ചെന്നൈ : നഗരത്തിനുസമീപത്തെ പഴവേർക്കാട് മേഖലയിലെ മീൻപിടിത്തക്കാരുടെ വലകൾ കത്തിനശിച്ചു. ബോട്ടുകൾക്ക് സമീപം കെട്ടിവെച്ചിരുന്ന വലകളാണ് നശിച്ചത്. വലകൾക്ക് ഒരു കോടിരൂപ വിലവരുമെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. കഴിഞ്ഞ ഒരുവർഷത്തിനിടെ നാലാംതവണയാണ് വലകൾ കത്തുന്നതെന്നും ഇതിൽ ദൂരൂഹതയുണ്ടെന്നും മത്സ്യത്തൊഴിലാളികൾ ആരോപിച്ചു. പഴവേർക്കാടിന് സമീപമുള്ള കാട്ടുപ്പള്ളി തുറമുഖം വികസിപ്പിക്കാനുള്ള തീരുമാനത്തിനെതിരേ മത്സ്യത്തൊഴിലാളികൾ രംഗത്തെത്തിയിരുന്നു. ചരിത്രപ്രധാന്യമുള്ള പഴവേർക്കാട് പ്രദേശവും മറ്റ് സമീപ പ്രദേശങ്ങളും കാട്ടുപ്പള്ളി തുറമുഖം വികസിപ്പിക്കാനായി ഏറ്റെടുക്കാൻ സർക്കാർ പദ്ധതിയിട്ടിരുന്നു. തീരുമാനത്തിൽ മത്സ്യത്തൊഴിലാളികൾ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. പഴവേർക്കാടും സമീപപ്രദേശങ്ങളെയും പരിസ്ഥിതിസംരക്ഷണ മേഖലയായി സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികൾ സമരം നടത്തിയിരുന്നു.…
Read MoreMonth: July 2024
‘എന്റെ അച്ഛനും ഒരു ലോറി ഡ്രൈവറാണ്’; രണ്ടാം ക്ലാസുകാരന്റെ ഡയറി കുറിപ്പ്, പങ്കുവെച്ച് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി
കോഴിക്കോട്: ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ ലോറി ഡ്രൈവർ അർജുനെ കണ്ടെത്താനുള്ള തിരച്ചിലിൽ തുടരുകയാണ്. തിരച്ചിൽ പത്താം ദിവസത്തിലേക്ക് കടക്കുമ്പോൾ ഗംഗാവലി പുഴയിൽ കണ്ടെത്തിയ ലോറിയുടെ ഡ്രൈവർ കാബിനിൽ അർജുനുണ്ടോ എന്ന് സ്ഥിരീകരിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. അർജുനെ കാണാതായതിന് പിന്നാലെ ഒരു രണ്ടാം ക്ലാസുകാരൻ എഴുതിയ വൈകാരിക ഡയറിക്കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
Read Moreസംസ്ഥാനത്ത് ഈ വർഷം പേവിഷബാധയേറ്റു മരിച്ചത് 22 പേർ
ചെന്നൈ : തമിഴ്നാട്ടിൽ കഴിഞ്ഞ ആറുമാസത്തിനുള്ളിൽ പേവിഷബാധയേറ്റു മരിച്ചത് 22 പേർ. 2.42 ലക്ഷം പേരെയാണ് തെരുവുനായകൾ ആക്രമിച്ചത്. സംസ്ഥാന പൊതുജനാരോഗ്യ വകുപ്പാണ് ജൂൺ വരെയുള്ള കണക്കുകൾ പുറത്തുവിട്ടത്. 2023 ൽ പേവിഷബാധയേറ്റുള്ള മൊത്തം മരണം പതിനെട്ടായിരുന്നു. എന്നാൽ, ഈ വർഷം ആറുമാസത്തിനകംതന്നെ 22 പേർ മരിച്ചതിനെ ഗൗരവമായി കാണണമെന്ന് സംസ്ഥാന പൊതുജനാരോഗ്യ വകുപ്പ് ഡയറക്ടർ ഡോ. ടി.എസ്. സെൽവ വിനായഗം പറഞ്ഞു. പ്രശ്നം കൈകാര്യം ചെയ്യുന്നതിനായി എല്ലാ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും പേവിഷബാധയ്ക്കെതിരായ വാക്സിൻ ലഭ്യത ഉറപ്പാക്കാനും അദ്ദേഹം പ്രത്യേക നിർദേശം നൽകി. 2022-നെ…
