ശ്രദ്ധിക്കുക; കുടിവെള്ള വിതരണം ഒന്നിടവിട്ട ദിവസം മാത്രം; നിയന്ത്രണം നാളെമുതൽ

0 0
Read Time:2 Minute, 31 Second

ചെന്നൈ : നെമ്മേലിയിലെ കടൽവെള്ള ശുദ്ധീകരണ കേന്ദ്രത്തിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഈ മാസം 24 മുതൽ ജൂൺ രണ്ട് വരെ ചെന്നൈ കോർപറേഷനിലെ നാല് സോണുകളിൽ കുടിവെള്ള വിതരണം ഒന്നിടവിട്ട ദിവസങ്ങളിൽ മാത്രം.

തേനാംപ്പേട്ട, അഡയാർ, പെരുങ്കുടി, ഷോളിങ്കനല്ലൂർ എന്നീ സോണുകളിലാണ് കുടിവെള്ളം ഒന്നിടവിട്ട ദിവസങ്ങളിൽ വിതരണം ചെയ്യുക.

തേനാംപ്പേട്ട സോണിലെ മന്ദവേലി, മൈലാപ്പൂർ, രാജ അണ്ണാമലൈപുരം, നന്ദനം, ട്രിപ്ലിക്കേൻ, റോയപ്പേട്ട എന്നിവിടങ്ങളിലും അഡയാർ സോണിൽ ബസന്ത് നഗർ, ബേബി നഗർ, തന്തൈ പെരിയാർ നഗർ, കരുണാനിധി നഗർ, വേളാച്ചേരി, പള്ളിപ്പെട്ട്, തിരുവള്ളൂർ നഗർ, എ.ജി.എസ്. കോളനി എന്നിവിടങ്ങളിലും സമാനമായ നിയന്ത്രണമുണ്ടാകും.

പെരുങ്കുടി സോണിൽ കൊട്ടിവാക്കം, പെരുങ്കുടി, പാലവാക്കം, കാവേരി നഗർ, തിരുമലൈ നഗർ, പള്ളിക്കരണ, മടിപ്പാക്കം, ഉള്ളഗരം, പുഴുതിവാക്കം, കാമാലക്ഷി കോളനി, ജലന്താംപ്പേട്ട എന്നിവിടങ്ങളിലും ഷോളിങ്കനല്ലൂരിൽ നീലങ്കര, സരസ്വതി നഗർ, ഒക്കിയം, ദുരൈപ്പാക്കം, ഇഞ്ചപ്പാക്കം, ഏഴിൽ നഗർ, കണ്ണകിനഗർ, ഉത്തണ്ടി, പനയൂർ, കാരപ്പാക്കം, ഷോളിങ്കനല്ലൂർ, ചെമ്മഞ്ചേരി എന്നിവിടങ്ങളിലും താംബരം കോർപ്പറേഷനിലെ ചില ഭാഗങ്ങളിലും കുടിവെള്ളം ഒന്നിടവിട്ട ദിവസങ്ങളിലാകും വിതരണം ചെയ്യുക.

വിതരണം ചെയ്യുന്ന ദിവസങ്ങളിൽ ആവശ്യമായ കുടിവെള്ളം ശേഖരിച്ച് വെയ്ക്കണമെന്ന് ജലവിതരണ അതോറിറ്റി അധികൃതർ അറിയിച്ചു.

കുടിവെള്ള വിതരണവുമായി ബന്ധപ്പെട്ട് പരാതികളുണ്ടെങ്കിൽ 8144930909 (തേനാംപ്പേട്ട), 8144930913(അഡയാർ), 8144930914 (പെരുങ്കുടി), 8144930915 (ഷോളിങ്കനല്ലൂർ) 9442976905 (താംബരം കോർപറേഷൻ ) എന്നീ നമ്പറുകളിൽ ബന്ധപ്പെടാമെന്ന് ജലവിതരണ അതോറിറ്റി അറിയിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Related posts