ചെന്നൈ : മദ്യപിച്ചെത്തിയ സംഘം ചെന്നൈ റിച്ചി സ്ട്രീറ്റിൽ യൂട്യൂബറെയും സുഹൃത്തിനെയും ആക്രമിച്ചു. റിച്ചി സ്ട്രീറ്റിലെ ഇലക്ട്രോണിക്സ് ഉത്‌പന്നങ്ങളുടെ വിഡിയോ ചിത്രീകരിക്കുന്നതിനിടെയാണ് യൂട്യൂബറെയും ക്യാമറാമാനെയും സമീപത്തെ ഓട്ടോറിക്ഷയിൽ മദ്യപിച്ചുകൊണ്ടിരുന്നവർ മർദിച്ചത്. മദ്യപിക്കുന്നത് ക്യാമറയിൽ പകർത്തിയെന്ന് സംശയിച്ചായിരുന്നു ആക്രമണം. മദ്യപസംഘം യൂട്യൂബറെ പിടിച്ചുതളളുകയും ക്യാമറ തട്ടിയെടുക്കുകയും ചെയ്തശേഷം രണ്ടുപേരെയും മർദിക്കുകയായിരുന്നു. യൂട്യൂബറും സുഹൃത്തും സ്ഥലത്തുനിന്ന് ഓടിരക്ഷപ്പെട്ടു. പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
Read MoreDay: 9 July 2024
22 കോടി രൂപ വിലമതിക്കുന്ന ആറു പൗരാണിക വിഗ്രഹങ്ങൾ തഞ്ചാവൂരിൽ പിടിച്ചെടുത്തു; 3 പേർ അറസ്റ്റിൽ
ചെന്നൈ : തഞ്ചാവൂരിൽ 22 കോടി രൂപ വിലമതിക്കുന്ന ആറു പൗരാണിക വിഗ്രഹങ്ങൾ പിടിച്ചെടുത്തു. വിഗ്രഹക്കടത്ത് കേസുകൾ അന്വേഷിക്കുന്ന പ്രത്യേകപോലീസ് സംഘമാണ് വിഗ്രഹങ്ങൾ പിടിച്ചെടുത്തത്. തഞ്ചാവൂരിലെ പെരിയാർ സമത്വപുരത്തിന് സമീപം വാഹന പരിേശാധനയ്ക്കിടെ കാറിൽനിന്ന് തോക്കുകളും വിഗ്രഹങ്ങളും കണ്ടെടുക്കുകയായിരുന്നു. കാർ ഡ്രൈവറായ സേലം സ്വദേശി ജി. രാജേഷ് കണ്ണൻ (42), കൂട്ടാളികളായ മയിലാടുംതുറൈയിലെ വി. ലക്ഷ്മണൻ (64), തിരുമുരുകൻ (39) എന്നിവരെ അറസ്റ്റുചെയ്തു. സംഭവത്തിൽ വിശദമായ അന്വേഷണംനടത്തി വരികയാണെന്ന് പോലീസ് പറഞ്ഞു. അഞ്ചുവർഷം മുമ്പ് വീടു നിർമാണത്തിന് കുഴിയെടുക്കുമ്പോഴാണ് തനിക്കു വിഗ്രഹങ്ങൾ ലഭിച്ചതെന്ന് ലക്ഷ്മണൻ…
Read Moreവിജയ് യെ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയാക്കാൻ എല്ലാ പ്രവർത്തകരും കഠിനമായി പ്രയത്നിക്കണം; ബുസി ആനന്ദ്