Read Moreശസ്ത്രക്രിയയിലൂടെ അഞ്ചുമാസം പ്രായമുള്ള കുഞ്ഞ് പുതുജീവനിലേക്ക്
ചെന്നൈ : അഞ്ചുമാസം പ്രായമുള്ള കുഞ്ഞിന്റെ ശ്വാസകോശ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കി സവിത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്. അഞ്ചാംമാസത്തിൽ അമ്മയെ സ്കാനിങ്ങിനു വിധേയമാക്കിയപ്പോൾ കുഞ്ഞിന് ശ്വാസകോശ രോഗസാധ്യത കണ്ടെത്തിയിരുന്നു. പ്രസവശേഷം ആശുപത്രി ഡീൻ ഡോ. ജെ. കുമുദയുടെ നേതൃത്വത്തിലുള്ള നിയോനെറ്റോളജി വിഭാഗവും ഡോ. ഏഴിലരശിയുടെ പീഡിയാട്രിക്സ് വകുപ്പും ചേർന്ന് കുഞ്ഞിനെ പരിചരിച്ച് ശരീരഭാരം വർധിപ്പിച്ചു. തുടർന്നാണ് ഡോ. ജയ്ദുരൈരാജിന്റെ നേതൃത്വത്തിലുള്ള സംഘം ശസ്ത്രക്രിയക്കു വിധേയനാക്കിയത്. സങ്കീർണമായ ശസ്ത്രക്രിയ വിജയകരമായി പൂർത്തിയാക്കിയെന്നും ഭാവിയിൽ കുഞ്ഞിന് ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാവില്ലെന്നും ഡോക്ടർമാർ അറിയിച്ചു.
Read Moreഉന്നത വിദ്യാഭ്യാസത്തിന് പോകുന്ന വിദ്യാർഥികൾക്ക് പ്രതിമാസം 1000 രൂപ; ‘തമിഴ് പുറ്റുലവൻ’ പദ്ധതിക്ക് നിർദേശങ്ങൾ പുറപ്പെടുവിച്ച് സർക്കാർ
ചെന്നൈ: സർക്കാർ സ്‌കൂളുകളിൽ 6 മുതൽ 12 വരെ ക്ലാസുകളിൽ പഠിക്കുന്ന, ഉന്നത വിദ്യാഭ്യാസത്തിന് പോകുന്ന വിദ്യാർഥികൾക്ക് പ്രതിമാസം 1000 രൂപ നൽകുന്ന ‘തമിഴ് പുറ്റുലവൻ’ പദ്ധതി ഓഗസ്റ്റിൽ മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ ഉദ്ഘാടനം ചെയ്യും. തമിഴ് പുട്ടുലവൻ പദ്ധതി ലഭിക്കാൻ ആധാർ നമ്പർ നിർബന്ധമാണ്. യോഗ്യരായ വിദ്യാർത്ഥികൾക്ക് ആധാർ നമ്പർ ഉണ്ടെന്ന് ഉറപ്പാക്കാൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നടപടിയെടുക്കാൻ ഈ പദ്ധതിക്കുള്ള നിർദ്ദേശത്തിൽ വ്യക്തമാക്കിയിട്ടുണ്ട് . വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഈ വിവരം എല്ലാ വിദ്യാർത്ഥികൾക്കും പരസ്യം ചെയ്യണം. വിദ്യാർത്ഥികൾക്ക് അടുത്തുള്ള ആധാർ കേന്ദ്രങ്ങളിൽ പോയി ആധാർ…
Read Moreപഴനിയിലും സമീപപ്രദേശങ്ങളിലും ശക്തമായ ചുഴലിക്കാറ്റ്; ഉണ്ടായത് നിരവധി നാശനഷ്ടം
പഴനി : പഴനിയിലും ചുറ്റുമുള്ള പ്രദേശങ്ങളിലും ബുധനാഴ്ച വൈകുന്നേരം ഉണ്ടായ ശക്തമായ ചുഴലിക്കാറ്റിൽ പല ഭാഗങ്ങളിലും മരങ്ങൾ കടപുഴകി വീണു. സർക്കാർ ബസിന്റെ മുകൾഭാഗത്തെ ഷീറ്റിളകി. വീടിന്റെ മേൽക്കൂരയിലെ ഷീറ്റും തകർന്നു.
