പരാതികളുമായി പോലീസ് സ്‌റ്റേഷനിലെത്തുന്ന സാധാരണക്കാർക്ക് നിയമസഹായം നൽകാൻ വിജയ്‌യുടെ പാർട്ടി

ചെന്നൈ : പരാതികളുമായി പോലീസ് സ്‌റ്റേഷനിലെത്തുന്ന സാധാരണക്കാർക്ക് നിയമസഹായം നൽകാൻ പദ്ധതിയുമായി നടൻ വിജയ്‌യുടെ പാർട്ടിയായ തമിഴക വെട്രി കഴകം. സംസ്ഥാനത്തെ ഒാരോ പോലീസ് സ്‌റ്റേഷനും കേന്ദ്രീകരിച്ച് സഹായം നൽകാൻ രണ്ടുപേരടങ്ങുന്ന അഭിഭാഷകസംഘത്തെ നിയോഗിക്കാനാണ് തീരുമാനം. പോലീസ് സ്‌റ്റേഷനിൽ സാധാരണക്കാർക്ക് നീതി ഉറപ്പാക്കുന്നതിനാണ് പദ്ധതിയെന്ന് തമിഴക വെട്രി കഴകം നേതാക്കൾ അറിയിച്ചു. ഉടൻതന്നെ ഇത് നടപ്പാക്കുമെന്നും ഇവർ അറിയിച്ചു. രാഷ്ട്രീയപ്രവേശനം പ്രഖ്യാപിക്കുന്നതിന് മുമ്പുതന്നെ ആരാധകസംഘടനയായ വിജയ് മക്കൾ ഇയക്കത്തിന് കീഴിൽ അഭിഭാഷകരുടെ സംഘടന ആരംഭിച്ചിരുന്നു. ഈ സംഘടന മുഖേന നിർധനർക്ക് സൗജന്യമായി നിയമസഹായം നൽകുന്നുണ്ട്.…

Read More

രണ്ട് പിഞ്ചുകുഞ്ഞുങ്ങളടക്കം ഉറങ്ങിക്കിടന്ന അഞ്ചുപേർക്ക് നേരേ ആസിഡ് ആക്രമണം

ചെന്നൈ : മെട്രോ തീവണ്ടി സ്‌റ്റേഷനുസമീപം ഉറങ്ങിക്കിടന്നവർക്കുനേരേ ആസിഡ് ആക്രമണം. രണ്ട് പിഞ്ചുകുഞ്ഞുങ്ങളടക്കം അഞ്ചുപേർക്ക് ആക്രമണത്തിൽ പൊള്ളലേറ്റു. ഞായറാഴ്ച രാത്രി ഒമ്പതോടെ ഈക്കാട്ടുതങ്ങൾ സ്‌റ്റേഷനുസമീപം വഴിയിൽ ഉറങ്ങിക്കിടന്നവർക്കുനേരേയായിരുന്നു ആക്രമണം. ഗിണ്ടി പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Read More

കേരളത്തിൽ പനി പടരുന്നു; അതിർത്തിയിൽ പരിശോധന കർശനമാക്കി

ചെന്നൈ : കേരളത്തിൽ പനി പടരുന്ന സാഹചര്യത്തിൽ അതിർത്തി ചെക്‌പോസ്റ്റുകളിൽ തമിഴ്‌നാട്‌ സർക്കാർ പരിശോധന കർശനമാക്കി. വീരപ്പകൗണ്ടന്നൂർ ചെക്‌പോസ്റ്റിൽ നല്ലട്ടിപാളയം ചൊക്കനൂർ പ്രാഥമികാരോഗ്യകേന്ദ്രത്തിലെ ഡോക്ടർമാരായ സമീത, അഗ്നീഷ്‌ കോഡ, ഹെൽത്ത്‌ ഇൻസ്പെക്ടർമാരായ ശെൽവം, കാർത്തിക്‌ എന്നിവരുടെ നേതൃത്വത്തിൽ പ്രത്യേക പനിക്യാമ്പുകൾ സംഘടിപ്പിച്ചിട്ടുണ്ട്. അതിർത്തിവഴി കേരളത്തിലേക്കു വരുന്ന വാഹനങ്ങളിലെ ഡ്രൈവർമാരെയും യാത്രക്കാരെയും പരിശോധിച്ചശേഷമേ തമിഴ്‌നാട്ടിലേക്കു കടക്കാൻ അനുവദിക്കുന്നുള്ളൂ. പനിയുള്ളതായി കണ്ടാൽ ചികിത്സ നൽകാനുള്ള ഏർപ്പാടുകൾ ചെയ്തിട്ടുണ്ട്.

