെ സിനിമകള്‍ നന്നായാല്‍ മാത്രമേ ആളുകള്‍ സ്വീകരിക്കൂവെന്നും ഇല്ലെങ്കില്‍ തന്നെ തിരിച്ചുകൊണ്ടുവരാന്‍ ആളില്ലെന്നും വണ്ടവാള്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഉണ്ണി മുകുന്ദന്‍ വെളിപ്പെടുത്തി. “ഇന്‍ഡസ്ട്രിയില്‍ എനിക്ക്…
Read Moreസേലം – ദീപാറ്റിപ്പട്ടിയിൽ ക്ഷേത്രാരാധനയെ ചൊല്ലി ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം
ചെന്നൈ : സേലം ജില്ലയിലെ തീവട്ടിപ്പട്ടിയിൽ ക്ഷേത്രാരാധന നടത്തുന്നതുമായി ബന്ധപ്പെട്ട് ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ കടകളിൽ കല്ലേറും തീവെപ്പും. സംഭവസ്ഥലത്തേക്ക് മൂന്ന് ജില്ലാ പോലീസുകാരെ വിന്യസിച്ചട്ടുണ്ട്. സേലത്ത് ദിവട്ടിപ്പട്ടിയിലെ ഹിന്ദു മത ചാരിറ്റബിൾ വകുപ്പിൻ്റെ നിയന്ത്രണത്തിലുള്ള മാരിയമ്മൻ ക്ഷേത്രത്തിൽ എല്ലാ വർഷവും ചിത്ര മാസത്തിലാണ് ഉത്സവം നടക്കുന്നത് . ഒരു പാർട്ടി മാത്രമാണ് ഈ ഉത്സവം നടത്തുന്നത്. ഈ വർഷം മാരിയമ്മൻ കോവിൽ ചിത്രൈ ഉത്സവത്തിൽ സാമിയെ വണങ്ങാൻ ക്ഷേത്രത്തിൽ വരുമെന്നും തങ്ങൾ ഉത്സവം നടത്തുമെന്നും മറുവശത്തുള്ളവരും പറഞ്ഞിരുന്നു. ഇതോടെ ഇരുവിഭാഗവും തമ്മിൽ രൂക്ഷമായ…
Read Moreപത്താംക്ലാസ്സുകാരുടെ പാഠ്യവിഷയയത്തിൽ ഇനി കരുണാനിധിയുടെ കലാജീവിതവും ഉൾപ്പെടുത്തും
ചെന്നൈ : മുൻ മുഖ്യമന്ത്രി എം. കരുണാനിധിയുടെ കലാരംഗത്തെ പ്രവർത്തനങ്ങളും സംഭാവനകളും സ്കൂൾ പാഠ്യവിഷയമാകുന്നു. പത്താംക്ലാസ് തമിഴ് പാഠപുസ്തകത്തിലാണ് കരുണാനിധിയുടെ കലാജീവിതത്തെക്കുറിച്ച് അഞ്ചുതാളുകളിലുള്ള അധ്യായം ഉൾപ്പെടുത്തിയത്. കരുണാനിധി വ്യക്തിമുദ്ര പതിപ്പിച്ച പത്രപ്രവർത്തനം, പ്രസംഗം, നാടകം, സിനിമ, കവിത തുടങ്ങി 11 വിഷയങ്ങളെ ആധാരമാക്കിയാണ് പാഠഭാഗം തയ്യാറാക്കിയത്. കഴിഞ്ഞവർഷം ഒമ്പതാംക്ലാസ് പാഠപുസ്തകത്തിൽ തമിഴ് ഭാഷയ്ക്ക് ക്ലാസിക്കൽ പദവി ലഭ്യമാക്കാൻ കരുണാനിധി നടത്തിയ പ്രവർത്തനങ്ങൾ പഠനവിഷയമായിരുന്നു. 2021-ൽ ഡി.എം.കെ. സർക്കാർ അധികാരത്തിലെത്തിയതിനുപിന്നാലെ കരുണാനിധിയുടെ ജീവചരിത്രം പാഠപുസ്തകത്തിൽ ഉൾപ്പെടുത്തുമെന്ന് പ്രഖ്യാപിച്ചിരുന്നു.
Read More