ഡൽഹി: ഈ മാസം 26 മുതൽ പാരിസിൽ ആരംഭിക്കുന്ന ഒളിംപിക്സ് പോരാട്ടത്തിനൊരുങ്ങുന്ന ഇന്ത്യൻ ടീമിനായി ബിസിസിഐയുടെ വമ്പൻ പ്രഖ്യാപനം. ഒളിംപിക്സിനൊരുങ്ങുന്ന ടീമിനു ബിസിസിഐ എട്ടരക്കോടി സംഭാവന നൽകും. ഇന്ത്യൻ ഒളിംപിക് അസോസിയേഷനാണ് (ഐഒസി) തുക കൈമാറുകയെന്നു ബിസിസിഐ സെക്രട്ടറി ജയ് ഷാ വ്യക്തമാക്കി. എക്സിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. https://x.com/JayShah/status/1815010269715972178?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1815010269715972178%7Ctwgr%5E097d86b91d329095276bcd987020b3a144c9d5ac%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.samakalikamalayalam.com%2Fkaayikam-sports%2F2024%2FJul%2F21%2Fbcci-to-provide-rs-85-crore-to-ioa-for-paris-olympics 2024 പാരിസ് ഒളിംപിക്സിൽ ഇന്ത്യയ്ക്കായി കളിക്കാനിറങ്ങുന്ന നമ്മുടെ അത്‍ലറ്റുകളെ പിന്തുണയ്ക്കുന്നതിൽ ബിസിസിഐ അഭിമാനിക്കുന്നു. ടീമിനു വേണ്ടി ഇന്ത്യൻ ഒളിംപിക് അസോസിയേഷനു ഞങ്ങൾ എട്ടരക്കോടി രൂപ നൽകുന്നു. എല്ലാ താരങ്ങൾക്കും ആശംസകൾ. ഇന്ത്യയുടെ അഭിമാന…
Read MoreMonth: July 2024
കേരളത്തിൽ നിപ; അതിർത്തിയിൽ ജാഗ്രത; ചെക്‌പോസ്റ്റുകളിൽ ജീവനക്കാരെ നിയോഗിച്ച് ആരോഗ്യവകുപ്പ്
ചെന്നൈ : കേരളത്തിൽ നിപമരണം സ്ഥിരീകരിച്ച സാഹചര്യത്തിൽ അതിർത്തി മേഖലകളിൽ തമിഴ്‌നാട് ജാഗ്രതാ നിർദേശം നൽകി. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും തമിഴ്‌നാട്ടിൽ ആർക്കും നിപ ബാധയില്ലെന്നും നിലവിലുള്ള ആരോഗ്യ മാർഗനിർദേശങ്ങൾ പാലിച്ചാൽ മതിയെന്നും തമിഴ്‌നാട് ആരോഗ്യവകുപ്പ് വ്യക്തമാക്കി. കേരള അതിർത്തിയിൽ കോയമ്പത്തൂർ, നീലഗനിരി, തിരുപ്പുർ, തേനി, തെങ്കാശി, കന്യാകുമാരി ചെക്‌പോസ്റ്റുകളിൽ ആരോഗ്യവകുപ്പ് ജീവനക്കാരെ നിയോഗിച്ചിട്ടുണ്ട്. നിപയോട് സാമ്യമുള്ള രോഗലക്ഷണങ്ങളുള്ളവരെ നിരീക്ഷിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. സമാന ലക്ഷണങ്ങളുള്ളവരെ വിദഗ്ധ പരിശോധനയ്ക്കു വിധയമാക്കാൻ ആശുപത്രികളോട് ആവശ്യപ്പെട്ടിട്ടുണ്ട്. വവ്വാലുകളുടെ ആവാസകേന്ദ്രങ്ങളിൽ താമസിക്കുന്നവർ ശ്രദ്ധിക്കണമെന്നും നിർദേശമുണ്ട്.
