ചെന്നൈ : സാങ്കേതികത്തകരാറിനെത്തുടർന്ന് തിരുവനന്തപുരം-ബെംഗളൂരു വിമാനം അടിയന്തരമായി തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ ഇറക്കി. ശനിയാഴ്ച രാവിലെ 8.40-ന് തിരുവനന്തപുരത്തുനിന്ന് യാത്രതിരിച്ച എയർ ഇന്ത്യ എക്സ്‌പ്രസ് വിമാനത്തിലെ എയർ കംപ്രസറിൽ സാങ്കേതികത്തകരാർ സംഭവിക്കുകയായിരുന്നു. ഇതുമൂലം യാത്രക്കാരിൽ ചിലർക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടു. തുടർന്നാണ് തിരുച്ചിറപ്പള്ളി വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കിയത്. വിമാനത്തിൽ 137 യാത്രക്കാരാണ് ഉണ്ടായിരുന്നത്. തിരുച്ചിറപ്പള്ളിയിലെത്തിയ ഉടൻ യാത്രക്കാരെ സുരക്ഷിതരായി പുറത്തിറക്കി. മറ്റൊരു വിമാനത്തിൽ വൈകീട്ട് യാത്രക്കാരെ തിരുച്ചിറപ്പള്ളിയിൽനിന്ന് ബെംഗളൂരുവിലേക്ക് യാത്രയാക്കി.
Read MoreDay: 19 May 2024
‘വിടിയൽ പയനം’ അഥവാ പിങ്ക് ബസിന് ആവശ്യക്കാർ ഏറുന്നു; പ്രതിദിനം യാത്ര ചെയ്യുന്നത് 55 ലക്ഷം സ്ത്രീകൾ
ചെന്നൈ : തമിഴ്‌നാട്ടിൽ സർക്കാർ ബസുകളിൽ സ്ത്രീകൾക്കായി ഏർപ്പെടുത്തിയ സൗജന്യ യാത്രാപദ്ധതി വൻ ഹിറ്റായി മാറുന്നു. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ നേതൃത്വത്തിൽ ഡി.എം.കെ. സർക്കാർ അധികാരത്തിൽ എത്തിയതിന് പിന്നാലെയാണ് ഇത് ആരംഭിച്ചത്. ‘വിടിയൽ പയനം’ എന്ന് പേരിട്ടിരിക്കുന്ന പദ്ധതി മൂന്നു വർഷത്തിനകം കുതിച്ചു മുന്നേറുകയാണ്. പിങ്ക് ബസെന്നും ഫ്രീ ബസെന്നും വിളിക്കുന്ന ഈ ബസുകളിൽ നിലവിൽ ദിവസേന സഞ്ചരിക്കുന്നത് 50 മുതൽ 55 ലക്ഷം വരെ സ്ത്രീകളാണ്. പദ്ധതി നടപ്പാക്കിയ 2021-ൽ പ്രതിദിന യാത്രക്കാർ 35 ലക്ഷം സ്ത്രീകളായിരുന്നു. മൂന്ന് വർഷം കൊണ്ട് യാത്രക്കാരുടെ…
Read Moreമോദി സംസ്ഥാനങ്ങൾക്ക് ഇടയിൽ ഭിന്നതയുണ്ടാക്കാൻ ശ്രമിക്കുന്നു; ബി.ജെ.പി. നേതൃത്വത്തിനെതിരേ ആഞ്ഞടിച്ച് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ
