യാത്രാതിരക്ക് കുറയ്ക്കാൻ; ചെന്നൈ-കൊച്ചുവേളി പ്രത്യേക സർവീസ് ഇന്ന്

ചെന്നൈ : യാത്രാതിരക്ക് കുറയ്ക്കാൻ ചെന്നൈ സെൻട്രലിൽനിന്ന് കൊച്ചുവേളിയിലേക്ക് ബുധനാഴ്ച പ്രത്യേക എ.സി. എക്സ്പ്രസ് തീവണ്ടി അനുവദിച്ചു. പ്രഖ്യാപിച്ച് മണിക്കൂറുകൾകം ബുക്കിങ് കഴിഞ്ഞു. കൊച്ചുവേളിയിൽനിന്ന് തിരിച്ചുള്ള സർവീസുകളിൽ ബർത്തുകൾ ഒഴിവുണ്ട്. തീവണ്ടിയുടെ പ്രഖ്യാപനത്തോടൊപ്പം റിസർവേഷനും ആരംഭിച്ചിരുന്നു. ഓഗസ്റ്റ് 14-നും 21-നും ഉച്ചയ്ക്കുശേഷം 3.45-ന് തിരിക്കുന്ന പ്രത്യേക വണ്ടി(06043) പിറ്റേന്ന് രാവിലെ 8.30-നാണ് കൊച്ചുവേളിയിലെത്തുക. കൊച്ചുവേളിയിൽനിന്ന് ഓഗസ്റ്റ് 15, 22 തീയതികളിൽ വൈകീട്ട് 6.25-ന് പുറപ്പെടുന്ന പ്രത്യേക വണ്ടി(06044) പിറ്റേന്ന് രാവിലെ 11.25-ന് ചെന്നൈ സെൻട്രലിലെത്തും. 14-നുള്ള സർവീസിലെ ബർത്തുകളാണ് ബുക്കുചെയ്തുകഴിഞ്ഞത്. തിരുവള്ളൂർ, ആർക്കോണം, കാട്പാടി,…

Read More

മുഖ്യമന്ത്രിയെ ക്കുറിച്ച് നടത്തിയ പരാമർശം; സി.വി. ഷൺമുഖത്തിന് എതിരേ രജിസ്റ്റർ ചെയ്ത മാനനഷ്ടക്കേസ് റദ്ദാക്കി

ചെന്നൈ : മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ ക്കുറിച്ച് നടത്തിയ പരാമർശത്തിന്റെ പേരിൽ അണ്ണാ ഡി.എം.കെ. മുതിർന്ന നേതാവും മുൻമന്ത്രിയുമായ സി.വി. ഷൺമുഖത്തിന് എതിരേ രജിസ്റ്റർ ചെയ്ത മാനനഷ്ടക്കേസ് മദ്രാസ് ഹൈക്കോടതി റദ്ദാക്കി. 2022-ൽ വിഴുപുരത്ത് നടന്ന പൊതുസമ്മേളനത്തിനിടെ നടത്തിയ പരാമർശമായിരുന്നു കേസിനടിസ്ഥാനം. ഇതിന്റെ പേരിൽ ദിണ്ടിവനം പോലീസ് രജിസ്റ്റർ ചെയ്ത കേസിനെതിരേ ഷൺമുഖം ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

Read More

കനാലിന് കുറുകെ തുരങ്കപ്പാത നിർമിക്കും; വിശദാംശങ്ങൾ

ചെന്നൈ : ചൂളൈമേടിനും വിരുഗംപാക്കത്തിനുമിടയിലുള്ള കനാലിന്കുറുകെ തുരങ്കപ്പാത നിർമിക്കുമെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പറഞ്ഞു. ഇതിനായി 1.60 കോടി വകയിരുത്തി. വിരുഗംപാക്കം കനാലിന് സമീപമുള്ള റെയിൽവേ കോളനിയെയും മാതാകോളനിയും ബന്ധിച്ചാണ് തുരങ്കപ്പാത നിർമിക്കുക. ഇരുചക്ര, മൂന്ന് ചക്രവാഹനങ്ങൾക്ക്‌ സുഗമമായി പോകാൻ കഴിയും. കാൽനട യാത്രക്കാർക്കായി ഇരുഭാഗത്തുമായി പ്രത്യേക സ്ഥലമുണ്ടാകും. അമ്പത്തൂരിൽ വാർഡ് 81-നെയും വാർഡ് 85-നെയും ബന്ധിപ്പിച്ചുകൊണ്ട് 11.40 കോടി ചെലവിൽ റോഡ് അടിപ്പാത നിർമിക്കും. ഗിണ്ടിപ്പാലം മുതൽ ചക്രപാണി ജങ്ഷൻ വരെ റേസ് ക്രോസ് വഴിയുള്ള റോഡ് നവീകരിക്കാൻ 20.75 കോടി രൂപ…

