ചെന്നൈയിൽ ഭിന്നശേഷി സൗഹൃദ ലോഫ്‌ളോർ ബസുകൾ ഈ മാസം മുതൽ ആരംഭിക്കും

ചെന്നൈ : നഗരത്തിൽ ഭിന്നശേഷിസൗഹൃദ ബസുകൾ വരുന്നു. രണ്ടു ബസുകൾ മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ (എം.ടി.സി.) ക്രോംപേട്ട് ഡിപ്പോയിൽ എത്തിച്ചിട്ടുണ്ട്. ഇവ ഈ ആഴ്ചയിൽതന്നെ സർവീസിന് ഉപയോഗിക്കുമെന്നാണ് വിവരം. ഇതുകൂടാതെ കൂടുതൽ ലോഫ്ലോർ ബസുകൾ അധികംവൈകാതെ എം.ടി.സി.ക്ക് ലഭിക്കുമെന്നാണ് വിവരം. ജർമൻസഹായത്താൽ നടപ്പാക്കുന്ന പദ്ധതിപ്രകാരം സംസ്ഥാന സർക്കാർ 552 ലോഫ്ലോർ ബസുകൾ വാങ്ങുന്നതിന് തീരുമാനിച്ചിരുന്നു. ചെന്നൈ, കോയമ്പത്തൂർ, മധുര നഗരങ്ങളിലെ ബസ് സർവീസുകൾക്കായിരുന്നു ഇവ വാങ്ങുന്നത്. രാജസ്ഥാനിലെ ആൽവാറിൽ ഇവയുടെ നിർമാണം നടക്കുന്നുണ്ടെന്നും ഈ മാസംതന്നെ സംസ്ഥാനത്തിന് ബസ് ലഭിക്കുമെന്നും ഗതാഗതവകുപ്പ് മന്ത്രി കഴിഞ്ഞദിവസം…

Read More