കൊച്ചി: ഹേമ കമ്മിറ്റി റിപ്പോർട്ടിനും അതിനു പിന്നാലെ ഉയർന്ന ലൈംഗികാരോപണങ്ങൾക്കും പിന്നാലെ താരസംഘടനയായ ‘അമ്മ’യിൽ കൂട്ടരാജി. പ്രസിഡന്റ് മോഹൻലാൽ അടക്കമുള്ള മുഴുവൻ ഭാരവാഹികളും രാജിവച്ചു. അമ്മയുടെ ഭരണസമിതി പിരിച്ചുവിട്ടു. ഇന്നു ചേർന്ന ഓൺലൈൻ യോഗത്തിലാണ് തീരുമാനം. നേരത്തേ ഒരു വിഭാഗം അംഗങ്ങൾ രാജി സന്നദ്ധത അറിയിച്ച് രം ഗത്തെത്തിയിരുന്നു. നിലവിലെ വിവാദങ്ങൾ കടുക്കുന്നതിനിടെയാണ് അം ഗങ്ങളുടെ ഈ നീക്കം. ‘ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തു വന്നതിനെ തുടർന്ന് ‘അമ്മ’ സംഘടനയിലെ ഭരണ സിമിതിയിലെ ചില ഭാരവാഹികൾ നേരിടേണ്ടി വന്ന ലൈംഗികാരോപണങ്ങളുടെ പശ്ചാത്തലത്തിൽ, ‘അമ്മ’യുടെ നിലവിലുള്ള…
Read MoreMonth: August 2024
നഗരത്തിലെ വിവിധ ക്ഷേത്രങ്ങളിൽ ശ്രീകൃഷ്ണജയന്തി ആഘോഷങ്ങൾ നടന്നു
ചെന്നൈ : ശോഭായാത്രയടക്കം പരിപാടികളുമായി ശ്രീകൃഷ്ണജയന്തി ആഘോഷങ്ങൾ നടന്നു. നഗരത്തിലെ ക്ഷേത്രങ്ങളിൽ ശ്രീകൃഷ്ണജയന്തിയോട് അനുബന്ധിച്ച് പ്രത്യേക പൂജകളും വഴിപാടുകളുമുണ്ടായിരുന്നു. വിവിധസംഘടനകളുടെ നേതൃത്വത്തിൽ ഉറിയടി മത്സരങ്ങളുംനടത്തി. മഹാലിംഗപുരം അയ്യപ്പൻ, ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ ഘോഷയാത്രയടക്കമുള്ള ചടങ്ങുകളോടെ ശ്രീകൃഷ്ണജയന്തി ആഘോഷിച്ചു. ഗുരുവായൂരപ്പന് പാലഭിഷേകം, നാരായണീയപാരായണം, നാമസങ്കീർത്തനം,ഭക്തിഗാനാവതരണം, താലപ്പൊലിമേളം, ഉറിയടി, നൃത്തപരിപാടി എന്നിവ നടന്നു. അയ്യപ്പനും ഗുരുവായൂരപ്പനും പുഷ്പാഭിഷേകവും ഭജനയും നടത്തി. എഗ്മൂർ ശ്രീഅയ്യപ്പൻ ഗുരുവായൂരപ്പൻ ക്ഷേത്രത്തിൽ ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗണപതി ഹോമം, ഗോപൂജ, ഭാഗവത പാരായണം, ഘോഷയാത്ര, ഉറിയടി, അഷ്ടാഭിഷേകം, അയ്യപ്പനും ഗുരുവായൂരപ്പനും ദീപാരാധന എന്നിവ നടന്നു. ശോഭായാത്രയും നടത്തി.…
Read Moreദക്ഷിണ റെയിൽവേയിൽ ഏകീകൃത പെൻഷൻ പദ്ധതിയിലുൾപ്പെട്ടത് 62,267 പേർ
