പാർട്ടി പ്രവർത്തകർക്ക് സ്റ്റാലിന്റെ പേരിൽ അവാർഡ്; വിശദാംശങ്ങൾ

ചെന്നൈ : പാർട്ടി പ്രവർത്തകർക്കായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ പേരിൽ ഡി.എം.കെ. അവാർഡ് ഏർപ്പെടുത്തി. മുൻ മന്ത്രിയും മുൻ എം.പി. യുമായ എസ്.എസ്. പളനിമാണിക്യത്തിനാണ് ആദ്യ അവാർഡ്. ഡി.എം.കെ.യുടെ ആശയങ്ങൾ പ്രചരിപ്പിക്കുന്നതിനും പാർട്ടിയെ ശക്തിപ്പെടുത്തുന്നതിനും മികച്ച സംഭാവന നൽകിയവർക്കാണ് ഓരോ വർഷവും എം.കെ സ്റ്റാലിൻ പുരസ്കാരം നൽകുക. 1985-ൽ എം. കരുണാനിധിയാണ് പാർട്ടി പ്രവർത്തകർക്ക് അവാർഡ് നൽകുന്നരീതി തുടങ്ങിവെച്ചത്.

Read More

പൊങ്കൽ അവധി യാത്ര: തീവണ്ടികളിൽ റിസർവേഷൻ 12-ന് തുടങ്ങും

ചെന്നൈ : പൊങ്കലിനോട് അടുത്തദിവസങ്ങളിൽ പുറപ്പെടുന്ന തീവണ്ടികളിലെ റിസർവേഷൻ വ്യാഴാഴ്ച ആരംഭിക്കും. ജനുവരി 10-ന് പുറപ്പെടുന്ന തീവണ്ടികളിലാണ് ഈ ദിവസം റിസർവേഷൻ തുടങ്ങുന്നത്. പൊങ്കലിന് തൊട്ടുമുൻപുള്ള വാരാന്ത്മായതിനാൽ ജനുവരി 10-ന് ടിക്കറ്റ് ബുക്കിങ്ങിന് വൻതിരക്കാണ് പ്രതീക്ഷിക്കുന്നത്. പൊങ്കലിന് തമിഴ്‌നാട്ടിൽ നാല് ദിവസം കോളേജുകൾ അടക്കം വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയുള്ളതിനാൽ കേരളത്തിലേക്കും തിരക്കായിരിക്കും. അതിനാൽ 120 ദിവസം മുൻകൂട്ടി റിസർവേഷൻ ആരംഭിക്കുമ്പോൾ തന്നെ ടിക്കറ്റ് വിറ്റുതീരാനാണ് സാധ്യത.

Read More

ഇഷ്ട്ടപ്പെട്ട പെൺകുട്ടിയുടെ സ്വകാര്യ ദൃശ്യങ്ങൾ പെൺകുട്ടിയുടെ അച്ഛന് വാട്ട്സാപ്പ് ചെയ്ത 19 കാരനായ കാമുകൻ പിടിയിൽ:

കടുത്തുരുത്തി :പ്രണയിച്ച പെണ്‍കുട്ടി വിദേശത്ത് പഠിക്കാന്‍ പോയത്, വീട്ടുകാരുടെ നിര്‍ബന്ധത്താലാണെന്ന് കരുതി യുവാവ് വീട്ടുകാരോട് വൈരാഗ്യം തീര്‍ക്കാന്‍ കൂട്ടു പിടിച്ചതു സാങ്കേതിക വിദ്യയെ. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോയും പെണ്‍കുട്ടിയുടെ അച്ഛന് അയച്ചു നല്‍കിയതടക്കം യുവാവു ചെയ്തു കൂട്ടിയത് ആരെയും അമ്പരപ്പിക്കുന്ന സൈബര്‍ കുറ്റകൃത്യങ്ങള്‍. ഒടുവില്‍ പെണ്‍കുട്ടിയുടെ പിതാവ് പരാതി നല്‍കിയതിനെ തുടര്‍ന്ന് കടുത്തുരുത്തി പൊലീസ് പ്രതിയെ കുടുക്കിയതു തന്ത്രപരമായ നീക്കത്തിലുടെ. കേസിലെ പ്രതിയായ വെള്ളിലാപ്പള്ളി രാമപുരം സെന്റ് ജോസഫ് എല്‍.പി സ്‌കൂള്‍ ഭാഗത്ത് പോള്‍ വില്ലയില്‍ ജോബിന്‍ ജോസഫ് മാത്യു (19)വിനെയാണു പൊലീസ്…

Read More

ഫ്യുസ് ഊരാനെത്തിയ വൈദ്യുതി ജീവനക്കാരെ ഫാനിന്റെ പെഡൽ ഉപയോഗിച് പഞ്ഞിക്കിട്ട്ട് വീട്ടുടമ;