Read More

അണ്ണാമലൈ അടുത്തമാസം യു.കെ.യിലേക്ക് വിദേശപഠനത്തിനായി യാത്ര തിരിക്കും

ചെന്നൈ: ബി.ജെ.പി. തമിഴ്‌നാട് സംസ്ഥാനപ്രസിഡന്റ് കെ. അണ്ണാമലൈക്ക്‌ വിദേശപഠനം നടത്താൻ മൂന്നുമാസം അവധി. യു.കെ.യിൽ ഫെലോഷിപ്പ് ലഭിച്ചതിനെത്തുടർന്നാണ് അണ്ണാമലൈ അവധിതേടി ദേശീയനേതൃത്വത്തെ സമീപിച്ചത്. ഈമാസം ആദ്യവാരം ഡൽഹിയിൽ പാർട്ടി പ്രസിഡന്റ് ജെ.പി. നഡ്ഡ അടക്കമുള്ള നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അവധി അനുവദിച്ചതോടെ സെപ്റ്റംബറിൽ അണ്ണാമലൈ യു.കെ.യിലേക്ക് പോകുമെന്ന് ഉറപ്പായി. സംസ്ഥാന പ്രസിഡന്റിന്റെ താത്കാലികചുമതല ആർക്കും നൽകില്ലെന്നാണ് സൂചന. നിലവിലുള്ള രണ്ടാംനിരനേതാക്കൾ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. വിജയ്‌യുടെ രാഷ്ട്രീയപ്രവേശം, ഉദയനിധിയുടെ ഉപമുഖ്യമന്ത്രി സ്ഥാനാരോഹണം എന്നിവയടക്കം തമിഴ്‌നാട് രാഷ്ട്രീയത്തിലെ സുപ്രധാന വഴിത്തിരിവുകളുടെ സമയത്താണ് അണ്ണാമലൈ പ്രവർത്തനരംഗത്തുനിന്ന് മാറിനിൽക്കുന്നത്.…

Read More

കടം കൊടുത്തവരുടെ സഹതാപം പിടിച്ചുപറ്റാൻ യുവതി മകളെ കിണറ്റിലെറിഞ്ഞു കൊന്നു

ചെന്നൈ : കടം വാങ്ങിയ പണം ചോദിച്ചെത്തുന്നവരുടെ സഹതാപം പിടിച്ചുപറ്റാൻ യുവതി ഏഴു വയസ്സുകാരിയായ മകളെ കിണറ്റിലെറിഞ്ഞ് കൊന്നു. കള്ളക്കുറിച്ചി ശങ്കരാപുരം സ്വദേശി പ്രകാശിന്റെ ഭാര്യ സത്യ (30) ആണ് മകൾ തുഖാറയെ കൊലപ്പെടുത്തിയത്. സംഭവത്തിൽ സത്യയ്ക്കെതിരേ കൊലക്കുറ്റത്തിന് കേസെടുത്ത് പോലീസ് അറസ്റ്റുചെയ്തു. രണ്ടാംക്ലാസിൽ പഠിക്കുന്ന തുഖാറയെ കഴിഞ്ഞദിവസം കളിക്കുന്നതിനിടെയാണ് കാണാതായത്. തുടർന്ന് പ്രകാശ് ശങ്കരാപുരം പോലീസിൽ പരാതി നൽകി. സി.സി.ടി.വി ദൃശ്യങ്ങളിൽ സത്യയ്ക്കൊപ്പം മകൾ ബസ് സ്റ്റാൻഡിനു സമീപത്തിലൂടെ നടന്നുപോകുന്നതായി കണ്ടെത്തി. ഇതിനിടെയാണ് ഞായറാഴ്ച രാത്രിയോടെ കൃഷിയിടത്തിലെ കിണറ്റിൽ തുഖാറയുടെ മൃതദേഹം കണ്ടെത്തിയത്.…

