അടുത്ത വർഷം 180 ഓട്ടോമാറ്റിക് ടിക്കറ്റ് മെഷീനുകൾ സ്ഥാപിക്കും; പദ്ധതിയുമായി ദക്ഷിണ റെയിൽവേ

metro

ചെന്നൈ: അടുത്ത വർഷം ദക്ഷിണ റെയിൽവേ സ്റ്റേഷനുകളിൽ 180 ഓട്ടോമാറ്റിക് ടിക്കറ്റിംഗ് മെഷീനുകൾ സ്ഥാപിക്കാൻ പദ്ധതി. റെയിൽവേ സ്റ്റേഷനുകളിലെ തിരക്ക് ഒഴിവാക്കുന്നതിനായി ഓട്ടോമാറ്റിക് ടിക്കറ്റിംഗ് മെഷീൻ വഴി റിസർവേഷൻ ഇല്ലാതെ ടിക്കറ്റ് ബുക്ക് ചെയ്യാനുള്ള സൗകര്യം ഏതാനും വർഷങ്ങൾക്ക് മുമ്പ് നിലവിൽ വന്നിരുന്നു. എന്നാൽ കൊറോണ കാലത്ത് ഈ സർവ്വീസ് നിർത്തി. തുടർന്ന്, ട്രെയിൻ സർവീസ് ആരംഭിച്ചതിന് ശേഷം, ഓട്ടോമാറ്റിക് ടിക്കറ്റിംഗ് മെഷീനുകൾ ക്രമേണയാണ് അവതരിപ്പിച്ചത്. ദക്ഷിണ റെയിൽവേയ്ക്ക് നിലവിൽ 166 സ്ഥലങ്ങളിലായി 353 ഓട്ടോമാറ്റിക് ടിക്കറ്റിംഗ് മെഷീനുകളുണ്ട്. ചെന്നൈ റെയിൽവേ സെക്ടറിൽ 63…

Read More

മഞ്ഞുമ്മൽ ബോയ്സ് ഒടിടിയിൽ റിലീസ് ചെയ്തു

സമീപകാല മലയാള സിനിമകളില്‍ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ് മഞ്ഞുമ്മല്‍ ബോയ്സ്. യഥാര്‍ത്ഥ സംഭവത്തെ അധികരിച്ച് സംവിധായകന്‍ ചിദംബരം ഒരുക്കിയ ചിത്രം മലയാളത്തിലെ ബോക്സ് ഓഫീസ് ചരിത്രത്തെ മാറ്റി എഴുതിയിരുന്നു. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ഇന്ന് പുലർച്ചെ ചിത്രം ഒടിടി റിലീസ് ചെയ്തത്. ഹിന്ദി, തമിഴ്, തെലുങ്ക്, കന്നട, മലയാളം ഭാഷകളിൽ ചിത്രം ഹോട്ട്സ്റ്റാറിൽ ലഭ്യമാകും. ഫെബ്രുവരി 22 ന് തിയറ്ററിലെത്തിയ ചിത്രം 74 ആം ​ദിവസമാണ് ഒടിടി പ്ലാറ്റ്ഫോമിലെത്തുന്നത്. നിലവിൽ ബോക്സ് ഓഫീസിലെ 200 കോടി ക്ലബ്ബിൽ ഇടംപിടിച്ച മലയാളത്തിലെ ഒരേയൊരു ചിത്രമാണ് ചിദംബരത്തിൻ്റെ സംവിധാനത്തിലെത്തിയ ഈ…

Read More

മെട്രോയെ ഏറ്റെടുത്ത് പൊതുജങ്ങൾ; കഴിഞ്ഞ മാസം മെട്രോയിൽ യാത്ര ചെയ്തത് 80.87 ലക്ഷം യാത്രക്കാർ

