സ്വന്തം കുറ്റകൃത്യ പശ്ചാത്തലത്താൽ ജീവനു ഭീഷണി നേരിടുന്നവർക്ക് സംരക്ഷണത്തിന് അവകാശമില്ല; ഹൈക്കോടതി

ചെന്നൈ : സ്വന്തം കുറ്റകൃത്യ പശ്ചാത്തലത്താൽ ജീവനു ഭീഷണി നേരിടുന്നവർ പോലീസ് സംരക്ഷണത്തിന് അർഹരല്ലെന്ന് മദ്രാസ് ഹൈക്കോടതി വിധിച്ചു. സ്ഥിതിഗതികൾ പരിശോധിച്ച്, ഉചിതമായ സാഹചര്യങ്ങളിൽ മാത്രമാണ് കോടതികൾ പോലീസ് സംരക്ഷണത്തിന് ഉത്തരവിടേണ്ടതെന്ന് ജസ്റ്റിസ് എസ്.എസ്. സുന്ദറും ജസ്റ്റിസ് എൻ. സെന്തിൽകുമാറുമടങ്ങുന്ന ബെഞ്ച് വ്യക്തമാക്കി. “നമ്മുടെ രാജ്യത്ത് അഴിമതിക്കും സാമൂഹികതിന്മകൾക്കുമെതിരേ വാർത്ത കൊടുത്തതിന്റെ പേരിൽ എത്രയോ മാധ്യമപ്രവർത്തകർ കൊല്ലപ്പെട്ടിട്ടുണ്ട്. അനധികൃത മണൽഖനനം തടഞ്ഞതിന്റെ പേരിൽ എത്രയോ സർക്കാർ ഉദ്യോഗസ്ഥർക്കു ജീവൻ നഷ്ടപ്പെട്ടിട്ടുണ്ട്. ഇത്തരമാളുകൾക്ക് പോലീസ് സംരക്ഷണം നൽകുന്ന കാര്യം പരിഗണിക്കണം. അതല്ലാതെ, സ്വന്തംചെയ്തികൾ വഴി ഭീഷണി…

Read More

ഉറക്കഗുളിക കഴിച്ച നാലു വയസ്സുകാരി മരിച്ചു

ചെന്നൈ : അമ്മയുടെ ഉറക്കഗുളിക കഴിച്ച നാലു വയസ്സുകാരി മരിച്ചു. ചെന്നൈ താംബരം സേലയൂരിൽ താമസിക്കുന്ന ഐ.ടി. ജീവനക്കാരി അശ്വിനിയുടെ മകൾ ഹരിത്രയാണ് മരിച്ചത്. ഇതേത്തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച അശ്വിനിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം രാത്രിയിലാണ് അശ്വനി ശ്രദ്ധിക്കാതെ വെച്ച പാത്രത്തിൽനിന്ന് ഗുളികയെടുത്ത്‌ കുട്ടി കഴിച്ചത്. പുലർച്ചെ നാലോടെ അശ്വിനി ഉണർന്നപ്പോൾ കുട്ടിയെ കിടക്കയിൽ ചലനമറ്റ നിലയിൽ കണ്ടെത്തി. മകൾ മരിച്ചെന്നു തിരിച്ചറിഞ്ഞ അശ്വിനി നിലവിളിച്ചു കരയുകയും പിന്നീട് ബ്ലേഡ് കൊണ്ട് കൈമുറിച്ച് ജീവനൊടുക്കാൻ ശ്രമിക്കുകയുമായിരുന്നു. ഇവർക്കൊപ്പം താമസിച്ച അശ്വനിയുടെ അമ്മ കരച്ചിൽ…