ചെന്നൈ : വിജയിയെ തമിഴ്‌നാടിന്റെ മുഖ്യമന്ത്രിയാകാൻ എല്ലാ പ്രവർത്തകരും കഠിനമായി പ്രയത്നിക്കണമെന്ന് തമിഴക വെട്രി കഴകം (ടി.വി.കെ.)ജനറൽ സെക്രട്ടറി ബുസി ആനന്ദ്. തിരുക്കോവിലൂരിൽ ടി.വി.കെ. പ്രവർത്തകരുടെ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു ആനന്ദ്. 2026 തിരഞ്ഞെടുപ്പിൽ പാർട്ടി മത്സരിക്കും. ഇതിൽ വൻ വിജയം നേടി പാർട്ടി നേതാവ് വിജയിയെ മുഖ്യമന്ത്രിയാക്കണം. ഈ ലക്ഷ്യം മുന്നിൽ കണ്ട് പ്രവർത്തനം സജീവമാക്കണമെന്ന് ആനന്ദ് പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം പാർട്ടിയുടെ പ്രവർത്തനം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യുമെന്നായിരുന്നു അറിയിച്ചിരുന്നത്. എന്നാൽ കള്ളക്കുറിച്ചി വിഷമദ്യദുരന്തം അടക്കമുള്ള സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ഉദ്ഘാടനം വൈകുകയാണ്. വൻ…
Read Moreബി.എസ്.പി. നേതാവ് ആംസ്‌ട്രോങ്ങിന്റെ കൊല: സിറ്റി പോലീസ് കമ്മിഷണറെ മാറ്റി
ചെന്നൈ : ബി.എസ്.പി. നേതാവിന്റെ കൊലപാതകത്തെത്തുടർന്നുണ്ടായ പ്രതിഷേധത്തിൽ ചെന്നൈ സിറ്റി പോലീസ് കമ്മിഷണറുടെ കസേര തെറിച്ചു. കമ്മിഷണർ സന്ദീപ് റായി റത്തോറിനെ പോലീസ് ട്രെയിനിങ് കോളേജിന്റെ ഡി.ജി.പി.യായി നിയമിച്ചു. ലോ ആൻഡ് ഓർഡർ എ.ഡി.ജി.പി. എ. അരുണാണ് പുതിയ സിറ്റി പോലീസ് കമ്മിഷണർ. ലോ ആൻഡ് ഓർഡർ എ.ഡി.ജി.പി.യായി എസ്. ഡേവിഡ്‌സൺ ദേവാശിർവാദത്തെയും നിയമിച്ചു. റൗഡികളെ അവരുടെ ഭാഷയിൽത്തന്നെ നേരിടുമെന്ന് സ്ഥാനമേറ്റടുത്തതിനുശേഷമുള്ള പത്രസമ്മേളനത്തിൽ എ. അരുൺ പറഞ്ഞു. അവരെ ഏറ്റുമുട്ടലിലൂടെ കൊലപ്പെടുത്തില്ല. റൗഡിസം ഇല്ലാതാക്കും. കുറ്റകൃത്യങ്ങളിലേർപ്പെട്ട റൗഡികളെ പിടികൂടും. കൊലപാതകങ്ങൾ നടക്കാതിരിക്കാൻ മുൻകരുതൽ സ്വീകരിക്കും.…
Read Moreമത്സ്യത്തൊഴിലാളികളെ ശ്രീലങ്കൻ നാവിക സേന ആക്രമിച്ചു; എട്ട് മത്സ്യത്തൊഴിലാളികൾക്ക് പരിക്കേറ്റു
ചെന്നൈ : കച്ചത്തീവിന് സമീപം മീൻപിടിക്കുന്ന മത്സ്യത്തൊഴിലാളികൾക്ക് നേരേ ശ്രീലങ്കൻ നാവിക സേനയുടെ ആക്രമണം. ആക്രമണത്തിൽ എട്ട് മത്സ്യത്തൊഴിലാളികൾക്ക് പരിക്കേറ്റു. ആറ് ബോട്ടുകളിലെ വലകളും നശിപ്പിച്ചു. രാമനാഥപുരത്തുനിന്ന് കടലിലിറങ്ങിയ മത്സ്യത്തൊഴിലാളികൾക്ക് നേരേയാണ് ആക്രമണം നടന്നത്. നാല് ബോട്ടുകളിലായെത്തിയ ശ്രീലങ്കൻ നാവിക സേനാംഗങ്ങൾ ആക്രമണം നടത്തിയത്.