ചെന്നൈ : ചെന്നൈ മെട്രോ റെയിൽവേയിൽ ഏപ്രിൽ ഒന്ന് മുതൽ 30 വരെയുള്ള കാലയളവിൽ 80,87,712 യാത്രക്കാർ സഞ്ചരിച്ചു. ജനുവരിയിൽ 84,63,384 പേരും ഫെബ്രുവരിയിൽ 86,15,008 പേരും, മാർച്ചിൽ 86,82,457 പേരുമാണ് യാത്ര ചെയ്തത്. ജനുവരി, ഫെബ്രുവരി, മാർച്ച് എന്നി മാസങ്ങളെ അപേക്ഷിച്ച് ഏപ്രിലിൽ സഞ്ചരിച്ചവരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്. മാർച്ച് എട്ടിന് 3,24,055 പേരാണ് യാത്ര ചെയ്തിരുന്നത്. മെട്രോട്രാവൽ കാർഡ്, മൊബൈൽ ക്യു.ആർ.കോഡ് ടിക്കറ്റിങ്, വാട്‌സാപ്പ്, പേടിഎം ആൻഡ്‌ ഫോൺപി(paytm and phonepe) എന്നിവ ഉപയോഗിച്ച് യാത്ര ചെയ്യുന്നവർക്ക് 20 ശതമാനം ഡിസ്‌കൗണ്ടുണ്ടെന്ന് മെട്രോ…

Read More

കളിച്ചുകൊണ്ടിരിക്കെ ബൾബ് വിഴുങ്ങി അഞ്ചുവയസ്സുകാരൻ; കൊണ്ട് നടന്നത് ഒരുമാസം

ചെന്നൈ: കളിച്ചുകൊണ്ടിരിക്കെ എൽഇഡി ബൾബ് വിഴുങ്ങിയ അഞ്ച് വയസുകാരനെ രക്ഷിച്ച് സ്വകാര്യ ആശുപത്രിയിലെ ഡോക്ടർമാർ . തിരുവള്ളൂർ ജില്ലയിലെ പിഞ്ചിവക്കാട്ട് സ്വദേശികളായ കൂലിപ്പണിക്കാരായ ദമ്പതികൾളുടെ 5 വയസ്സുള്ള മകനാണ് ബൾബ് വിഴുങ്ങിയത്. ഇതേ പ്രദേശത്തെ സ്‌കൂളിൽ യുകെജിക്ക് പഠിക്കുകയാണ് കുട്ടി. ഈ സാഹചര്യത്തിൽ, ഒരു മാസം മുമ്പ് അമിതമായി ചുമയും ശ്വാസംമുട്ടുന്നതും മാതാപിതാക്കൾ കണ്ടപ്പോൾ അച്ചിരുവനെ എഗ്മോറിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഡോക്‌ടർമാർ കുട്ടിയെ പരിശോധിച്ചപ്പോൾ ശ്വാസകോശത്തിൽ ചെറിയ അളവിൽ ദുരൂഹമായ പദാർത്ഥം കണ്ടെത്തി. അപ്പോഴാണ് കുട്ടി എന്തോ ഒന്ന് വിഴുങ്ങിയതായി വെളിപ്പെട്ടത്. തുടർന്ന്, ബ്രോങ്കോസ്കോപ്പി…

Read More

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിൻ സർവീസുകളിൽ മാറ്റം

തിരുവനന്തപുരം ‍ഡിവിഷനനിൽ അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ചില ട്രെയിൻ സർവീസുകളിൽ മാറ്റം. ചില ട്രെയിനുകൾ വഴി തിരിച്ചു വിടും. ചിലത് ഭാ​ഗിമായി റദ്ദാക്കും. വഴി തിരിച്ചു വിടുന്നവ ഈ മാസം 9, 11 തീയതികളിൽ ചെന്നൈ എ​ഗ്മൂറിൽ നിന്നു പുറപ്പെടുന്ന ആലപ്പുഴ വഴിയുള്ള ​ഗുരുവായൂർ എക്സ്പ്രസ് (16127), 9നു ​ഗുരുവായൂരിൽ നിന്നു പുറപ്പെടുന്ന എ​ഗ്മൂർ എക്സ്പ്രസ് (16128) എന്നിവ കോട്ടയം വഴി തിരിച്ചു വിടും. കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ടാകും. 16, 18, 23 തീയതികളിൽ കൊച്ചുവേളിയിൽ നിന്നു പുറപ്പെടുന്ന ആലപ്പുഴ വഴിയുള്ള…