Read More

സംസ്ഥാനത്തെ 295 എൻജി. കോളേജുകളുടെ അംഗീകാരം റദ്ദാക്കും

ചെന്നൈ : വ്യാജ അധ്യാപകനിയമനം നടത്തിയ തമിഴ്‌നാട്ടിലെ 295 എൻജിനിയറിങ് കോളേജുകളുടെ അംഗീകാരം താത്കാലികമായി റദ്ദാക്കാൻ നടപടിയുമായി അണ്ണാ സർവകലാശാല. ഒരു വർഷം അംഗീകാരം റദ്ദാക്കാൻ തീരുമാനിച്ചെന്നാണ് വിവരം. ഒരേ അധ്യാപകരെ പല കോളേജുകളിൽ നിയമിച്ചതായി കണ്ടെത്തിയതിനെത്തുടർന്നാണ് കോളേജുകൾക്കും അധ്യാപകർക്കുമെതിരേ നടപടിയാരംഭിച്ചത്. 676 അധ്യാപകർക്കെതിരേ കേസെടുത്തിട്ടുണ്ട്. മതിയായ യോഗ്യതയുള്ള അധ്യാപകരുടെ എണ്ണം തികയ്ക്കുന്നതിനാണ് കോളേജുകൾ വ്യാജനിയമനം നടത്തിയതെന്നാണ് വിവരം. ഒരാൾ 22 കോളേജുകളിൽ വരെ പഠിപ്പിക്കുന്നതായുള്ള രേഖകൾ സർവകലാശാല നിയോഗിച്ച സമിതി കണ്ടെത്തി. അധ്യാപകർക്കെതിരേ കേസെടുത്തത് കൂടാതെ കോളേജുകളിൽനിന്ന് വിശദീകരണം ആവശ്യപ്പെട്ടിരുന്നു. വിശദീകരണം നൽകാനുള്ള…

Read More

ബാങ്കുതട്ടിപ്പു കേസ് പ്രതി 20 വർഷത്തിനുശേഷം പിടിയിൽ

ചെന്നൈ : ബാങ്കിൽനിന്നു പണംതട്ടി മുങ്ങി, വിവിധ സംസ്ഥാനങ്ങളിൽ വ്യത്യസ്ത പേരുകളിൽ കഴിഞ്ഞയാളെ 20 വർഷത്തിനുശേഷം സി.ബി.ഐ. അറസ്റ്റുചെയ്തു. സ്‌കൂൾ ജീവനക്കാരനായും ആൾദൈവമായും കഴിഞ്ഞയാളെ ശ്രീലങ്കയിലേക്കു കടക്കാൻ പദ്ധതിയിടുന്നതിനിടെ തമിഴ്‌നാട്ടിൽനിന്നാണ് പിടികൂടിയത്. ഹൈദരാബാദിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ കംപ്യൂട്ടർ ഓപ്പറേറ്ററായി ജോലിനോക്കുന്നതിനിടെ 2002 മേയിലാണ് വി. ചലപതി റാവു കേസിൽക്കുടുങ്ങിയത്. വ്യാജരേഖകളുണ്ടാക്കി 50 ലക്ഷം രൂപ തട്ടിയെന്നാണ് കേസ്. 2004-ൽ സി.ബി.ഐ. കുറ്റപത്രം സമർപ്പിച്ചതോടെ ഇയാൾ ഒളിവിൽപ്പോയി. ഭർത്താവ് മരിച്ചുപോയതായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് കേസിൽ കൂട്ടുപ്രതിയായ ഭാര്യ ഏഴുവർഷം കഴിഞ്ഞ് കോടതിയെ സമീപിച്ചു. ഹൈദരാബാദിലെ…

Read More

വിവരാവകാശപ്രവർത്തകന്റെ കൊല: എട്ടുവർഷത്തിന് ശേഷം 12 പ്രതികളെ വെറുതേ വിട്ടു

ചെന്നൈ : എട്ടുവർഷം മുൻപ്‌ വിവരാവകാശപ്രവർത്തകൻ ജെ. പരസ്മലിനെ വെട്ടിക്കൊന്ന കേസിലെ 12 പ്രതികളെയും കോടതി വെറുതേ വിട്ടു. കുറ്റം സംശയാതീതമായി തെളിയിക്കാൻ പ്രോസിക്യൂഷനു കഴിഞ്ഞിട്ടില്ലെന്നു ചൂണ്ടിക്കാണിച്ചാണ് അഡീഷണൽ സെഷൻസ് ജഡ്ജി ആർ. തോത്രമേരിയുടെ വിധി. ചെന്നൈ പോലീസ് കമ്മിഷണർ ഓഫീസിൽനിന്ന് ഒന്നരക്കിലോമീറ്റർമാത്രം അകലെ വെപ്പേരിയിൽവെച്ച് 2016 ജൂൺ ഏഴിനാണ് പരസ്മൽ കൊല്ലപ്പെട്ടത്. ഓട്ടോറിക്ഷയിലും ബൈക്കിലുമെത്തിയ ഏഴംഗസംഘമാണ് കൊല നടത്തിയത്. റിയൽഎസ്റ്റേറ്റ് ഇടപാടുകാരനായ രമേഷ് കുമാർ മോദി ഏർപ്പെടുത്തിയ ഗുണ്ടാസംഘമാണ് കൊല നടത്തിയതെന്നാണ് പോലീസ് കണ്ടെത്തിയത്. രമേഷ് കുമാർ മോദിയുൾപ്പെടെ 12 പേരെ കേസിൽ…