Read More

ട്രോളിങ് നിരോധനം അവസാനിക്കാൻ ഇനി ഒരുമാസം

ചെന്നൈ : ട്രോളിങ് നിരോധനക്കാലം അവസാനിക്കാൻ ഇനി ഒരു മാസം മാത്രം ബാക്കിയിരിക്കെ മീൻപിടിത്ത ബോട്ടുകളുടെ അറ്റകുറ്റപ്പണികൾ വേഗത്തിലാക്കി. ഏപ്രിൽ 15-നാണ് തമിഴ്‌നാട്ടിൽ ട്രോളിങ് നിരോധനം തുടങ്ങിയത്. 61 ദിവസം നീണ്ടുനിൽക്കുന്ന നിരോധനം ജൂൺ പകുതിയോടെ അവസാനിക്കും. അതിനിടയിലാണ് ബോട്ടുകൾ അറ്റകുറ്റപ്പണികൾ നടത്തുകയും ചായം പൂശുകയും ചെയ്യുന്നത്. മീൻ വലകൾ നന്നാക്കുന്ന പണികളും തകൃതിയിലാണ്. മീൻപിടിത്തക്കാർ പൊതുവെ നിർധനരും ഇടത്തരക്കാരുമാണെങ്കിലും ബോട്ടുടമകളിൽഭൂരിഭാഗവും കോടികളുടെ ആസ്തിയുള്ളവരാണെന്നാണ് റോയപുരം, കാശിമേട് ഭാഗത്തുള്ളവർ പറയുന്നു. എല്ലാ സൗകര്യങ്ങളുമുള്ള ശരാശരി യന്ത്രവത്കൃത ബോട്ടുകൾ തയ്യാറാക്കാൻ ചുരുങ്ങിയത് 60 ലക്ഷം മുതൽ…

Read More

ഉദയനിധി സ്റ്റാലിൻ ഒരുമാസത്തിനുള്ളിൽ ഉപമുഖ്യമന്ത്രിയാകും

udayanidhi

ചെന്നൈ : തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മകൻ ഉദയനിധി സ്റ്റാലിൻ ഒരുമാസത്തിനുള്ളിൽ ഉപമുഖ്യമന്ത്രിയാകും. ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തിനുശേഷം ഉദയനിധിക്ക് പുതിയ പദവി നൽകാനാണ് തീരുമാനം. ഡി.എം.കെ.യിൽ സ്റ്റാലിന്റെ പിൻഗാമി ഉദയനിധിയാണെന്ന് ഉറപ്പിക്കുന്നതിന്റെ ഭാഗമായാണ് ഉപമുഖ്യമന്ത്രിസ്ഥാനം നൽകുന്നത്. കരുണാനിധി മുഖ്യമന്ത്രിയായിരുന്ന 2006-2011 കാലത്ത് സ്റ്റാലിനെ ഉപമുഖ്യമന്ത്രിയാക്കിയിരുന്നു. ലോക്‌സഭാതിരഞ്ഞെടുപ്പിൽ ഇന്ത്യസഖ്യം തമിഴ്‌നാട്ടിൽ വൻവിജയം നേടുമെന്നാണ് ഡി.എം.കെ. നടത്തിയ ആഭ്യന്തരസർവേയിലെ കണ്ടെത്തൽ. സംസ്ഥാനത്തുടനീളം ഉദയനിധി നടത്തിയ പ്രചാരണം സഖ്യത്തിന് തിരഞ്ഞെടുപ്പിൽ മേൽക്കൈ നേടിക്കൊടുത്തുവെന്നും പാർട്ടി വിലയിരുത്തുന്നു. ഇതിനുള്ള പ്രതിഫലമെന്നവിധത്തിലാകും ഉപമുഖ്യമന്ത്രിസ്ഥാനം ഉദയനിധിക്ക് നൽകുക. കഴിഞ്ഞ ലോക്‌സഭാതിരഞ്ഞെടുപ്പിൽ നടത്തിയ…

