നീറ്റ് പരീക്ഷ വിദ്യാർഥിവിരുദ്ധമാണ്; നീറ്റ് ഉപേക്ഷിക്കണമെന്ന് വിജയ്; പ്രസ്താവനയെ സ്വാഗതംചെയ്ത് അണ്ണാ ഡി.എം.കെ.യും കോൺഗ്രസും

ചെന്നൈ : മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷയ്ക്കെതിരേ തമിഴ്‌നാട് സർക്കാരും ദ്രാവിഡകക്ഷികളും നടത്തുന്ന പോരാട്ടത്തിന് തമിഴക വെട്രിക്കഴകം നേതാവും നടനുമായ വിജയ് പിന്തുണ പ്രഖ്യാപിച്ചു. നീറ്റ് പരീക്ഷയ്ക്ക് വിശ്വാസ്യത നഷ്ടപ്പെട്ടെന്നും അത് പൂർണമായി നിർത്തലാക്കണമെന്നും വിജയ് ബുധനാഴ്ച ആവശ്യപ്പെട്ടു. മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ പിന്നാക്കമേഖലകളിൽനിന്ന് വരുന്ന പാവപ്പെട്ട കുട്ടികൾക്ക് അവസരം നഷ്ടമാകാൻ കാരണമാകുന്നുണ്ടെന്നും അത് ഒഴിവാക്കണമെന്നുമാണ് തമിഴ്‌നാടിന്റെ നിലപാട്. തമിഴ്‌നാട്ടിലെ വിദ്യാർഥികൾക്ക് നീറ്റ് യോഗ്യത പരിഗണിക്കാതെ പ്ലസ്ടു മാർക്കിന്റെ അടിസ്ഥാനത്തിൽ മെഡിക്കൽ പ്രവേശനം നടത്താൻ അനുവദിക്കുന്ന ബിൽ സംസ്ഥാന നിയമസഭ രണ്ടുതവണ ഐകകണ്ഠ്യേന…

Read More

കോഴിക്കോട് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; 14കാരൻ മരിച്ചു

കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കുട്ടി മരിച്ചു. കോഴിക്കോട് ഫറോക്ക് സ്വദേശി മൃദുൽ (14) ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ജൂൺ 24നാണ് കുട്ടിയെ രോ​ഗ ലക്ഷണങ്ങളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇരുമൂളിപ്പറമ്പ് കൗസ്തുഭത്തിൽ അജിത് പ്രസാദ്- ജ്യോതി ദമ്പതികളുടെ മകനാണ് മൃദുൽ. രണ്ട് മാസത്തിനിടെ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ചു സംസ്ഥാനത്ത് മരിച്ച കുട്ടികളുടെ എണ്ണം മൂന്നായി. നേരത്തെ കണ്ണൂർ, മലപ്പുറം സ്വദേശികളാണ് മരിച്ചത്. ജൂൺ 16നു ഫാറൂഖ് കോളജിനു സമീപം അച്ചംകുളത്തിൽ മൃദുൽ കുളിച്ചിരുന്നു. അതിനു…

Read More

കാണാതായ മലയാളി ദമ്പതികൾ വേളാങ്കണ്ണിയിൽ മരിച്ച നിലയിൽ 

തൃശൂർ: കാണാതായ മലയാളി ദമ്പതികളെ വേളാങ്കണ്ണിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. തൃശൂർ കൊരട്ടി തിരുമുടിക്കുന്ന് സ്വദേശികളായ ആന്റു, ജെസി എന്നിവരാണ് മരിച്ചത്. വിഷം കുത്തിവച്ചാണ് മരണമെന്ന് ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. ഒൻപത് ദിവസം മുമ്പാണ് ദമ്പതികളെ കാണാതായത്. തുടർന്ന് ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ കൊരട്ടി പോലീസ് തിരോധാന കേസെടുത്ത് അന്വേഷണം നടത്തിവരവെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയതെന്ന വിവരം ലഭിച്ചത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്തുവന്നാല്‍ മാത്രമേ യഥാർഥ മരണകാരണം വ്യക്തമാകൂ. മരണത്തിലേക്ക് നയിക്കാനുള്ള കാരണങ്ങള്‍ എന്തെങ്കിലും ഉണ്ടായിരുന്നതായി ബന്ധുക്കള്‍ക്കും അറിവില്ല. സംഭവത്തില്‍ അന്വേഷണം ഊർജിതമാക്കിയതായി പോലീസ് അറിയിച്ചു.

