ചെന്നൈ : സർക്കാർ ഉടമസ്ഥതയിലുള്ള ഭൂമിയിലെ വിലകൂടിയ മരങ്ങൾ മുറിച്ചുവിൽക്കുന്നവർക്കെതിരേ ശിക്ഷാനടപടികൾ ശക്തമാക്കാനൊരുങ്ങി തമിഴ്‌നാട്. മരം മുറിക്കുന്നവർക്ക് തടവുശിക്ഷ നൽകുന്നതുൾപ്പെടെ വനംവകുപ്പുനിയമങ്ങളിൽ ഭേദഗതി വരുത്താനാണ് തീരുമാനം. പുതിയ നിയമങ്ങൾ ഉടൻ പ്രാബല്യത്തിൽ വരും. തമിഴ്നാട്ടിൽ ഹരിതവിസ്തൃതി വർധിപ്പിക്കാനുള്ള സമഗ്രപദ്ധതിക്ക് ഇത്തരം മരങ്ങൾ സംരക്ഷിക്കേണ്ടത് പരമപ്രധാനമാണെന്നും എന്നാൽ, സർക്കാർ സ്ഥലങ്ങളിലെ മരങ്ങൾ സമൂഹവിരുദ്ധർ വ്യാപകമായി മുറിച്ചുമാറ്റുന്നുണ്ടെന്നും അതുനിയന്ത്രിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ശിക്ഷാനടപടികൾ കടുപ്പിക്കുന്നതെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു. തമിഴ്‌നാട്ടിലെ ഹരിതവിസ്തൃതി വർധിപ്പിക്കാൻ സർക്കാർ വിവിധ നടപടികൾ സ്വികരിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായുള്ള ഗ്രീൻ തമിഴ്‌നാട് എന്ന സംരംഭത്തിനുകീഴിൽ വൃക്ഷത്തൈകൾ…
Read MoreDay: 5 August 2024
ഡി.എം.കെ.യുടെ തിരുനെൽവേലി കോർപ്പറേഷന്റെ മേയർസ്ഥാനാർഥിയായി രാമകൃഷ്ണൻ
ചെന്നൈ : കിട്ടു രാമകൃഷ്ണൻ ഡി.എം.കെ.യുടെ തിരുനെൽവേലി കോർപ്പറേഷന്റെ മേയർസ്ഥാനാർഥി. മന്ത്രിമാരായ കെ.എൻ. നെഹ്‌റുവിന്റെയും തങ്കം തെന്നരശിന്റെയും മേൽനോട്ടത്തിൽ നടത്തിയ ഡി.എം.കെ. കൗൺസിലർമാരുടെ യോഗത്തിലാണ് രാമകൃഷ്ണനെ സ്ഥാനാർഥിയാക്കാൻ തീരുമാനിച്ചത്. തിങ്കളാഴ്ച നാമനിർദേശപത്രിക സമർപ്പിക്കും. 55 അംഗ കൗൺസിലിൽ ഡി.എം.കെ. സഖ്യത്തിന് 51 അംഗങ്ങളുടെ പിന്തുണയുണ്ട്. അതിനാൽ രാമകൃഷ്ണന്റെ വിജയം മിക്കവാറും ഉറപ്പാണ്. മേയറായിരുന്ന ശരവണൻ പാർട്ടിക്കുള്ളിൽനിന്നുള്ള എതിർപ്പിനെത്തുടർന്ന് രാജിവെച്ചതോടെയാണ് ഒഴിവുവന്നത്. 40-ലേറെ കൗൺസിലർമാർ ശരവണന് എതിരായിരുന്നു. ഡി.എം.കെ. നേതൃത്വം ഇടപെട്ടിട്ടും കൗൺസിലർമാർ നിലപാട് മാറ്റാതെവന്നതോടെ ശരവണനോട് രാജിസമർപ്പിക്കാൻ നിർദേശിക്കുകയായിരുന്നു. ഐകകണ്ഠ്യേനയാണ് രാമകൃഷ്ണനെ മേയർസ്ഥാനാർഥിയായി തിരഞ്ഞെടുത്തതെന്ന്…
Read Moreവിദ്യാർഥിയെ അടിച്ചുകൊന്നു
ചെന്നൈ : കാവേരിനദീതീരത്ത് നടക്കാനെത്തിയ കോളേജ് വിദ്യാർഥി മദ്യപസംഘത്തിന്റെ അടിയേറ്റുമരിച്ചു. പുതുക്കോട്ടയിലെ വീരാളിമല സ്വദേശിയായ രഞ്ജിത്ത് കണ്ണനാണ് (17) മരിച്ചത്. തിരുച്ചിറപ്പള്ളിയിൽ ശ്രീരംഗത്തിനടുത്ത് ഗീതാപുരത്താണ് സംഭവം. സുഹൃത്തിനെ കാണാനെത്തിയ രഞ്ജിത്ത് കരകവിഞ്ഞൊഴുകുന്ന കാവേരിനദി കാണാൻവേണ്ടിയാണ് തീരത്തെത്തിയത്. അവിടെവെച്ച് ഒരുസംഘമാളുകളുമായി വഴക്കുണ്ടാവുകയായിരുന്നു. മദ്യലഹരിയിലായിരുന്ന സംഘം രഞ്ജിത്തിനെ അടിച്ചുവീഴ്ത്തി. നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് നവീൻകുമാർ (24), വിജയ് (23), സുരേഷ് (25) എന്നിവരെയും പ്രായപൂർത്തിയാവാത്ത രണ്ടുപേരെയും അറസ്റ്റുചെയ്തു.