Read More

കർണാടകയിൽ അര്‍ജുനായി ഇന്ന് ദൗത്യം പുനരാരംഭിക്കും

ബെംഗളൂരു: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ അര്‍ജുനെ കണ്ടെത്താനുള്ള ദൗത്യം ഇന്ന് പുനരാരംഭിക്കും. ഗംഗാവാലിപ്പുഴയില്‍ നാവികസേന ഇന്ന് പരിശോധന നടത്തും. സോണാര്‍ പരിശോധന അടക്കം നടത്താനാണ് നാവികസേനയുടെ നീക്കം. ഇന്നലെ നടത്തിയ പരിശോധനയില്‍ കൂടുതല്‍ സ്ഥലങ്ങളില്‍ നിന്നും സിഗ്നലുകള്‍ ലഭിച്ചിരുന്നു. ഈ സ്ഥലം കേന്ദ്രീകരിച്ചാവും വിശദമായ പരിശോധന. സോണാര്‍ പരിശോധനയിലൂടെ ട്രക്കിന്റെ സ്ഥാനം കൃത്യമായി കണ്ടെത്തിയതിന് ശേഷമാകും ഡൈവര്‍മാര്‍ പുഴയിലേക്ക് ഇറങ്ങുക. നദിയിലെ ജലനിരപ്പ് താഴ്ന്നതിനൊപ്പം കുത്തൊഴുക്കിനും കുറവുണ്ടെന്നാണ് നാവികസേന നടത്തിയ പരിശോധനയില്‍ വ്യക്തമായത്. ഇന്നലെ വൈകുന്നേരം ഉത്തര കന്നട ജില്ലാ കളക്ടര്‍, എസ് പി,…

Read More

ചെന്നൈ-ഫ്രാങ്ക്ഫർട്ട് വിമാനത്തിനുള്ളിൽ യാത്രക്കാരന് ഹൃദയാഘാതം; ചെന്നൈ സ്വദേശിയായ വയോധികൻ മരിച്ചു

ചെന്നൈ : ചെന്നൈയിൽ നിന്ന് ഫ്രാങ്ക്ഫർട്ടിലേക്കുള്ള വിമാനയാത്രയ്ക്കിടെ ഹൃദയാഘാതംമൂലം വയോധികൻ മരിച്ചു. ചെന്നൈ സ്വദേശി ജഗന്നാഥൻ (92) ആണ് മരിച്ചത്. യാത്രയ്ക്കിടെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് വിമാനജീവനക്കാർ പ്രാഥമികചികിത്സ നൽകിയെങ്കിലും ഫലമുണ്ടായില്ല. തുടർന്ന്, പൈലറ്റ് എയർപോർട്ട് ട്രാഫിക് കൺട്രോളിനെ (എ.ടി.സി.) ഉടൻ വിവരമറിയിച്ചശേഷം വിമാനം അടിയന്തരമായി നിലത്തിറക്കി. ഡോക്ടർമാർ വിമാനത്തിൽക്കയറി പരിശോധിച്ചപ്പോഴക്കും ജഗന്നാഥൻ മരിച്ചിരുന്നു. എയർപോർട്ട് പോലീസ് മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ക്രോംപേട്ട് സർക്കാർ ആശുപത്രിയിലേക്കുമാറ്റി. പിന്നീട്, ചെന്നൈയിൽനിന്ന് മറ്റൊരുവിമാനത്തിൽ ഞായറാഴ്ച പുലർച്ചെ 4.20-ഓടെ 196 യാത്രക്കാരെ കയറ്റിയയച്ചു.