Read More

വയനാട്ടിൽ മധുവിധുവിനെത്തിയ പ്രിയദര്‍ശിനി പോളിന്റെ ജീവിതം മാറിമറിഞ്ഞത് ഒറ്റരാത്രി കൊണ്ട്; ഇനി ഒറ്റയ്ക്ക് നാട്ടിലേക്ക്

കല്‍പ്പറ്റ: ഹണിമൂണ്‍ ട്രിപ്പിന്റെ ഭാഗമായാണ് ഒഡിഷ സ്വദേശിനി പ്രിയദര്‍ശിനി പോള്‍ ഭര്‍ത്താവിനൊപ്പം വയനാട്ടിലെത്തിയത്. എന്നാല്‍ വിധി വയനാട് ദുരന്തത്തിന്റെ രൂപത്തില്‍ തന്റെ ജീവിതം മാറ്റിമറയ്ക്കുമെന്ന് പ്രിയദര്‍ശിനി ഒരിക്കലും കരുതി കാണില്ല. ദുരന്തത്തില്‍ ഭര്‍ത്താവിനെ നഷ്ടപ്പെട്ട പ്രിയദര്‍ശിനി കണ്ണീരോടെ ഒറ്റയ്ക്ക് നാട്ടിലേക്ക് മടങ്ങും. വിനോദസഞ്ചാരത്തിന് ഭര്‍ത്താക്കന്മാര്‍ക്ക് ഒപ്പമെത്തിയ പ്രിയദര്‍ശിനിയും സുഹൃത്ത് സ്വീകൃതിയും മാത്രമാണ് ദുരന്തത്തില്‍ നിന്നു രക്ഷപ്പെട്ടത്. ഭര്‍ത്താവ് ഭുവനേശ്വര്‍ എയിംസിലെ ഡോ.ബിഷ്ണുപ്രസാദ് ചിന്നാരയ്ക്കും സുഹൃത്ത് ഡോ.സ്വാധിന്‍ പാണ്ടയ്ക്കും സ്വാധിനിന്റെ ഭാര്യ ഡോ.സ്വികൃതി മൊഹാപത്രയ്ക്കുമൊപ്പം ദുരന്തമുണ്ടാകുന്നതിന് തലേദിവസമാണ് പ്രിയദര്‍ശിനി ചൂരല്‍മലയിലെത്തിയത്. ഭുവനേശ്വര്‍ ഹൈടെക്ക് ആശുപത്രിയിലെ നഴ്‌സാണ്…

Read More

പുതുച്ചേരി ലെഫ്റ്റനന്റ് ഗവർണറായി കൈലാസ്‌നാഥ് ഇന്നു സ്ഥാനമേൽക്കും

പുതുച്ചേരി : പുതുച്ചേരി ലെഫ്റ്റനന്റ് ഗവർണറായി കെ. കൈലാസ്‌നാഥ് ബുധനാഴ്ച രാവിലെ സ്ഥാനമേൽക്കും. ചൊവ്വാഴ്ച പുതുച്ചേരിയിലെത്തിയ അദ്ദേഹത്തെ മുഖ്യമന്ത്രി എൻ.രംഗസാമി, സ്പീക്കർ ആർ. സെൽവം, എന്നിവർ ചേർന്ന് സ്വീകരിച്ചു. ഗുജറാത്ത് മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന കൈലാസ്‌നാഥിനെ ലെഫ്റ്റനന്റ് ഗവർണറായി നിയമിച്ചുകൊണ്ട് ജൂൺ 28-നാണ് രാഷ്ട്രപതി വിജ്ഞാപനം പുറപ്പെടുവിച്ചത്. വടകര വില്യാപ്പള്ളി സ്വദേശിയാണ്.

