‘തമിഴ് പുതൽവൻ’ പദ്ധതി അടുത്തമാസം മുതൽ; സംസ്ഥാനത്തെ കോളേജിൽ ചേരുന്ന ആൺകുട്ടികൾക്ക് പ്രതിമാസം ആയിരം രൂപ; വിശദാംശങ്ങൾ

ചെന്നൈ: സർക്കാർ സ്കൂളുകളിൽ പഠിച്ച ആൺകുട്ടികൾക്ക് ഉന്നതവിദ്യാഭ്യാസത്തിന് മാസംതോറും 1,000 രൂപവീതം നൽകുന്ന ‘തമിഴ് പുതൽവൻ’ പദ്ധതിക്ക് തമിഴ്‌നാട്ടിൽ അടുത്തമാസം തുടക്കമാവും. മൂന്നുലക്ഷം കുട്ടികൾക്ക് പ്രയോജനംചെയ്യുന്ന പദ്ധതിക്കായി ഈ വർഷത്തേക്ക് 360 കോടി രൂപയാണ് നീക്കിവെച്ചത്. ഉന്നതവിദ്യാഭ്യാസത്തിനു പോകുന്ന പെൺകുട്ടികൾക്ക് സാമ്പത്തികസഹായം നൽകുന്നതിന് ആവിഷ്കരിച്ച ‘പുതുമൈ പെൺ’ പദ്ധതിയുടെ മാതൃക പിന്തുടർന്നാണ് ആൺകുട്ടികൾക്കുവേണ്ടി ‘തമിഴ് പുതൽവൻ’ പദ്ധതി ആവിഷ്കരിച്ചത്. ഈ വർഷത്തെ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിക്ക് ജൂൺമാസത്തിൽ തുടക്കമാവുമെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി ശിവദാസ് മീണ അറിയിച്ചു. പന്ത്രണ്ടാംക്ലാസു കഴിഞ്ഞ കുട്ടികൾക്ക് മാർഗനിർദേശം നൽകുന്നതിനുള്ള…

Read More

സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും ഹൈ സ്പീഡ് ഇന്റർനെറ്റ് അവതരിപ്പിച്ച് സർക്കാർ

ചെന്നൈ : സംസ്ഥാനത്തെ എല്ലാ സർക്കാർ സ്കൂളുകളിലും ഹൈ സ്പീഡ് ഇന്റർനെറ്റ് കണക്‌ഷൻ ഈ മാസം അവസാനത്തോടെ നടപ്പാക്കും. 100 എം.ബി.പി.എസ്. (മെഗാബൈറ്റ്സ് പെർ സെക്കൻഡ്) വേഗമുള്ള ഹൈ സ്പീഡ് ഇന്റർനെറ്റ് കണക്‌ഷനുകളാകും എല്ലാ സ്കൂളുകളിലും ലഭ്യമാക്കുക. സംസ്ഥാനത്തെ 46 ലക്ഷം സ്കൂൾ വിദ്യാർഥികൾക്കും ഇതിന്റെ ഗുണം ലഭിക്കുമെന്ന് വിദ്യാഭ്യാസവകുപ്പ് അറിയിച്ചു. സ്കൂളുകളിൽ ഹൈ സ്പീഡ് ഇന്റർനെറ്റ് സ്ഥാപിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. നിലവിൽ 6223 ഗവ. ഹൈസ്കൂൾ ആൻഡ് ഹയർസെക്കൻഡറി സ്കൂളുകളിൽ 5907 എണ്ണത്തിൽ ഹൈ സ്പീഡ് ഇന്റർനെറ്റ് സ്ഥാപിച്ചു. 6992 ഗവ. മിഡിൽ…