Read Moreകൺമണി അൻപോട് ഗാനം ഉപയോഗിച്ചതിന് ഇളയരാജ ചോദിച്ചത് രണ്ട് കോടി; ഒടുവിൽ ഈ തുക കൊടുത്ത് ഒതുക്കി മഞ്ഞുമ്മൽ ബോയ്സ് ടീം; വിശദംശനങ്ങൾ
കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സിനിമയിൽ കൺമണി അൻപോട് എന്ന ഗാനം ഉപയോഗിച്ചതിന് എതിരെ സംഗീത സംവിധായകൻ ഇളയരാജ രംഗത്തെത്തിയിരുന്നു. ഇപ്പോൾ വിവാദം ഒത്തുതീർന്നു എന്ന വാർത്തകളാണ് പുറത്തുവരുന്നത്. ഇളയരാജയ്ക്ക് 60 ലക്ഷം രൂപ നഷ്ടപരിഹാരം നൽകി മഞ്ഞുമ്മൽ ടീം പ്രശ്നം പരിഹരിച്ചു എന്നാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തന്റെ അനുമതിയില്ലാതെ മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയിൽ കൺമണി അൻപോട് ഗാനം ഉപയോഗിച്ചു എന്നാണ് ഇളയരാജ ആരോപിച്ചത്. ചിത്രം വമ്പൻ വിജയമായി മാറിയതിനു പിന്നാലെയാണ് നിയമനടപടികളുമായി ഇളയരാജ എത്തിയത്. എന്നാൽ ഗുണ നിർമാതാക്കളുടെ അനുമതിയോടെയായിരുന്നു…
Read Moreവണ്ണിയർ സമുദായത്തിന് ജോലിയിലും വിദ്യാഭ്യാസത്തിലും പ്രാതിനിധ്യം കൂടുതലെന്ന് രേഖ
ചെന്നൈ : തമിഴ്‌നാട്ടിലെ സർക്കാർ ജോലിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വണ്ണിയർ സമുദായത്തിന് നിലവിൽ 10.5 ശതമാനത്തിൽ കൂടുതൽ പ്രാതിനിധ്യമുണ്ടെന്ന് വിവരാവകാശ രേഖ. 10.5 ശതമാനം വണ്ണിയർ സംവരണത്തിനായി പാട്ടാളി മക്കൾ കക്ഷി (പി.എം.കെ.) പ്രക്ഷോഭത്തിനൊരുങ്ങുമ്പോഴാണ് ഈ കണക്ക് പുറത്തുവരുന്നത്. എന്നാൽ, കണക്ക് അപൂർണവും വളച്ചൊടിച്ചതുമാണെന്ന് പി.എം.കെ. നേതാക്കൾ കുറ്റപ്പെടുത്തി. സർക്കാരിന്റെ രേഖയനുസരിച്ച് 2018 നും 2022-നും ഇടയിൽ എം.ബി.ബി.എസ്. പ്രവേശനം ലഭിച്ചവരിൽ 11. 4ശതമാനം പേർ വണ്ണിയർ സമുദായത്തിൽനിന്നാണ്. മെഡിക്കൽ പി.ജി. കോഴ്‌സുകളിൽ ഇത് 13.5 ശതമാനമാണ്. 2012-നും 2022-നും ഇടയിൽ തമിഴ്‌നാട് പി.എസ്.സി.യുടെ…
Read Moreവിഷവാതകം ശ്വസിച്ച് രണ്ട് പേർ മരിച്ചു
