കൊച്ചി: കാസ്റ്റിങ് കൗച്ച് പോലുള്ള പ്രശ്നങ്ങൾ മലയാള സിനിമയുടെ മാത്രം പ്രശ്നമല്ലെന്നും അതൊരു ‘പാൻ ഇന്ത്യൻ’ പ്രശ്നമാണെന്നും നടി ഷക്കീല. ഒരു തമിഴ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അവർ ഇക്കാര്യം പറഞ്ഞത്. മലയാള സിനിമയിലുള്ളതിനെക്കാൾ പ്രശ്നങ്ങൾ തമിഴ് ഇൻഡസ്ട്രിയിലുണ്ട്. തമിഴിനെക്കാൾ പ്രശ്നം തെലുഗു സിനിമയിലുണ്ട്. എല്ലാ സംസ്ഥാനങ്ങളിലും ഒരു ഹേമ കമ്മറ്റി ആവശ്യമാണെന്നും ഷക്കീല അഭിപ്രായപ്പെട്ടു. തമിഴിലും ഹിന്ദിയിലും തെലുഗിലുമെല്ലാം ഇതാവശ്യമാണ്. പരാതികളിൽ പോലീസ് കേസുകൾ വന്നു എന്നതിനാൽ ഇനി സാഹചര്യം മെച്ചപ്പെടുമെന്നാണ് താൻ കരുതുന്നതെന്നും ഷക്കീല പറഞ്ഞു. മുമ്പ് മീടു ആരോപണങ്ങൾ വന്നിരുന്നു.…
Read MoreDay: 30 August 2024
മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ യു.എസ്. സന്ദർശനം; സർക്കാരിനെ നയിക്കുന്നത് മകനും കായികമന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ
ചെന്നൈ : വിദേശനിക്ഷേപം ആകർഷിക്കുന്നതിനായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ യു.എസ്. സന്ദർശനം നടത്തുമ്പോൾ അനൗദ്യോഗികമായി സർക്കാരിനെ നയിക്കുന്നത് മകനും കായികമന്ത്രിയുമായ ഉദയനിധി സ്റ്റാലിൻ. പ്രോട്ടക്കോൾ പ്രകാരം മന്ത്രിസഭയിലെ പത്താമനാണെങ്കിലും മറ്റുവകുപ്പുകളുടെ പദ്ധതികളടക്കം പ്രധാന ഉദ്ഘാടനച്ചടങ്ങുകൾ നിർവഹിക്കുന്നത് ഉദയനിധിയാണ്. പാർട്ടി പരിപാടികളിലും മുഖ്യസ്ഥാനം ഉദയനിധിക്കുതന്നെ. മന്ത്രിസഭയിലും പാർട്ടിയിലും രണ്ടാമൻ ജലവിഭവവകുപ്പ് മന്ത്രി ദുരൈമുരുകനാണ്. മുഖ്യമന്ത്രിയുടെ അഭാവത്തിൽ സർക്കാരിനെ നയിക്കേണ്ട ചുമതല സ്വാഭാവികമായും ലഭിക്കേണ്ടത് ദുരൈമുരുകനാണ്. അടിയന്തരമായി മന്ത്രിസഭായോഗം ചേരേണ്ടിവന്നാൽ ദുരൈമുരുകനായിരിക്കും നേതൃത്വംനൽകുക. എന്നാൽ, പൊതുപരിപാടികൾക്ക് ഇപ്പോൾ സർക്കാരിനെ പ്രതിനിധാനംചെയ്ത് ഉദയനിധിയാണ് പങ്കെടുക്കുന്നത്. ഗതാഗതവകുപ്പുവാങ്ങിയ പുതിയബസുകളുടെ ഫ്ലാഗ്…
Read Moreഷിരൂര്‍ ദുരന്തത്തില്‍ കാണാതായ അര്‍ജുന്റെ ഭാര്യക്ക് സഹകരണ ബാങ്കില്‍ ജോലി; ഉത്തരവിറങ്ങി
കര്‍ണാടക ഷിരൂര്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുന്റെ ഭാര്യക്ക് ജോലി. അര്‍ജുനന്റെ ഭാര്യ കെ. കൃഷ്ണപ്രിയയ്ക്ക് വേങ്ങേരി സര്‍വീസ് സഹകരണ ബാങ്കില്‍ ജൂനിയര്‍ ക്ലാര്‍ക്ക്/കാഷ്യര്‍ തസ്തികയില്‍ നിയമനം നല്‍കി. ഇതുസംബന്ധിച്ച ഉത്തരവ് (ജി.