എഗ്‌മോറിൽ നിന്ന് ബീച്ചിലേക്കുള്ള നാലാം പാതയുടെ സ്‌റ്റേഷൻ പുനർനിർമാണം പുരോഗതിയിൽ

ചെന്നൈ : എഗ്‌മോറിൽനിന്ന് ബീച്ചിലേക്കുള്ള നാലാം പാതയുടെ നിർമാണം പുരോഗതിയിൽ. 4.3 കിലോമീറ്റർ ദൂരത്തിൽ നിർമിക്കുന്ന നാലാം റെയിൽവേ പാതയ്ക്കായി പൊളിച്ച പാർക്ക് ടൗൺ സ്റ്റേഷന്റെ പുനർനിർമാണം പുരോഗമിക്കുന്നു. നാലാംപാത നിർമിക്കുന്നതിന്റെ ഭാഗമായി പാർക്ക് ടൗൺ സബർബൻ റെയിൽവേ സ്റ്റേഷൻ പൊളിച്ചിരുന്നു. സ്റ്റേഷന്റെ പുനർനിർമാണം പുരോഗമിക്കുകയാണ്. മേൽക്കൂര നിർമിക്കുന്ന പണി നടന്നുവരികയാണ്. ചെന്നൈ ഫോർട്ട്, ചെന്നൈ ബീച്ച് എന്നീ സബർബൻ റെയിൽവേ സ്റ്റേഷനുകൾക്ക് സമീപമായി നാലാം റെയിൽപ്പാതയുടെ നിർമാണം നടക്കുന്നു. ഓഗസ്റ്റിനുമുമ്പ് നിർമാണം പൂർത്തീകരിക്കണമെന്നാണ് ദക്ഷിണ റെയിൽവേ കോൺട്രാക്ടറോട് ആവശ്യപ്പെട്ടത്. കഴിഞ്ഞ മാർച്ചിൽതന്നെ നിർമാണം…

Read More

ആത്മീയ യാത്ര;  രജനീകാന്ത് ഹിമാലയത്തിലേക്ക് പുറപ്പെട്ടു

ചെന്നൈ : ഒരാഴ്ചത്തെ ആത്മീയ യാത്രയ്ക്കായി നടൻ രജനീകാന്ത് ഹിമാലയത്തിലേക്ക് പുറപ്പെട്ടു. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ‘കൂലി’ എന്ന സിനിമയുടെ ചിത്രീകരണം തുടങ്ങുന്നതിനുമുമ്പാണ് ഹിമാലയയാത്ര. ഏതാനും ദിവസത്തെ ധ്യാനത്തിനായി ഉത്തരാഖണ്ഡിലെ മഹാവതാർ ബാബാജി ഗുഹയിൽ എല്ലാവർഷവും രജനീകാന്ത് എത്താറുണ്ട്. ജ്ഞാനവേൽ സംവിധാനം ചെയ്യുന്ന ‘വേട്ടയ്യൻ’ സിനിമയുടെ ഷൂട്ടിങ് പൂർത്തിയാക്കി അബുദാബിയിൽനിന്ന് തിരിച്ചെത്തിയ ഉടനെയാണ് ചെന്നൈ വിമാനത്താവളം വഴി അദ്ദേഹം ഹിമാലയത്തിലേക്ക് പുറപ്പെട്ടത്. ജീവിതത്തിൽ ആത്മീയതയ്ക്ക് വലിയ പ്രാധാന്യമുണ്ടെന്ന് വിമാനത്താവളത്തിൽവെച്ച് അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു. സമകാലീന വിഷയങ്ങളെപ്പറ്റിയുള്ള ചോദ്യങ്ങൾക്ക് മറുപടി പറയാൻ അദ്ദേഹം വിസമ്മതിച്ചു.…

Read More

യുട്യൂബ് ചാനൽ അഭിമുഖത്തെത്തുടർന്ന് പെൺകുട്ടിയുടെ ആത്മഹത്യാശ്രമം; ചെന്നൈയിൽ യുട്യൂബ് ചാനൽ പ്രവർത്തകർ അറസ്റ്റിൽ