ചെന്നൈ : കിണർ വൃത്തിയാക്കുന്നതിനിടെ വിഷവാതകം ശ്വസിച്ച് രണ്ട് പേർ മരിച്ചു. തൂത്തുക്കുടി തലമുത്തുനഗറിൽ നടന്ന സംഭവത്തിൽ ഗണേശൻ (60), മാരിമുത്തു (36) എന്നിവരാണ് മരിച്ചത്. ഗണേശന്റെ വീട്ടിലെ കിണർ വൃത്തിയാക്കുന്നതിനിടെയാണ് അപകടം നടന്നത്. കിണറ്റിൽനിന്ന് ദുർഗന്ധം വമിച്ചതിനെത്തുടർന്നാണ് ഗണേശനും മാരിമുത്തുവും ചേർന്ന് വൃത്തിയാക്കാൻ തീരുമാനിച്ചത്. കിണറ്റിൽ ഇറങ്ങിയ ഗണേശന് തിരിച്ചു കയറാൻ സാധിക്കാതെ വന്നതോടെ മാരിമുത്തുവും ഇറങ്ങുകയായിരുന്നു. എന്നാൽ, ഇയാളും മയങ്ങി വീണു. ഇവരെ രക്ഷിക്കാൻ രണ്ട് പേർ കൂടി ഇറങ്ങിയെങ്കിലും അവർക്കും ശ്വാസംമുട്ടൽ അനുഭവപ്പെട്ടു. ഇവരെ രക്ഷിച്ചുവെങ്കിലും ഗണേശനും മാരിമുത്തുവും കിണറ്റിനുള്ളിലെ…
Read Moreവയനാട്ടിൽ ദുരന്തത്തിൽ കാണാതായവരുടെ പട്ടിക തയാറാക്കുക പ്രധാന ദൗത്യം;വനത്തില്‍ അകപ്പെട്ട രക്ഷാപ്രവര്‍ത്തകരെ തിരിച്ചെത്തിച്ചു; തിരിച്ചറിയാത്ത 31 മൃതദേഹങ്ങളും ശരീരഭാഗങ്ങളും ഇന്ന് സംസ്‌കരിക്കും
വയനാട് : വയനാട്ടില്‍ വനത്തില്‍ അകപ്പെട്ട രക്ഷാപ്രവര്‍ത്തകരെ തിരിച്ചെത്തിച്ച് എന്‍ഡിആര്‍എഫ് സംഘം. ഉരുള്‍പ്പൊട്ടലിനെ തുടര്‍ന്ന് പോത്തുകല്‍ ഇരുട്ടുകുത്തില്‍ നിന്ന് തിരച്ചിലിന് പോയ 18 അംഗം സംഘമാണ് വനത്തില്‍ കുടുങ്ങിയിരുന്നത്. എമര്‍ജന്‍സി റസ്‌ക്യു ഫോഴ്‌സിന്റെ 14 പ്രവര്‍ത്തകര്‍ ടീം വെല്‍ഫയറിന്റെ രക്ഷപ്രവര്‍ത്തകരായ നാല് പേര്‍ എന്നിവരാണ് ഉള്‍വനത്തില്‍ കുടുങ്ങിയത്. സൂചിപ്പാറയുടെ സമീപത്തെ കാന്തപ്പാറയിലാണ് ഇവര്‍ കുടുങ്ങിയത്. കൂടാതെ ഒരിടത്തും തിരച്ചില്‍ അവസാനിപ്പിച്ചിട്ടില്ലെന്നും തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കരുതെന്നും മന്ത്രി കെ രാജന്‍. ഇതുവരെ ആരും തിരിച്ചറിയാത്ത 31 മൃതദേഹങ്ങളും ശരീരഭാഗങ്ങളും ഇന്ന് വൈകീട്ട് സംസ്‌കരിക്കും. എല്ലാ മൃതദേഹങ്ങളും…
Read Moreദിണ്ടിഗലിൽ കാർ ബൈക്കിലിടിച്ച് അഞ്ചംഗകുടുംബം മരിച്ചു
ചെന്നൈ : ദിണ്ടിഗലിൽ ബൈക്കിൽ കാറിടിച്ച് ഒരു കുടുംബത്തിലെ അഞ്ചുപേർ മരിച്ചു. ക്ഷേത്രദർശനത്തിനു പോവുകയായിരുന്ന ദിണ്ടിഗൽ ഇരട്ടലപ്പാറ ഗ്രാമത്തിലെ ജോർജ് (35), ഭാര്യ അരുണ (27), അരുണയുടെ അമ്മ സരോജ (55), മക്കളായ രക്ഷൻ ജോ (9), രഞ്ജിത (3) എന്നിവരാണ് മരിച്ചത്. എല്ലാവരും ഒരു