ഒ നമ്പര്‍ 169/2024 സഹകരണം 29 – 8 -2024 ) സഹകരണ വകുപ്പ് പുറത്തിറക്കി. ജോലി നല്‍കുമെന്ന് ബാങ്ക് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ഭരണസമിതിയുടെ തീരുമാനം നടപ്പില്‍ വരുത്തുന്നതിനായി നിയമത്തില്‍ ഇളവുകള്‍ നല്‍കികൊണ്ടാണ് ഉത്തരവിറക്കിയിരിക്കുന്നത്. ജൂണ്‍ 16ന് ഉണ്ടായ ദുരന്തത്തില്‍ കാണാതായ അര്‍ജുനെ കണ്ടെത്താന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. പലഘട്ടങ്ങളിലായി രക്ഷാപ്രവര്‍ത്തനം നടന്നെങ്കിലും അര്‍ജുന്‍…
Read Moreശ്രദ്ധിക്കുക; ന്യൂനമർദം രൂപപ്പെട്ടു: സംസ്ഥാനത്ത് കടലേറ്റത്തിന് സാധ്യത
ചെന്നൈ : ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദം വടക്കൻ ആന്ധ്രാപ്രദേശിനും ഒഡിഷയ്ക്കുമിടയിൽ കരയിൽ കടക്കുമെന്നും കടലേറ്റത്തിന് സാധ്യതയുണ്ടെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിൽ നിന്ന് അറിയിച്ചു. ചെന്നൈ, തിരുവള്ളൂർ ജില്ലയിൽ മഴയ്ക്ക് സാധ്യതയുണ്ടെന്നും അറിയിച്ചു.
Read Moreതമിഴ്നാടിന്‍റെ പുതിയ രണ്ട് വന്ദേ ഭാരതുകൾ മോദി നാളെ ഫ്ലാഗ് ഓഫ് ചെയ്യും
ചെന്നൈ: തമിഴ്നാടിന് ലഭിച്ച പുതിയ രണ്ട് വന്ദേ ഭാരതുകളുടെ ഫ്ലാഗ് ഓഫ് പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ നിർവഹിക്കും. 724 കിലോമീറ്റർ ദൈർഘ്യത്തിൽ സർവീസ് നടത്തുന്ന ചെന്നൈ എഗ്മോർ – നാഗർകോവിൽ വന്ദേ ഭാരത്, മധുരൈ – ബെംഗളൂരു വന്ദേ ഭാരത് എന്നിവയ്ക്കാണ് പ്രധാനമന്ത്രി പച്ചക്കൊടി വീശുക. തിരുവനന്തപുരം ജില്ലക്കാർക്ക് ഏറെ ഉപകാരപ്പെടുന്ന വന്ദേ ഭാരത് സർവീസാണ് നാഗർകോവിലിലേക്കുള്ള സെമി ഹൈസ്പീഡ് ട്രെയിൻ. നേരത്തെ ഉദ്ഘാടനം നിശ്ചയിച്ചിരുന്നെങ്കിലും മാറ്റിവെക്കേണ്ടിവന്നതോടെ സ്പെഷ്യൽ സർവീസായി വന്ദേ ഭാരത് ഈ റൂട്ടിൽ ഓടുന്നുണ്ടായിരുന്നു. ബുധനാഴ്ച ഒഴികെ ആഴ്ചയിൽ ആറ്…
Read Moreഫെഫ്കയില്‍ നിന്ന് ആഷിഖ് അബു രാജിവെച്ചു
കൊച്ചി: ഫെഫ്കയില്‍ നിന്ന് രാജിവെച്ച് സംവിധായകന്‍ ആഷിഖ് അബു. ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന് രാജിക്കത്ത് അയച്ചു. നേരത്തെ ഫെഫ്ക നേതൃത്വത്തെ ആഷിഖ് അബു രൂക്ഷമായി വിമര്‍ശിച്ചിരുന്നു. പിന്നാലെ ആഷിഖ് അബുവിനെതിരെ ഫെഫ്കയും രംഗത്തെത്തി. തുടര്‍ന്നാണ് ആഷിഖ് അബു രാജി വെച്ചത്. ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ ഫെഫ്കയിൽ നിന്നുള്ള ആദ്യ രാജിയാണിത്. സമൂഹത്തോട് യാതൊരു തരത്തിലുള്ള ഉത്തരവാദിത്തവും നിറവേറ്റാന്‍ ഒരു തൊഴിലാളി സംഘടനാ നേതൃത്വം തയ്യറാവുന്നില്ലായെന്നത് തന്നെ ആശ്ചര്യപ്പെടുത്തിയെന്ന് ആഷിഖ് അബു നേരത്തെ തുറന്നു പറഞ്ഞിരുന്നു.