ചെന്നൈ : വർഗീയത ഇളക്കിവിട്ടതുകൊണ്ട് തിരഞ്ഞെടുപ്പിൽ ഉദ്ദേശിച്ച നേട്ടമുണ്ടാക്കാൻ കഴിയില്ലെന്ന് മനസ്സിലായപ്പോൾ പ്രധാനമന്ത്രി നരേന്ദ്രമോദി സംസ്ഥാനങ്ങൾ തമ്മിൽ ഭിന്നത സൃഷ്ടിക്കാൻ ശ്രമിക്കുകയാണെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ കുറ്റപ്പെടുത്തി. ബി.ജെ.പി. യുടെ വിലകുറഞ്ഞ വിഭജന തന്ത്രം വിലപ്പോവില്ലെന്ന് അദ്ദേഹം പറഞ്ഞു. ഉത്തർപ്രദേശിലെ തിരഞ്ഞെടുപ്പുപ്രചാരണ യോഗത്തിൽ ഡി.എം.കെ. യെ പരോക്ഷമായി വിമർശിച്ചുകൊണ്ട് മോദി നടത്തിയ പ്രസംഗത്തിനുള്ള മറുപടിയിലാണ് സ്റ്റാലിൻ ബി.ജെ.പി. നേതൃത്വത്തിനെതിരേ ആഞ്ഞടിച്ചത്. സഖ്യകക്ഷികൾ ഉത്തർപ്രദേശിനെയും സനാതനധർമ വിശ്വാസികളെയും അധിക്ഷേപിച്ചപ്പോൾ സമാജ് വാദി പാർട്ടിയും കോൺഗ്രസും മൗനത്തിലായിരുന്നു എന്നാണ് മോദി പറഞ്ഞത്. തിരഞ്ഞെടുപ്പു വിജയത്തിനായി പ്രധാനമന്ത്രി…
Read Moreസെമിത്തേരിയുടെ ചുറ്റുമതില്‍ കനത്ത മഴയില്‍ തകർന്നതോടെ മൃതദേഹം പെട്ടിയോടെ പുറത്ത് എത്തി
കനത്ത മഴയ്ക്കിടെ പത്തനംതിട്ടയില്‍ പളളി സെമിത്തേരിയുടെ ചുറ്റുമതില്‍ തകര്‍ന്നു. കല്ലറ പൊളിഞ്ഞ്, മൃതദേഹം പെട്ടിയോടെ പുറത്തുവന്നു. പത്തനംതിട്ട പുറമറ്റം കവുങ്ങുംപ്രയാര്‍ മര്‍ത്തോമ്മ പളളി സെമിത്തേരിയുടെ മതിലാണ് തകര്‍ന്നത്. ശവപ്പെട്ടി പിന്നീട് മറ്റൊരിടത്തേയ്ക്ക് മാറ്റി. വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. ചിത്രങ്ങളും വീഡിയോയും പുറത്തുവന്നു. എന്നാല്‍ കല്ലറയ്ക്ക് കേടുപാട് പറ്റിയതായി സമ്മതിച്ച പളളി അധികൃതര്‍ സമ്മതിച്ചെങ്കിലും ശവപ്പെട്ടി പുറത്തുവന്നുവെന്ന വിവരം നിഷേധിച്ചു.
Read Moreമസാജ് സെന്ററിന്റെ പിന്നിൽ അനാശാസ്യ പ്രവർത്തനം; മാനേജർ അറസ്റ്റിൽ
കോയമ്പത്തൂർ : ശുക്രവാർപേട്ട് രംഗൈ ഗൗഡർ സ്ട്രീറ്റിൽ മസാജ് സെന്ററിന്റെ മറവിൽ അനാശാസ്യ പ്രവർത്തനം നടത്തിയതിന് മാനേജരെ അറസ്റ്റുചെയ്തു. സേലം സ്വദേശി ജഗദീശ്വരനെയാണ് (31) ആർ.എസ്. പുരം പോലീസ് അറസ്റ്റുചെയ്തത്. പരിശോധനാസമയത്ത് സെന്ററിലുണ്ടായിരുന്ന നാലു യുവതികളെ പോലീസ് കസ്റ്റഡിയിലെടുത്ത് അഭയകേന്ദ്രത്തിലേക്കു മാറ്റി. അസിസ്റ്റന്റ് കമ്മിഷണർ രവികുമാറിന്റെ നേതൃത്വത്തിലായിരുന്നു പരിശോധന.