Read Moreഅവശനിലയിൽ കണ്ടെത്തിയ കൊല്ലം സ്വദേശിയെ കേരള പോലീസിനു കൈമാറി
ചെന്നൈ : പുതുച്ചേരി ലാസ്‌പെട്ടിൽ അവശനിലയിൽ കണ്ടെത്തിയ മലയാളിയെ കേരള പോലീസിനു കൈമാറി. പോണ്ടിച്ചേരി കേരളസമാജം പ്രവർത്തകരുടെ സമയോചിത ഇടപെടലിനെത്തുടർന്നാണ് കൊല്ലം മുഖത്തല സ്വദേശി എം.ആർ. മണിയെന്ന രാമചന്ദ്രനെ കോഴിക്കോട് വെള്ളയിൽ സ്റ്റേഷനിലെ സീനിയർ പോലീസ് ഓഫീസർമാരെത്തിയാണ് കൊണ്ടുപോയത്. കോഴിക്കോട്ടുനിന്ന് തീവണ്ടിയിൽ 14-ന് പുതുച്ചേരിയിലെത്തിയ രാമചന്ദ്രനെ ഇവർ ‘ബഡ്സ് ഓഫ് ഹെവൻ’ എന്ന വയോധികകേന്ദ്രത്തിലേക്കു മാറ്റി. തുടർന്ന് കൊട്ടാരക്കര, കൊല്ലം പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടെങ്കിലും ബന്ധുക്കൾ ഏറ്റെടുക്കാൻ തയ്യാറല്ലായിരുന്നു. ഭാര്യയുടെ മരണശേഷം കോഴിക്കോടുള്ള വയോജനമന്ദിരത്തിൽ താമസിക്കുകയായിരുന്നു. അവിടെനിന്ന് കാണാതായതിനെത്തുടർന്ന് വെള്ളയിൽ പോലീസ് അന്വേഷണം നടക്കുന്നതിനിടെയാണ്…
Read Moreസെന്തിൽ ബാലാജിക്ക് എതിരായ കേസ് നാളത്തേക്ക് മാറ്റി: തെളിവ് ഹാജരാക്കാൻ സുപ്രീംകോടതി നിർദേശം
ചെന്നൈ : കള്ളപ്പണം വെളുപ്പിക്കൽ കേസിൽ തമിഴ്‌നാട് മുൻമന്ത്രി സെന്തിൽ ബാലാജിക്കെതിരേയുള്ള ഡിജിറ്റൽ തെളിവ് ഹാജരാക്കാൻ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനോട് (ഇ.ഡി.) സുപ്രീംകോടതി. ബാലാജി സമർപ്പിച്ച ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു കോടതി. ബാലാജിയുടെ വീട്ടിൽനിന്ന് കണ്ടെടുത്ത പെൻഡ്രൈവിൽ തെളിവുണ്ടെന്നായിരുന്നു ഇ.ഡി.യുടെ വാദം. 67 കോടി രൂപയുടെ തട്ടിപ്പുനടത്തിയതായി തെളിയിക്കുന്ന രേഖകൾ പെൻഡ്രൈവിലുണ്ടെന്നും വാദിച്ചിരുന്നു. എന്നാൽ, ഇത്തരത്തിൽ ഒരു തെളിവ് അടങ്ങിയ ഫയൽ ഈ പെൻഡ്രൈവിൽ ഇല്ലെന്നാണ് ബാലാജിയുടെ അഭിഭാഷകൻ വാദിച്ചത്. തുടർന്നാണ് പെൻഡ്രൈവിലെ തെളിവ് ഹാജരാക്കാൻ നിർദേശിച്ചത്. ബാലാജിയുടെ വീട്ടിൽനിന്ന് കണ്ടെടുത്ത പെൻഡ്രൈവ് ഫൊറൻസിക് പരിശോധനയ്ക്കയച്ചു നൽകുകയും…
