ചെന്നൈ: രാജപാളയത്ത് വിമുക്തഭടനെ ട്രാക്ടർകൊണ്ട് ഇടിച്ചിട്ടശേഷം വെട്ടിക്കൊലപ്പെടുത്തി. കുരുച്ചിയാർപട്ടി സ്വദേശി പൊന്നുച്ചാമി(36)യാണ് മരിച്ചത്. കൊലപാതകംനടത്തിയ മീനാക്ഷിപുരം സ്വദേശികളായ തങ്കവേൽ, രാമനാഥൻ, ഇരുളപ്പൻ, മുനീശ്വരൻ എന്നിവർ ഒളിവിലാണ്. കഴിഞ്ഞദിവസം വൈകീട്ട് ഗോപാലപുരത്ത് താമസിക്കുന്ന സുഹൃത്തിനെക്കണ്ട് ബൈക്കിൽമടങ്ങുമ്പോൾ ഒരുട്രാക്ടർ പൊന്നുച്ചാമിയെ ഇടിച്ചിട്ടു. മറ്റൊരുസംഘമെത്തി അരിവാളുകൊണ്ട് വെട്ടി. പൊന്നുച്ചാമി സംഭവസ്ഥലത്തുതന്നെ മരിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി രാജപാളയം സർക്കാർ ആശുപത്രിയിലേക്കുമാറ്റി. സ്വത്തുതർക്കമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഏഴുവർഷംമുൻപ് പട്ടാളത്തിൽനിന്ന് മടങ്ങിയെത്തിയശേഷം മറ്റൊരുപണിക്കുംപോകാതെ പൊന്നുച്ചാമി മദ്യപിച്ചുനടക്കുകയായിരുന്നു. ഇതേത്തുടർന്ന്, നാലുമക്കളുമായി ഭാര്യ മുത്തുലക്ഷ്മി പിണങ്ങിപ്പോയി. പൊന്നുച്ചാമിക്ക് ധാരാളം കുടുംബസ്വത്തുണ്ടായിരുന്നെന്നും ഇതിന്റെപേരിൽ ബന്ധുക്കളുമായി…
Read MoreMonth: July 2024
ചെന്നൈ വിമാനത്താവളത്തിൽ നിന്നും 1.6 കിലോ സ്വർണം പിടിച്ചു
ചെന്നൈ: ചെന്നൈ വിമാനത്താവളത്തിൽ അഞ്ച് യാത്രക്കാരിൽനിന്ന് 1.6 കിലോ സ്വർണവും 30 ലക്ഷം രൂപയുടെ ഇ-സിഗരറ്റും പിടികൂടി. ദുബായ്, ഷാർജ, ശ്രീലങ്ക എന്നിവിടങ്ങളിൽനിന്നെത്തിയ വിമാനങ്ങളിൽനിന്ന് തമിഴ്‌നാട്ടുകാരായ ആറുപേരിൽനിന്നാണ് സ്വർണം പിടിച്ചെടുത്തത്. സ്വർണനാണയങ്ങളാണ് പിടിച്ചത്. ചെന്നൈ വിമാനത്താവളംവഴി വൻതോതിൽ സ്വർണംകടത്താൻ വിദേശത്തുള്ളവർ പദ്ധതിയിട്ടിട്ടുണ്ടെന്ന ഇന്റലിജൻസ് റിപ്പോർട്ടിനെത്തുടർന്ന് പരിശോധന കർശനമാക്കിയിരുന്നു.
Read Moreഡി.എം.കെ. നേതാവിന്റെ വീടിനുനേരേ പെട്രോൾ ബോംബേറ്: മൂന്നുപേർ അറസ്റ്റിൽ
ചെന്നൈ: തഞ്ചാവൂരിൽ ഡി.എം.കെ. പ്രാദേശിക നേതാവിന്റെ വീടിനുനേരേ പെട്രോൾ ബോംബ് എറിഞ്ഞ സംഭവത്തിൽ മൂന്നുപേർ അറസ്റ്റിലായി. ഡി.എം.കെ. ബ്രാഞ്ച് സെക്രട്ടറിയും കരാറുകാരനുമായ രാധാകൃഷ്ണന്റെ വീടിനുനേരേ നടന്ന ആക്രമണത്തിലാണ് സമീപവാസികളായ രവികുമാർ, ശിവനേശൻ, അജയ് എന്നിവർ പിടിയിലായത്. ജൂലായ് 14-നാണ് ആക്രമണം നടന്നത്. ക്ഷേത്രത്തിലെ നിർമാണപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് രാധാകൃഷ്ണനും ഇവരും തമ്മിലുണ്ടായിരുന്ന പ്രശ്നത്തെത്തുടർന്നാണ് ആക്രമണമെന്ന് പോലീസ് പറഞ്ഞു. വീടിന്റെ ഒന്നാംനിലയിലെ മട്ടുപ്പാവിലേക്കാണ് ഇവർ പെട്രോൾബോംബെറിഞ്ഞത്.
