നഗരത്തിൽ വെള്ളക്കെട്ട് ഒഴിവാക്കാൻ 150 കോടി

ചെന്നൈ : നഗരത്തിലെ വെള്ളക്കെട്ടിനെ പ്രതിരോധിക്കാനുള്ള നടപടികൾക്കായി കേന്ദ്രസർക്കാർ 150 കോടിരൂപ അനുവദിച്ചു. വെള്ളപ്പൊക്കനിവാരണ പ്രവർത്തനത്തിനുള്ള ആദ്യഗഡുവാണിത്. നഗരത്തിലെ മഴവെള്ളം സമീപത്തെ തടാകങ്ങളിലേക്ക് ഒഴുക്കിവിട്ട് വെള്ളക്കെട്ടിന് പരിഹാരം കാണുകയാണ് ലക്ഷ്യം. അതുപോലെ മഴവെള്ളം ഒഴുകിപ്പോകാനുള്ള കനാലുകൾ നിർമിക്കുകയും നഗരത്തിൽ നിലവിലുള്ള എട്ടു തടാകങ്ങൾ നവീകരിക്കുകയും ചെയ്യും. ഇതേ ആവശ്യത്തിന് കേന്ദ്രസർക്കാർ കഴിഞ്ഞവർഷം 500 കോടിരൂപ അനുവദിച്ചിരുന്നു.  

Read More

ചെന്നൈ മെട്രോ യാത്രക്കാരുടെ എണ്ണത്തിൽ വൻവർധനവ്

ചെന്നൈ : ചെന്നൈ മെട്രോ തീവണ്ടി സർവീസിൽ യാത്രക്കാരുടെ എണ്ണത്തിൽ വൻവർധനവ്. ജൂലായ് മാസത്തിൽ 95,35,019 പേരാണ് മെട്രോ തീവണ്ടികളിൽ യാത്രനടത്തിയത്. ജൂൺമാസത്തെ അപേക്ഷിച്ച് 11,01,182 പേരാണ് കൂടുതൽ യാത്രചെയ്തത്. മെട്രോ തീവണ്ടിസർവീസ് ആരംഭിച്ചതിനുശേഷം ഇത്രയേറെപ്പേർ സഞ്ചരിച്ചത് ഇതാദ്യമാണെന്ന് മെട്രോ റെയിൽ അധികൃതർ അറിയിച്ചു. ജൂലായ് മാസത്തിൽ ഏറ്റവുംകൂടുതൽ പേർ 11-ാം തീയതിയാണ്. 3,50,545 പേരാണ് അന്ന് യാത്രചെയ്തത്. ജനുവരിയിൽ 84,63,384, ഫെബ്രുവരിയിൽ 86,15,008, മാർച്ചിൽ 86,82,457, ഏപ്രിലിൽ 80,87,712, മേയിൽ 84,21,072, ജൂൺ മാസത്തിൽ 84,33,837 എന്നിങ്ങനെയാണ് യാത്രചെയ്തവരുടെ എണ്ണം.

Read More

ഹൈ വോൾട്ടേജ് ടവർ കൊല്ലിടം നദിയിലേക്ക് ചാഞ്ഞു: പലയിടങ്ങളിലും വൈദ്യുതി മുടങ്ങി

ചെന്നൈ : ഹൈ വോൾട്ടേജ് ടവർ കൊല്ലിടം പുഴയിലേക്ക് ചാഞ്ഞതിനാൽ തിരുവാണൈക്കാവൽ ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. ട്രിച്ചി തിരുവാണൈക്കാവൽ കൊല്ലിടം നേപ്പിയർ പാലത്തിന് സമീപമുള്ള 1 ലക്ഷം 10,000 മെഗാവാട്ട് (110 കെവി) ഹൈ വോൾട്ടേജ് ഭീമൻ ടവർ കൊല്ലിടം നദിയിലെ കനത്ത വെള്ളപ്പൊക്കത്തിൽ ചാഞ്ഞത്. വൈദ്യുതി ടവർ എപ്പോൾ വേണമെങ്കിലും നിലംപൊത്തുമെന്ന അവസ്ഥയിൽ ആയതിനാൽ തിരുവാണൈക്കാവൽ ഉൾപ്പടെയുള്ള ഭാഗങ്ങളിൽ രാവിലെ ഏഴു മുതൽ വൈദ്യുതി മുടങ്ങി. നിലവിൽ ബദൽ പാതയിലൂടെ വൈദ്യുതി എത്തിക്കാൻ നടപടി സ്വീകരിക്കുമെന്ന് ശ്രീരംഗം വൈദ്യുതി ബോർഡ്…