Read Moreഅര്‍ജുനെ കണ്ടെത്താനുള്ള ദൗത്യം പത്താംദിനം; ഷിരൂരില്‍ ടൗത്യം ദൗത്യം തുടങ്ങി
അങ്കോല: കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ ട്രക്ക് ഡ്രൈവര്‍ അര്‍ജുനായുള്ള തിരച്ചില്‍ പത്താംദിനമായ ഇന്നും തുടരും. പ്രദേശത്ത് തുടരുന്ന കനത്ത കാറ്റും മഴയുമാണ് രക്ഷാദൗത്യത്തെ ദുഷ്‌കരമാക്കുന്നത്. നാവികസേനയുടെ സോണാര്‍ ഉപയോഗിച്ച് നടത്തിയ പരിശോധനയില്‍ ഹൈവേക്ക് സമീപത്തെ ഗംഗാവലി പുഴയ്ക്ക് അടിയില്‍ കണ്ടെത്തിയ അര്‍ജുന്റെ ലോറി കരയിലേക്കെത്തിക്കാനുള്ള ശ്രമത്തിലാണ് ദൗത്യസംഘം. കരയില്‍നിന്ന് 20 മീറ്റര്‍ അകലെയായി മണ്ണിടിഞ്ഞ് രൂപപ്പെട്ട തുരുത്തില്‍ ലോറിയുണ്ടെന്നാണ് കണ്ടെത്തിയിട്ടുള്ളത്. 15 മീറ്റര്‍ താഴ്ചയിലാണ് ട്രക്ക് കിടക്കുന്നത്. ശക്തമായ കാറ്റും മഴയും അടിയൊഴുക്കും കാരണം പുഴയിലിറങ്ങാന്‍ നാവികസേനയുടെ സ്‌കൂബാ ടീമിന് ഇന്നലെ…
Read Moreകായികമന്ത്രി ഉദയനിധി പ്രവർത്തിക്കുന്നത് നിഴൽ മുഖ്യമന്ത്രിയായി അണ്ണാ ഡി.എം.കെ.
ചെന്നൈ: കായികമന്ത്രി ഉദയനിധി സ്റ്റാലിൻ സംസ്ഥാനത്തെ നിഴൽ മുഖ്യമന്ത്രിയായി പ്രവർത്തിക്കുകയാണെന്ന് അണ്ണാ ഡി.എം.കെ. മുഖ്യമന്ത്രി സ്റ്റാലിന്റെ മകൻ എന്നനിലയിലാണ് ഉദയനിധി ഭരണം നിയന്ത്രിക്കുന്നതെന്നും അണ്ണാ ഡി.എം.കെ. മുതിർന്ന നേതാവ് ഡി. ജയകുമാർ ആരോപിച്ചു. ഡി.എം.കെ.യിൽ കുടുംബാധിപത്യമാണ്. അതുകൊണ്ടാണ് ഉദയനിധിയ്ക്ക് ഉപമുഖ്യമന്ത്രി സ്ഥാനം നൽകാൻ ഒരുങ്ങുന്നത്. പാർട്ടിയിലും ഭരണത്തിലുമുള്ള പരിചയം പരിഗണിച്ചാൽ ജലവിഭവ മന്ത്രി ദുരൈമുരുകനെയാണ് ഉപമുഖ്യമന്ത്രിയാക്കേണ്ടതെന്ന് ജയകുമാർ പറഞ്ഞു.
Read More