Read Moreസംസ്ഥാനത്തെ കേന്ദ്ര ബജറ്റിൽ തഴഞ്ഞതിൽ പ്രതിഷേധിച്ച് 27-ന് ധർണ
ചെന്നൈ: കേന്ദ്ര ബജറ്റിൽ തമിഴ്‌നാടിന്റെ വികസനത്തിന് വേണ്ടത്ര ഫണ്ടും പദ്ധതികളും അനുവദിക്കാത്ത കേന്ദ്ര നടപടിയിൽ പ്രതിഷേധിച്ച് 27-ന് സംസ്ഥാനത്ത് ജില്ലാ ആസ്ഥാനങ്ങളിൽ ധർണ നടത്തുമെന്ന് ഡി.എം.കെ. സംസ്ഥാന നേതൃത്വം അറിയിച്ചു. 27-ന് ശേഷം ഡി.എം.കെ. എം.പി.മാർ പാർലമെന്റ് മന്ദിരത്തിന് മുന്നിൽ ധർണ നടത്തുമെന്നും അറിയിച്ചു. ഡൽഹിയിൽ നടക്കുന്ന നീതി ആയോഗ് യോഗത്തിൽ മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പങ്കെടുക്കില്ലെന്നും ഡി.എം.കെ. പത്രക്കുറിപ്പിൽ അറിയിച്ചു. കേന്ദ്ര സർക്കാരിന്റെ അനീതിയിൽ പ്രതിഷേധിച്ച് നടത്തുന്ന ധർണയിൽ ഡി.എം.കെ. എം.എൽ.എ.മാരും എം.പി.മാരും പങ്കെടുക്കും. ഏതാനും സംസ്ഥാനങ്ങളുടെ താത്പര്യത്തിനനുസൃതമായാണ് പദ്ധതികൾ അനുവദിച്ചിരിക്കുന്നത്. തമിഴ്‌നാട്ടിൽ…
Read Moreബംഗ്ലാദേശിൽ നിന്ന് തമിഴ്‌നാട്ടുകാരായ 208 വിദ്യാർഥികളെ തിരിച്ചെത്തിച്ചു
ചെന്നൈ: വിദ്യാർഥികളും പോലീസും തമ്മിൽ സംഘർഷം നിലനിൽക്കുന്ന ബംഗ്ലാദേശിൽനിന്ന് തമിഴ്‌നാട്ടുകാരായ 208 വിദ്യാർഥികളെ തിരിച്ചെത്തിച്ചു. ഈ മാസം 21 മുതലാണ് വിദ്യാർഥികളെ തിരിച്ചെത്തിക്കാൻ നടപടി ആരംഭിച്ചത്. 21-ന് 49 പേരെ ചെന്നൈയിൽ എത്തിച്ചിരുന്നു. അടുത്തദിവസം 82 പേരെയും 23-ന് 35 പേരെയും ഇപ്പോൾ 42 പേരെയും തിരിച്ചെത്തിക്കുകയായിരുന്നു. വ്യാഴാഴ്ച ചെന്നൈയിൽ എത്തിയ 42 പേരെയും തമിഴ്‌നാട് പ്രവാസി ക്ഷേമവകുപ്പ് മന്ത്രി കെ.എസ്. മസ്താൻ സ്വീകരിച്ചു. ചെന്നൈ, കൃഷ്ണഗിരി, കടലൂർ, ധർമപുരി, തഞ്ചാവൂർ, സേലം, വെല്ലൂർ, റാണിപ്പേട്ട്, മധുര തുടങ്ങിയ ജില്ലകളിൽ നിന്നുള്ളവരാണ് ചെന്നൈയിൽ വിമാനമിറങ്ങിയത്.…
Read Moreസൂക്ഷിച്ചോളൂ, റോഡരികിൽ നിർത്തിയിട്ട വാഹനങ്ങൾ ലേലംചെയ്ത് വിൽക്കും; സിറ്റി പോലീസ് കമ്മിഷണർ
