കാർത്തിക് സുബ്ബരാജ് സംവിധാനം ചെയ്യുന്ന സൂര്യ 44ന്റെ ചിത്രീകരണത്തിനിടെ നടന് സൂര്യയുടെ തലയ്ക്ക് പരുക്ക്. സംഭവത്തെത്തുടർന്ന് സൂര്യ 44 എന്ന് താൽക്കാലികമായി പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം താൽക്കാലികമായി നിർത്തിവച്ചിരിക്കുകയാണ്. സൂര്യയുടെ പരിക്ക് നിസാരമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഊട്ടിയിലെ ആശുപത്രിയിൽ ചികിൽസയ്ക്കുശേഷം കുറച്ചുദിവസം വിശ്രമിക്കാൻ നിർദേശിച്ചിട്ടുണ്ട്. ഇതേത്തുടർന്നാണ് ചിത്രത്തിന്റെ ഷൂട്ടിംഗ് താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നത്. സൂര്യയെ വച്ചുള്ള പ്രധാന രംഗങ്ങളാണ് ഊട്ടിയില് ചിത്രീകരിക്കുന്നത്. സൂര്യയുടെ പരുക്ക് ഗൗരവമുള്ളതല്ലെന്നാണ് ചിത്രത്തിന്റെ നിര്മ്മാതാവ് എക്സ് പോസ്റ്റില് പറയുന്നത്. നിർമ്മാതാവ് രാജശേഖർ പാണ്ഡ്യൻ എഴുതിയ ഇങ്ങനെയാണ് “പ്രിയപ്പെട്ട ആരാധകരെ, ഇതൊരു ചെറിയ…
Read MoreMonth: August 2024
ബസ്സിറങ്ങിയ യുവാവ് കാൽവഴുതി കൊക്കയിൽ വീണ് മരിച്ചു
ഇടുക്കി :ആറാം മൈലിൽ ബസ്സിറങ്ങിയ യുവാവ് കാൽവഴുതി കൊക്കയിൽ വീണ് മരിച്ചു. യുവാവ് മദ്യലഹരിയിൽ ആയിരുന്നുവെന്നാണ് സംശയം. ഇന്നലെ രാത്രി 8.45 ഓടെയാണ് അപകടം സംഭവിച്ചത്. ബസ്സിറങ്ങിയ യുവാവ് കലുങ്കിൽ ഇരിക്കുകയായിരുന്നു. കുറച്ച് നേരം കഴിഞ്ഞ് ഇയാളെ കാണാതായി. തുടര്ന്ന് നാട്ടുകാർ തിരച്ചിൽ നടത്തി. കലുങ്കിൽ നിന്ന് 20 മുതൽ 25 അടി താഴ്ചയുള്ള കൊക്കയിലേക്ക് ഇയാൾ വീഴുകയായിരുന്നു. ഉടൻ നാട്ടുകാർ പൊലീസിനെയും ഫയർഫോഴ്സിനെയും വിവരമറിയിച്ചു. ഇവരെത്തി യുവാവിനെ പുറത്തെടുത്തെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം അടിമാലി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
Read Moreതമിഴ്നാട്ടിൽ വിദ്യാർത്ഥികൾക്ക് ഓരോ മാസവും 1000 രൂപ പോക്കറ്റ് മണി; പദ്ധതിക്ക് ആരംഭം കുറിച്ച് സ്റ്റാലിൻ
