ചെന്നൈ : വിവാഹമോചനം ഭയന്ന് സോഫ്റ്റ്‌വേർ എൻജിനിയറായ യുവതി വേളാച്ചേരി മേൽപ്പാലത്തിൽ നിന്ന് ചാടി ജീവനൊടുക്കി. താംബരത്തിനുസമീപം സെബാക്കത്ത് താമസിക്കുന്ന ശോഭയാണ് (30) ജീവനൊടുക്കിയത്. നാലുവർഷംമുമ്പാണ് ശോഭ സോഫ്റ്റ്‌വേർ എൻജിനിയറായ കാർത്തിക്കിനെ വിവാഹം കഴിച്ചത്. മൂന്നുവയസ്സുള്ള ആൺകുട്ടിയുണ്ട്. ശോഭയ്ക്കും കാർത്തികിനും ഇടയിൽ കഴിഞ്ഞ ആറുമാസമായി അഭിപ്രായവ്യത്യാസമുണ്ടായിരുന്നതായി പറയുന്നു. തുടർന്ന് കാർത്തിക് വിവാഹമോചനത്തിനുള്ള നടപടികളുമായി പോകുകയായിരുന്നു. വിവാഹമോചന നടപടികളിൽനിന്ന് പിന്മാറണമെന്ന് ശോഭ അഭ്യർഥിച്ചെങ്കിലും കാർത്തിക് വഴങ്ങിയില്ല. തുടർന്ന് ശനിയാഴ്ച വൈകീട്ടോടെ വേളാച്ചേരി മേൽപ്പാലത്തിൽനിന്ന് ശോഭ ചാടുകയായിരുന്നു. പരിസരവാസികൾ ഉടനെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.വേളാച്ചേരി പോലീസെത്തി മൃതദേഹം…
Read MoreDay: 10 June 2024
സംസ്ഥാനത്തെ 25 വിദ്യാർഥികൾക്ക് ലണ്ടനിൽ പരിശീലനം
ചെന്നൈ : ‘നാൻ മുതൽവൻ’ പദ്ധതിക്കുകീഴിൽ സംസ്ഥാനത്തെ 25 കോളേജ് വിദ്യാർഥികൾക്ക് ലണ്ടനിൽ പ്രത്യേകപരിശീലനം. വിദ്യാർഥികൾ ഞായറാഴ്ച രാവിലെ ലണ്ടനിലേക്ക് യാത്രതിരിച്ചു. ലണ്ടനിലെ ന്യൂകാസ്റ്റിൽ സർവകലാശാലയിൽ ഇവർക്ക് നിർമിതബുദ്ധി (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്), ഡേറ്റ സയൻസ് തുടങ്ങിയ വിഷയങ്ങളിൽ ഒരാഴ്ചത്തെ വിദഗ്ധപരിശീലനം ലഭിക്കും. പരിശീലനപരിപാടിയിലേക്ക് 1267 വിദ്യാർഥികൾ അപേക്ഷിച്ചിരുന്നു. ഇവർക്കായി മത്സരപരീക്ഷയും അഭിമുഖവും നടത്തി. അതിൽനിന്ന് മികച്ച 25 പേരെയാണ് പരിശീലനത്തിനായി തിരഞ്ഞെടുത്തത്. ചെന്നൈ വിമാനത്താവളത്തിൽനിന്ന് ബ്രിട്ടീഷ് എയർവേസ് വിമാനത്തിൽ രണ്ട് അധ്യാപകർക്കൊപ്പമാണ് വിദ്യാർഥികൾ യാത്രതിരിച്ചത്. തങ്ങൾക്ക് ഇതിനുള്ള അവസരമൊരുക്കിയ തമിഴ്‌നാട് സർക്കാരിനോടും ബ്രിട്ടീഷ് കൗൺസിലിനോടും…
Read Moreറെയില്‍വേ ട്രാക്കില്‍ റീല്‍സ് എടുക്കുന്നതിനിടെ വിദ്യാര്‍ഥികള്‍ ട്രെയിന്‍ തട്ടി മരിച്ചു