Read More

ശിവകാശിയിലെ പടക്കശാലയിൽ ഉണ്ടായ സ്‌ഫോടനത്തിൽ പത്തുപേർ മരിച്ചു

ചെന്നൈ: തമിഴ്‌നാട്ടിലെ ശിവകാശിയിൽ പടക്കനിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ ആറുസ്ത്രീകളുൾപ്പെടെ പത്തുപേർ മരിച്ചു. പത്തുപേർക്ക് പരിക്കേറ്റു. വിരുദുനഗർ ജില്ലയിലെ ശിവകാശിയിൽ സെങ്കമലപ്പട്ടിയിൽ സുദർശൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള പടക്കശാലയിൽ വ്യാഴാഴ്ച ഉച്ചതിരിഞ്ഞാണ് സ്ഫോടനമുണ്ടായത്. അടുത്തടുത്തുള്ള പത്തുമുറികളിലായാണ് ശാല പ്രവർത്തിച്ചിരുന്നത്. ഓരോ മുറിയിലും മൂന്നും നാലും പേർ ജോലിചെയ്യുന്നുണ്ടായിരുന്നു. നിർമാണത്തിനിടെ രാസവസ്തുക്കൾ തമ്മിലുരഞ്ഞ് തീപടർന്നാണ് പൊട്ടിത്തെറിച്ചത്. മിക്കമുറികളും സ്ഫോടനത്തിൽ നിലംപൊത്തി. നാലുപേർ സംഭവസ്ഥലത്തും മറ്റുള്ളവർ ആശുപത്രിയിലെത്തിച്ചതിനുശേഷവുമാണ് മരിച്ചത്. മരണമടഞ്ഞവരിൽ മൂന്നുപേർ ഒരേ കുടുംബത്തിൽനിന്നുള്ളവരാണ്. പടക്കനിർമാണശാലയിലെ സ്ഫോടനത്തിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ അനുശോചിച്ചു. തിരഞ്ഞെടുപ്പുകമ്മിഷന്റെ അനുമതി ലഭിച്ചശേഷം സഹായധനം പ്രഖ്യാപിക്കുമെന്ന് മുഖ്യമന്ത്രി…

Read More

സംസ്ഥാനത്തെ ആർട്‌സ് ആൻഡ് സയൻസ് കോളേജ് പ്രവേശനത്തിന് വിദ്യാർഥികൾ കൂടുന്നു

ചെന്നൈ : പ്ലസ് ടു കഴിഞ്ഞ് ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ അപേക്ഷിക്കുന്നവരുടെ എണ്ണം വർധിക്കുന്നു. ആർട്‌സ് ആൻഡ് സയൻസ് കോളേജുകളിൽ പഠിച്ച് പി.എസ്.സി. പരീക്ഷാ പരിശീലനത്തിന് പോകുന്നതാണ് നല്ലതെന്ന് ഒരുവിഭാഗംവിദ്യാർഥികൾ പറയുന്നു. ഡിഗ്രിക്ക് നല്ല കോഴ്‌സുകൾ പഠിച്ച് ഉപരിപഠനത്തിന് വിദേശത്ത് പോകണമെന്നാഗ്രഹിക്കുന്നവരുമുണ്ട് എൻജിനിയറിങ് പഠനത്തിന് ശേഷം ഭൂരിഭാഗം പേർക്കും ജോലി ലഭിക്കാത്തതും ജോലിയുള്ളവരിൽ ഏറെ പേർക്കും കുറഞ്ഞ വേതനം ലഭിക്കുന്നതുമാണ് വിദ്യാർഥികളെ മറ്റുകോഴ്‌സുകളിൽനിന്ന് പിന്തിരിപ്പിക്കുന്നത്.

Read More

സംസ്ഥാനത്തെ സ്റ്റാമ്പ് ഡ്യൂട്ടി കുത്തനെ കൂട്ടി സർക്കാർ 

ചെന്നൈ : വിവിധ ആവശ്യങ്ങൾക്കുള്ള സ്റ്റാമ്പ് ഡ്യൂട്ടി കുത്തനെ ഉയർത്തിക്കൊണ്ട് തമിഴ്‌നാട് സർക്കാർ ഉത്തരവിറക്കി. ചില ഇനങ്ങളിൽ 33 ഇരട്ടിവരെയാണ് വർധന. കരാർ ഒപ്പുവെക്കുന്നതിനും കരാർ റദ്ദാക്കുന്നതിനും പാട്ടത്തിനെടുക്കുന്നതിനും മറ്റുമടക്കം 20 ആവശ്യങ്ങൾക്കുള്ള മുദ്രപ്പത്രത്തിന് വിലയേറും.