ചെന്നൈ: തമിഴ്നാട്ടിൽ കോളേജ് വിദ്യാർത്ഥികൾക്ക് മാസം തോറും 1000 രൂപയുടെ ഗ്രാൻഡ് പ്രഖ്യാപിച്ച് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ. സംസ്ഥാനത്ത് ഡിഗ്രി കോഴ്സുകൾക്ക് കോളേജുകളിൽ പോകുന്ന 3.28 ലക്ഷം ആൺകുട്ടികൾക്കാണ് പദ്ധതിയുടെ പ്രയോജനം ലഭിക്കുക. സംസ്ഥാനത്തെ കോളേജുകളിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് നേരത്തെ തന്നെ ഡിഎംകെ സർക്കാർ പ്രത്യേക സഹായ പാക്കേജ് പ്രഖ്യാപിച്ചിരുന്നു. ‘തമിൾ പുതൽവൻ’ എന്നാണ് പദ്ധതിക്ക് പേരിട്ടിരിക്കുന്നത്. പദ്ധതിക്ക് വേണ്ടി ഈ വർഷം 360 കോടി രൂപ നീക്കിവെച്ചതായി പദ്ധതി ഉദ്ഘാടന ചടങ്ങിൽ സ്റ്റാലിൻ പറഞ്ഞു. കോയമ്പത്തൂരിലെ 173 വർഷം പഴക്കമുള്ള 6500…
Read Moreഅധ്യാപികയെ ആക്രമിക്കാൻ കത്തിയുമായി എത്തിയ വിദ്യാർഥികൾ അറസ്റ്റിൽ
ചെന്നൈ : പ്ലസ്ടു പരീക്ഷയിൽ കുറഞ്ഞ മാർക്ക് ലഭിച്ചതിന് അധ്യാപികയെ ആക്രമിക്കാൻ കത്തിയുമായെത്തിയ മൂന്ന് വിദ്യാർഥികളെ പോലീസ് അറസ്റ്റുചെയ്തു. തിരുനെൽവേലി ജില്ലയിലെ നാഗുനേരി ഗവ. ഹയർസെക്കൻഡറി സ്കൂളിലെ അധ്യാപികയെ ആക്രമിക്കാനെത്തിയ വിദ്യാർഥികളെയാണ് പോലീസ് അറസ്റ്റുചെയ്തത്. വിദ്യാർഥികൾ ആക്രമിക്കാൻ സാധ്യതയുണ്ടെന്ന് അധ്യാപിക പോലീസിനെ നേരത്തേ അറിയിച്ചിരുന്നു. ഇതേത്തുടർന്ന് പോലീസ് സ്കൂളിലെത്തി മൂന്നുവിദ്യാർഥികളെ പിടികൂടി ജുവനൈൽ ജസ്റ്റിസ് ബോർഡിനുമുൻപാകെ ഹാജരാക്കി. തുടർന്ന്, ഇവരെ പാളയംകോട്ടൈയിലെ ഗവൺമെന്റ് നിരീക്ഷണകേന്ദ്രത്തിലാക്കി ആക്രമിക്കാൻ സാധ്യതയുണ്ടെന്ന് അധ്യാപിക പോലീസിനെ അറിയിച്ചിരുന്നു
Read Moreആത്മഹത്യാശ്രമം നടത്തി ബി.ജെ.പി. പ്രവർത്തകൻ
ചെന്നൈ : കള്ളക്കേസുകളിൽ കുടുക്കാൻ ശ്രമിക്കുന്നെന്നാരോപിച്ച് ബി.ജെ.പി. പ്രവർത്തകൻ ചെന്നൈ പോലീസ് കമ്മിഷണർ ഓഫീസിനുമുന്നിൽ പെട്രോളൊഴിച്ച് ആത്മഹത്യക്കുശ്രമിച്ചു. ആദംബാക്കത്തെ ഇമ്പരാജാണ് (35) ആത്മഹത്യാശ്രമം നടത്തിയത് ഇയാളെ പോലീസ് രക്ഷപ്പെടുത്തി.
