സംസ്ഥാനത്ത് കഴിഞ്ഞവർഷം ബൈക്കപകടത്തിൽ മരിച്ചത് 8,113 പേർ

ചെന്നൈ : തമിഴ്‌നാട്ടിൽ കഴിഞ്ഞവർഷം ഇരുചക്രവാഹനാപകടങ്ങളിൽ 8,113 പേരുടെ ജീവൻ പൊലിഞ്ഞു. 2022-ൽ 7,626 പേരാണ് മരിച്ചത്. ഒറ്റവർഷംകൊണ്ട് മരണസംഖ്യയിൽ ആറുശതമാനമാണ് വർധന. സംസ്ഥാന ക്രൈം റെക്കോഡ് ബ്യൂറോ പുറത്തുവിട്ട കണക്കാണിത്. 2023-ൽ സംസ്ഥാനത്തുണ്ടായ വാഹനപകടങ്ങളിലായി മൊത്തം മരിച്ചത് 18,347 പേരാണ്. ഇതിൽ ഇരുചക്രവാഹനാപകടമരണംമാത്രം 44 ശതമാനം വരും. ഇതിൽത്തന്നെ ഹെൽമെറ്റ് ധരിക്കാതെ മരിച്ചവർ 2,426 പേരാണ്‌. മൊത്തമുള്ള മരണത്തിന്റെ 29 ശതമാനമാണിത്. 2022-ൽ ഹെൽമെറ്റ് ധരിക്കാത്തതുമൂലമുള്ള മരണം 2,477 ആയിരുന്നു. 2023-ൽ ഹെൽമെറ്റ് ധരിക്കാതെ ഏറ്റവുംകൂടുതൽ മരണമുണ്ടായത് ചെന്നൈക്കടുത്ത തിരുവള്ളൂരിലാണ്-157. തൊട്ടുപിറകിൽ കോയമ്പത്തൂരും-155.…

Read More

വനമേഖലയിൽ തീപ്പിടിത്തം; ആളപായമില്ല

fire

ചെന്നൈ : ചെന്നൈയ്ക്കടുത്ത പള്ളിക്കരണൈ സംരക്ഷിത വനമേഖലയിൽ തീപ്പിടിത്തം. വ്യാഴാഴ്ച രാത്രിയുണ്ടായ തീപ്പിടിത്തത്തിൽ പലയിടങ്ങളും കത്തിനശിച്ചു. ആളപായമുണ്ടായിട്ടില്ല. തൊട്ടടുത്ത പട്ടയഭൂമിയിൽ നിന്നാണ് തീ പടർന്നതെന്നു കരുതുന്നു. കഴിഞ്ഞമാസവും വനമേഖലയിൽ ചെറിയ തീപ്പിടിത്തമുണ്ടായി. ജില്ല വനംവകുപ്പ് ഓഫീസർ ശരവണൻ വെള്ളിയാഴ്ച സ്ഥലം സന്ദർശിച്ചു. രണ്ട് ഹെക്ടറോളം വനത്തിൽ തീപ്പിടിത്തമുണ്ടായതായി അദ്ദേഹം അറിയിച്ചു. ധാരാളം പക്ഷികൾ കൂട്ടമായെത്തുന്ന പ്രദേശമാണിത്. ഉയർന്ന താപനിലയാവും തീപ്പിടിത്ത കാരണമെന്നാണ് പ്രാഥമിക നിഗമനം. അഗ്നിരക്ഷാസേനയും വനംവകുപ്പ് ഉദ്യോഗസ്ഥരും ചേർന്നാണ് തീയണച്ചത്.