ചെന്നൈ : ദ്വയാർഥപ്രയോഗങ്ങളുള്ള അഭിമുഖം പുറത്തുവിട്ടതിനെത്തുടർന്ന് പെൺകുട്ടി ആത്മഹത്യക്കു ശ്രമിച്ച കേസിൽ യുട്യൂബ് ചാനൽ ഉടമയെയും അവതാരകയെയും ക്യാമറാമാനെയും ചെന്നൈ പോലീസ് അറസ്റ്റുചെയ്തു. ആത്മഹത്യയ്ക്കു ശ്രമിച്ച യുവതി കിൽപ്പോക്ക് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. അശ്ലീലച്ചുവയുള്ള ചോദ്യോത്തരങ്ങൾകൊണ്ടു ശ്രദ്ധേയരായ വീര ടോക്‌സ് ഡബ്ൾ എക്സ് എന്ന യുട്യൂബ് ചാനൽ പ്രവർത്തകരായ എസ്. യോഗരാജ് (21), എസ്. റാം (21) എന്നിവരും അവതാരകയായ ആർ. ശ്വേതയുമാണ് (23) അറസ്റ്റിലായത്.

Read More

കുപ്രസിദ്ധ കുറ്റവാളിയുടെ മൃതദേഹം ഏറ്റുവാങ്ങി സംസ്കരിച്ചു

ചെന്നൈ : തിരുനൽവേലിയിലെ കുപ്രസിദ്ധ കുറ്റവാളി ദീപക് രാജയുടെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി സംസ്കരിച്ചു. നൂറുകണക്കിനാളുകൾ പങ്കെടുത്ത വിലാപയാത്രയായാണ് മൃതദേഹം കൊണ്ടുപോയത്. ഒട്ടേറെ കേസുകളിൽ പ്രതിയായ രാജയെ മേയ് 20-നാണ് ആറംഗസംഘം കൊലപ്പെടുത്തിയത്. കുറ്റവാളികളെ പിടികൂടാത്തതിൽ പ്രതിഷേധിച്ച് ബന്ധുക്കൾ മൃതദേഹം ഏറ്റുവാങ്ങാൻ വിസമ്മതിക്കുകയായിരുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് എട്ട് പ്രതികളെ സിറ്റി പോലീസ് അറസ്റ്റുചെയ്തതോടെയാണ് പ്രതിഷേധം അവസാനിച്ചത്. പ്രതിശ്രുത വധുവിനും സുഹൃത്തുക്കൾക്കുമൊപ്പം പാളയംകോട്ടയിലെ ഒരു ഹോട്ടലിലെത്തിയപ്പോഴാണ് രാജ കൊല്ലപ്പെട്ടത്.

Read More

ഇന്ത്യസഖ്യ യോഗത്തിൽ പങ്കെടുക്കാൻ തയ്യാറെടുത്ത് മുഖ്യമന്ത്രി സ്റ്റാലിൻ

ചെന്നൈ : ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ അവസാന ദിവസം ഡൽഹിയിൽ നടക്കുന്ന ഇന്ത്യസഖ്യ നേതാക്കളുടെ യോഗത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പങ്കെടുക്കും. ജൂൺ ഒന്നിന് ഡൽഹിയിലെത്തുന്ന സ്റ്റാലിൻ രണ്ടിനായിരിക്കും തിരിച്ചുവരുക. ജൂൺ നാലിന് തിരഞ്ഞെടുപ്പുഫലം വരുന്നതിനുമുന്നോടിയായാണ് ഇന്ത്യ സഖ്യം യോഗം ചേരുന്നത്. തിരഞ്ഞെടുപ്പിൽ വിജയമുറപ്പാണെന്നാണ് ഡി.എം.കെ. കരുതുന്നത്. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ വിളിച്ച യോഗത്തിൽ സഖ്യത്തിന്റെ പ്രധാനമന്ത്രിസ്ഥാനാർഥി ആരാണെന്നത് ഉൾപ്പെടെയുള്ള വിഷയങ്ങൾ ചർച്ചയ്ക്കുവരും. യോഗത്തിനെത്തില്ലെന്ന് പശ്ചിമബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി അറിയിച്ചിട്ടുണ്ട്. സംസ്ഥാനത്ത് അവസാനഘട്ടത്തിലും വോട്ടെടുപ്പു നടക്കുന്നതും ചുഴലിക്കാറ്റ് ദുരിതാശ്വാസപ്രവർത്തനങ്ങൾ നടക്കുന്നതുമാണ് കാരണമായിപ്പറയുന്നത്.