Read More

റോഡ് അരികിൽനിന്നും പതിമൂന്ന് മൂർഖൻ പാമ്പിൻ കുഞ്ഞുങ്ങളെ പിടികൂടി

കോട്ടയം: കോരുത്തോട് ഗ്രാമപഞ്ചായത്ത് പശ്ചിമ കൊട്ടാരംകട റോഡ് അരികിൽനിന്നും പതിമൂന്ന് മൂർഖൻ പാമ്പിൻ കുഞ്ഞുങ്ങളെ പിടികൂടി. തേക്കിൻ കൂപ്പ് അവസാനിക്കുന്ന ഭാഗത്ത് ജനവാസ മേഖലയോട് ചേർന്ന് തേക്കിന്റെ വേരിലെ പൊത്തിനകത്ത് സമീപവാസികളാണ് പാമ്പിൻ കുഞ്ഞുങ്ങളെ കണ്ടെത്തുകയും തുടർന്ന് വനംവകുപ്പിനെ വിവരമറിയിക്കുകയായിരുന്നു. വനംവകുപ്പ് വണ്ടൻപതാൽ ഡെപ്യൂട്ടി ഫോറസ്റ്റ് റേഞ്ച് ഓഫീസറുടെ നേതൃത്തിൽ പ്രേത്യേക പരിശീലനം ലഭിച്ച വനം വകുപ്പ് ഉദ്യോവസ്ഥർ സ്ഥലത്തെത്തി. പതിമൂന്ന് മൂർഖൻ കുഞ്ഞുങ്ങളെയും പിടികൂടുകയായിരുന്നു എന്നാൽ ഇതോടൊപ്പം കാണേണ്ട മൂർഖനെ കണ്ടെത്തുവാൻ സാധിച്ചില്ല, ഇവയെ ഉൾവനത്തിൽ തുറന്നു വിടുമെന്നും വണ്ടൻപതാൽ ഡെപ്യൂട്ടി ഫോറസ്റ്റ്…

Read More

ഐ.എസ്.എൽ. കിരീടം ഉയർത്തി മുംബൈ സിറ്റി

കൊല്‍ക്കത്ത: ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനലിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിനെ തകര്‍ത്ത് മുംബൈ സിറ്റിക്ക് കിരീടം. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് മുംബൈ സിറ്റിയുടെ വിജയം. ആദ്യ പകുതിയിൽ ലീഡ് നേടിയ ശേഷം മോഹൻ ബഗാൻ മൂന്നു ഗോളുകൾ വഴങ്ങുകയായിരുന്നു. മുംബൈയ്ക്കു വേണ്ടി ഹോർഹെ പെരേര ഡയസ് (53), ബിപിൻ സിങ് (81), ജാക്കൂബ് വോജുസ് (90+7) എന്നിവരാണു ഗോളുകൾ നേടിയത്. 44–ാം മിനിറ്റിൽ ജേസൺ കമ്മിൻസാണ് ബഗാന്റെ ഗോളടിച്ചത്. മുംബൈ സിറ്റിയുടെ രണ്ടാം കിരീടമാണിത്. മുൻപ് 2020–21 സീസണിലായിരുന്നു മുംബൈയുടെ ആദ്യ കിരീട…