Read More

അറിയിപ്പ്; ട്രെയിൻ സമയത്തിൽ മാറ്റമില്ല താൽക്കാലിക മാറ്റം പിൻവലിച്ച് റെയിൽവേ; പുതിയ ഷെഡ്യൂൾ അറിയാം

തിരുവനന്തപുരം: വെസ്റ്റ് കോസ്റ്റ് എക്സപ്രസിന്‍റെയും പരശുറാം എക്സ്പ്രസിന്‍റെയും സമയക്രമത്തിൽ വരുത്തിയ മാറ്റം പിൻവലിച്ച് സതേൺ റെയിൽവേ. ഈ മാസവും അടുത്ത മാസവും ചില ദിവസങ്ങളിൽ രണ്ട് ട്രെയിനുകളുടെയും സമയത്തിൽ മാറ്റം വരുത്തിയിരുന്നു. വെസ്‌റ്റ്‌ കോസ്‌റ്റ്‌ എക്‌സ്‌പ്രസ്‌ മംഗളൂരുവിന് പകരം ഉള്ളാലിൽ നിന്ന് പുറപ്പെടുമെന്ന പ്രഖ്യാപനവും പരശുറാമിന്‍റെ സമയത്തിൽ വരുത്തിയ മാറ്റവുമാണ് പിൻവലിച്ചത്. ട്രെയിൻ നമ്പർ 22638 മംഗളൂരു സെൻട്രൽ – ചെന്നൈ സെൻട്രൽ വെസ്‌റ്റ്‌ കോസ്‌റ്റ്‌ എക്‌സ്‌പ്രസ്‌ മെയ് 10, 21, 24, ജൂൺ 4, 7 തീയതികളിൽ പതിവുപോലെ രാത്രി 11:45 ന്‌…

Read More

നിവേദ്യത്തിന് ഇനി അരളിപ്പൂവ് വേണ്ട; പകരം തെച്ചിയും തുളസിയും മുല്ലയും; ഉത്തരവിറക്കി തിരുവിതാംകൂര്‍, മലബാര്‍ ദേവസ്വംബോര്‍ഡുകള്‍

കോഴിക്കോട്: തിരുവിതാംകൂർ ദേവസ്വം ബോർഡിന് പിന്നാലെ ക്ഷേത്രങ്ങളിലെ പ്രസാദം, നിവേദ്യം, അർച്ചന നിവേദ്യം എന്നിവയിൽനിന്ന്‌ അരളിപ്പൂവ്‌ ഒഴിവാക്കാൻ തീരുമാനിച്ച് മലബാർ ദേവസ്വം ബോർഡും. ഇതുസംബന്ധിച്ച നിർദ്ദേശം ഇന്ന് ഔദ്യോഗികമായി പുറത്തിറക്കുമെന്ന് ദേവസ്വം ബോർ‍ഡ് പ്രസിഡന്‍റ് എം ആർ മുരളി അറിയിച്ചു. പ്രസാദങ്ങളിലും നിവേദ്യത്തിലും നിന്ന് അരളിപ്പൂവ് ഒഴിവാക്കിയതായി തിരുവിതാംകൂർ ദേവസ്വം ബോർഡ് തീരുമാനിച്ചതിനു പിന്നാലെയാണ് മലബാർ ദേവസ്വവും തീരുമാനം നടപ്പാക്കാൻ ഒരുങ്ങുന്നത്. അരളിപ്പൂവിനു പകരം തെച്ചി, തുളസി, മുല്ല, പിച്ചി, റോസ്‌, താമര എന്നിവയാണ് ഇനി ക്ഷേത്രങ്ങളിൽ ഉപയോഗിക്കുക. അരളി ഇലയിലും പൂവിലും വിഷാംശം…

Read More

സംസ്ഥാനത്തെ എസ്.എസ്.എൽ.സി. പരീക്ഷാഫലം പ്രഖ്യാപിച്ചു

ചെന്നൈ : തമിഴ്‌നാട്ടിൽ എസ്.എസ്.എൽ.സി. ഫലം വെള്ളിയാഴ്ച. തമിഴ്‌നാട് ഡയറക്‌ടറേറ്റ് ഓഫ് ഗവ. എക്‌സാമിനേഷൻസ്(ടി.എൻ.ഡി.ജി.ഇ.) രാവിലെ 9.30-ന് dge.tn.gov.in, tnresults.nic.in എന്നീ വെബ്‌സൈറ്റുകൾവഴി ഫലംപ്രഖ്യാപിച്ചു. രജിസ്‌ട്രേഷൻ നമ്പറോ റോൾ നമ്പറോ വെബ്‌സൈറ്റിൽ എന്റർ ചെയ്ത് tn sslc scorecard എന്ന പാസ്‌വേഡ് നൽകിയാൽ ഫലം അറിയാം.