Read More

വയനാടിനെ ചേർത്ത് പിടിച്ച് പ്രിയതാരങ്ങൾ; കമൽഹാസൻ 25 ലക്ഷം രൂപ നൽകി;

ചെന്നൈ: വയനാട്ടിലെ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്കായി മക്കൾ നീതി മയ്യം പ്രസിഡൻ്റ് കമൽഹാസൻ 25 ലക്ഷം രൂപ ദുരിതാശ്വാസ നിധിയിലേക്ക് നൽകി. കേരളത്തിലെ വയനാട് ജില്ലയിൽ കനത്ത മഴയെ തുടർന്നുണ്ടായ ഉരുൾപൊട്ടലിൽ കുട്ടികളും സ്ത്രീകളുമടക്കം 290 പേർ മരിച്ചു. 200ലധികം പേരെ ഇപ്പോഴും കാണാതായിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് രാജ്യത്തുടനീളമുള്ള അമ്മമാർക്ക് സഹായം പ്രഖ്യാപിച്ചിരിക്കുന്നത് വയനാട്ടിലെ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവരുടെ ദുരിതങ്ങൾ ലഘൂകരിക്കുന്നതിനായി മക്കൾ നീതി മയ്യം പ്രസിഡൻ്റ് കമൽഹാസൻ കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 25 ലക്ഷം രൂപ സംഭാവന നൽകിയതായി പാർട്ടി ആസ്ഥാനം പുറത്തിറക്കിയ പ്രസ്താവനയിൽ…

Read More

ട്രാക്കിൽ മണ്ണിടിച്ചിൽ: നീലഗിരി ഹിൽ ട്രെയിൻ റദ്ദാക്കി

ചെന്നൈ : പാളത്തിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് മേട്ടുപ്പാളയം-ഉത്തഗൈ ഹിൽ ട്രെയിൻ സർവീസ് റദ്ധാക്കി. കല്ലാർ-ഹിൽഗ്രോവ് റെയിൽവേ സ്റ്റേഷനുകൾക്കിടയിൽ മണ്ണിടിഞ്ഞ് പാളത്തിലേക്ക് പാറകളും മരങ്ങളും വീണ് ഗതാഗതം തടസ്സപ്പെട്ടു. ഇതുമൂലം വ്യാഴാഴ്ച രാവിലെ 7.10-ന് മേട്ടുപ്പാളയം- ഉത്തഗൈക്ക് ഇടയിൽ പുറപ്പെടേണ്ട ട്രെയിനും ഉച്ചയ്ക്ക് 2-ന് ഉത്തഗൈ-മേട്ടുപ്പാളയത്തിന് ഇടയിൽ പുറപ്പെടേണ്ട ട്രെയിനും റദ്ദാക്കിയതായി സേലം ഡിവിഷണൽ റെയിൽവേ മാനേജർ അറിയിച്ചു. കൂടാതെ പാളത്തിൽ വീണ പാറകളും മരങ്ങളും നീക്കം ചെയ്യാനുള്ള പ്രവർത്തനങ്ങളിലാണ് റെയിൽവേ ജീവനക്കാർ. നീലഗിരി ജില്ലയിൽ കഴിഞ്ഞ മൂന്നാഴ്ചയായി കനത്ത മഴയാണ് അനുഭവപ്പെടുന്നത്, ഇന്ന് കാലാവസ്ഥ…