ചെന്നൈ : ദക്ഷിണ റെയിൽവേയിലെ 62,267 പേർക്ക് കേന്ദ്ര സർക്കാർ ഏകീകൃത പെൻഷൻ പദ്ധതിയുടെ ആനുകൂല്യം ലഭിക്കുമെന്ന് അധികൃതർ പറഞ്ഞു. 2025 ഏപ്രിൽ ഒന്ന് മുതലാണ് ഏകീകൃത പെൻഷൻ പദ്ധതി നടപ്പാക്കിത്തുടങ്ങുക. ദക്ഷിണ റെയിൽവേയിൽ 81,311 ജീവനക്കാരാണുള്ളത്. ഇതിൽ 18,605 ജീവനക്കാരാണ് പഴയപെൻഷൻപദ്ധതിയിൽ ഉൾപ്പെട്ടിരിക്കുന്നത്. ഏകീകൃത പെൻഷൻപദ്ധതിയിൽ ഉൾപ്പെടുന്ന 62,706 പേരിൽ 439 പേർ ഗസറ്റഡ് റാങ്കിലുള്ളവരാണ്. 12 മാസത്തെ അടിസ്ഥാന ശമ്പളത്തിന്റെയും ക്ഷാമബത്തയുടെയും ശരാശരിയെടുത്ത് അതിന്റെ 50 ശതമാനമാണ് ഏകീകൃത പെൻഷൻപദ്ധതി പ്രകാരം പെൻഷൻ അനുവദിക്കുക. 25 വർഷമെങ്കിലും സർവീസുള്ളവർക്കാണ് 50 ശതമാനം…
Read Moreആറുമാസമായിട്ടും ബി.ജെ.പി.യിൽ പദവിയില്ല; പരിഭവവുമായി വനിതാനേതാവ്
ചെന്നൈ : എം.എൽ.എ. പദവിവരെ ഉപേക്ഷിച്ച് ബി.ജെ.പി.യിൽ ചേർന്ന തനിക്ക് ആറുമാസമായിട്ടും പദവിനൽകുന്നില്ലെന്ന പരാതിയുമായി വനിതാനേതാവ്. കോൺഗ്രസിൽനിന്ന് രാജിവെച്ച് ബി.ജെ.പി.യിൽ ചേർന്ന എസ്. വിജയധാരണിയാണ് പാർട്ടിനടത്തിയ പൊതുസമ്മേളനത്തിന്റെ വേദിയിൽ പരാതി പറഞ്ഞത്. പാർട്ടിയുടെ വളർച്ചയ്ക്കുവേണ്ടി പ്രവർത്തിക്കാൻ പദവി വേണം. എന്നാൽ ഇതുവരെയും ഒരുസ്ഥാനവും ലഭിച്ചിട്ടില്ല. തക്കതായ അംഗീകാരം ലഭിക്കുമെന്ന പാർട്ടി സംസ്ഥാന അധ്യക്ഷൻ അണ്ണാമലൈയുടെ വാക്ക് വിശ്വസിക്കുന്നുവെന്നും വിജയധാരണി കൂട്ടിച്ചർത്തു. കന്യാകുമാരി ജില്ലയിലെ വിളവങ്കോട് മണ്ഡലത്തിലെ എം.എൽ.എ.യായിരുന്ന വിജയധാരണി ഫെബ്രുവരിയിലാണ് കോൺഗ്രസ് വിട്ട് ബി.ജെ.പി.യിൽ ചേർന്നത്. ബി.ജെ.പി.യിൽ ചേർന്നതോടെ എം.എൽ.എ. സ്ഥാനം രാജിവെച്ചു. എന്നാൽ…
Read Moreശ്രീനാരായണ ജയന്തി ആഘോഷിച്ചു
ചെന്നൈ : പാടി എൻ.എൻ.ഡി.പി. ശാഖയുടെ നേതൃത്വത്തിൽ നടത്തിയ ശ്രീനാരായണജയന്തി ആഘോഷം ഗോകുലം ഗ്രൂപ്പ് എം.ഡി. ബൈജു ഗോപാലൻ ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് പി.എ.പുരുഷോത്തമൻ അധ്യക്ഷത വഹിച്ചു. ഫെയ്മ ദേശീയ പ്രസിഡന്റ് എം.പി. പുരുഷോത്തമനെയും അരുണ പുരുഷോത്തമനെയും ആദരിച്ചു. 10, 12 ക്ലാസുകളിൽ മികച്ചവിജയം നേടിയ വിദ്യാർഥികൾക്ക് കാഷ് അവാർഡ് വിതരണം ചെയ്യുകയും ചെയ്തു. ശാഖ സെക്രട്ടറി എ.സുധാകരൻ, എ.എൻ. ഗിരീഷൻ, പ്രീമിയർ ജനാർദനൻ, ഇ. രാജേന്ദ്രൻ, എ.ജി. ദേവൻ, സി.എസ്. ശിവദാസ് എന്നിവർ പ്രസംഗിച്ചു.