ചെന്നൈ: റോഡരികുകളിൽ ഏറെക്കാലമായി നിർത്തിയിട്ടിരിക്കുന്ന വാഹനങ്ങൾ പിടിച്ചെടുത്ത് ലേലംചെയ്ത് വിൽക്കുമെന്ന് സിറ്റി പോലീസ് കമ്മിഷണർ എ. അരുൺ അറിയിച്ചു. ചെന്നൈ സിറ്റി പോലീസിന്റെ പരിധിയിൽ 1310 വാഹനങ്ങളാണ് നിർത്തിയിട്ടിരിക്കുന്നത്. തെക്കൻ ചെന്നൈയിൽ 395 വാഹനങ്ങളും വടക്കൻ ചെന്നൈയിൽ 271 വാഹനങ്ങളും സെൻട്രൽ ചെന്നൈയിൽ 644 വാഹനങ്ങളും പലയിടങ്ങളിലുമാണ് നിർത്തിയിട്ടിരിക്കുന്നതെന്ന് പോലീസ് പറഞ്ഞു. ഈവർഷം ഫെബ്രുവരി മാസത്തിലാണ് വാഹനങ്ങൾ പിടിച്ചത്. ഇരുചക്രവാഹനങ്ങൾ, ഒട്ടോറിക്ഷകൾ, കാറുകൾ എന്നിവ നിർത്തിയിട്ടവയിൽ ഉൾപ്പെടും. ഇതിൽ 80 ശതമാനവും ഇരുചക്രവാഹനങ്ങളാണ്. വാഹനങ്ങൾ നിർത്തിയിട്ടിരിക്കുന്ന സ്ഥലങ്ങളിൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ടെന്നും പോലീസ് പറഞ്ഞു. ലേലംചെയ്ത്…
Read Moreരാഷ്ട്രീയപ്പാർട്ടികളിൽ നിന്ന് ആനുകൂല്യങ്ങൾ പറ്റാനായി വോട്ടിന് പണം: പോലീസിന്റെ നിഷ്‌ക്രിയത്വം വിമർശിച്ച് മദ്രാസ് ഹൈക്കോടതി
ചെന്നൈ: രാഷ്ട്രീയപ്പാർട്ടികളിൽനിന്ന് ആനുകൂല്യങ്ങൾപറ്റാനായി പണനൽകി വോട്ടുനേടുന്ന കേസുകൾ അന്വേഷിക്കുന്നതിൽനിന്ന് പോലീസ് മുഖംതിരിക്കുന്നതായി മദ്രാസ് ഹൈക്കോടതി മധുര ബെഞ്ചിന്റെ വിമർശനം. തിരഞ്ഞെടുപ്പുവേളയിൽ ജനങ്ങൾക്ക് പണംനൽകി വോട്ടുനേടുന്ന കേസുകളിൽ അന്വേഷണംനടത്താനുള്ള ഏറ്റവുംമികച്ച സംവിധാനമാണ് പോലീസ്. എന്നാൽ, രാഷ്ട്രീയപ്പാർട്ടികളിൽനിന്ന് ആനുകൂല്യങ്ങൾ കൈപ്പറ്റാൻവേണ്ടി അവർ അത്തരംകേസുകളിൽ നിഷ്‌ക്രിയത്വംകാട്ടുന്നതിനെ അംഗീകരിക്കാനാവില്ല. പോലീസിന്റെഭാഗത്തുനിന്നുണ്ടാവുന്ന ഏറ്റവും മോശപ്പെട്ട പ്രവൃത്തികളിലൊന്നാണിത്. ജനാധിപത്യമാണ് ഇന്ത്യൻ ഭരണഘടനയുടെ അടിസ്ഥാനശില. പണവും ഭക്ഷണവും സമ്മാനങ്ങളുംനൽകി വോട്ടർമാരെ ആകർഷിക്കുന്നത് മോശപ്പെട്ട കീഴ്‌വഴക്കമാണ്. ഓരോതിരഞ്ഞെടുപ്പിലും പിരിച്ചെടുക്കുന്ന തുക ഭയാനകമാണ്. ജനാധിപത്യത്തിന്റെ ലക്ഷ്യത്തെ പണക്കാരും കരുത്തുള്ളവരും പരാജയപ്പെടുത്തുന്നെന്നാണ് ഇതുനൽകുന്ന സൂചന. ഇത്തരം പ്രവർത്തനങ്ങളിലേർപ്പെടുന്നവരെ കർശനവിചാരണയ്ക്ക്…
Read Moreരണ്ട് മക്കളെ കൊലപ്പെടുത്തി അമ്മ ജീവനൊടുക്കി
ചെന്നൈ: കടബാധ്യതയെത്തുടർന്ന് മക്കളെ കൊലപ്പെടുത്തി യുവതി ജീവനൊടുക്കി. തിരുച്ചിറപ്പള്ളി കാമരാജർ കോളനിയിൽ താമസിക്കുന്ന കൃഷ്ണമൂർത്തിയുടെ ഭാര്യ കീർത്തികയാണ് (33) സ്കൂൾ വിദ്യാർഥികളായ ഗോകുൽനാഥ് (14), സായ് നന്ദിനി (11) എന്നിവരെ കൊന്നശേഷം തൂങ്ങി മരിച്ചത്. മക്കൾക്ക് ഉറക്കഗുളികനൽകി കഴുത്തു ഞെരിച്ചു