Read Moreതീവണ്ടികൾ കൂട്ടിയിടിക്കുന്നത് തടയാൻ ചെന്നൈ-കൊൽക്കത്ത, ചെന്നൈ-മുംബൈ : പാതകളിൽ ‘കവച് ’വരുന്നു
ചെന്നൈ : തീവണ്ടികൾ കൂട്ടിയിടിക്കുന്നത് തടയുന്നതിനുള്ള സാങ്കേതികവിദ്യയായ ‘കവച്’ സംവിധാനം ചെന്നൈ – മുംബൈ (1268 കിലോമീറ്റർ), ചെന്നൈ-കൊൽക്കത്ത (1664 കിലോമീറ്റർ) റൂട്ടുകളിൽ നടപ്പാക്കാൻ പദ്ധതി. കൂട്ടിയിടിയെ പ്രതിരോധിക്കാനുള്ള ഓട്ടോമാറ്റിക് ട്രെയിൻ പ്രൊട്ടക്ഷൻ(എ.ടി.പി.) സംവിധാനം തീവണ്ടി എൻജിനുകളിൽ സ്ഥാപിക്കും. 10,000 എൻജിനുകളിൽ ഒക്ടോബർ മുതൽ സ്ഥാപിക്കും. ഒരേ പാതയിൽ രണ്ടുവണ്ടികൾ നേർക്കുനേർ വരുകയും ലോക്കോ പൈലറ്റിന് വേഗം നിയന്ത്രിക്കാൻ കഴിയാതാവുകയും ചെയ്യുമ്പോൾ നിശ്ചിത ദൂരപരിധിയിൽവെച്ച് ബ്രേക്കിങ് സംവിധാനം തനിയെ പ്രവർത്തിക്കുന്നതാണ് കവച്. റേഡിയോ ടെക്നോളജിയും ജി.പി.എസ്. സംവിധാനവും ഉപയോഗിച്ചാണ് ഇത് സാധ്യമാവുക. ഒരു കിലോമീറ്റർ…
Read Moreപ്രധാനമന്ത്രി ഇന്ന് വയനാട്ടിൽ;
വയനാട്: ഉരുൾപൊട്ടൽ ദുരന്തമുണ്ടായ വയനാട്ടിലെ പ്രദേശങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് സന്ദർശിക്കും. രാവിലെ 11.30 ഓടെ കണ്ണൂർ വിമാനത്താവളത്തിൽ എത്തുന്ന പ്രധാനമന്ത്രിയെ മുഖ്യമന്ത്രി പിണറായി വിജയനും കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനും ചേർന്ന് സ്വീകരിക്കും. ഉച്ചയ്ക്ക് 12.10വരെ ദുരന്തമുണ്ടായ പ്രദേശങ്ങളിൽ വ്യോമനിരീക്ഷണം നടത്തും.12.15 മുതൽ ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കും. കേന്ദ്ര മന്ത്രി സുരേഷ് ഗോപി പ്രധാനമന്ത്രിക്കൊപ്പം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. റോഡ് മാർഗമാകും പ്രധാനമന്ത്രി ചൂരൽ മലയിൽ എത്തുക. ബെയ്ലി പാലത്തിലൂടെ കടന്ന് ഉരുൾപൊട്ടൽ ദുരന്തമുണ്ടായ പ്രദേശങ്ങൾ നിരീക്ഷിക്കും. ദുരിതാശ്വ ക്യാമ്പുകളിലും ആശുപത്രികളിലും…
Read Moreക്ഷേത്രത്തിലെ ഉത്സവ പോസ്റ്ററിൽ രതിചിത്രതാരം മിയ ഖലീഫയുടെ ചിത്രവും ; പ്രതിഷേധിച്ച് നാട്ടുകാർ
ചെന്നൈ : ക്ഷേത്രത്തിലെ ഉത്സവത്തിന്റെ പോസ്റ്ററിൽ രതിചിത്രങ്ങളിലെ മുൻതാരം മിയ ഖലീഫയുടെ ഫോട്ടോയും. നാട്ടുകാർ പ്രതിഷേധം പ്രകടിപ്പിച്ചതോടെ പോലീസെത്തി പോസ്റ്റർ നീക്കി. തമിഴ്നാട്ടിലെ കാഞ്ചീപുരത്താണ് സംഭവം. കാഞ്ചീപുരം കുരുവിമലയിലെ അമ്മൻ കോവിലിൽനടക്കുന്ന ആടിപ്പെരുക്കത്തിന്റെ പോസ്റ്ററിലാണ് പാൽക്കുടവും തലയിലേറ്റിനിൽക്കുന്ന മിയ ഖലീഫയുടെ ചിത്രം ഇടംപിടിച്ചത്. പാർവതീദേവിയുടെയും ക്ഷേത്രത്തിലെ പ്രതിഷ്ഠയുടെയും ചിത്രങ്ങൾക്കൊപ്പമാണ് വിദേശിയായ താരത്തെയും ഉൾപ്പെടുത്തിയത്. പോസ്റ്ററിന്റെ ദൃശ്യങ്ങൾ സാമൂഹികമാധ്യമങ്ങളിൽ പ്രചരിക്കുകയും നാട്ടുകാർ പ്രതിഷേധമറിയിക്കുകയുംചെയ്തതോടെ പോലീസെത്തി അതുനീക്കി. പോസ്റ്റർ തയ്യാറാക്കിയവരുടെ കുസൃതിയാണിതെന്നാണ് കരുതുന്നത്.
