ഡൽഹി: തെരഞ്ഞെടുപ്പ് പോരാട്ടത്തിനായി പ്രിയങ്ക ഗാന്ധി വയനാട്ടിലേക്ക്. സഹോദരൻ രാഹുല്‍ ഗാന്ധി ഒഴിയുന്ന പശ്ചാത്തലത്തിലാണ് പ്രിയങ്ക ഗാന്ധി വയനാട്ടില്‍ മത്സരിക്കുക. ഇതാദ്യമായാണ് പ്രിയങ്ക ഗാന്ധി ഒരു തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി മത്സരിച്ച റായ്ബറേലിയിലും വയനാട്ടിലും വിജയിച്ചതോടെയാണ് ഒരു സീറ്റ് ഒഴിയാൻ തീരുമാനിച്ചത്. നിലവിലെ രാഷ്ട്രീയ സാഹചര്യത്തില്‍ റായ്ബറേലി സീറ്റ് രാഹുല്‍ ഗാന്ധി നിലനിര്‍ത്താനായിരുന്നു ഇന്ന് ചേര്‍ന്ന കോണ്‍ഗ്രസിൻ്റെ ഉന്നതതല നേതൃയോഗത്തില്‍ തീരുമാനിച്ചത്. പകരം പ്രിയങ്ക ഗാന്ധിയെ വയനാട്ടില്‍ മത്സരിപ്പിക്കാനും യോഗം തീരുമാനിക്കുകയായിരുന്നു.
Read MoreDay: 17 June 2024
അണ്ണാമലൈയുടെ നിർദേശം ലംഘിച്ച് വാനതി
ചെന്നൈ : നേതാക്കൾ പാർട്ടി ഓഫീസിൽ നടത്തുന്ന പത്രസമ്മേളനങ്ങളിൽ മാത്രം മാധ്യമങ്ങളോട് പ്രതികരിച്ചാൽ മതിയെന്ന സംസ്ഥാന അധ്യക്ഷൻ കെ.അണ്ണാമലൈയുടെ നിർദേശം മഹിളാ മോർച്ച ദേശീയ അധ്യക്ഷ വാനതി ശ്രീനിവാസൻ ലംഘിച്ചു. ആദ്യം കോയമ്പത്തൂർ വിമാനത്താവളത്തിൽ മാധ്യമ പ്രവർത്തകരോട് പ്രതികരിച്ച വാനതി പിന്നീട് കോയമ്പത്തൂരിൽ തന്നെ നടന്ന മറ്റൊരു ചടങ്ങിന് ശേഷവും മാധ്യമങ്ങളെ കണ്ടു. പത്രസമ്മേളനങ്ങൾ പാർട്ടി ഓഫീസുകളിൽ മാത്രമെ നടത്തുകയുള്ളുവെന്ന് കഴിഞ്ഞ ദിവസം ചെന്നൈ വിമാനത്താവളത്തിൽ മാധ്യമ പ്രവർത്തകരെ കണ്ടപ്പോഴാണ് അണ്ണാമലൈ പറഞ്ഞത്. ബി.ജെ.പി.യുടെ എല്ലാ നേതാക്കളും ഇനി മുതൽ പാർട്ടി ഓഫീസിൽ പ്രത്യേകം…
Read Moreകുഞ്ഞിനെ ദത്തു നൽകാനുള്ള നടപടിക്രമങ്ങളിൽ അമ്മ വിവാഹിതയാണോ എന്ന കാര്യം പരിഗണിക്കേണ്ടതില്ല ; ഹൈക്കോടതി
ചെന്നൈ : കുഞ്ഞിനെ ദത്തു നൽകാനുള്ള നടപടിക്രമങ്ങളിൽ അമ്മ വിവാഹിതയാണോ എന്ന കാര്യം പരിഗണിക്കേണ്ടതില്ലെന്ന് മദ്രാസ് ഹൈക്കോടതി വ്യക്തമാക്കി. അവിവാഹിതയായ അമ്മയ്ക്ക് അച്ഛന്റെ രേഖാമൂലമുള്ള അനുമതി കൂടാതെത്തന്നെ കുട്ടിയെ ദത്തു നൽകാൻ അവകാശമുണ്ടെന്ന് ജസ്റ്റിസ് ജി.