Read Moreവെല്ലൂരിൽ വാഹനാപകടം; ഒരു വയസുള്ള കുട്ടി മരിച്ചു
ചെന്നൈ : വെല്ലൂരിൽ ആറണിക്ക് സമീപം ടയർപൊട്ടി വാൻ മറിഞ്ഞ് ഒരു വയസ്സുള്ള കുട്ടി മരിച്ചു. 22 പേർക്ക് ഗുരുതരമായി പരിക്കേറ്റു. പുതുച്ചേരിയിലെ മഹാപ്രത്യാംഗിര ദേവി ക്ഷേത്രത്തിൽപ്പോയി മടങ്ങവേ ആറണിക്ക് സമീപം വച്ചാണ് അപകടം. എല്ലാവരും വെല്ലൂർ സ്വദേശികളാണ്. പരിക്കേറ്റവരെ ആറണി ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Read Moreആംസ്‌ട്രോങ് വധക്കേസ് പ്രതിക്ക് നെഞ്ച് വേദന;
ചെന്നൈ : ബി.എസ്.പി. നേതാവ് കൊല്ലപ്പെട്ട കേസിൽ അറസ്റ്റിലായ തിരുമലയെ(27)യെ നെഞ്ചുവേദനയെത്തുടർന്ന് ചെന്നൈയിലെ സ്റ്റാൻലി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അറസ്റ്റിലായി പൂനമല്ലിയിലെ പ്രത്യേകജയിലിൽ കഴിയുകയായിരുന്നു തിരുമല. പെരമ്പൂരിലെ വീട്ടിനുസമീപം കെ. ആംസ്‌ട്രോങ്ങിനെ വെട്ടികൊലപ്പെടുത്തിയ കേസിൽ ഇതുവരെ 27 പേരെ അറസ്റ്റുചെയ്തിട്ടുണ്ട്. കേസിലെ പ്രധാന പ്രതികളെന്ന് സംശയിക്കുന്ന സംബോ സെന്തിൽ, മൊട്ടൈ കൃഷ്ണൻ എന്നിവർക്കായി പോലീസ് ലുക്ക് ഔട്ട് നോട്ടീസ് ഇറക്കിയിട്ടുണ്ട്. വിവിധ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ട ഇവർക്കും കൊലപാതകത്തിൽ പങ്കുണ്ടെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് രണ്ടുപേർക്കുമായി തിരച്ചിൽനടത്തുന്നത്.
Read Moreപ്രണയാഭ്യർഥന നിരസിച്ച പെൺസുഹൃത്തിന്റെ വീടിനു സമീപം നിർത്തിയിട്ട വാൻ തട്ടിയെടുത്ത മലയാളി യുവാവ് അറസ്റ്റിൽ
ചെന്നൈ : പ്രണയാഭ്യർഥന നിരസിച്ച പെൺസുഹൃത്തിന്റെ വീടിനു സമീപം നിർത്തിയിട്ട വാൻ തട്ടിയെടുത്ത മലയാളി യുവാവ് അറസ്റ്റിൽ. ഓൺലൈൻ വഴി സൗഹൃദത്തിലായ യുവതിയെ കാണാൻ ചെന്നൈയിലെത്തിയ പത്തനംതിട്ട മല്ലപ്പള്ളി സ്വദേശിയായ 26-കാരനാണ് വാഹന മോഷണക്കേസിൽ പിടിയിലായത്. നാട്ടിൽ പോകാൻ പണമില്ലാതെ വന്നതോടെയാണ് വാൻ തട്ടിയെടുത്തതെന്നാണ് വിശദീകരണം. എൻജിനിയറിങ് ബിരുദധാരിയായ യുവാവ് സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ചെന്നൈ അണ്ണാ നഗറിലുള്ള യുവതിയെ പരിചയപ്പെട്ടത്. മേൽവിലാസം വാങ്ങി കഴിഞ്ഞദിവസം ഇവിടെയെത്തി. പിന്നീട് ഇരുവരും തമ്മിൽ കാണുകയും യുവാവ് പ്രണയാഭ്യർഥന നടത്തുകയുമായിരുന്നു. യുവതി അഭ്യർഥന നിരസിച്ചതോടെ നിരാശനായി തിരികെ പോകാനൊരുങ്ങിയപ്പോഴാണ്…