Read More

ടെലിവിഷൻ അവതാരകയുടെ പീഡന പരാതിയിൽ പൂജാരി പിടിയിൽ

ചെന്നൈ : ടെലിവിഷൻ അവതാരകയെ പീഡിപ്പിച്ചെന്ന പരാതിയിൽ ഒളിവിലായിരുന്ന ക്ഷേത്രപൂജാരിയെ അറസ്റ്റുചെയ്തു. മണ്ണടി കാളികാമ്പാൾക്ഷേത്രത്തിലെ പൂജാരി കാർത്തിക് മുനുസ്വാമിയെ കൊടൈക്കനാലിലെ ഒളിത്താവളത്തിൽ നിന്നാണ് അറസ്റ്റുചെയ്തത്. ക്ഷേത്രദർശനത്തിടെ പരിചയപ്പെട്ട തന്നെ മയക്കുമരുന്നുകലർന്ന പാനീയം നൽകിയശേഷം ലൈംഗിക പീഡനത്തിനിരയാക്കി എന്നാണ് കേസ്. പിന്നീട് വിവാഹവാഗ്ദാനം നൽകി നിരന്തരം ചൂഷണംചെയ്തു. രണ്ടാഴ്ചമുമ്പ് യുവതി പോലീസിൽ പരാതി നൽകിയപ്പോൾ കാർത്തിക് ഒളിവിൽ പോവുകയായിരുന്നു.

Read More

സംസ്ഥാന നിയമസഭാ സമ്മേളനം ജൂൺ രണ്ടാംവാരം ആരംഭിക്കാൻ സാധ്യത

ചെന്നൈ : തമിഴ്‌നാട് നിയമസഭയുടെ സമ്മേളനം ജൂൺ രണ്ടാംവാരത്തിൽ വിളിച്ചുചേർത്തേക്കും. ലോക്‌സഭാ തിരഞ്ഞെടുപ്പുഫലം വന്നതിനുശേഷമായിരിക്കും തീയതിയുടെ കാര്യം തീരുമാനിക്കുക. നിയമസഭയുടെ ബജറ്റ് സമ്മേളനം ഫെബ്രുവരിയിലാണ് നടന്നത്. ഗവർണറുടെ നയപ്രഖ്യാപനവും ബജറ്റ് അവതരണവുമാണ് ഇതിൽ നടന്നത്. വിവിധ വകുപ്പുകൾക്കുള്ള ധനാഭ്യർഥനകൾ പാസാക്കാനുണ്ട്. ലോക്‌സഭാ തിരഞ്ഞെടുപ്പിനുശേഷം തമിഴ്‌നാട് മന്ത്രിസഭയിൽ വിപുലമായ അഴിച്ചുപണി നടക്കുമെന്ന് റിപ്പോർട്ടുകളുണ്ട്.  

Read More

നഗരത്തിൽ എൻജിനിയറിങ് കോളേജുകളിലേക്കുള്ള പ്രവേശനത്തിൽ വർധന

ചെന്നൈ : തമിഴ്നാട്ടിലെ എൻജിനിയറിങ് കോളേജുകളിലേക്കുള്ള പ്രവേശനത്തിന് 2.2 ലക്ഷത്തിലധികം വിദ്യാർഥികൾ രജിസ്റ്റർ ചെയ്തു. ജൂൺ ആറാണ് രജിസ്‌ട്രേഷനുള്ള അവസാന തീയതി. ജൂൺ 12-ന് വിദ്യാർഥികൾക്ക് റാൻഡം നമ്പറുകൾ നൽകും, തുടർന്ന് ജൂൺ 13 മുതൽ 30 വരെ ഓൺലൈൻ സർട്ടിഫിക്കറ്റ് വെരിഫിക്കേഷൻ നടത്തും. ഇന്റർനെറ്റ് സൗകര്യം കുറവായ ഗ്രാമീണമേഖലയിലെ വിദ്യാർഥികൾക്ക് ജില്ലാ ഫെസിലിറ്റേഷൻ കേന്ദ്രങ്ങളുടെ സഹായം തേടാം. റാങ്ക് ലിസ്റ്റ് ജൂലായ് 10 -ന് പ്രസിദ്ധീകരിക്കും