Read Moreടിക്കറ്റ് നിരക്കിന്റെ ബാക്കി ബസിൽ നിന്ന് 149 രൂപ നൽകിയില്ല : യാത്രക്കാരന് നഷ്ടപരിഹാരം 10,149 രൂപ
ചെന്നൈ : തൂത്തുക്കുടി സ്വദേശി സതീഷ് കുമാറിന് ബസ് ടിക്കറ്റ് നിരക്കിന്റെ ബാക്കിയായി ലഭിക്കാനുണ്ടായിരുന്നത് 149 രൂപയായിരുന്നു. എന്നാൽ, ഇതിന്റെ പേരിലുള്ള തർക്കം ഉപഭോക്തൃ തർക്കപരിഹാര കമ്മിഷന് മുൻപാകെ എത്തിയപ്പോൾ ലഭിച്ചത് 10,149 രൂപ. കണ്ടക്ടറിൽനിന്ന് നേരിട്ട അപമാനവും നിയമച്ചെലവുംകൂടി പരിഗണിച്ചാണ് ഇൗ തുക നഷ്ടപരിഹാരമായി നൽകാൻ കമ്മിഷൻ ഉത്തരവിട്ടത്. തമിഴ്നാട് സ്റ്റേറ്റ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ(ടി.എൻ.എസ്.ടി.സി.) ബസിൽനിന്നാണ് ബാക്കി ലഭിക്കാനുണ്ടായിരുന്നത്. ഇതേക്കുറിച്ച് ചോദിച്ചതിന് ബസിൽനിന്ന് ഇറക്കിവിടുകയും ചെയ്തിരുന്നു. തെങ്കാശിയിലേക്ക് പോകുന്നതിന് തിരുനെൽവേലിയിൽനിന്നാണ് സതീഷ്കുമാർ ബസിൽ കയറിയത്. 51 രൂപയായിരുന്നു ടിക്കറ്റ് നിരക്ക്. 200 രൂപയാണ്…
Read Moreപാരിസ് ഒളിംപിക്സിൽ ഇന്ത്യക്ക് ആറാം മെഡൽ; പുരുഷ വിഭാഗം 57 കിലോഗ്രാം ഫ്രീസ്റ്റൈൽ ഗുസ്തിയിലാണ് അമൻ സെഹ്റാവത് വെങ്കലം നേടിയത്
പാരിസ്: പാരിസ് ഒളിംപിക്സിൽ ഇന്ത്യക്ക് ആറാം മെഡൽ. പുരുഷ വിഭാഗം 57 കിലോഗ്രാം (ഫ്രീസ്റ്റൈൽ ഗുസ്തിയിൽ പോർട്ടറിക്കോ താരത്തിനെതിരെ അമൻ സെഹ്റാവത് വിജയിച്ചതോടെയാണ് വെങ്കല മെഡൽ നേടിയത് . ഗംഭീര ആധിപത്യത്തോടെ 13-5നാണ് അമൻ്റെ വിജയം. പ്രീ ക്വാർട്ടറിലും ക്വാർട്ടറിലും തകർപ്പൻ വിജയങ്ങളോടെ മുന്നേറിയ അമൻ, സെമിയിൽ തോറ്റതോടെയാണ് വെങ്കല പോരാട്ടത്തിന് ഇറങ്ങിയത്. നേരത്തെ സെമി ഫൈനലിൽ ലോക ഒന്നാം നമ്പർ താരവും ലോക ചാമ്പ്യനുമായ ജപ്പാന്റെ ഹിഗുച്ചിയാണ് 21കാരനായ അമനെ തോൽപ്പിച്ചത്.
Read More