Read More

വാക്കുതർക്കം; കോയമ്പേട് ചന്തയിലെ തൊഴിലാളിയെ ബിയർകുപ്പികൊണ്ട് കുത്തിക്കൊന്നു

ചെന്നൈ : വാക്‌തർക്കത്തെത്തുടർന്ന് കോയമ്പേട് ചന്തയിലെ തൊഴിലാളിയെ യുവാവ് ബിയർകുപ്പികൊണ്ട് കുത്തിക്കൊന്നു. പെരമ്പല്ലൂർ സ്വദേശിയായ ചുമട്ടുതൊഴിലാളി ശേഖർ (48) ആണ് മരിച്ചത്. രാത്രി ചന്തയ്ക്കു സമീപമുള്ള ഹോട്ടലിനുമുന്നിൽ ഉറങ്ങിയ ശേഖറിനെ സുഹൃത്താണെന്ന് തെറ്റിദ്ധരിച്ച് ശക്തി എന്നയാൾ വിളിച്ചുണർത്തിയതാണ് പ്രശ്നത്തിനുതുടക്കം. തുടർന്നുണ്ടായ വാക്‌തർക്കം ആക്രമണത്തിൽ കലാശിച്ചു.

Read More

തമിഴ്നാട്ടിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച 200 കുപ്പി മുലപ്പാൽ കണ്ടെടുത്തു: മരുന്നുകട മുദ്രവെച്ചു

ചെന്നൈ : തമിഴ്നാട്ടിൽ അനധികൃതമായി മുലപ്പാൽ വിൽപ്പന നടത്തിയ മരുന്നുകടയ്ക്ക് ഭക്ഷ്യസുരക്ഷാവകുപ്പ് അധികൃതർ മുദ്രവെച്ചു. മാധാവരം കെ.കെ.ആർ. ഗാർഡന് സമീപം സെബിയം മുത്തയ്യ നടത്തിയ മരുന്നുകടയിൽനിന്നാണ് 200-ലേറെ കുപ്പി മുലപ്പാൽ പിടിച്ചെടുത്തത്. സംസ്കരിച്ച മുലപ്പാൽ ഓൺലൈൻവഴിയാണ് വിൽപ്പന നടത്തിയിരുന്നത്. 50 മില്ലീലിറ്റർ മുലപ്പാലിന് 500 രൂപയാണ് ഈടാക്കിയത്. ഏപ്രിലിലാണ് വിൽപ്പന ആരംഭിച്ചതെന്നും അന്വേഷണത്തിൽ കണ്ടെത്തിയായി അധികൃതർ പറഞ്ഞു. തമിഴ്‌നാടിന്റെ തെക്കൻജില്ലകളിലെ സ്വകാര്യ ആശുപത്രികളിലേക്കാണ് വിൽപ്പന നടത്തിയിരുന്നത്. മുലപ്പാൽ എവിടെനിന്നാണ് സംസ്കരിച്ചതെന്നും സംസ്കരിക്കാനുള്ള മാനദണ്ഡങ്ങൾ കൃത്യമായി പാലിച്ചിരുന്നോയെന്നും പരിശോധിക്കും. കട നടത്തിയയാളെ തിരയുന്നുണ്ട്. തമിഴ്‌നാട്ടിലെ 35…

Read More

വൈവാഹിക വെബ്സൈറ്റ് കേന്ദ്രീകരിച്ച് വൻതോതിൽ പണംതട്ടിപ്പ്; മുന്നറിയിപ്പുമായി തമിഴ്‌നാട് പോലീസ്

ചെന്നൈ : വൈവാഹിക വെബ്സൈറ്റുകളിൽനിന്ന് വിവരങ്ങൾ ചോർത്തി പണം തട്ടിയെടുക്കുന്ന സംഘം വ്യാപകമെന്ന് തമിഴ്‌നാട് പോലീസ്. തട്ടിപ്പിനിരയാകാതെ ജനങ്ങൾ ജാഗ്രതപാലിക്കണമെന്നും നിർദേശം നൽകി. വൈവാഹിക വെബ്സൈറ്റുകളിൽ രജിസ്റ്റർചെയ്തവരുടെ വിവരങ്ങളാണ് സൈബർ കുറ്റവാളികൾ അനധികൃതമായി ചോർത്തിയെടുക്കുന്നത്. തുടർന്ന് അവരുമായി പരിചയപ്പെട്ട് ഓൺലൈനിലൂടെ പണം തട്ടിയെടുക്കുകയാണ് സംഘത്തിന്റെ രീതിയെന്ന് വെല്ലൂർ സൈബർ ക്രൈം പോലീസ് അറിയിച്ചു. കഴിഞ്ഞ രണ്ടുമാസത്തിനിടെ വെല്ലൂരിൽമാത്രം ഇത്തരത്തിൽ നാല് തട്ടിപ്പുകേസുകളുണ്ടായി. വൈവാഹിക സൈറ്റുകളിൽനിന്ന് വിവരങ്ങൾ ചോർത്തി ഉപഭോക്താക്കളുടെ വിലാസവും ഫോൺനമ്പറും ശേഖരിച്ച് വിവാഹംകഴിക്കാനെന്ന വ്യാജേന വിളിച്ചാണ് തട്ടിപ്പുനടത്തുക. വോയ്‌സ് മോഡുലേഷൻ സോഫ്റ്റ്‌വേർ ഉപയോഗിച്ചുമാത്രമാണ്…