Read Moreനഗരത്തിൽ രണ്ടാംഘട്ട മെട്രോ റെയിൽവേ പാതകളുടെ നിർമാണം; നേരിട്ട് പുരോഗതി നിരീക്ഷിച്ച് ഉദയനിധി സ്റ്റാലിൻ
ഇന്ത്യൻ 2 ഒടിടി യിലേക്ക്
സിനിമയ്ക്ക് മോശം പ്രതികരണങ്ങള്‍ ലഭിച്ചതിന് പിന്നാലെ ഇന്ത്യന്‍2 ഒടിടിയിലേക്ക് വരുന്നു. ചിത്രം ഇറങ്ങിയ ദിവസം മുതല്‍തന്നെ നല്ല പ്രതികരണങ്ങള്‍ പ്രേക്ഷകരുടെ ഭാഗത്തുനിന്ന് ലഭിച്ചിരുന്നില്ല. പിന്നാലെ മോശം പ്രതികരണങ്ങളും നിരൂപണങ്ങളും വരുകയും ചെയ്തു. ഇതോടെ ഇന്ത്യന്‍ ടു ഒടിടിയിലേക്ക് വരുന്നുവെന്ന വിവരമാണ് ലഭിക്കുന്നത്. നെറ്റ്ഫ്‌ലിക്‌സ് ആണ് ഇന്ത്യന്‍2ന്റെ സ്ട്രീമിംഗ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. ഓഗസ്റ്റ് 15നാണ് ചിത്രം ഒടിടിയില്‍ എത്തുന്നതെന്നാണ് ലഭിക്കുന്ന വിവരം. ഒരാഴ്ച കൊണ്ട് ഇന്ത്യന്‍2 ആകെ നേടിയത് 72 കോടി രൂപയാണ്. എട്ടാം ദിനത്തില്‍ 1.15 കോടി രൂപ മാത്രമാണ് ചിത്രത്തിന് നേടാനായത്. തമിഴിലില്‍…
Read Moreകോൺഗ്രസ് പാർട്ടി ശക്തിപ്പെടാൻ സംസ്ഥാനത്തുടനീളം യാത്ര; രാഹുൽ ഉദ്ഘാടനം ചെയ്യും
ചെന്നൈ : പാർട്ടി ശക്തിപ്പെടുത്തുന്നതിന് തമിഴ്‌നാട്ടിലുടനീളം യാത്രനടത്താൻ സംസ്ഥാന കോൺഗ്രസ് തീരുമാനിച്ചു. ഒക്ടോബർ രണ്ടിന് ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധി യാത്ര ഉദ്ഘാടനംചെയ്യും. കന്യാകുമാരിമുതൽ ചെന്നൈവരെയും നാഗപട്ടണംമുതൽ നീലഗിരിവരെയുമാണ് യാത്ര. രാഹുൽ ഗാന്ധി കാണിച്ചപാതയിൽ ശരിയായദിശയിലാണ് കോൺഗ്രസ് മുന്നേറുന്നതെന്ന് സംസ്ഥാന കോൺഗ്രസ് അധ്യക്ഷൻ കെ. സെൽവ പെരുന്തുഗൈ പറഞ്ഞു. പ്രവർത്തകർ ആത്മാർഥമായി പ്രവർത്തിച്ചാൽ തമിഴ്‌നാട്ടിൽ അധികാരത്തിലേക്കുള്ളദൂരം കുറയും. രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയാണ് ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യമുന്നണിയുടെ കുതിപ്പിന് വഴിയൊരുക്കിയത്. -അദ്ദേഹം പറഞ്ഞു.