മുംബൈ: മഹാരാഷ്ട്രയില്‍ റെയില്‍വേ ട്രാക്കില്‍ മൊബൈല്‍ഫോണില്‍ റീല്‍ ചിത്രീകരിക്കവെ വിദ്യാര്‍ഥികള്‍ ട്രെയിന്‍ തട്ടി മരിച്ചു. സങ്കേത് കൈലാസ് റാത്തോഡ്, സച്ചിന്‍ ദിലീപ് കാര്‍വാര്‍ എന്നീ വിദ്യാര്‍ഥികളാണ് മരിച്ചത്. മഹാരാഷ്ട്രയിലെ നാസിക് ജില്ലയിലാണ് സംഭവം. ശനിയാഴ്ച വൈകുന്നേരം വാല്‍ദേവി നദി പാലത്തിന് സമീപമുള്ള റെയില്‍വേ ട്രാക്കിലായിരുന്നു അപകടം. സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്യാന്‍ മൊബൈലില്‍ റീല്‍സ് ഷൂട്ട് ചെയ്യുകയും സെല്‍ഫിയെടുക്കുകയും ചെയ്യുന്നതിനിടെ ഇരുവരെയും ട്രെയിന്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നെന്ന് റെയില്‍വേ പൊലീസ് അറിയിച്ചു. ഇരുവരും സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഇരുവരും ഡിയോലാലി ക്യാമ്പിലെ ഭാട്ടിയ കോളജിലെ വിദ്യാര്‍ഥികളാണെന്നും 11-ാം…
Read More89 ലക്ഷം രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ച ചെന്നൈ വിമാനത്താവള ജീവനക്കാരന് ഒരുവർഷം തടവ്
ചെന്നൈ : 89 ലക്ഷം രൂപയുടെ സ്വർണം കടത്താൻ ശ്രമിച്ച ചെന്നൈ വിമാനത്താവളജീവനക്കാരന് ഒരുവർഷം തടവും 15,000 രൂപ പിഴയും ശിക്ഷ. എ.ഡി. കാർത്തികേയനെയാണ് (38) ആലന്തൂർ ജുഡീഷ്യൽ മജിസ്‌ട്രേറ്റ് കോടതി ശിക്ഷിച്ചത്. 2017 സെപ്റ്റംബർ നാലിനാണ് കാർത്തികേയൻ അറസ്റ്റിലായത്. കാർഗോ ടെർമിനൽ ഡ്യൂട്ടിയിലായിരുന്ന ഇയാളിൽനിന്ന് സെൻട്രൽ ഇൻഡസ്ട്രിയൽ സെക്യൂരിറ്റി ഫോഴ്‌സ് (സി.ഐ.എസ്.എഫ്.) ഒരുകിലോ സ്വർണം പിടിച്ചെടുക്കുകയായിരുന്നു. കേസിൽ ഏഴു വർഷത്തിനുശേഷമാണ് ശിക്ഷ നടപ്പാക്കുന്നത്. ഒമാനിൽനിന്നെത്തിയ യാത്രക്കാരൻ ഏൽപ്പിച്ചതാണ് സ്വർണമെന്നും അദ്ദേഹം പുറത്ത് കാത്തുനിൽക്കുന്നുണ്ടെന്നും കാർത്തികേയൻ പറഞ്ഞതായി സി.ഐ.എസ്.എഫ്. ഉദ്യോഗസ്ഥർ കോടതിയിൽ മൊഴി നൽകി.…
Read Moreചെന്നൈ രാജ അണ്ണാമലൈ മൺട്രത്തിൽ കലൈഞ്ജരുടെ ഫോട്ടോ പ്രദർശനം കാണാൻ സ്റ്റാലിനും ഭാര്യയും എത്തി
ചെന്നൈ : മുൻ മുഖ്യമന്ത്രിയും ഡി.എം.കെ. അധ്യക്ഷനുമായ എം. കരുണാനിധിയുടെ ജിവിതത്തിലെ സുപ്രധാന മുഹൂർത്തങ്ങൾ കോർത്തിണക്കിയ ഫോട്ടോ പ്രദർശനം കാണാൻ മകനും മുഖ്യമന്ത്രിയുമായ എം.കെ. സ്റ്റാലിനും ഭാര്യ ദുർഗയും എത്തി. ചെന്നൈയിലെ രാജ അണ്ണാമലൈ മൺട്രത്തിൽ നടക്കുന്ന പ്രദരശനത്തിനെത്തിയ സ്റ്റാലിനും ഭാര്യയും ഒരു മണിക്കൂറോളം ഇവിടെ ചെലവഴിച്ചു. സാഹിത്യം, സിനിമ, രാഷ്ട്രീയം, പത്രപ്രവർത്തനം തുടങ്ങി കരുണാനിധിയുടെ ജിവിതത്തിന്റെ പലവിധ ഏടുകൾ ത്രിമാന ദൃശ്യമായാണ് പ്രദർശിപ്പിക്കുന്നത്. നിർമിത ബുദ്ധിയിൽ തയ്യാറാക്കിയ കരുണാനിധിയുടെ ജീവൻ തുടിക്കുന്ന ചിത്രത്തിനൊപ്പം സെൽഫിയെടുക്കാനും സൗകര്യം ഒരുക്കിയിട്ടുണ്ട്. കരുണാനിധി ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായാണ്…