Read More

പ്രസവത്തിനിടെ കുഞ്ഞ് മരിച്ചു; കുഞ്ഞിന്റെ കാൽ മുറിച്ചനിലയിൽ; യുവതിയുടെ പേരിൽ കേസ്

ചെന്നൈ : ശൗചാലയത്തിൽ പ്രസവിക്കുന്നതിനിടെ കുഞ്ഞുമരിച്ച സംഭവത്തിൽ യുവതിയുടെ പേരിൽ കേസെടുത്തു. കന്യാകുമാരി സ്വദേശിയും നഴ്സുമായ 24-കാരിയുടെ പേരിലാണ് കേസെടുത്തത്. ചെന്നൈ ടി.നഗർ സൗത്ത് ബോഗ് റോഡിലെ ഹോസ്റ്റലിലെ ശൗചാലയത്തിലാണ് യുവതി പ്രസവിച്ചത്. ഇതിനിടെ വേദന സഹിക്കാനാകാതെ കത്തികൊണ്ട് നവജാതശിശുവിന്റെ കാൽ മുറിച്ചുമാറ്റിയെന്നും പോലീസ് പറഞ്ഞു. അമിതരക്തസ്രാവത്താൽ ഇവർ ഉറക്കെ കരഞ്ഞതിനെത്തുടർന്ന് ഹോസ്റ്റലിലെ താമസക്കാർ ശൗചാലയം തുറന്നുനോക്കിയപ്പോൾ യുവതിയെ രക്തത്തിൽ കുളിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു. നവജാതശിശുവിന്റെ ശരീരം ബക്കറ്റിലും മുറിച്ചുമാറ്റിയ കാൽ തറയിലുമായാണ് കിടന്നിരുന്നത്. ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ശിശു മരിച്ചിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടം നടത്തും.…

Read More

അതിതീവ്ര തിരമാലകൾക്ക് സാധ്യത കേരള-തമിഴ്‌നാട് തീരങ്ങളിൽ റെഡ് അലർട്ട്

beach

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്തും, തെക്കൻ തമിഴ്നാട് തീരത്തും, തീരപ്രദേശത്തിന്റെ താഴ്ന്ന പ്രദേശങ്ങളിലും ഇന്ന് (മെയ് നാല്) രാവിലെ 2.30 മുതൽ ഞായറാഴ്ച (മെയ് അഞ്ച്) രാത്രി 11.30 വരെ അതിതീവ്ര തിരമാലകൾ കാരണം ശക്തിയേറിയ കടലാക്രമണത്തിന് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഈ സാഹചര്യത്തിൽ കേരള തീരത്തും, തെക്കൻ തമിഴ്നാട് തീരത്തും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചു. കടലാക്രമണത്തിന് സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്ന് ജില്ലാ ദുരന്ത നിവരാണ അതോറിറ്റി അറിയിച്ചു. അപകട…

Read More

ഐ.എസ്.എൽ. കപ്പ് ആര് നേടും? ചാമ്പ്യന്മാരാകാൻ മുംബൈ x മോഹൻ ബഗാൻ പോരാട്ടം ഇന്ന്

ഐഎസ്എൽ പത്താം സീസണിലെ വിജയികളെ ഇന്നറിയാം. നിലവിലെ ചാന്പ്യന്മാരായ മോഹൻ ബഗാൻ സൂപ്പർ ജയന്റ്, മുംബൈ സിറ്റി എഫ്സിയെ നേരിടും. രാത്രി ഏഴരയ്ക്ക് കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിലാണ് മത്സരം. കിരീടം കാക്കാൻ കൊൽക്കത്തൻ വമ്പന്മാരായ മോഹൻ ബഗാൻ സൂപ്പർ ജയന്റ് ഇറങ്ങുമ്പോൾ വീണ്ടെടുക്കാനാണ് മുംബൈ സിറ്റി എഫ്സി ഇറങ്ങുക. ഐഎസ്എൽ പത്താം പതിപ്പിലെ ഏറ്റവും മികച്ച രണ്ട് ടീമുകളാണ് കലാശക്കളിയിൽ മുഖാമുഖം എത്തുന്നത്. കപ്പ് നിലനിർത്തുന്നതിനൊപ്പം ട്രബിൾ കിരീടനേട്ടമാണ് മോഹൻ ബഗാന്റെ മോഹം. എന്നാൽ 2020-21 സീസണിലെ പോലെ മോഹൻ ബഗാനെ കീഴടക്കി…

Read More