Read Moreതമിഴ്‌നാട്ടിൽ രണ്ടിടങ്ങളിൽ പടക്കശാല സ്ഫോടനം; നാലുപേർ മരിച്ചു
ചെന്നൈ: തമിഴ്‌നാട്ടിൽ രണ്ടിടങ്ങളിലെ പടക്കശാലകളിലുണ്ടായ സ്ഫോടനത്തിൽ നാലുപേർ മരിച്ചു. അഞ്ചുപേർക്ക് പരിക്കേറ്റു. ഞായാറാഴ്ച രാവിലെ ദിണ്ടിഗലിലെ നത്തം അവിച്ചിപ്പട്ടിയിലെയും മയിലാടുതുറൈ തിരുവാവട്ടുതുറയിലുമുള്ള പടക്കശാലകളിലാണ് അപകടമുണ്ടായത്. ദിണ്ടിഗലിലെ അപകടത്തിൽ മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പോലീസ് അറിയിച്ചു. ഒരാൾ സംഭവസ്ഥലത്തും മറ്റൊരാൾ ആശുപത്രിയിലുമാണ് മരിച്ചത്. മൂന്നു പേർക്കാണ് പരിക്കേറ്റത്. പടക്കശാല ഉടമ സെൽവത്തിനായി തിരച്ചിൽ നടത്തുകയാണെന്ന് പോലീസ് അറിയിച്ചു. സംഭവത്തിൽ നത്തം പോലീസ് കേസെടുത്തു. മയിലാടുതുറൈയിലെ അപകടത്തിൽ സമീപ ഗ്രാമത്തിലെ കർണൻ (27), കാളിപെരുമാൾ (42) എന്നിവരാണ് മരിച്ചത്. പരിക്കേറ്റ ലക്ഷ്മണൻ, കുമാർ എന്നിവരെ മയിലാടുതുറൈ സർക്കാർ മെഡിക്കൽ…
Read Moreഅടുത്ത ജനുവരിയോടെ 5 G എത്തുമോ? സ്ഥിരീകരിച്ച് BSNL ഉന്നത ഉദ്യോഗസ്ഥന്‍;
രാജ്യത്ത് ഇനിയും5ജി സേവനങ്ങള്‍ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും നെറ്റ് വര്‍ക്ക് അപ്‌ഗ്രേഡ് ചെയ്യുന്നതിനുള്ള വേഗമേറിയ ജോലികളിലാണ് ബിഎസ്എന്‍എല്‍. സ്വകാര്യ ടെലികോം കമ്പനികള്‍ നിരക്കുകള്‍ കൂട്ടയിതോടെ ബിഎസ്എന്‍എലിലേക്കുള്ള ആളുകളുടെ ഒഴുക്ക് കൂടിയിട്ടുണ്ടെന്നാണ് വിവരം. അതിനിടെ 4ജി നെറ്റ് വര്‍ക്കുകള്‍ 5ജിയിലേക്ക് അപ്‌ഗ്രേഡ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ് ആന്ധ്രാപ്രദേശിലെ കൃഷ്ണ ജില്ല ബിഎസ്എന്‍എല്‍ പ്രിന്‍സിപ്പള്‍ ജനറല്‍ മാനേജര്‍ എല്‍. ശ്രീനു. 4ജി സേവനങ്ങള്‍ അടുത്ത ഘട്ടത്തിലേക്ക് അപ്‌ഗ്രേഡ് ചെയ്യാനും ഗുണമേന്മയുള്ള സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിനുമുള്ള ശ്രമത്തിലാണ് ബിഎസ്എന്‍എല്‍ എന്ന് പറഞ്ഞു. അടുത്ത വര്‍ഷം ജനുവരിയില്‍ മകര സംക്രാന്തിയോടെ…
Read More