Read Moreകേരളത്തിൽ ട്രോളിങ് നിരോധനം നിലവിൽ വന്നു
തിരുവനന്തപുരം: കേരളത്തിൽ ട്രോളിങ് നിരോധനം ഞായറാഴ്ച അർധരാത്രി മുതൽ നിലവിൽ വന്നു. 52 ദിവസം നീണ്ടു നിൽക്കുന്നതാണ് നിരോധനം. ജൂലൈ 31 വരെ പരമ്പരാഗത വള്ളങ്ങൾക്കും ഇൻബോർഡ് വള്ളങ്ങൾക്കും മാത്രമേ കടലിൽ പോകാൻ അനുവാദമുള്ളൂ. തീരത്തുനിന്ന് 22 കിലോമീറ്റർ പരിധിയിൽ മീൻപിടിത്തം നിരോധിച്ചിട്ടുണ്ട്. 3 മാസമായി സംസ്ഥാനത്തു മത്സ്യലഭ്യത കുറവായിരുന്നു. ട്രോളിങ് നിരോധന കാലയളവിൽ ട്രോളിംഗ് ബോട്ടില്‍ തൊഴിലെടുക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്കും അവയെ ആശ്രയിച്ച് ഉപജീവനം കണ്ടെത്തുന്ന അനുബന്ധ തൊഴിലാളികള്‍ക്കും അനുവദിക്കുന്ന സൗജന്യ റേഷൻ വിതരണം ഊർജ്ജിതമാക്കുമെന്ന് ഫിഷറീസ് മന്ത്രി നേരത്തെ തന്നെ ഉറപ്പു നൽകിയിട്ടുണ്ട്.…
Read Moreതിരഞ്ഞെടുപ്പിൽ വോട്ടുവിഹിതം വർധിപ്പിച്ചു; നടനും തമിഴക വെട്രികഴകം നേതാവുമായ വിജയ്‌ക്ക് നന്ദിയറിയിച്ച് സീമാൻ
ചെന്നൈ : നാം തമിഴർ കക്ഷി ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ടുവിഹിതം വർധിപ്പിച്ച് സംസ്ഥാന പാർട്ടി പദവി നേടിയതിന് അഭിനന്ദനമറിയിച്ച നടനും തമിഴക വെട്രികഴകം നേതാവുമായ വിജയ്‌ക്ക് നന്ദിയറിയിച്ച് സീമാൻ. ജനങ്ങളുടെ വിശ്വാസമാർജിച്ച നാം തമിഴർ കക്ഷി സംസ്ഥാനപദവി നേടിയെന്നും ഇതിൽ ആത്മാർഥമായി അഭിനന്ദനമറിയിച്ച വിജയ്ക്ക് നന്ദിയറിയിക്കുന്നുവെന്നും സീമാൻ ‘എക്സി’ൽ കുറിച്ചു. സീമാന്റെ നേതൃത്വത്തിലുള്ള നാം തമിഴർ കക്ഷി ലോക്‌സഭാതിരഞ്ഞെടുപ്പിൽ തനിച്ചുമത്സരിച്ച് എട്ടുശതമാനത്തിലേറെ വോട്ടുനേടിയിരുന്നു. പുതിയപാർട്ടി തുടങ്ങി രാഷ്ട്രീയപ്രവേശനത്തിന് ഒരുങ്ങുന്ന വിജയ്, നാം തമിഴർ കക്ഷിയെയും സംസ്ഥാനപദവി നേടിയ ദളിത് പാർട്ടിയായ വി.സി.കെ.യെയും അഭിനന്ദിച്ചിരുന്നു. ഡി.എം.കെ.യെ…
Read Moreഎന്ത് ചുമതല വന്നാലും ഏറ്റെടുക്കും; കേരളത്തിനു വേണ്ടി ആഞ്ഞുപിടിക്കും; അത് മുടക്കാതിരുന്നാൽ മതി; സുരേഷ് ഗോപി