Read More

രാഹുൽ ഗാന്ധി എപ്പോഴും മദ്യപിച്ചാണ് പാർലിമെന്റിൽ വരുന്നത് ; കങ്കണ 

ഡൽഹി: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ കടുത്ത പരാമര്‍ശങ്ങളുമായി ബിജെപി എംപി കങ്കണ റണാവത്ത്. രാഹുല്‍ എപ്പോഴും മദ്യപിച്ചിട്ടോ അതല്ലെങ്കില്‍ മയക്കുമരുന്ന് ഉപയോഗിച്ചിട്ടോ ആണെന്ന് കങ്കണ പാര്‍ലമെന്റില്‍ പറഞ്ഞു. ഈ പരാമര്‍ശം വലിയ വിവാദമായി മാറിയിരിക്കുകയാണ്. രാഹുല്‍ ഗാന്ധി നേരത്തെ അനുരാഗ് താക്കൂറിനെ വിമര്‍ശിച്ചതിനായിരുന്നു കങ്കണയുടെ പരിഹാസം നിറഞ്ഞ മറുപടി. അനുരാഗ് തന്നെ അപമാനിച്ചതായി രാഹുല്‍ ലോക്‌സഭയില്‍ പറഞ്ഞിരുന്നു. രാഹുല്‍ ജാതി പരാമര്‍ശത്തെ പരിഹസിച്ചാണ് ആദ്യം കങ്കണ രംഗത്ത് വന്നത്. രാഹുലിന്റെ മുത്തച്ഛന്‍ മുസ്ലീമാണ്. മുത്തശ്ശി അതുപോലെ പാര്‍സിയും, അമ്മ ക്രിസ്ത്യാനിയുമാണ്. രാഹുലിന് പക്ഷേ…

Read More

രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സഹായം; വയനാട്ടില്‍ സൗജന്യ പാക്കേജ് പ്രഖ്യാപിച്ച് എയര്‍ടെല്‍

കല്‍പ്പറ്റ: വയനാട് മുണ്ടക്കൈയിലെ ഉരുള്‍പ്പൊട്ടലിന്റെ പശ്ചാത്തലത്തില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് സഹായമായി എയര്‍ടെല്‍. വയനാട്ടില്‍ മൂന്ന് ദിവസത്തേക്ക് ഇന്റര്‍നെറ്റ്, എസ്എംഎസ്, ടോക്ക് ടൈം എന്നിവ സൗജന്യമായിരിക്കുമെന്നും അധികൃതര്‍ അറിയിച്ചു. ഏതെങ്കിലും പാക്കേജ് വാലിഡിറ്റി കഴിഞ്ഞവര്‍ക്ക് അടക്കം ഓഫര്‍ ബാധകമാണ്. പ്രീപെയ്ഡ്, പോസ്റ്റ് പെയ്ഡ് കസ്റ്റമേഴ്‌സിനും ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പോസ്റ്റ് പെയ്ഡ് ബില്‍ അടക്കാന്‍ വൈകുന്നവര്‍ക്കും ഇളവ് നല്‍കിയിട്ടുണ്ട്.

Read More

കേരളത്തിൽ വ്യാപക മഴ;

കേരളത്തിൽ വ്യാപക മഴ തുടരുന്ന സാഹചര്യത്തിൽ 10 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. തൃശൂർ, വയനാട്, പാലക്കാട്, എറണാകുളം,ഇടുക്കി, കോഴിക്കോട്, മലപ്പുറം, കണ്ണൂർ, കാസർകോട്, കോട്ടയം എന്നീ ജില്ലകളിലാണ് അവധി. പ്രൊഫഷണൽ‌ കോളജ് ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി. ഓഗസ്റ്റ് 2 വരെ സംസ്ഥാനത്താകെയും 4 വരെ ഒറ്റപ്പെട്ട സ്ഥലങ്ങളിലും കനത്ത മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. അതേസമയയം വയനാട് മേപ്പാടി മുണ്ടക്കൈയിൽ വൻ ഉരുൾപൊട്ടൽ ഉണ്ടായി. 14 പേരാണ് ദുരന്തത്തിൽ‌ മരിച്ചത്. കൂടുതൽ എൻഡിആർഎഫ് സംഘം ദുരന്തഭൂമിയിലേക്ക് എത്തും.…