എറണാകുളം പനങ്ങാട് കെഎസ്ഇബി ജീവനക്കാ‍‌‌‌‌‌‌ർക്ക് വീട്ടുടമയുടെ ക്രൂര മർദനം. വീട്ടിലെ വൈദ്യുതി വിച്ഛേദിക്കാനെത്തിയ ജീവനക്കാരെയാണ് വീട്ടുടമ മർദിച്ചത്. സംഭവത്തിൽ പനങ്ങാട് സ്വദേശി ജൈനിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടേ മുപ്പതോടെയാണ് സംഭവം നടന്നത്. വൈദ്യുത ബിൽ അടയ്ക്കുന്നതിൽ വീഴ്ച്ച വരുത്തിയ പനങ്ങാട് കാമോത്തുളള ജൈനിയുടെ വീട്ടിലെത്തിയ കെഎസ്ഇബി ജീവനക്കാർക്കാണ് ക്രൂര മർദനമേറ്റത്. വാടകയ്ക്ക് താമസിക്കുന്ന ജൈനിയോട് വൈദ്യുതി വിച്ഛേദിക്കുമെന്നറിയിച്ചതോടെയായിരുന്നു ആക്രമണം. ഫാനിന്റെ പെഡൽ ഉപയോഗിച്ചായിരുന്നു മർദനം. ലൈൻമാൻ കുഞ്ഞിക്കുട്ടന്റെ കൈയ്ക്കും താത്കാലിക ജീവനക്കാരനായ രോഹിതിന്റെ തലയ്ക്കും അടിയേറ്റു. തടയാൻ ശ്രമിക്കുന്നതിനിടെ രോഹിതിന്റെ ഫോണ്‍ തകർന്നു.…

Read More

സിനിമാചിത്രീകരണം കാണുന്നതിനിടെ 22 കാരൻ കുഴഞ്ഞുവീണ് മരിച്ചു

ചെന്നൈ : റെയിൽവേ സ്റ്റേഷനിൽ സിനിമാചിത്രീകരണം കാണുന്നതിനിടെ തൊഴിലാളി കുഴഞ്ഞുവീണ് മരിച്ചു. ആമ്പൂർ ആസാദ് നഗറിലെ മസ്താജ് അഹമ്മദാണ് (22) മരിച്ചത്. ആമ്പൂർ റെയിൽവേ സ്റ്റേഷനിൽ വിജയ് സേതുപതി അഭിനയിക്കുന്ന സിനിമയുടെ ചിത്രീകരണമായിരുന്നു നടന്നത്. മസ്താജ് അഹമ്മദും കൂട്ടുകാരും 100-ഓളം സിനിമാപ്രവർത്തകരും സംഭവസ്ഥലത്തുണ്ടായിരുന്നു. ചൊവ്വാഴ്ച പുലർച്ചെയായിരുന്നു സംഭവം. മസ്താജ് അഹമ്മദിനെ ഉടൻ ആമ്പൂർ ഗവ. ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തീവ്രപരിചരണവിഭാഗത്തിൽ ചികിത്സനൽകിയിയെങ്കിലും രാവിലെ മരിച്ചു. ജോലാർപ്പേട്ട റെയിൽവേ പോലീസ് കേസ് രജിസ്റ്റർചെയ്തു. മൃതദേഹം പോസ്റ്റുമോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.

Read More

മാതാപിതാക്കളെ ഉപേക്ഷിക്കുന്ന സംഭവങ്ങൾ കൂടുന്നു; സംസ്ഥാനത്തുടനീളം വൃദ്ധസദനങ്ങൾ സ്ഥാപിക്കണമെന്ന് മദ്രാസ് ഹൈക്കോടതി

ചെന്നൈ : മാതാപിതാക്കളെ ഉപേക്ഷിക്കുന്ന സംഭവങ്ങൾ കൂടുന്ന സാഹചര്യത്തിൽ തമിഴ്‌നാട്ടിലുടനീളം വൃദ്ധസദനങ്ങൾ സ്ഥാപിക്കണമെന്ന് മദ്രാസ് ഹൈക്കോടതി. ഒരോ ജില്ലയിലും ഒരു വൃദ്ധസദനമെങ്കിലും സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ ആരംഭിക്കണമെന്നാണ് കോടതിയുത്തരവ്. തമിഴ്‌നാട്ടിലെ എല്ലാജില്ലകളിലും വൃദ്ധസദനം സ്ഥാപിക്കാൻ സംസ്ഥാനത്തിന് നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ഇ. അതിശയകുമാർ സമർപ്പിച്ച പൊതുതാത്പര്യഹർജിയിൽ വാദം കേട്ടപ്പോഴാണ് ജസ്റ്റിസ് ആർ. സുബ്രഹ്‌മണ്യൻ, ജസ്റ്റിസ് എൽ. വിക്ടോറിയ ഗൗരി എന്നിവരടങ്ങിയ ബെഞ്ച് ഈ ഉത്തരവിട്ടത്. നേരത്തെ ഹർജിയിൽ വാദം കേട്ടപ്പോൾ വൃദ്ധസദനങ്ങളുടെ ആവശ്യകതയെക്കുറിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ അഭിഭാഷകരുടെ സമിതിയെ കോടതി നിയോഗിച്ചിരുന്നു. അവരുടെ…