Read More

ബോളിവുഡ് സിനിമാലോകം ഒരു നുണ; വിജയിച്ചാൽ സിനിമാഭിനയം നിർത്തുമെന്ന് കങ്കണ റണാവത്ത്

ഡൽഹി: ലോക്സഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചാൽ സിനിമാഭിനയം നിർത്തുമെന്ന് നടിയും ബിജെപി സ്ഥാനാർഥിയുമായ കങ്കണ റണാവത്ത്. ഒരു ഹിന്ദി മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കങ്കണ ഈ പ്രസ്താവന നടത്തിയത്. ബോളിവുഡ് സിനിമാലോകം ഒരു നുണയാണെന്നും അവിടെയുള്ളതെല്ലാം വ്യാജമാണെന്നും അവർ അഭിപ്രായപ്പെട്ടു. സിനിമാലോകം ഒരു കുമിളയാണെന്നും അത് വ്യാജമായി തിളക്കം സൃഷ്ടിക്കുകയാണെന്നും കങ്കണ പറഞ്ഞു. സിനിമാ മേഖലയിലുള്ളവർ തികച്ചും വ്യാജമായ ഒരു അന്തരീക്ഷം സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. പ്രേക്ഷകരെ ആകർഷിക്കുന്നതിനാണ് ആ വ്യാജലോകം ശ്രമിക്കുന്നത്. ഒരു ജോലി വേണമല്ലോ എന്നു കരുതി ഒന്നും ചെയ്യാൻ താൻ തയ്യാറല്ലെന്നും അവർ…

Read More

മൂന്ന് വ്യത്യസ്ത സംഭവങ്ങളിലായി വിമാനത്താവളത്തിൽ മൂന്നുകോടിയുടെ സ്വർണം പിടിച്ചു

ചെന്നൈ : മൂന്ന് വ്യത്യസ്ത സംഭവങ്ങളിലായി ചെന്നൈ വിമാനത്താവളത്തിൽ മൂന്നുകോടി രൂപയുടെ സ്വർണം പിടിച്ചു. വിമാനത്താവളത്തിലെ കരാർ ജീവനക്കാരനടക്കം മൂന്നുപേർ അറസ്റ്റിലുമായി. ഫ്ലാസ്‌കിന് സമാനമായ പാത്രവുമായി വിമാനത്താവളത്തിൽനിന്ന് പുറത്തേക്കുപോകാൻ ശ്രമിച്ച കരാർ ജീവനക്കാരനായ മണികണ്ഠനിൽനിന്നാണ് രണ്ടുകോടിരൂപ വിലമതിക്കുന്ന മൂന്നുകിലോ സ്വർണം പിടിച്ചത്. ദുബായിൽനിന്നെത്തിയ യാത്രക്കാരൻ ഏൽപ്പിച്ച സ്വർണം വിമാനത്താവളത്തിന് പുറത്ത് കാത്തുനിന്ന മറ്റൊരാൾക്ക് കൈമാറാൻ പോകുമ്പോഴാണ് സംശയംതോന്നിയ സുരക്ഷാജീവനക്കാർ മണികണ്ഠനെ തടഞ്ഞത്. പരിശോധനയിൽ പാത്രത്തിൽനിന്ന് സ്വർണം കണ്ടെത്തുകയായിരുന്നു. ദുബായ്, തായ്‌ലാൻഡ് എന്നിവിടങ്ങളിൽനിന്നെത്തിയ രണ്ടുപേരിൽനിന്നായി 1.08 കിലോ സ്വർണവും കസ്റ്റംസ് പിടിച്ചെടുത്തു.