Read More

തിയതി മാറ്റി; എസ്.എസ്.എൽ.വി. വിക്ഷേപണം 16-ന്

ചെന്നൈ : ചെറിയ ഉപഗ്രഹങ്ങൾ കുറഞ്ഞ ചെലവിൽ വിക്ഷേപിക്കുന്നതിന് ഐ.എസ്.ആർ.ഒ. രൂപകല്പനചെയ്ത സ്മോൾ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളി (എസ്.എസ്.എൽ.വി)ന്റെ മൂന്നാം വിക്ഷേപണം 16-ന് നടക്കും. വിക്ഷേപണം സ്വാതന്ത്ര്യദിനത്തിലായിരിക്കുമെന്നാണ് ആദ്യം അറിയിച്ചിരുന്നത്. ഭൗമനിരീക്ഷണ ഉപഗ്രഹമായ ഇ.ഒ.എസ്.-08 നെയും വഹിച്ചുകൊണ്ടാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പെയ്‌സ് സെന്ററിൽനിന്ന് രാവിലെ 9.17-ന് റോക്കറ്റ് കുതിക്കുക. എസ്.എസ്.എൽ.വിയുടെ അവസാനത്തെ പരീക്ഷണ വിക്ഷേപണമായിരിക്കും ഇത്. അതോടെ ഈ വിക്ഷേപണ വാഹനം പൂർണസജ്ജമായതായി പ്രഖ്യാപിക്കുകയും വാണിജ്യ വിക്ഷേപണങ്ങൾക്ക് ഉപയോഗിക്കുകയും ചെയ്യും.

Read More

ശ്രദ്ധിക്കുക; വണ്ടല്ലൂർ-കേളമ്പാക്കം റോഡിൽ ഭാരവണ്ടികൾക്ക് നിയന്ത്രണം

ചെന്നൈ : ഗതാഗതക്കുരുക്ക് നിയന്ത്രിക്കാൻ വണ്ടല്ലൂർ- കേളമ്പാക്കം റോഡിൽ ഭാരവണ്ടികൾക്ക് നിയന്ത്രണം. രാവിലെ ഏഴ് മുതൽ 11 വരെയും വൈകീട്ട് നാല് മുതൽ രാത്രി 10 വരെയുമാണ് നിയന്ത്രണം. ഷോളിങ്കനല്ലൂർ മുതൽ കേളമ്പാക്കം വരെയുള്ള 22 കിലോമീറ്റർ ദൈർഘ്യമുള്ള റോഡിന് സമീപമായി സ്കൂളുകൾ, കോളേജുകൾ, സർവകലാശാല തുടങ്ങിയവ സ്ഥിതി ചെയ്യുന്നുണ്ടെന്ന് ട്രാഫിക്ക് പോലീസ് അറിയിച്ചു. ഭാരവണ്ടികൾ ഇതു വഴി പോകുന്നതു മൂലം ബസുകൾ ഉൾപ്പെടെയുള്ള വാഹനങ്ങൾക്ക് പോകാൻ ഏറെ നേരം കാത്തിരിക്കേണ്ടി വരുന്നു. ഗതാഗതം സാധാരണ നിലയിലാക്കുന്നതിനാണ് ഭാരവണ്ടികൾക്ക് നിയന്ത്രണം ഏർപ്പെടുത്തുന്നത്. ഇതോടൊപ്പം യാത്രക്കാരുടെ…

Read More

പാരിസ് ഒളിംപിക്‌സിലെ അയോഗ്യത; വിനേഷ് ഫോഗട്ടിന്റെ അപ്പീലില്‍ വിധി ഇന്ന്

പാരിസ്: പാരിസ് ഒളിംപിക്‌സ് ഗുസ്തിയില്‍ അയോഗ്യയാക്കിയ നടപടിക്കെതിരെ ഇന്ത്യന്‍ താരം വിനേഷ് ഫോഗട്ട് നല്‍കിയ അപ്പീലില്‍ ലോക കായിക കോടതിയുടെ വിധി ഇന്ന്. ഇന്ത്യന്‍ സമയം രാത്രി 9.30നാണ് (പാരിസ് സമയം വൈകിട്ട് ആറ് മണിക്ക്) കോടതി വിധി പറയുക. ഫൈനലില്‍ എത്തിയതിനുശേഷമാണ് വിനേഷ് അയോഗ്യയാക്കപ്പെട്ടത് എന്നതിനാല്‍ വെള്ളി മെഡല്‍ നല്‍കണമെന്നാണ് വിനേഷ് അപ്പീലില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. പാരിസ് ഒളിംപിക്സ് 50 കിലോ​ഗ്രാം ​ഗുസ്തിയിൽ ഫൈനലിൽ കടന്ന ശേഷമാണ് വിനേഷ് ഫോ​ഗട്ടിന് അയോ​ഗ്യത ലഭിച്ചത്. അനുവദനീയമായതിലും 100 കിലോ​ഗ്രാം കൂടുതൽ ശരീരഭാരം താരത്തിന് തിരിച്ചടിയായി. ഫൈനൽ…

Read More