Read Moreതമിഴ്നാട്ടിലെ ഒരുസംഘം യുവാക്കൾക്ക് കേരളത്തിൽ തീവ്രവാദപരിശീലനം; എൻ.ഐ.എ.യോട് പ്രതി
ചെന്നൈ : തമിഴ്നാട്ടിലെ ഒരുസംഘം യുവാക്കൾക്ക് കേരളത്തിൽ തീവ്രവാദപരിശീലനം ലഭിച്ചതായി ദേശീയ അന്വേഷണ ഏജൻസിക്കു (എൻ.ഐ.എ.) മുൻപാകെ പ്രതിയുടെ വെളിപ്പെടുത്തൽ. ദേശവിരുദ്ധപ്രവർത്തനത്തിൽ അറസ്റ്റിലായ ഹിസ്ബത് തഹ്റീർ സംഘടനാംഗമായ അമീർ ഹുസൈനാണ് എൻ.ഐ.എ. ഉദ്യോഗസ്ഥർക്ക് മൊഴിനൽകിയത്. പെട്രോകെമിക്കൽ എൻജിനിയർകൂടിയായ അമീർ ഹുസൈൻ, പിതാവ് അഹമ്മദ് മൻസൂർ, സഹോദരൻ അബ്ദുൾ റഹ്‌മാൻ എന്നിവരെയാണ് നേരത്തേ ചെന്നൈയിൽനിന്ന് അറസ്റ്റുചെയ്തിരുന്നത്. കഴിഞ്ഞ ഒരാഴ്ചയായി ഇവരെ എൻ.ഐ.എ. സംഘം ചോദ്യംചെയ്യുകയാണ്. ഇതിനിടെയാണ് കേരളത്തിൽ പരിശീലനം നൽകിയ കാര്യം അമീർ ഹുസൈൻ വെളിപ്പെടുത്തിയത്. എന്നാൽ, കേരളത്തിൽ എവിടെയാണ് പരിശീലനം നൽകിയതെന്നകാര്യം എൻ.ഐ.എ. വൃത്തങ്ങൾ…
Read Moreകാനഡയിലെ തൊഴിൽ നിയമങ്ങളിൽ നിർണായക മാറ്റങ്ങൾ; കുടിയേറ്റക്കാർ തൊഴിൽ നേടാൻ പാടുപെടും
വിദേശ തൊഴിലാളികളുടെ വരവും സ്ഥിര താമസക്കാരുടെ എണ്ണവും കുറയ്ക്കാന്‍ പദ്ധതി തയാറാക്കുന്നതായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ. രാജ്യത്ത് തൊഴിലില്ലായ്മ അതിവേഗം കുതിച്ചുയരുന്നതും തദ്ദേശീയരുടെ ഇടയില്‍ അതൃപ്തി പുകയുന്നതുമാണ് കുടിയേറ്റ നിയന്ത്രണ തീരുമാനമെടുക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്. കാനഡയിലേക്ക് കുടിയേറാന്‍ ഒരുങ്ങുന്ന ആയിരക്കണക്കിന് മലയാളികള്‍ ഉള്‍പ്പെടെയുള്ളവരെ ബാധിക്കുന്നതാണ് തീരുമാനം. കനേഡിയന്‍ പൗരന്മാര്‍ ജോലി കണ്ടെത്താന്‍ വിഷമിക്കുകയാണ്. അതുകൊണ്ട് വിദേശ തൊഴിലാളികളുടെ വരവ് നിയന്ത്രിക്കേണ്ടത് അനിവാര്യമായിരിക്കുകയാണ്-ട്രൂഡോ വ്യക്തമാക്കി. ഫെഡറല്‍ സ്റ്റാറ്റിസ്റ്റിക്‌സിന്റെ കണക്കുപ്രകാരം കാഡനയുടെ കഴിഞ്ഞ വര്‍ഷത്തെ ജനസംഖ്യ വര്‍ധനയുടെ 97 ശതമാനവും കുടിയേറ്റം മൂലമായിരുന്നു തൊഴിലില്ലായ്മ ഉയര്‍ന്ന…