Read More

നഗരത്തിൽ പശുവിനെ വളർത്തണോ ? ലൈസൻസ് എടുക്കാൻ ഒരുങ്ങിക്കോളൂ; വിശദാംശങ്ങൾ

ചെന്നൈ : ചെന്നൈയിൽ പശുവിനെ വളർത്താനും ലൈസൻസ് നിർബന്ധമാക്കുന്നു. തെരുവുകളിൽ അലഞ്ഞുതിരിയുന്ന പശുക്കൾ കുട്ടികളെ പരിക്കേൽപ്പിച്ചതും കുത്തിക്കൊന്നതുമായ സംഭവങ്ങൾ ചെന്നൈയിൽ പലയിടങ്ങളിലും റിപ്പോർട്ടുചെയ്തിരുന്നു. ഇതോടൊപ്പം അലഞ്ഞുതിരിയുന്ന പശുക്കൾ രാത്രികാലങ്ങളിൽ റോഡുകളിൽ കിടക്കുന്നതിനാൽ വാഹനഗതാഗതം തടസ്സപ്പെടുന്നതും പതിവാണ്. ഇതിനിടയിൽ ഇ.സി.ആർ. റോഡിൽ പശുവിനിടിച്ച് നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് അഞ്ചുപേർ മരിച്ചിരുന്നു. ഇതേത്തുടർന്നാണ് ലൈസൻസ് നിർബന്ധമാക്കുന്നത്. അലഞ്ഞുതിരിയുന്ന പശുക്കൾക്ക് ഉടമസ്ഥരുണ്ടെന്ന് കോർപ്പറേഷൻ നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ചെന്നൈയിൽ ചേരികളിലും പൊതുസ്ഥലങ്ങളിലും താമസിക്കുന്നവർ പശുക്കളെ വളർത്തുന്നുണ്ട്. കോർപ്പറേഷൻ പരിധിയിൽ, പ്രത്യേകിച്ചും നഗരപ്രാന്തപ്രദേശങ്ങളിൽ അലഞ്ഞുതിരിയുന്നവയുടെ എണ്ണമേറെയാണ്. ജൂൺ മാസം മുതലാണ്…

Read More

കേരളത്തിൽ ന്യൂനമർദ്ദം വരുന്നു; ഇന്നും മൂന്ന് ജില്ലകളിൽ അതിതീവ്ര മഴ

തിരുവനന്തപുരം: കേരളത്തിൽ വിവിധയിടങ്ങളിൽ അതിതീവ്ര മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ്. ഇന്നും നാളെയും വിവിധ ജില്ലകളിൽ റെഡ് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ചൊവ്വാഴ്ച രാവിലെ നാല് മണിയ്ക്ക് പുറപ്പെടുവിച്ച മുന്നറിയിപ്പ് പ്രകാരം അടുത്ത 3 മണിക്കൂറിൽ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മിതമായ മഴയ്ക്കാണ് സാധ്യത. റെഡ് അലേർട്ട് ഇന്ന് : പത്തനംതിട്ട, കോട്ടയം, ഇടുക്കി നാളെ : പത്തനംതിട്ട തെക്കൻ തീരദേശ തമിഴ്നാടിനു മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുന്നുണ്ട്. തെക്കൻ തീരദേശ തമിഴ്നാടിനു മുകളിൽ നിന്ന്…

Read More

ഓണത്തിന് നാട്ടിലേക്കുള്ള യാത്ര പതിവ് പോലെത്തന്നെ ഹുദാഹവാ; തീവണ്ടികളിൽ ടിക്കറ്റില്ല

ചെന്നൈ : ഓണാവധിക്ക് നാലുമാസത്തോളം ബാക്കിയുണ്ടെങ്കിലും ബെംഗളൂരുവിൽനിന്നും ചെന്നൈയിൽനിന്നും കേരളത്തിലേക്കുള്ള തീവണ്ടികളിൽ ടിക്കറ്റ് കിട്ടാനില്ല. സെപ്റ്റംബർ 15-നാണ് തിരുവോണം. അതിനാൽ 12, 13 തീയതികളിലാണ് മലയാളികൾ കൂടുതലും നാട്ടിലേക്കുപോകുന്നത്. ഇതിൽ 13 വെള്ളിയാഴ്ചയായതിനാൽ ഈ ദിവസത്തെ തീവണ്ടികളിലാണ് മുഴുവൻ ടിക്കറ്റുകളും തീർന്നത്. 12-ന് ചില തീവണ്ടികളിൽ ഏതാനും ടിക്കറ്റുകൾ ബാക്കിയുണ്ട്. ബുക്കിങ് ആരംഭിച്ച് ഒരാഴ്ചയ്ക്കുള്ളിൽ ടിക്കറ്റുകൾ തീർന്നതിനാൽ മലയാളികളുടെ ഓണയാത്ര ഇത്തവണയും ദുരിതമാകുമെന്നാണ് സൂചന. തീവണ്ടി ടിക്കറ്റ് കിട്ടാത്തവർ കേരള, കർണാടക ആർ.ടി.സി. ബസുകളിൽ ബുക്കിങ് ആരംഭിക്കുന്നത് കാത്തിരിക്കുകയാണ്. യാത്രയ്ക്ക് ഒരുമാസംമുമ്പാണ് ആർ.ടി.സി. ബസുകളിൽ…

Read More