Read Moreപ്രതീക്ഷ മങ്ങി; മണ്ണിനടിയിൽ ലോറിയില്ലെന്ന് സ്ഥിരീകരിച്ച് കർണാടക
ബെംഗളൂരു: അങ്കോല ദേശീയ പാതയിലുണ്ടായ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനായുള്ള തെരച്ചില്‍ പുരോഗമിക്കുമ്പോള്‍ റഡാര്‍ സിഗ്‌നല്‍ നല്‍കിയ സ്ഥലങ്ങളിലെല്ലാം പരിശോധന പൂര്‍ത്തിയാക്കിയതായി കര്‍ണാടക റവന്യൂ മന്ത്രി കൃഷ്ണബൈരെ ഗൗഡ. സംശയം തോന്നിയ മൂന്ന് സ്ഥലങ്ങളിലെ മണ്ണ് 98 ശതമാനം നീക്കം ചെയ്തെന്നും ഇതില്‍ ലോറിയുടെ സാന്നിധ്യം കണ്ടെത്താന്‍ സാധിച്ചില്ലെന്നും കൃഷ്ണബൈരെ ഗൗഡ പറഞ്ഞു. മണ്ണിടിച്ചിലിനെ തുടര്‍ന്ന് തൊട്ടടുത്ത പുഴയില്‍ ചെറുദ്വീപ് പോലെ മണ്‍കൂന രൂപപ്പെട്ടിട്ടുണ്ട്. ലോറി ഇതില്‍ അകപ്പെട്ടിട്ടുണ്ടോയെന്ന് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. സൈന്യത്തിന്റെ നിര്‍ദേശപ്രകാരം തെരച്ചില്‍ തുടരും. എല്ലാ സാധ്യതകളും പരിശോധിക്കും. തെരച്ചില്‍ ആരംഭിച്ച്…
Read Moreടൊവിനോയുടെ പുതിയ ചിത്രത്തിന് വിലക്ക് ; സാമ്പത്തിക ക്രമക്കേട് എന്ന് റിപ്പോർട്ട്
ടൊവിനോ തോമസ് നായകനായെത്തുന്ന ‘അജയന്റെ രണ്ടാം മോഷണ’ത്തിന്റെ റിലീസ് തടഞ്ഞ് എറണാകുളം പ്രിൻസിപ്പല്‍ കോടതി. സാമ്പത്തിക ക്രമക്കേട് ചൂണ്ടിക്കാട്ടി എറണാകുളം സ്വദേശി ഡോ. വിനീത് നല്‍കിയ പരാതിയെ തുടർന്നാണ് റിലീസ് തടഞ്ഞത്. യു ജി എം പ്രൊഡക്ഷൻസിനെതിരെ നല്‍കിയ പരാതിയിലാണ് വിധി. തന്റെ കയ്യില്‍ നിന്നും 3.20 കോടി രൂപ വാങ്ങിയെന്നും ചിത്രത്തിന്റെ ഉടമസ്ഥാവകാശം രഹസ്യമായി കൈമാറിയെന്നുമാണ് വിനീത് പറയുന്നത്. പരാതിയെ തുടർന്ന് ചിത്രത്തിന്റെ ഒ.ടി.ടി, സാറ്റലൈറ്റ് റിലീസുകള്‍ക്കും വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. ചിത്രം ഓണം റിലീസായി സെപ്റ്റംബർ 2-നാണ് തിയേറ്ററുകളില്‍ എത്താനിരുന്നത്. ജിതിൻ ലാല്‍…
Read Moreഉദയനിധി സ്റ്റാലിന്റെ ഉപമുഖ്യമന്ത്രിപദവി : ഊഹാപോഹങ്ങൾ തള്ളി ഉദയനിധി