Read More

സംസ്ഥാനത്ത് ഇനിമുതൽ 90 എം.എൽ. മദ്യക്കുപ്പികൾക്ക് അനുമതി നൽകി സർക്കാർ

ചെന്നൈ : ദീപാവലിവേളയിൽ തമിഴ്‌നാട്ടിലെ ടാസ്മാക് ഷോപ്പുകളിൽ 90 മില്ലിലിറ്ററിന്റെ മദ്യക്കുപ്പികൾ വിൽപ്പനയ്ക്കെത്തും. സംസ്ഥാനസർക്കാർ ഇതിന് അനുമതിനൽകി. കർണാടക, ആന്ധ്ര, തെലങ്കാന, മഹാരാഷ്ട്ര, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളിൽ 90 എം.എൽ, 60 എം.എൽ. മദ്യക്കുപ്പികളും ടെട്രാ പാക്കുകളും ലഭ്യമാണ്.

Read More

കിറുകൃത്യം; തീവണ്ടികളുടെ സമയനിഷ്ഠയുടെ കാര്യത്തിൽ മുൻപിൽ എത്തി ദക്ഷിണ റെയിൽവേ

ചെന്നൈ : തീവണ്ടികളുടെ സമയനിഷ്ഠ പാലിക്കുന്നതിൽ റെയിൽവേ സോണുകളിൽ ദക്ഷിണ റെയിൽവേ മുൻപിൽ. നടപ്പു സാമ്പത്തിക വർഷത്തിൽ ഏപ്രിൽ – ജൂൺ കാലയളവിൽ 91.6 ശതമാനം തീവണ്ടികളും കൃത്യസമയത്ത് സർവീസ് നടത്തിയെന്ന് അധികൃതർ അറിയിച്ചു. കഴിഞ്ഞവർഷം ഇതേ കാലയളവിൽ ദക്ഷിണ റെയിൽവേയിലെ 90 ശതമാനം വണ്ടികൾ സമയനിഷ്ഠ പാലിച്ചു. ദക്ഷിണ റെയിൽവേ ഒരു മാസം 10,000 തീവണ്ടികളാണ് ഓടിക്കുന്നത്. കഴിഞ്ഞ മൂന്ന് മാസത്തിൽ 27,631 തീവണ്ടികളും കൃത്യ സമയത്ത് ഓടി. ഈസ്റ്റ് സെൻട്രൽ റെയിൽവേയിൽ 82.4 ശതമാനം, സെൻട്രൽ റെയിൽവേയിൽ 78.5 ശതമാനം എന്നിങ്ങനെയാണ്…

Read More

നിലവിലുള്ള റെയിൽവേ ടൈം ടേബിൾ ജനുവരി ഒന്നുവരെ നീട്ടി

ചെന്നൈ : നിലവിലുള്ള റെയിൽവേ ടൈം ടേബിൾ ജനുവരി ഒന്നുവരെ നീട്ടി. റെയിൽവേ ബോർഡ് എല്ലാ സോണുകൾക്കും ഇത് സംബന്ധിച്ച് ഉത്തരവ് അയച്ചു. സാധാരണ ജൂലായ് ഒന്ന് മുതൽ തീവണ്ടികളുടെ സമയക്രമം വിശദമാക്കുന്ന ടൈംടേബിൾ ജൂൺ 30-ന് മുൻപ് തന്നെ റെയിൽവേ പ്രസിദ്ധീകരിക്കാറുണ്ട്. ഇത്തവണ നിലവിലുള്ള റെയിൽവേ ടൈംടേബിൾ 2025 ജനുവരി ഒന്നു വരെ അതേ രീതിയിൽ തുടരുമെന്നും കൂടുതൽ കാര്യക്ഷമമായ ടൈം ടേബിൾ ഇറക്കാനാണ് സമയമെടുക്കുന്നതെന്നും റെയിൽവേ ബോർഡ് വ്യക്തമാക്കി.

Read More

ഉത്തർപ്രദേശിലെ ഹത്രാസിൽ മതപരമായ ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും സ്ത്രീകളും മൂന്ന് കുട്ടികളുമടക്കം 121 പേർ മരിച്ചു

ഉത്തർപ്രദേശിലെ ഹത്രാസിൽ മതപരമായ ചടങ്ങിനിടെയുണ്ടായ തിക്കിലും തിരക്കിലും സ്ത്രീകളും മൂന്ന് കുട്ടികളുമടക്കം 121 അധികം പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. സംഭവത്തിൽ മുഖ്യമന്ത്രി യോഗി ആദിത്യനാഥ്‌ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പരിക്കേറ്റവരെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ‘സത്സംഗ്’ എന്ന പ്രാർത്ഥനാചടങ്ങ് പരുപാടിക്കിടെയാണ് തിക്കും തിരക്കുമുണ്ടായത്.ഹത്രാസിലെ സിക്കന്ദ്ര റാവു പൊലീസ് സ്റ്റേഷൻ പരിധിയിലെ ഗ്രാമത്തിലാണ് സംഭവം. പ്രദേശത്തെ ആൾ ദൈവമായ ഭോലെ ബാബാ യുടെ ബഹുമാനാർത്ഥം സംഘടിപ്പിച്ചതാണ് പരിപാടിയെന്നും. ജനക്കൂട്ടം പിരിഞ്ഞുപോകാൻ തുടങ്ങിയതോടെ തിക്കും തിരക്കുമുണ്ടാകുകയായിരുന്നുവെന്നുമാണ് പ്രാഥമിക നി​ഗമനം. രക്ഷാപ്രവർത്തനങ്ങൾ യുദ്ധകാലാടിസ്ഥാനത്തിൽ നടത്താനും പരിക്കേറ്റവർക്ക് കൃത്യമായ ചികിത്സ…