ആർ. സ്വാമിനാഥന്റെ ബെഞ്ച് വിധിച്ചു. അവിവാഹിതയുടെ മൂന്നു വയസ്സുള്ള കുട്ടിയെ ദത്തെടുക്കുന്നതിന് അനുമതി നിഷേധിച്ച അധികൃതരുടെ നടപടിയെ ചോദ്യംചെയ്തുകൊണ്ടുള്ള ഹർജിയിലാണ് ഹൈക്കോടതി മധുര ബെഞ്ചിന്റെ വിധി. പ്രായപൂർത്തിയാകും മുമ്പാണ് പെൺകുട്ടിക്ക് കുഞ്ഞുണ്ടായത്. കുഞ്ഞിന് ഇപ്പോൾ മൂന്നു വയസ്സായി. മെച്ചപ്പെട്ട ഭാവിജീവിതം ലഭിക്കുന്നതിനായി കുഞ്ഞിനെ ദത്തു നൽകാൻ അമ്മ തീരുമാനിച്ചു.…
Read Moreകഞ്ചാവുമായി രണ്ട് മലയാളികൾ അറസ്റ്റിൽ
ചെന്നൈ : പൊള്ളാച്ചി ഈസ്റ്റ് പോലീസ് പരിധിയിൽ മരപ്പേട്ടയിൽ വാഹന പരിശോധനക്കിടെ വണ്ടിയിൽ കടത്തിയ 60 കിലോഗ്രാം കഞ്ചാവ് പിടികൂടി. സംഭവത്തിൽ മലയാളികളായ റഷീദ് (24), ഖലീൽ റഹ്മാൻ (44) എന്നിവരെ അറസ്റ്റ് ചെയ്തു. കഞ്ചാവ് കടത്താൻ ഉപയോഗിച്ച കാറും പിടികൂടി. കഞ്ചാവിന് ഒമ്പത് ലക്ഷം രൂപ വിലവരുമെന്ന് പോലീസ് പറഞ്ഞു. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് പരിശോധന നടത്തിയത്. പൊള്ളാച്ചി ഭാഗത്ത് കഞ്ചാവ് വില്പന വ്യാപകമായി നടക്കുന്നുവെന്ന് പോലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു.
Read Moreകിളാമ്പാക്കം ബസ്‌സ്റ്റാൻഡിലേക്കുള്ള ഗതാഗതതടസ്സം അടിയന്തരമായി പരിഹരിക്കും; വ്യവസായ വികസന മന്ത്രി
ചെന്നൈ : കിളാമ്പാക്കം ബസ്‌സ്റ്റാൻഡിന് മുന്നിലുള്ള ട്രാഫിക് പ്രശ്നങ്ങൾ പരിഹരിക്കാൻ അടിയന്തര നടപടിയെടുക്കുമെന്ന് വ്യവസായ വികസന മന്ത്രി ടി.എം. അൻപരസൻ പറഞ്ഞു. കിളാമ്പാക്കം ബസ്‌സ്റ്റാൻഡിനു മുന്നിലുള്ള ജി.എസ്.ടി. റോഡിലെ ഗതാഗതക്കുരുക്കാണ് പ്രധാന പ്രശ്നം. ഗതാഗതക്കുരുക്ക് എങ്ങനെ കുറയ്ക്കാമെന്നതു സംബന്ധിച്ച് കിളാമ്പാക്കം ബസ്‌സ്റ്റാൻഡിൽ ബന്ധപ്പെട്ട് വകുപ്പ് ഉദ്യോഗസ്ഥർ ചർച്ചനടത്തി. കിളാമ്പാക്കം ബസ്‌സ്റ്റാൻഡിനു മുന്നിലുള്ള ഗതാഗതക്കുരുക്ക് ഇല്ലാതാക്കാൻ ഭാരവണ്ടികൾ വഴിതിരിച്ചുവിടുന്നത് സംബന്ധിച്ച് ചെറുകിട വ്യാവസായ സ്ഥാപന പ്രതിനിധികളുമായി ചർച്ച നടത്തുമെന്ന് മന്ത്രി പറഞ്ഞു.