ചെന്നൈ : തന്റെ ഉപമുഖ്യമന്ത്രിപദവിയെക്കുറിച്ചുള്ള ഊഹാപോഹങ്ങൾ തള്ളി യുവജനക്ഷേമ-കായികവകുപ്പുമന്ത്രി ഉദയനിധി സ്റ്റാലിൻ. നിലവിൽ ഡി.എം.കെ. യുവജനവിഭാഗത്തിന്റെ സെക്രട്ടറിസ്ഥാനം ഹൃദയത്തോട് ചേർത്തുനിർത്തുകയാണെന്നും ഉദയനിധി പറഞ്ഞു. ശനിയാഴ്ചനടന്ന ഡി.എം.കെ. യുവജനവിഭാഗം 45-ാം സ്ഥാപകദിനാഘോഷത്തിൽത്തന്നെ ഉപമുഖ്യമന്ത്രിയാക്കാനുള്ള പ്രമേയം പാസാക്കിയതിനോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ‘‘ ഗോസിപ്പുകളിലൂടെയും ഊഹാപോഹങ്ങളിലൂടെയും ഞാൻ ഉപമുഖ്യമന്ത്രിയാകുമെന്ന നിഗമനത്തിൽ നിങ്ങളെത്തി. ഉപമുഖ്യമന്ത്രിസ്ഥാനത്ത് പ്രതിഷ്ഠിക്കാനും ശ്രമിച്ചു. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ രാഷ്ട്രീയമുന്നേറ്റമുണ്ടായത് യുവജനവിഭാഗത്തിലൂടെയാണ്. മറ്റെല്ലാവിഭാഗത്തെക്കാളും യുവജനവിഭാഗം എല്ലായ്‌പ്പോഴും മുൻനിരയിലാണ്. മറ്റുപദവികളിലേക്ക് ഉയർത്തപ്പെട്ടാലും യുവജനവിഭാഗം സെക്രട്ടറി പദവി ജീവിതത്തിൽ ഒരിക്കലും മറക്കില്ല’’- ഉദയനിധി പറഞ്ഞു. 2026 നിയമസഭാ തിരഞ്ഞെടുപ്പിലെ വിജയത്തിനായി…
Read Moreപൊൽപ്പനായിക്കോട്ടെ രണ്ടാംഘട്ട ഖനനത്തിൽ ചെമ്പ് ആണികൾ കണ്ടെത്തി
ചെന്നൈ: പുതുക്കോട്ട ജില്ലയിലെ പൊൽപ്പനായിക്കോട്ടയിൽ നടന്നുകൊണ്ടിരിക്കുന്ന രണ്ടാംഘട്ട ഖനനത്തിൽ ചെമ്പ് ആണികൾ കണ്ടെത്തി. പുതുക്കോട്ട ജില്ലയിലെ പൊൽപ്പനായിക്കോട്ടയിൽ തമിഴ്‌നാട് സർക്കാർ ആദ്യഘട്ട ഖനനം നടത്തിയപ്പോൾ സ്വർണ്ണ മൂക്കുത്തികൾ, കറുപ്പും ചുവപ്പും കലർന്ന പാത്രങ്ങൾ, പായൽ മുത്തുകൾ എന്നിവയുൾപ്പെടെ ധാരാളം പുരാതന വസ്തുക്കൾ കണ്ടെത്തിയിരുന്നു. അതിനുശേഷം ജൂൺ 18 ന് കൊട്ടാര സമുച്ചയത്തിൻ്റെ തെക്ക് ഭാഗത്ത് രണ്ടാം ഘട്ട ഖനനം ആരംഭിച്ചത്. ചെന്നൈയിൽ നിന്ന് വീഡിയോയിലൂടെ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ആണ് ഖനനം ഉദ്ഘാടനം ചെയ്തത്. 6 സ്ഥലങ്ങളിൽ കുഴിയെടുത്ത് രണ്ടാംഘട്ട ഖനന ജോലികൾ നടന്നുവരികയാണ്. എക്‌സ്‌വേഷൻ…
Read Moreകർണാടകയിൽ കനത്തമഴ: മേട്ടൂരിലേക്കുള്ള വെള്ളത്തിന്റെ ഒഴുക്കുകൂടി
ചെന്നൈ : കർണാടകയിൽ കാവേരി നദിയുടെ ഉദ്ഭവപ്രദേശങ്ങളിൽ കനത്തമഴ പെയ്യുന്നതിനാൽ മേട്ടൂർ അണക്കെട്ടിലേക്കുള്ള ഒഴുക്ക് വർധിച്ചു. കർണാടകയിൽ കാവേരിയുടെ വൃഷ്ടി പ്രദേശത്ത് സ്ഥിതിചെയ്യുന്ന കൃഷ്ണരാജസാഗർ അണക്കെട്ട്, കബനി അണക്കെട്ട് എന്നിവയിൽനിന്ന് തുറന്നുവിടുന്ന വെള്ളത്തിന്‍റെ അളവ് കൂടി. 122 അടി ഉയരമുള്ള കൃഷ്ണരാജസാഗർ അണക്കെട്ടിൽ 118 അടി വെള്ളമുണ്ട്.
Read More