Read Moreചെന്നൈ- തിരുവനന്തപുരം പ്രത്യേക തീവണ്ടി റദ്ദാക്കി ദക്ഷിണ റെയിൽവേ; വിശദാംശങ്ങൾ
ചെന്നൈ : ചെന്നൈ സെൻട്രലിൽനിന്ന് തിരുവനന്തപുരം കൊച്ചുവേളിയിലേക്ക് അനുവദിച്ച പ്രത്യേക എ.സി. എക്സ്‌പ്രസ് തീവണ്ടി റദ്ദാക്കി. മതിയായ യാത്രക്കാരില്ലാത്തതിനാലാണ് റദ്ദാക്കിയതെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു. ബുധനാഴ്ചകളിൽ ചെന്നൈ സെൻട്രലിൽനിന്ന് കൊച്ചുവേളിയിലേക്ക് സെപ്റ്റംബർ നാല്, 11,18, 25 തീയതികളിലും കൊച്ചുവേളിയിൽനിന്ന് സെപ്റ്റംബർ അഞ്ച്, 12,19,26 തീയതികളിൽ ചെന്നൈയിലേക്കും പ്രഖ്യാപിച്ച തീവണ്ടിയാണ് റദ്ദാക്കിയത്. ഓണം യാത്രാത്തിരക്ക് കുറയ്ക്കാൻ പ്രത്യേകവണ്ടികൾ ഒരാഴ്ചക്കുള്ളിൽ പ്രഖ്യാപിക്കുമെന്ന് ദക്ഷിണ റെയിൽവേ അറിയിച്ചു.
Read Moreപ്രമുഖ അഭിഭാഷകൻ എ ജി നൂറാനി അന്തരിച്ചു
മുംബൈ: ഭരണഘടനാ വിദഗ്ധനും പ്രശസ്ത കോളമിസ്റ്റും അഭിഭാഷകനുമായ എ ജി നൂറാനി അന്തരിച്ചു. 93 വയസായിരുന്നു. സുപ്രീംകോടതിയിലും ബോംബൈ ഹൈക്കോടതിയിലും അഭിഭാഷകനായിരുന്നു. മുംബൈയിലായിരുന്നു അന്ത്യം. 1930ലാണ് അബ്ദുൽ ഗഫൂർ മജീദ് നൂറാനിയെന്ന എ ജി നൂറാനിയുടെ ജനനം. മുംബൈയിലെ ഗവ. ലോ കോളജിൽനിന്നാണ് നൂറാനി നിയമബിരുദം നേടിയത്. നിയമം, ചരിത്രം, രാഷ്ട്രീയം എന്നീ മേഖലകളിൽ സുപ്രധാന സംഭാവനകൾ നൽകിയിട്ടുള്ള നൂറാനി ഒട്ടേറെ പുസ്തകങ്ങളും രചിച്ചു. ‘ദ കശ്മീർ ക്വസ്റ്റിയൻ’, ‘മിനിസ്‌റ്റേഴ്‌സ് മിസ്‌കോൺഡക്ട്’, ‘ബ്രഷ്‌നേവ്‌സ് പ്ലാൻ ഫോർ ഏഷ്യൻ സെക്യൂരിറ്റി’, ‘ദ പ്രസിഡൻഷ്യൽ സിസ്റ്റം’, ‘ദി…
Read More