Read Moreയുവതികളെ ഗർഭിണികളാക്കാൻ പുരുഷൻമാരെ ആവശ്യമുണ്ട്, പരസ്യത്തിൽ കുടുങ്ങിയത് നിരവധി പേർ
ഇന്ന് നിരവധി തട്ടിപ്പുകൾ നമ്മള്‍ കണ്ടുവരുന്നുണ്ട്. എപ്പോഴാണ് എങ്ങനെയാണ് പറ്റിക്കപ്പെടുക എന്ന കാര്യത്തില്‍ യാതൊരു ഉറപ്പും ഇല്ലാത്ത കാലതത്താണ് നമ്മൾ ഓരോരുത്തരും കഴിയുന്നത്. കണ്ണടച്ച് തുറക്കുന്ന നേരം മതി കയ്യിലെ കാശ് പോവാൻ. എത്ര സൂക്ഷിച്ചു എന്ന് പറഞ്ഞാലും ചിലപ്പോള്‍ അറിയാതെ നമ്മളും ഈ പറ്റിക്കപ്പെടലിന്റെ ഇരകളായി മാറിയേക്കാം. വിവിധ ആപ്പുകളുടെ പേരിലും മറ്റും തട്ടിപ്പ് നടത്തുന്നവരുണ്ട്. അങ്ങനെ പണം പോയി ആത്മഹത്യ ചെയ്തവർ തന്നെയുണ്ട് ഒരുപാട്. അടുത്തിടെ അതുപോലെ ഒരു തട്ടിപ്പ് നടത്തിയ രണ്ട് യുവാക്കളെ ഹരിയാനയില്‍ അറസ്റ്റ് ചെയ്തു. തട്ടിപ്പ് പരസ്യങ്ങള്‍…
Read More2022 ൽ കുടിവെള്ളത്തിൽ വിസർജ്യം കലർത്തിയ പ്രതികളെ പിടികൂടാൻ രണ്ടാഴ്ചകൂടി സമയംവേണമെന്ന് സി.ബി.സി.ഐ.ഡി.
ചെന്നൈ : പുതുക്കോട്ടയിലെ വേങ്കവാസലിൽ ദളിത് കോളനിയിലേക്കുള്ള കുടിവെള്ള ടാങ്കിൽ മനുഷ്യമലം കലർത്തിയ സംഭവത്തിലെ പ്രതികളെ പിടികൂടുന്നതിന് രണ്ടാഴ്ചകൂടി സമയം അനുവദിക്കണമെന്ന് ക്രൈം ബ്രാഞ്ച് സി.ഐ.ഡി. മദ്രാസ് ഹൈക്കോടതിയോട് അഭ്യർഥിച്ചു. അതിക്രമംനടന്ന് 18 മാസമായിട്ടും പ്രതികളെ പിടികൂടാൻ കഴിയാത്തതെന്താണെന്ന് തിങ്കളാഴ്ച ഹൈക്കോടതി ആരാഞ്ഞപ്പോഴാണ് അഡീഷണൽ അഡ്വക്കേറ്റ് ജനറലും അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടറും ക്രൈം ബ്രാഞ്ചിനുവേണ്ടി ഈ അഭ്യർഥന നടത്തിയത്. വേങ്കവാസലിലെ ദളിത് കോളനിയിലേക്ക് വെള്ളമെത്തിക്കുന്നതിനുള്ള ടാങ്കിൽ 2022 ഡിസംബർ മാസത്തിലാണ് മലം കലർത്തിയതായി കണ്ടെത്തിയത്. സംഭവം വലിയപ്രതിഷേധത്തിന് വഴിവെച്ചിരുന്നു. ലോക്കൽ പോലീസിന്റെ അന്വേഷണത്തിൽ പ്രതികളെ…
Read Moreകേന്ദ്രം കൊണ്ടുവന്ന പുതിയ ക്രിമിനൽ നിയമങ്ങൾ ഭേദഗതി നിർദേശിക്കാൻ തമിഴ്‌നാട്ടിൽ കമ്മിഷൻ