Read More

അവധി കഴിഞ്ഞ് നഗരത്തിലേക്ക് തിരിച്ചെത്താൻ 1800 പ്രത്യേക ബസുകൾ; വിശദാംശങ്ങൾ

bus

ചെന്നൈ : ജൂൺ ആറിന് സ്കൂൾ തുറക്കാനിരിക്കെ യാത്രത്തിരക്ക് കുറയ്ക്കാൻ 1800 പ്രത്യേക ബസുകൾ സർവീസ് നടത്തും. ജൂൺ മൂന്ന്, നാല്, അഞ്ച് ദിവസങ്ങളിലാണ് കൂടുതൽ ബസുകൾ ഓടിക്കുക. വിവിധ ജില്ലകളിൽനിന്ന് ചെന്നൈയിലേക്കാണ് പ്രത്യേക ബസുകൾ ഓടിക്കുക. ചെന്നൈയിലേക്കും നഗര പ്രാന്തപ്രദേശങ്ങളിലും മറ്റ് ജില്ലകളിൽനിന്നുള്ളവർ താമസിച്ച് ജോലി ചെയ്യുന്നുണ്ട്. സ്കൂളുകൾക്ക് അവധിക്ക് സ്വന്തംനാട്ടിൽ പോയവർക്ക് തിരിച്ചെത്താനാണ് പ്രത്യേക ബസ് ഓടിക്കുന്നത്.

Read More

ആറുവയസുകാരി ഉൾപ്പെടെ ഒരു കുടുംബത്തിലെ മൂന്നുപേരെ വിഷം കഴിച്ചനിലയിൽ കണ്ടെത്തി

ചെന്നൈ : പല്ലടം കരടിവാവിയിൽ ഒരു കുടുംബത്തിലെ മൂന്നുപേരെ വീട്ടിൽ വിഷംകഴിച്ചനിലയിൽ കണ്ടെത്തി. മിൽ തൊഴിലാളിയായ രാജീവ് (28), ഭാര്യ വിജി (26), ആറുവയസ്സുള്ള മകൾ എന്നിവരെയാണ് അബോധാവസ്ഥയിൽ കണ്ടെത്തിയത്. മൂവരെയും അയൽവാസികൾ പല്ലടം സർക്കാർ ആശുപത്രിയിൽ എത്തിച്ചു. തുടർന്ന് തിരുപ്പൂർ മെഡിക്കൽ കോളേജിലേക്കു മാറ്റി. രാജീവ് ഓൺലൈൻ തട്ടിപ്പിനിരയായിരുന്നെന്നു പറയപ്പെടുന്നു. കാമനായ്ക്കൻപാളയം പോലീസ് അന്വേഷിക്കുകയാണ്.