Read More

തീവണ്ടികളിലെ ടി.ടി.ഇ. സാന്നിധ്യം വർധിപ്പിക്കും

ചെന്നൈ : റിസർവേഷൻ കോച്ചുകളിൽ ടി.ടി.ഇ.മാരുടെ സാന്നിധ്യമുറപ്പാക്കണമെന്ന് റെയിൽവേ മന്ത്രാലയം വിവിധ സോണുകൾക്ക് നിർദേശം നൽകി. ടിക്കറ്റ് പരിശോധന സ്ക്വാഡുകളിലെ ടി.ടി.ഇ.മാരുടെ എണ്ണം കുറച്ച് അവരെ കോച്ചുകളിൽ നിയോഗിക്കണമെന്നും സ്റ്റേഷനുകളിലെ ടിക്കറ്റ് പരിശോധന റിസർവേഷൻ ക്ലാർക്കുമാരെ ഏൽപ്പിക്കണമെന്നും നിർദേശമുണ്ട്. ടിക്കറ്റ് പരിശോധനയ്ക്കുപരി, തീവണ്ടികളിൽ അടിസ്ഥാനസൗകര്യങ്ങളുണ്ടെന്നും യാത്രക്കാർക്ക് ബുദ്ധിമുട്ടില്ലെന്നും ഉറപ്പാക്കേണ്ടത് ടി.ടി.ഇ.മാരുടെ ചുമതലയാണെന്ന് റെയിൽവേ പ്രിൻസിപ്പൽ എക്സിക്യുട്ടീവ് ഡയറക്ടറുടെ കത്തിൽ പറയുന്നു. എന്നാൽ, ഈ ചുമതല നിറവേറ്റപ്പെടുന്നില്ലെന്ന് പലപ്പോഴും പരാതിവരുന്നുണ്ട്. ഇതുപരിഹരിക്കാനാണ് കൂടുതൽ ടി.ടി.ഇ.മാരെ നിയോഗിക്കുന്നത്. ടിക്കറ്റ് പരിശോധനാസ്ക്വാഡുകളിൽ നിയോഗിക്കപ്പെടുന്ന ടി.ടി.ഇ.മാരുടെ എണ്ണം സബർബൻ സർവീസുള്ള…

Read More

വിജയം കണ്ട് ‘പുതുമൈ പെൺ’ പദ്ധതി: ഉന്നത വിദ്യാഭ്യാസത്തിനു ചേരുന്ന പെൺകുട്ടികളിൽ വർധന

ചെന്നൈ : ‘പുതുമൈ പെൺ’പദ്ധതി അവതരിപ്പിച്ചതിനു ശേഷം തമിഴ്‌നാട്ടിൽ ഉന്നത വിദ്യാഭ്യാസത്തിനു ചേരുന്ന പെൺകുട്ടികളിൽ 34 ശതമാനം വർധനയുണ്ടായതായി സർക്കാറിന്റെ കണക്ക്. സർക്കാർ സ്കൂളുകളിൽ ആറു മുതൽ പന്ത്രണ്ടു വരെ ക്ലാസുകളിൽ പഠിച്ച പെൺകുട്ടികൾ ഉന്നത വിദ്യാഭ്യാസത്തിനു ചേരുമ്പോൾ പ്രതിമാസം 1,000 രൂപ നൽകുന്നതാണ് പദ്ധതി. തമിഴ്‌നാട്ടിൽ എം.കെ. സ്റ്റാലിൻ സർക്കാർ അധികാരത്തിൽ വന്നതിനു ശേഷം 2022 സെപ്റ്റംബറിലാണ് പദ്ധതി തുടങ്ങിയത്. കഴിഞ്ഞ വർഷം 2,73,000 പെൺകുട്ടികൾക്ക് ഇതിന്റെ ആനുകൂല്യം ലഭിച്ചതായി സർക്കാർ അറിയിച്ചു. തൊഴിൽ വിദ്യാഭ്യാസത്തിന് ഊന്നൽ നൽകുന്ന ‘നാൻ മുതൽവൻ’ പദ്ധതിയുടെ…

Read More