Read More

ചരിത്രമെഴുതി വിനേഷ് ഫോഗട്ട് ഫൈനലില്‍

പാരിസ്: ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷകള്‍ക്ക് വീണ്ടും കരുത്തായി ഗുസ്തിയില്‍ വിനേഷ് ഫോഗട്ട്. വനിതകളുടെ 50 കിലോ ഗ്രാമില്‍ വിനേഷ് സെമിയിലേക്ക് മുന്നേറി. ഒരു ജയം കൂടി നേടിയാല്‍ താരത്തിനു മെഡലുറപ്പ്. സെമി ഉറപ്പിച്ചതോടെ മറ്റൊരു നേട്ടവും താരം സ്വന്തമാക്കി. ഒളിംപിക്സ് ഗുസ്തി സെമിയിലെത്തുന്ന ആദ്യ വനിതാ താരമായി വിനേഷ് മാറി. പ്രീക്വാര്‍ട്ടറില്‍ നിലവിലെ ഒളിംപിക് ചാമ്പ്യന്‍ ജപ്പാന്‍ യുയി സുസാകിയെ മലര്‍ത്തിയടിച്ച് ക്വാര്‍ട്ടറിലെത്തിയ വിനേഷ് അവസാന എട്ടില്‍ യുക്രൈന്‍ താരം ഒക്‌സാന ലിവാഷിനെ വീഴ്ത്തിയാണ് സെമിയിലേക്ക് മുന്നേറിയത്. ക്വാര്‍ട്ടറില്‍ 7-5 എന്ന സ്‌കോറിനാണ് വിനേഷ്…

Read More

ചെന്നൈയിൽനിന്ന് മൈസൂരുവിലേക്ക് പുറപ്പെട്ട വന്ദേഭാരതിൽ ഫോൺ പൊട്ടിത്തെറിച്ചു

ചെന്നൈ : ചെന്നൈയിൽനിന്ന് മൈസൂരുവിലേക്ക് പുറപ്പെട്ട വന്ദേഭാരതിൽ ചാർജ് ചെയ്യുന്നതിനിടെ മൊബൈൽ ഫോൺ പൊട്ടിത്തെറിച്ചു. ഇതേത്തുടർന്ന് തീവണ്ടിയിൽ പുക പടർന്നതോടെ യാത്രക്കാർ ഭീതിയിലായി. സി11 കോച്ചിലെ യാത്രക്കാരനായ കുഷ്‌നാഥ്കറിന്റെ ഫോണാണ് തിരുപ്പത്തൂർ ജില്ലയിലെ ആമ്പൂരിൽ വെച്ചു പൊട്ടിത്തെറിച്ചത്. തുടർന്ന് തീവണ്ടി 35 മിനിറ്റ് നിർത്തിയിട്ടു. തീവണ്ടിയുടെ സ്വയം പ്രവർത്തിത കതകുകൾ തുറന്നിട്ട് പുകയൊഴിവാക്കി. ജോലാർപ്പേട്ട റെയിൽവേ പോലീസെത്തി അന്വേഷണം നടത്തി. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് ദക്ഷിണ റെയിൽവേ അധികൃതരും അറിയിച്ചു.

Read More

മൃതദേഹം ബാഗിലാക്കി ട്രെയിനിൽ കടത്താൻ ശ്രമം; പ്രതികൾ പിടിയിൽ

കൊലപാതകത്തിനുശേഷം മൃതദേഹം ബാഗിലാക്കി ട്രെയിനിൽ കടത്താൻ ശ്രമിച്ച പ്രതികളെ പൊലീസ് പിടികൂടി. മുംബൈയിലാണ് സംഭവം. മുംബൈയിലെ ദാദർ റെയിൽവേ സ്റ്റേഷനിൽവച്ചാണ് പ്രതികളായ ജയ് പ്രവീണ്‍ ചാവ്ദ, ശിവജീത് സുരേന്ദ്ര സിങ് എന്നിവർ പിടിയിലായത്. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്‌സും (ആര്‍.പി.എഫ്) ഗവണ്‍മെന്റ് റെയില്‍വേ പൊലീസും (ജി.ആര്‍.പി) ചേർന്ന് ലഗേജ് പരിശോധന നടത്തുന്നതിനിടെയാണ് മൃതദേഹം കണ്ടെത്തിയത്. ചോദ്യം ചെയ്യലിലാണ് കൊലപാതക വിവരം പുറത്തുവന്നത്. അർഷാദ് അലി ഷെയ്ഖ് എന്നയാളാണ് കൊല്ലപ്പെട്ടത്. ഒരു സ്ത്രീ സുഹൃത്തിനെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. പ്രതികളെ കൊല്ലപ്പെട്ടയാൾ പാർട്ടിക്കായി…

Read More