ഡൽഹി: കേരളത്തിനു വേണ്ടി ആഞ്ഞുപിടിക്കുമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ഏതു വകുപ്പ് ലഭിക്കണം എന്നതിൽ ആഗ്രഹമില്ലെന്നും അദ്ദേഹം പറഞ്ഞു. സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റതിനു ശേഷം പ്രതികരിക്കുകയായിരുന്നു താരം. കേരളത്തിനും തമിഴ്നാടിനും വേണ്ടിയാണ് ഞാൻ നിലകൊള്ളുന്നത്. ഏത് വകുപ്പ് എന്നതിൽ ഒരാഗ്രവുമില്ല. എംപിക്ക് എല്ലാ വകുപ്പിലും ഇടപെടാം. സംസ്ഥാന സർക്കാർ അഭിപ്രായ ഭിന്നതയുണ്ടാക്കാതിരുന്നാൽ മതിയെന്നും അദ്ദേഹം വ്യക്തമാക്കി. ജോർജ് കുര്യൻ മന്ത്രിയായതോടെ ജോലി വീതം വയ്ക്കാൻ സാധിക്കും. സഹമന്ത്രിസ്ഥാനം പോലും വേണ്ട എന്നാണ് ഞാൻ പറഞ്ഞത്. എന്ത് ചുമതല വന്നാലും ഏറ്റെടുക്കും. കേരളത്തിനു വേണ്ടി…
Read Moreകിളാമ്പാക്കം ബസ്‌സ്റ്റാൻഡിന് സമീപം തീപ്പിടിത്തം; നിരവധി സാധനങ്ങൾ കത്തിനശിച്ചു
ചെന്നൈ : കിളാമ്പാക്കം ബസ്‌സ്റ്റാൻഡിനു സമീപത്ത് പഴയസാധനങ്ങൾ വില്ക്കുന്ന സ്ഥാപനത്തിൽ വൻ തീപ്പിടിത്തം. ഞായറാഴ്ച ഉച്ചയോടെയാണ് തീപ്പിടിത്തമുണ്ടായത്. നിരവധി സാധനങ്ങൾ കത്തിനശിച്ചു. 60 അടി ഉയരത്തിലുള്ള സ്ഥാപനത്തിലെ പഴയ സാധനങ്ങൾക്ക് തീപ്പിടിച്ചതിനാൽ അണയ്ക്കാൻ രണ്ടുമണിക്കൂറെടുത്തു.
Read Moreഅമിത് ഷാ, രാജ്‌നാഥ് സിങ്, സുരേഷ് ഗോപി എന്നിവർക്കുള്ള വകുപ്പുകളുടെ സാധ്യതാ പട്ടിക ഇങ്ങനെ; അറിയാൻ വായിക്കാം
ഡല്‍ഹി: പുതിയ മോദി സര്‍ക്കാരില്‍ കഴിഞ്ഞ തവണ അമിത് ഷായും രാജ്‌നാഥ് സിങ്ങും കൈകാര്യം ചെയ്ത വകുപ്പുകള്‍ തന്നെ ഇത്തവണയും ലഭിക്കാന്‍ സാധ്യത. അമിത് ഷായ്ക്ക് ആഭ്യന്തരവും രാജ്‌നാഥ് സിങ്ങിന് പ്രതിരോധവും ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രധാന വകുപ്പുകള്‍ ബിജെപി മന്ത്രിമാര്‍ തന്നെ നിലനിര്‍ത്തുമെന്നാണ് സൂചന. ഇന്ന് ഓരോ മന്ത്രിമാരുടെയും വകുപ്പുകള്‍ സംബന്ധിച്ചുള്ള വിജ്ഞാപനം പുറത്തുവരും. ധനകാര്യവകുപ്പ് കഴിഞ്ഞ തവണ കൈകാര്യം ചെയ്ത നിര്‍മല സീതാരാമന് തന്നെ ലഭിക്കാനാണ് സാധ്യത. അതേസമയം പീയുഷ് ഗോയലിനെയും ഈ വകുപ്പിലേക്ക് പരിഗണിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. വിദേശകാര്യം എസ് ജയശങ്കര്‍ നിലനിര്‍ത്തിയേക്കും.…
Read More