Read Moreപ്രായപൂർത്തിയാകാത്ത കുട്ടികളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച 20 കാരൻ അറസ്റ്റിൽ
ചെന്നൈ : ചെങ്കൽപ്പെട്ടിൽ പ്രായപൂർത്തിയാകാത്ത കുട്ടികളെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി ചൂഷണംചെയ്ത ഇരുപതുകാരനെ പോലീസ് അറസ്റ്റുചെയ്തു. പുതുച്ചേരി റെഡ്യാർപേട്ടയിലെ അബ്ദുൽ ഖാദിറാണ് അറസ്റ്റിലായത്. ചെങ്കൽപെട്ടിലും സമീപപ്രദേശങ്ങളിലും 10 നും 13 നും ഇടയ്ക്ക് പ്രായമുള്ള കുട്ടികളെ അജ്ഞാതർ തട്ടിക്കൊണ്ടുപോയി ലൈംഗികപീഡനത്തിന് ഇരയാക്കിയതുമായി ബന്ധപ്പെട്ട് ഒട്ടേറെ പരാതികൾ ലഭിച്ചിരുന്നു. ഇതേത്തുടർന്നാണ്, പ്രത്യേക അന്വേഷണസംഘത്തെ രൂപവത്കരിച്ച് ചെങ്കൽപെട്ട് പോലീസ് അന്വേഷണം നടത്തിയത്. വീടുകളിൽ കടന്ന് കവർച്ച നടത്തുന്ന അബ്ദുൾ ഖാദിർ കുട്ടികളെ തട്ടിക്കൊണ്ടുപോയശേഷം ആളൊഴിഞ്ഞ സ്ഥലത്തുെവച്ച് ലൈംഗികമായി ഉപയോഗിച്ച് ഉപേക്ഷിക്കുകയാണ് ചെയ്യുന്നതെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞദിവസംരാത്രി താംബരത്തുെവച്ച് പോലീസ്…
Read Moreകോയമ്പത്തൂരിലും കൂനൂരിലും കനത്തമഴ; പലയിടത്തും മണിക്കൂറുകൾ മഴ തുടർന്ന സ്ഥിതി
ചെന്നൈ : വെള്ളിയാഴ്ച രാത്രി കോയമ്പത്തൂർ, നീലഗിരി ജില്ലകളിൽ കനത്ത മഴയെത്തി. മണിക്കൂറുകൾ മഴ തുടർന്നതോടെ പലയിടത്തും റോഡിലും വീടുകളിലും വെള്ളം കയറി. മേട്ടുപ്പാളയം-ഊട്ടി റൂട്ടിൽ പലയിടത്തും മണ്ണിടിച്ചിലുണ്ടായി. മരങ്ങളും വീണു. ശനിയാഴ്ചമുതൽ മൂന്നുദിവസം അതിതീവ്രമഴ പെയ്യുമെന്നു കാലാവസ്ഥാവകുപ്പ് പ്രവചിച്ചിരുന്നു. കോയമ്പത്തൂരിൽ പില്ലൂർ ഡാം മേഖലയിലാണ് ഏറ്റവുംകൂടുതൽ മഴ ലഭിച്ചത്-170 മില്ലീമീറ്റർ. തൊണ്ടാമുത്തൂർ ഭാഗത്ത് 50 മില്ലീമീറ്ററും മഴപെയ്തു. പീളമേട്-41, കാർഷിക സർവകലാശാല-27, മേട്ടുപ്പാളയം-30.5, സൂളൂർ-33, ശിരുവാണി അടിവാരം-24, കിണത്തുക്കടവ്-31, ആളിയാർ-51 മില്ലീമീറ്റർ എന്നിങ്ങനെ മഴ ലഭിച്ചു. നീലിഗിരി ജില്ലയിൽ ശനിയാഴ്ച രാവിലെവരെയുള്ള 24…
Read Moreആഴ്ചകളായി പൂട്ടിയിട്ട മൃഗപരിപാലനകേന്ദ്രത്തിൽനിന്ന് ഭക്ഷണമില്ലാതെ എല്ലുംതോലുമായ 18 നായകളെ രക്ഷിച്ചു
ചെന്നൈ : പൂനമല്ലിയ്ക്കടുത്തുളള പൂട്ടിയിട്ട മൃഗപരിപാലന കേന്ദ്രത്തിൽനിന്ന് ഭക്ഷണമില്ലാതെ എല്ലുംതോലുമായ 18 നായകളെ മൃഗസംരക്ഷണപ്രവർത്തകർ രക്ഷിച്ചു. സംഭവത്തിൽ പോലീസ് കേസെടുത്തു. കാട്ടുപാക്കം ഇന്ദിര നഗറിൽ പ്രിയ എന്ന സ്ത്രീയാണ് മൃഗപരിപാലനകേന്ദ്രം നടത്തിയിരുന്നത്. പ്രധാനമായും നായ്ക്കളെയാണ് സംരക്ഷിച്ചിരുന്നത്. നാട്ടിൽപ്പോകുന്ന