Read More

ശ്മശാനത്തിനുള്ളിൽ രണ്ട് യുവാക്കളെ കൊല്ലപ്പെട്ട നിലയിൽ നിലയിൽ

ചെന്നൈ : പെരുങ്കളത്തൂർ ഗുണ്ടുമേടുള്ള ശ്മശാനത്തിൽ രണ്ട് യുവാക്കളെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. സമീപവാസികളായ അണ്ണാമലൈ (23), തമിഴരശൻ (24) എന്നിവരാണ് കൊല്ലപ്പെട്ടത്. തലയറുത്ത നിലയിലായിരുന്നു മൃതദേഹങ്ങൾ കിടന്നിരുന്നത്. കൊല്ലപ്പെട്ട രണ്ട് പേർക്കും കഞ്ചാവ് കടത്തുമായി ബന്ധമുണ്ടായിരുന്നുവെന്ന് പോലീസ് പറഞ്ഞു. .

Read More

സംസ്ഥാനത്തെ 99 ശതമാനം പോലീസ് സ്റ്റേഷനുകളും ഇനി സി.സി.ടി.വി.യുടെ അകമ്പടിയിൽ

cctv

ചെന്നൈ : സംസ്ഥാനത്തെ 1,500 പോലീസ് സ്റ്റേഷനുകളിൽ 99 ശതമാനത്തിലും സി.സി.ടി.വി. ക്യാമറകൾ സ്ഥാപിച്ചതായി സംസ്ഥാനസർക്കാർ മദ്രാസ് ഹൈക്കോടതിയിൽ അറിയിച്ചു. സംസ്ഥാനത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും സി.സി.ടി.വി ക്യാമറകൾ സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് 2020-ൽ അഡ്വ. നിജാമുദ്ദീൻ സമർപ്പിച്ച ഹർജിയിൽ തുടർവാദം കേൾക്കവെ സംസ്ഥാനസർക്കാർചീഫ് ജസ്റ്റിസ് മഹാദേവൻ, ജസ്റ്റിസ് ഷഫീക്ക് എന്നിവരടങ്ങിയ ബെഞ്ചിനുമുമ്പാകെയാണ് അറിയിച്ചത്.

Read More

ബലാത്സം​ഗം ചെയ്തത് രാസലഹരി കലർന്ന പാനീയം നൽകിയ ശേഷം; ഭീഷണിപ്പെടുത്തുന്നു: ഒമർ ലുലുവിനെതിരെ നടി ഹൈക്കോടതിയിലേക്ക്

കൊച്ചി: സംവിധായകൻ ഒമർ ലുലു രാസലഹരി കലർന്ന പാനിയം നൽകി മയക്കി ബലാത്സം​ഗം ചെയ്തെന്ന് പരാതിക്കാരി ഹൈക്കോടതിയിൽ. കേസ് ഒത്തുതീർപ്പാക്കണം എന്നാവശ്യപ്പെട്ട് നിരന്തരം ഭീഷണിപ്പെടുത്തുന്നുണ്ടെന്നും ആരോപിച്ചു. ബലാത്സം​ഗ കേസിൽ ഒമർ ലുലു നൽകിയ മുൻകൂർ ജാമ്യ ഹർജിയെ എതിർത്ത് നടി നൽകിയ ഉപഹർജിയിലാണ് ആരോപണം. വിവാഹിതനാണെന്ന് മറച്ചുവച്ച് വിവാഹവാ​ഗ്ദാനം നൽകിയും വരാനിരിക്കുന്ന സിനിമകളിൽ അവസരം വാ​ഗ്ദാനം ചെയ്തുമായിരുന്നു പീഡനം എന്നാണ് നടി പറയുന്നത്. കേസ് ഒത്തുതീർപ്പാക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് നിരന്തരം ഭീഷണിപ്പെടുത്തുന്ന സംഭാഷണങ്ങൾ കോടതിയിൽ ഹാജരാക്കാൻ തയാറാകണം. സ്വാധീന ശക്തിയുള്ള ആളായതിനാൽ ജാമ്യം അനുവദിച്ചാൽ പ്രതി…

Read More