ബൈക്കിലാണ് സഞ്ചരിച്ചത്. ശനിയാഴ്ചയായിരുന്നു അപകടം. നാഥൻ റോഡിൽവെച്ച് എതിർദിശയിൽ അതിവേഗംവന്ന കാർ ബൈക്കിനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. നിയന്ത്രണംവിട്ട കാർ മറ്റൊരുബൈക്കിലും ഇടിച്ചു. അതിലെ യാത്രക്കാരന് പരിക്കേറ്റു. കാർഡ്രൈവർ പ്രവീൺകുമാറിനെ നാട്ടുകാർ പിടികൂടി പോലീസിലേൽപ്പിച്ചു. ഇയാൾ തുവരക്കുറിച്ചി സ്വദേശിയാണ്. മരിച്ച…
Read Moreബി.എസ്.പി. നേതാവ് ആംസ്‌ട്രോങ്ങിന്റെ കുടുംബത്തിന് വധഭീഷണി
ചെന്നൈ : കഴിഞ്ഞമാസം കൊല്ലപ്പെട്ട ബി.എസ്.പി. നേതാവ് ആംസ്‌ട്രോങ്ങിന്റെ കുടുംബത്തിന് വധഭീഷണി. ഫോണിൽ ലഭിച്ച വധഭീഷണിയെത്തുടർന്ന് പോലീസ് ഒരാളെ പിടികൂടി ചോദ്യംചെയ്യുകയാണ്. അയനാവരത്ത് താമസിക്കുന്ന ആംസ്‌ട്രോങ്ങിന്റെ ഭാര്യയ്ക്കും കുടുംബാംഗങ്ങൾക്കും പോലീസ് സംരക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്. ആംസ്‌ട്രോങ്ങിന്റെ കൊലയുമായി ബന്ധപ്പെട്ട് ഇതുവരെ 18 പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ കസ്റ്റഡിയിൽനിന്ന് രക്ഷപ്പെടാൻ ശ്രമിച്ച തിരുവെങ്കിടം പോലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു. തിരുവെങ്കിടത്തിന്റെ ബന്ധുക്കളാണ് ഭീഷണി മുഴക്കിയിരിക്കുന്നതെന്ന് പോലീസ് സംശയിക്കുന്നു.
Read Moreപോലീസ് ഉന്നത തലത്തിൽ വീണ്ടും അഴിച്ചുപണി
ചെന്നൈ : ഒരു മാസത്തിനുള്ളിൽ പോലീസ് ഉന്നതതലത്തിൽ വീണ്ടും അഴിച്ചുപണി. വിഗ്രഹക്കടത്ത് തടയാനുള്ള വിഭാഗത്തിന്റെ ഡി.ജി.പി. ശൈലേഷ് കുമാറിനെ തമിഴ്‌നാട് ഹൗസിങ് കോർപ്പറേഷന്റെ ചെയർമാൻ ആൻഡ് മനേജിങ് ഡയറക്ടറായി നിയമിച്ചു. വിഗ്രഹക്കടത്ത് തടയാനുള്ള ഡി.ജി.പി.യുടെ ചുമതല ഇതേ അന്വേഷണ വിഭാഗത്തിലുള്ള ഐ.ജി. ഡോ. ആർ. ദിനകരനെ ഏൽപ്പിച്ചു. ഡി.ജി.പി. ഓഫീസിൽ ക്രമസമാധാന പാലനത്തിന്റെ ഐ.ജി.യായി പ്രവർത്തിക്കുകയായിരുന്ന സെന്തിൽ കുമാറിന്റെ വെസ്റ്റ് സോൺ ഐ.ജി.യായി നിയമിച്ചു. വെസ്റ്റ് സോൺ ഐ.ജി.യായിരുന്നു ഭുവനേശ്വരിയെ സ്പെഷ്യൽ ഡി.ജി.പി.യായി നിയമിച്ചു. ഡി.ജി.പി.ഓഫീസിൽ സ്പെഷ്യൽ ഐ.ജി.യായി പ്രവർത്തിക്കുകയായിരുന്ന രൂപേഷ് കുമാർ മീണയെ…
Read More