കൊല്ലുകയായിരുന്നെന്ന് പോലീസ് പറഞ്ഞു. മാനച്ചല്ലൂരിലുള്ള അരിമില്ലിൽ ജോലിചെയ്യുന്ന കൃഷ്ണമൂർത്തി വീട്ടുചെലവിന് വരുമാനം തികയാതെ വന്നതിനാൽ ഒട്ടേറെ പ്പേരിൽനിന്ന് പണം കടംവാങ്ങിയിരുന്നു. കീർത്തികയും പലരിൽനിന്നും സ്വയം സഹായ സഹകരണ സംഘത്തിൽനിന്നും വായ്പ എടുത്തു. എന്നാൽ ഇത് തിരിച്ചടയ്ക്കാൻ കഴിയാതെ വന്നതോടെ പലരും പ്രശ്നമുണ്ടാക്കി. ഇതിന്റെ…
Read Moreസംസ്ഥാനത്ത് 6,565 ഡെങ്കിപ്പനി കേസുകൾ; നിയന്ത്രണ നടപടികൾ സ്വീകരിക്കുന്നു: ആരോഗ്യമന്ത്രി
ചെന്നൈ : ഈ വർഷം ജനുവരി 1 മുതൽ ജൂലൈ 24 വരെ തമിഴ്‌നാട്ടിൽ 6,565 ഡെങ്കിപ്പനി കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ചെന്നൈ, കോയമ്പത്തൂർ, കൃഷ്ണഗിരി, തിരുപ്പത്തൂർ, തേനി, മധുര, തിരുനെൽവേലി, നാമക്കൽ, തഞ്ചാവൂർ എന്നിവിടങ്ങളിൽ ഡെങ്കിപ്പനി കേസുകൾ വർദ്ധിക്കാൻ തുടങ്ങിയിട്ടുണ്ടെന്നും നിയന്ത്രണ നടപടികൾ സ്വീകരിച്ചു വരികയാണെന്നും ആരോഗ്യമന്ത്രി മാ. സുബ്രഹ്മണ്യൻ പറഞ്ഞു. ഡെങ്കിപ്പനി, മഞ്ഞപ്പിത്തം, ഇൻഫ്ലുവൻസ തുടങ്ങിയ രോഗങ്ങൾ തിരിച്ചറിയുന്നതിനുള്ള നടപടികൾ തദ്ദേശസ്ഥാപനങ്ങൾക്കൊപ്പം ആരോഗ്യവകുപ്പും തുടർന്നുവരികയാണെന്ന് ചെന്നൈയിൽ വ്യാഴാഴ്ച നടന്ന പ്രത്യേക മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. കടലൂർ, തഞ്ചാവൂർ,…
Read Moreആയുധങ്ങളുമായി മൂന്നു കോളേജ് വിദ്യാർഥികളെ പോലീസ് അറസ്റ്റ് ചെയ്തു
ചെന്നൈ : ആയുധങ്ങളുമായി മൂന്നു കോളേജ് വിദ്യാർഥികളെ പാരീസ് കോർണറിൽ പോലീസ് അറസ്റ്റ് ചെയ്തു. നഗരത്തിലെ പ്രസിഡൻസി കോളേജ് വിദ്യാർഥികളാണ് പിടിയിലായത്. മൂന്നാം വർഷ ബിരുദവിദ്യാർഥികളായ സാമുവേൽ, ശ്രീകാന്ത് എന്നിവരും രണ്ടാംവർഷ ബിരുദവിദ്യാർഥിയായ ലോകേഷുമാണ് പിടിയിലായത്. ഇവരിൽനിന്ന് അഞ്ച് കത്തികൾ കണ്ടെടുത്തു. പിടിയിലായ മൂന്നു പേരും പച്ചൈയ്യപ്പാസ് കോളേജിലെ വിദ്യാർഥികളുമായി ഏറ്റുമുട്ടിയിരുന്നു. ഏറ്റുമുട്ടലിൽ പ്രസിഡൻസി കോളേജിലെ വിദ്യാർഥികൾക്ക് പരിക്കേറ്റിരുന്നു. പച്ചൈയ്യപ്പാസ് കോളേജിലെ വിദ്യാർഥികളെ ആക്രമിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മൂന്നുപേരും ആയുധങ്ങളുമായി ചുറ്റിയതെന്നും പോലീസ് പറഞ്ഞു.
Read More