Read Moreതാംബരം – മംഗളൂരു ബൈ-വീക്കിലി എക്സ്‌പ്രസിലേക്കുള്ള ഈ ദിവസങ്ങളിലെ റിസർവേഷൻ നിർത്തിവച്ചു; വിശദാംശങ്ങൾ
ചെന്നൈ : താംബരത്തു നിന്ന് മംഗളൂരുവിലേക്ക് സർവീസ് നടത്തുന്ന ബൈ വീക്കിലി എ.സി. തീവണ്ടിയിലേക്ക് ഈ മാസം 28, 30 തീയതികളിൽ പ്രഖ്യാപിച്ച റിസർവേഷൻ നിർത്തിവച്ചു. ആളില്ലെന്ന വിശദീകരണമാണ് റെയിൽവേഅധികൃതർ പറയുന്നത്. ജൂൺ ഏഴുമുതലാണ് പ്രത്യേകതീവണ്ടി സർവീസ് ആരംഭിച്ചത്. ഏഴ്, ഒൻപത്, 14, 16 തീയതികളിൽ മതിയായ യാത്രക്കാരുണ്ടായിരുന്നു.
Read Moreതിരുവണ്ണാമലയിൽ ദർശനത്തിനുവന്ന അഘോരി സന്ന്യാസിയുടെ കാറിൽ തലയോട്ടികൾ
ചെന്നൈ : കാറിന്റെ ഡാഷ് ബോർഡിൽ തലയോട്ടികൾ നിരത്തിവെച്ച അഘോരി സന്ന്യാസിയെ പോലീസ് പിഴയീടാക്കി വിട്ടയച്ചു. ട്രാഫിക് നിയമങ്ങൾ ലംഘിച്ചതിനും ഗതാഗത തടസ്സമുണ്ടാക്കിയതിനുമാണ് പിഴയെന്ന് പോലീസ് അറിയിച്ചു. തിരുവണ്ണാമലൈ-തേരടി റോഡിലാണ് തലയോട്ടികൾ നിരത്തിവെച്ച കാർ പരിഭ്രാന്തിപരത്തിയത്. കാറിന്റെ നമ്പർ പ്ലേറ്റിന്റെ സ്ഥാനത്ത് അഘോരി നാഗസാധു എന്ന ബോർഡാണ് തൂക്കിയിട്ടിരിക്കുന്നത്. പുറത്ത് പരമശിവന്റെ ചിത്രം പതിച്ചിരുന്നു. നഗരത്തിൽ ദുർമന്ത്രവാദികൾ എത്തിയിരിക്കുന്നെന്ന് വാർത്തപരന്നതോടെ ജനം തടിച്ചുകൂടി. പോലീസും സ്ഥലത്തെത്തി. അതിനുശേഷമാണ് കാറിന്റെ ഉടമയായ സന്ന്യാസി സ്ഥലത്തെത്തിയത്. ഋഷികേശിലെ അഘോരി സന്ന്യാസിയാണ് താനെന്നും തിരുവണ്ണാമലയിലെ അരുണാചലക്ഷേത്രത്തിൽ ദർശനത്തിനു വന്നതാണെന്നും…
Read Moreശശികല വീണ്ടും രാഷ്ട്രീയത്തിലേക്ക്
ചെന്നൈ : രാഷ്ട്രീയത്തിൽ തിരിച്ചുവരവ് പ്രഖ്യാപിച്ച് അണ്ണാ ഡി.എം.കെ. മുൻ ജനറൽ സെക്രട്ടറി വി.കെ. ശശികല. തുടർച്ചയായ തിരഞ്ഞെടുപ്പു പരാജയത്തെത്തുടർന്ന് പ്രതിസന്ധിയിലായിരിക്കുന്ന പാർട്ടിയെ രക്ഷിക്കുകയാണ് ലക്ഷ്യമെന്ന് ശശികല പറഞ്ഞു. ഭിന്നിച്ചുനിൽക്കുന്ന പാർട്ടി പ്രവർത്തകരെ ഒന്നിപ്പിക്കാൻ സംസ്ഥാനപര്യടനം നടത്തുമെന്നും വ്യക്തമാക്കി. 2021 നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പായിരുന്നു രാഷ്ട്രീയപ്രവർത്തനം അവസാനിപ്പിക്കുന്നതായി ശശികല പ്രഖ്യാപിച്ചത്. പോയസ് ഗാർഡനിലെ വീട്ടിൽ അനുകൂലികളുമായി ചർച്ചനടത്തിയതിനു ശേഷമായിരുന്നു തിരിച്ചുവരവ് പ്രഖ്യാപിച്ചത്. പാർട്ടി സ്ഥാപകൻ എം.