Read More

തട്ടുകടയിലെ സിലിൻഡർ പൊട്ടിത്തെറിച്ച് രണ്ടുകടകൾ കത്തിനശിച്ചു; ആറുപേർക്ക് പരിക്ക്

ചെന്നൈ : തിരുനെൽവേലിയിൽ തട്ടുകടയിലെ പാചകവാതക സിലിൻഡർ പൊട്ടിത്തെറിച്ച് ആറുപേർക്ക് പരിക്കേറ്റു. സമീപത്തെ രണ്ടുകടകൾ കത്തിനശിച്ചു. പരിക്കേറ്റവരിൽ ഒരു ബാലനും തട്ടുകടയിലെ തൊഴിലാളിയുമുൾപ്പെടും. ഇവരെ തിരുനെൽവേലി സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരക്കേറിയ നോർത്ത് കാർ സ്ട്രീറ്റിലെ തട്ടുകടയിലാണ് അപകടമുണ്ടായത്. പ്രദേശത്ത് ആളുകൾ കുറവായത് വൻ ദുരന്തം ഒഴിവാക്കി. അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചു. സ്ഫോടനത്തെത്തുടർന്ന് കടയിൽ തീ പടർന്നതായി ദൃക്‌സാക്ഷികൾ പറഞ്ഞു. സമീപത്തെ ഒട്ടേറെ കടകൾക്കും കേടുപാടുകൾ സംഭവിച്ചു. അഗ്നിരക്ഷാസേന എത്തിയാണ് തീയണച്ചത്. പാചക വാതക സിലിൻഡറിൽ നിന്നുള്ള ചോർച്ചയാണ് അപകടകാരണമെന്നാണ്…

Read More

രാജ്യത്തിന്റെ കായിക തലസ്ഥാനമാക്കി സംസ്ഥാനത്തെ ഉയർത്താൻ പദ്ധതിയുമായി സംസ്ഥാന സർക്കാർ.

ചെന്നൈ : തമിഴ്‌നാട്ടിനെ രാജ്യത്തെ കായിക തലസ്ഥാനമാക്കി ഉയർത്താൻ വിപുലമായ നടപടികളുമായി സംസ്ഥാന സർക്കാർ. മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ നടപ്പാക്കിയ എണ്ണമറ്റ കായിക വികസന പദ്ധതികളിലൂടെ ലക്ഷ്യം നേടുമെന്നാണ് പ്രതീക്ഷ. കായിക വകുപ്പ് മന്ത്രിയായി ചുമതലയേറ്റ ഉദയനിധി സ്റ്റാലിൻ ഈ മേഖലയിൽ മുന്നേറ്റങ്ങൾ കാഴ്ച വെക്കുകയാണ്. മൂന്ന് വർഷത്തിനകം 1000 കോടിയിലധികം രൂപയാണ് മുഖ്യമന്ത്രി കായിക വകുപ്പിന് അനുവദിച്ചത്. നെഹ്റുസ്റ്റേഡിയം, ഇൻഡോർ സ്പോർട്സ് സ്റ്റേഡിയം, മേയർ രാധാകൃഷ്ണൻ ഹോക്കി സ്റ്റേഡിയം, ടെന്നീസ് സ്റ്റേഡിയം, നീന്തൽക്കുളങ്ങൾ തുടങ്ങിയവ ലോകനിലവാരത്തലേക്ക് ഉയർത്തുന്ന തരത്തിൽ ആധുനിക സൗകര്യങ്ങളും നവീകരണ…

Read More

രാജ്ഭവനുനേരേ ബോംബ് ഭീഷണി നടത്തിയയാളെ പോലീസ് അറസ്റ്റ് ചെയ്തു.

ചെന്നൈ : തമിഴ്‌നാട് ഗവർണറുടെ ഔദ്യോഗികവസതിയായ രാജ്ഭവനുനേരേ ബോംബ് ഭീഷണി നടത്തിയയാളെ പോലീസ് അറസ്റ്റ് ചെയ്തു. കള്ളക്കുറിച്ചി സ്വദേശി ദേവരാജാണ് അറസ്റ്റിലായത്. ചെന്നൈ പോലീസ് കൺട്രോൾ റൂമിൽവിളിച്ചാണ് ഇയാൾ രാജ്ഭവനിൽ ബോംബുവെച്ചിട്ടുണ്ടെന്ന് ഭീഷണിമുഴക്കിയത്. തുടർന്ന് പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. സൈബർ ക്രൈം പോലീസ് ഫോൺനമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ദേവരാജ് പിടയിലായത്. ഇയാൾക്ക് മാനസികാസ്വാസ്ഥ്യമുള്ളതായി പോലീസ് പറഞ്ഞു.

Read More