Read More

പ്രതിസന്ധിയില്‍ വലഞ്ഞ് യാത്രക്കാര്‍; എയര്‍ ഇന്ത്യ സര്‍വ്വീസുകള്‍ ഇന്നും മുടങ്ങി

കൊച്ചി: എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ സര്‍വ്വീസ് പ്രതിസന്ധി തുടരുന്നു. കണ്ണൂര്‍, നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടില്‍ നിന്നുള്ള എയര്‍ ഇന്ത്യയുടെ വിമാന സര്‍വ്വീസുകള്‍ ഇന്നും മുടങ്ങും. കണ്ണൂരില്‍ നിന്നും എട്ട് സര്‍വ്വീസുകളും കൊച്ചിയില്‍ നിന്ന് അഞ്ച് സര്‍വ്വീസുകളുമാണ് റദ്ദാക്കിയത്. കൂട്ട അവധിയെടുത്ത ജീവനക്കാര്‍ തിരികെയെത്താത്തതാണ് സര്‍വ്വീസ് മുടങ്ങാന്‍ കാരണം. കണ്ണൂരില്‍ നിന്നും പുറപ്പെടേണ്ടിയിരുന്ന ഷാര്‍ജ, ദുബായ്, ദമാം, റിയാദ്, അബുദാബി, റാസല്‍ ഖൈമ, മസ്‌കറ്റ്, ദോഹ സര്‍വ്വീസുകളും കൊച്ചിയില്‍ നിന്നുള്ള ദമാം, മസ്‌കറ്റ്, ബെംഗളൂരു, കൊല്‍ക്കത്ത, ഹൈദരാബാദ് സര്‍വ്വീസുകളുമാണ് റദ്ദാക്കിയത്. അതേസമയം തിരുവനന്തപുരത്ത് നിന്നും എയര്‍ ഇന്ത്യ…

Read More

രമേശ്വരം വൻകരയുമായി ബന്ധിപ്പിക്കുന്ന പാമ്പനിലെ പുതിയപാലത്തിന്റെ പണി നിർണായകഘട്ടത്തിൽ; അടുത്തമാസത്തോടെ പൂർത്തിയാക്കും

pampan bridge

ചെന്നൈ: പാമ്പൻ ദ്വീപിനെയും രാമേശ്വരത്തെയും വൻകരയുമായി ബന്ധിപ്പിക്കുന്ന പുതിയ റെയിൽപ്പാലത്തിന്റെ നിർമാണം നിർണായകഘട്ടത്തിലേക്ക്. കപ്പൽ വരുമ്പോൾ കുത്തനെ ഉയരുന്ന ഭീമൻ ലിഫ്റ്റ് സ്പാൻ ഘടിപ്പിക്കുന്ന ശ്രമകരമായ ജോലിയാണ് നടക്കുന്നത്. ജൂൺ 30-ഓടെ നിർമാണം പൂർത്തിയാക്കാനാണ് റെയിൽ വികാസ് നിഗത്തിന്റെ പദ്ധതി. പ്രക്ഷുബ്ധമായ കടലിൽ 2.08 കിലോമീറ്റർ നീളത്തിൽ നിർമിക്കുന്ന പാലത്തിന്റെ 331 കാലുകളും 99 ഗർഡറുകളും സ്ഥാപിച്ചു. കപ്പൽ കടന്നുപോകുമ്പോൾ തുറന്നുകൊടുക്കുന്ന ലിഫ്റ്റ് സ്പാനാണ് ഇനിഘടിപ്പിക്കാനുള്ളത്. 72.5 മീറ്റർ നീളവും 16 മീറ്റർ വീതിയും 550 ടൺ ഭാരവുമുള്ള സ്പാൻ പാലത്തിനുമുകളിലൂടെ രാമേശ്വരം ഭാഗത്തേക്ക്…

Read More