ജി.ആറി.ന്റെ കാലംമുതൽ തനിക്ക് പാർട്ടിയിൽ നിർണായക സ്വാധീനമുണ്ടായിരുന്നുവെന്ന് ശശികല അവകാശപ്പെട്ടു. പാർട്ടിയിൽനിന്ന് ആരെയും പുറത്താക്കാൻ എം.ജി.ആർ. ഒരിക്കലും തയ്യാറായിട്ടില്ല.…
Read Moreമധുര-ബെംഗളൂരു വന്ദേഭാരത് തീവണ്ടിയുടെ പരീക്ഷണ ഓട്ടം ഇന്ന്
ചെന്നൈ : മധുരയിൽ നിന്ന് ബെംഗളൂരുവിലേക്ക് അനുവദിച്ച വന്ദേഭാരത് തീവണ്ടിയുടെ പരീക്ഷണ ഓട്ടം തിങ്കളാഴ്ച നടക്കുമെന്ന് റെയിൽവേ അധികൃതർ അറിയിച്ചു. മധുരയിൽനിന്ന് രാവിലെ 5.15-ന് പുറപ്പെടുന്ന തീവണ്ടി 7.15-ന് തിരുച്ചിറപ്പള്ളിയിലും 9.55-ന് സേലത്തും ഉച്ചയ്ക്ക് 1.15-ന് ബെംഗളൂരുമെത്തും. ഉച്ചയ്ക്ക് 1.45-ന് ബെംഗളൂരുവിൽനിന്ന് തിരിക്കുന്ന തീവണ്ടി വൈകീട്ട് അഞ്ചിന് സേലത്തും രാത്രി 8.20-ന് തിരുച്ചിറപ്പള്ളിയും രാത്രി 10.25 -ന് മധുരയിലുമെത്തുമെന്നും അധികൃതർ അറിയിച്ചു.
Read Moreലോക്‌സഭാ തിരഞ്ഞെടുപ്പിലെ പരാജയം; പുതുച്ചേരി ബി.ജെ.പി.ഘടകത്തിലും നേതാക്കന്മാരുടെ തമ്മിലടി
ചെന്നൈ : ലോക്‌സഭാ തിരഞ്ഞെടുപ്പു പരാജയത്തിന്റെപേരിൽ തമിഴ്‌നാടിനു പിന്നാലെ ബി.ജെ.പി.യുടെ പുതുച്ചേരി ഘടകത്തിലും നേതാക്കന്മാരുടെ തമ്മിലടി. പാർട്ടി സംസ്ഥാന അധ്യക്ഷൻ എസ്. സെൽവഗണപതിയ്ക്കെതിരേ പോർക്കൊടിയുയർത്തി മുൻ അധ്യക്ഷൻ അടക്കമുള്ള നേതാക്കൾ എത്തിയിരിക്കുകയാണ്. സെൽവഗണപതി സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ട് പാർട്ടി ഓഫീസിനുമുന്നിൽ അർധനഗ്നനായി സമരംനടത്തിയ സംസ്ഥാന സെക്രട്ടറി രത്തിനവേലിനെ പാർട്ടിയിൽനിന്ന് പുറത്താക്കി. കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയിലെ ഏകസീറ്റിൽ ബി.ജെ.പി.യുടെ എ. നമശിവായം 1.36 ലക്ഷം വോട്ടുകൾക്കാണ് കോൺഗ്രസ് സ്ഥാനാർഥി വി. വൈദ്യലിംഗത്തോട് പരാജയപ്പെട്ടത്. സംസ്ഥാന മന്ത്രികൂടിയായ നമശിവായത്തിന്റെ പരാജയത്തിനുകാരണക്കാരനായ സെൽവഗണപതി സ്ഥാനം ഒഴിയുന്നതുവരെ പ്രതിഷേധം തുടരുമെന്ന് പ്രഖ്യാപിച്ച്…
Read More