ചെന്നൈ : കേന്ദ്രം കൊണ്ടുവന്ന പുതിയ ക്രിമിനൽ നിയമങ്ങൾ പരിശോധിക്കുന്നതിനും സംസ്ഥാനത്ത് അവ നടപ്പാക്കുമ്പോഴുള്ള ഭേദഗതി നിർദേശിക്കുന്നതിനും തമിഴ്‌നാട് സർക്കാർ ഏകാംഗകമ്മിഷനെ നിയമിച്ചു. സംസ്ഥാനത്ത് നിയമങ്ങളുടെ പേരുമാറ്റുന്നതിനുള്ള സാധ്യതയും കമ്മിഷൻ പരിശോധിക്കും. ഇന്ത്യൻ ശിക്ഷാനിയമത്തിന്റെയും ക്രിമിനൽ നടപടിച്ചട്ടത്തിന്റെയും തെളിവുനിയമത്തിന്റെയും പേര് യഥാക്രമം ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സംഹിത, ഭാരതീയ സാക്ഷ്യ അധീനിയം എന്നാക്കി മാറ്റുകയും നിയമങ്ങളിൽ ഭേദഗതി കൊണ്ടുവരുകയും ചെയ്തതിൽ പ്രതിഷേധമുയരുന്നതിനിടെയാണ് നടപടി. മദ്രാസ് ഹൈക്കോടതിയിൽനിന്ന് വിരമിച്ച ജസ്റ്റിസ് കെ. സത്യനാരാണനാണ് ഏകാംഗകമ്മിഷൻ. തിങ്കളാഴ്ച മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതലയോഗമാണ്…
Read Moreപച്ചക്കറി ഇനങ്ങൾക്ക് പുറമെ വെളുത്തുള്ളി വില കൂടുന്നു
ചെന്നൈ : കോയമ്പേട് മൊത്ത വ്യാപാരച്ചന്തയിൽ വെളുത്തുള്ളി വില കൂടുന്നു. കിലോയ്ക്ക് 320 രൂപയുണ്ടായിരുന്ന വെളുത്തുള്ളി വില 360 രൂപയായി. വരൾച്ചകാരണം വെളുത്തുള്ളി ഉത്പാദനം കുറഞ്ഞതാണ് വില ഉയരാൻ കാരണമെന്ന് വ്യാപാരികൾ പറഞ്ഞു. മുരിങ്ങക്കായ വില കിലോയ്ക്ക് 20 രൂപ കുറഞ്ഞ് 100 രൂപയായി. കാരറ്റിന് കിലോയ്ക്ക് 60 ൽനിന്ന് 70 രൂപയായി ഉയർന്നു.
Read Moreബി.എസ്.പി. നേതാവിന്റെ കൊല നടത്തിയത് ആറാം ശ്രമത്തിൽ; സുരക്ഷയ്ക്കായി തോക്ക് കരുതുന്ന ആംസ്‌ട്രോങ് കൊലനടന്ന ദിവസം തോെക്കടുക്കാനും മറന്നു
ചെന്നൈ : തമിഴ്നാട്ടിൽ ബി.എസ്.പി. നേതാവ് കെ. ആംസ്‌ട്രോങ്ങിനെ കൊലപ്പെടുത്തിയത് ആറാം ശ്രമത്തിലെന്ന് വിവരം. ഒരു വർഷത്തോളമായി കൊലപാതകികൾ ഇദ്ദേഹത്തിനു പിന്നാലെയായിരുന്നെന്നാണ് പോലീസിന്റെ കണ്ടെത്തൽ. അഞ്ചുതവണയും ആസൂത്രണം പാളിയതോടെ കൂടുതൽ ശ്രദ്ധയോടെയും തയ്യാറെടുപ്പുകളോടെയുമാണ് അടുത്തശ്രമം നടത്തിയതെന്ന് പോലീസ് പറയുന്നു. വടിവാളുകൾ കൂടാതെ നാടൻബോംബുകളും ഇവർ കരുതിയിരുന്നു. ഒപ്പമുണ്ടായിരുന്ന രണ്ടു സഹായികൾ അക്രമികളെ ചെറുക്കാൻ ശ്രമിച്ചെങ്കിലും ഇവരെ കെട്ടിടനിർമാണത്തിനായി കുഴിച്ച കുഴിയിലേക്കു തള്ളിയിടുകയായിരുന്നു. വെട്ടിക്കൊല്ലാൻ സാധിക്കാതെവന്നാൽ ബോംബെറിയാനും പദ്ധതിയുണ്ടായിരുന്നു. ആസംട്രോങ്ങിന്റെ നീക്കങ്ങൾ കൃത്യമായി നിരീക്ഷിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു കൊല ആസൂത്രണം ചെയ്തത്. സാധാരണ പത്തോളം പേർ ആംസ്‌ട്രോങ്ങിന്…
Read More