Read More

സർക്കാർ ആശുപത്രിയിൽ നിന്ന് തട്ടിക്കൊണ്ടുപോയ കുട്ടിയെ 24 മണിക്കൂറിനുള്ളിൽ രക്ഷപ്പെടുത്തി: 7 പേർ അറസ്റ്റിൽ

ചെന്നൈ : വെല്ലൂർ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്ന് മൂന്ന് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ 7 പേരെ പോലീസ് അറസ്റ്റ് ചെയ്തു. തട്ടിക്കൊണ്ടുപോയ് 24 മണിക്കൂറിനുള്ളിൽ കുട്ടിയെ രക്ഷപ്പെടുത്തി മാതാപിതാക്കൾക്ക് പോലീസ് കൈമാറി. വെല്ലൂർ ജില്ലയിലെ പേരനമ്പത്തിനടുത്തുള്ള അരവത്ല സ്വദേശിയാണ് ഗോവിന്ദൻ. ചിന്നുവാണ് ഭാര്യ. ഗർഭിണിയായിരുന്ന ചിന്നുവിനെ പ്രസവത്തിനായി വെല്ലൂർ ഗവണ്മെന്റ് മെഡിക്കൽ ​​കോളേജ് ആശുപത്രിയിൽ കഴിഞ്ഞ മാസം (ജൂലൈ) 27ന് പ്രവേശിപ്പിച്ചിരുന്നു. അവിടെ വെച്ച് ഒരു ആൺകുഞ്ഞിന് ജന്മം നൽകുകയും വാർഡിൽ മെഡിക്കൽ നിരീക്ഷണത്തിലായിരുന്നു. അതിനിടെ, 31ന്…

Read More

അയൽക്കാരിയുടെ പണം മോഷ്ടിച്ചെന്ന് പരാതി; അമ്മയുടെ മർദ്ദനമേറ്റ 12-കാരി മരിച്ചു

ചെന്നൈ : അയൽവീട്ടിൽനിന്ന് പണം മോഷ്ടിച്ചെന്ന പരാതിയിൽ അമ്മയുടെ ക്രൂരമായ ആക്രമണമേറ്റ ബാലികയ്ക്ക് ദാരുണാന്ത്യം. കൃഷ്ണഗിരി ജില്ലയിലെ പോച്ചമ്പള്ളിയിലാണ് സംഭവം. ശരണ്യയാണ് (12) മരിച്ചത്. അമ്മ സത്യ(34)യെ പോലീസ് അറസ്റ്റുചെയ്തു. ഏതാനും ദിവസംമുൻപ്‌ ശരണ്യ തങ്ങളുടെ വീട്ടിൽനിന്ന് പണം മോഷ്ടിച്ചെന്ന് അയൽവാസികളിൽ ചിലർ സത്യയോട് പരാതിപ്പെട്ടിരുന്നു. ഇതിന്റെ ദേഷ്യത്തിൽ സത്യ മകളെ അടിക്കുകയും വീടിന്റെ ചുമരിൽ തലയിടിക്കുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശരണ്യയെ അമ്മതന്നെ ഉടൻ പോച്ചമ്പള്ളി സർക്കാർ ആശുപത്രിയിലെത്തിച്ചു. മകൾ കട്ടിലിൽനിന്ന് വീണതാണെന്നാണ് ഡോക്ടർമാരോടുപറഞ്ഞത്. തലയ്ക്കേറ്റ ക്ഷതം അതീവഗുരുതരമായതിനാൽ അവിടെനിന്ന് ധർമപുരി സർക്കാർ മെഡിക്കൽ…

Read More