പലരും പ്രിയയുടെ കേന്ദ്രത്തിൽ വളർത്തുനായ്ക്കളെ ഏൽപ്പിക്കാറുണ്ട്. ഇതിന് പണവും നൽകിയിരുന്നു. കഴിഞ്ഞ ഏതാനും ആഴ്ചകളായി കേന്ദ്രം അടച്ചുപൂട്ടിയിരിക്കുകയായിരുന്നു. അതോടെ ദിവസങ്ങളോളം ഭക്ഷണംലഭിക്കാതെ നായ്ക്കൾ കുരയ്ക്കാൻതുടങ്ങി. മലമൂത്ര വിസർജ്യത്തിന്റെ ദുർഗന്ധവും വമിച്ചു. നായകളിൽ പലതിനും രോഗംപിടിപെട്ടു. ഈ മിണ്ടാപ്രാണികളുടെ ദുരിതാവസ്ഥകണ്ട് സമീപവാസികളിൽ ചിലർ ജീവകാരുണ്യസംഘടനകളെ അറിയിക്കുകയായിരുന്നു. വെറ്ററിനറി…
Read Moreട്രാൻസ്‌പോർട്ട് ജീവനക്കാർ സമരത്തിന്; ആനുകൂല്യങ്ങൾ നൽകിയിയില്ലെങ്കിൽ സമരം കടുപ്പിക്കും
ചെന്നൈ : വിരമിച്ച ജീവനക്കാർക്ക് 18 മാസമായി പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നൽകിയില്ലെന്ന് ആരോപിച്ച് ട്രാൻസ്പോർട്ട് ജീവനക്കാർ ജൂൺ 24-ന് 100 ഇടങ്ങളിൽ നിരാഹാരസമരം നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. വിഴുപുരത്ത് നടന്ന ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂണിയന്റെ സമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. ട്രാൻസ്പോർട്ട് ജീവനക്കാരുടെ 15,000 കോടിയോളം വരുന്ന പ്രൊവിഡന്റ് ഫണ്ട് സർക്കാർ വകമാറി ചെലവ് ചെയ്തുവെന്നും കുറ്റപ്പെടുത്തി. കഴിഞ്ഞ 18 മാസത്തിനുള്ളിൽ 6000-ത്തിലധികം ജീവനക്കാർ വിരമിച്ചു. ഇവർക്ക് പെൻഷൻ ആനൂകൂല്യങ്ങൾ നൽകിയിട്ടില്ല. എത്രയുംവേഗം പെൻഷൻ ആനൂകൂല്യങ്ങൾ നൽകണമെന്നും ആവശ്യപ്പെട്ടു. ഏറെക്കാലമായി ജീവനക്കാർക്കും പെൻഷൻക്കാർക്കും ക്ഷാമബത്ത…
Read Moreവയോഥികന്റെ കൈയ്യിൽ നിന്നും 35,000 പിടിച്ചുപറിച്ച പോലീസുകാരൻ അറസ്റ്റിൽ
ചെന്നൈ : എ.ടി.എമ്മിൽ പണം നിക്ഷേപിക്കാനെത്തിയ ആളുടെ 35,000 രൂപ തട്ടിയെടുത്ത പോലീസുകാരൻ അറസ്റ്റിൽ. പെരമ്പൂർ ഐ.സി.എഫ്. പോലീസ് സ്റ്റേഷനിലെ ട്രാഫിക് വിഭാഗം അസിസ്റ്റന്റ് ഇൻസ്പെക്ടർ രാമമൂർത്തി(55)യാണ് അറസ്റ്റിലായത്. ചെന്നൈയിലാണ് സംഭവം. പുതുപ്പേട്ട സ്വദേശി സിദ്ദിഖ് കഴിഞ്ഞദിവസം രാത്രി കിൽപ്പോക്ക് ഇ.വി.ആർ. ശാലൈയിലുള്ള എ.ടി.എമ്മിൽ പണം നിക്ഷേപിക്കാൻ എത്തിയതായിരുന്നു. ഈ സമയത്ത് വാക്കിടോക്കിയുമായി എത്തിയ രാമമൂർത്തി ഇതു കള്ളപ്പണമാണെന്നു സംശയമുണ്ടെന്നുപറഞ്ഞ് സിദ്ദിഖിനെ ഭീഷണിപ്പെടുത്തി 35,000 രൂപ തട്ടിയെടുക്കുകയായിരുന്നു. തുടർന്ന് സിദ്ദിഖ് കിൽപ്പോക്ക് പോലീസിൽ പരാതി നൽകി. സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് രാമമൂർത്തിയാണെന്നു മനസ്സിലായത്. തുടർന്ന്…
Read More