Read More

കേരളാ ബ്ലാസ്‌റ്റേഴ്‌സ് വക വയനാടിന് 25 ലക്ഷം സഹായം;ഐ.എസ്.എല്‍. സീസണില്‍ ബ്ലാസ്‌റ്റേഴ്‌സ് നേടുന്ന ഓരോ ഗോളിനും ഒരു ലക്ഷം രൂപ വീതം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കും

തിരുവനന്തപുരം: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോള്‍ ക്ലബ്ബായ കേരളാ ബ്ലാസ്‌റ്റേഴ്‌സ് വക വയനാടിന് സഹായം. മുണ്ടക്കൈ, ചൂരല്‍മല ദുരന്തം ബാധിച്ചവര്‍ക്കുള്ള ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി 25 ലക്ഷം രൂപ നല്‍കി. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് സംഭാവന നല്‍കിയത്. അടുത്ത സീസണില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ മത്സരം കാണാന്‍ മുഖ്യമന്ത്രിയെ ക്ഷണിക്കുകയും ചെയ്തു. കേരളാ ബ്ലാസ്റ്റേഴ്‌സ് ടീം മാനേജ്‌മെന്റ് മുഖ്യമന്ത്രി പിണറായി വിജയനെ നേരില്‍ക്കണ്ട് ദുരിതാശ്വാസ നിധിയിലേക്കുള്ള 25 ലക്ഷം രൂപയുടെ ചെക്ക് കൈമാറി. കൂടാതെ ഐ.എസ്.എല്‍. സീസണില്‍ ബ്ലാസ്‌റ്റേഴ്‌സ് നേടുന്ന ഓരോ ഗോളിനും ഒരു ലക്ഷം രൂപ…

Read More

സംസ്ഥാനത്തേക്ക് ജബിലും 2,000 കോടി മുടക്കും; 5,000 പേർക്ക് ജോലി ലഭിക്കും

ചെന്നൈ : തമിഴ്‌നാട്ടിൽ മുതൽമുടക്കുന്നതിന് ഇലക്ട്രോണിക് ഘടക നിർമാതാക്കളായ ജബിലുമായും സാങ്കേതികവിദ്യാസ്ഥാപനമായ റോക്ക് വെൽ ഓട്ടോമേഷനുമായും തമിഴ്‌നാട് സർക്കാർ 2,666 കോടി രൂപയുടെ ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ആപ്പിളിനുവേണ്ടി ഇലക്ട്രോണിക് ഘടകങ്ങൾ നിർമിക്കുന്ന ജബിൽ തിരുച്ചിറപ്പള്ളിയിൽ 2,000 കോടി രൂപ ചെലവിൽ ഫാക്ടറി തുടങ്ങും. 5,000 പേർക്ക് ഇവിടെ ജോലി ലഭിക്കും. റോക്ക് വെൽ ഓട്ടമേഷൻ 666 കോടി രൂപ ചെലവിട്ട് കാഞ്ചീപുരത്തെ നിർമാണശാല വിപുലമാക്കും. ഇവിടെ 365 പേർക്കുകൂടി ജോലി ലഭിക്കും. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ യു.എസ്. സന്ദർശന വേളയിലാണ് ധാരണാപത്രങ്ങളിൽ ഒപ്പുവെച്ചത്.…

Read More

ഉത്സവകാലത്ത് കേരളത്തിലേക്ക് പ്രത്യേക തീവണ്ടികൾ ഇല്ലെന്ന് ആരോപണം

ചെന്നൈ : ഉത്സവകാലത്ത് മറ്റ് സംസ്ഥാനങ്ങളിലേക്ക് പ്രത്യേക തീവണ്ടികൾ അനുവദിക്കവേ കേരളത്തിനോട് റെയിൽവേക്ക് വിവേചനമെന്ന് യാത്രക്കാർ. ഓണത്തിന് കേരളത്തിലേക്ക് പ്രത്യേകവണ്ടികളില്ല. ചെന്നൈയിൽനിന്ന് മറ്റ് സംസ്ഥാനങ്ങളിലേക്ക് പൂജാഅവധിക്ക് വരെ പ്രത്യേകതീവണ്ടികൾ അനുവദിച്ച് പ്രഖ്യാപനം പുറത്തിറങ്ങി. ചെന്നൈയിൽനിന്ന് വിശാഖപട്ടണത്തേക്കും ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിലേക്കും പ്രത്യേകവണ്ടികൾ പ്രഖ്യാപിച്ചു. കോയമ്പത്തൂരിൽനിന്ന് ധൻബാദിലേക്ക് ഈ മാസംമുതൽ ഡിസംബർവരെ പൂജ, ദീപാവലി, ക്രിസ്മസ് യാത്രാത്തിരക്ക് കുറയ്ക്കാനായി പ്രത്യേകവണ്ടികൾ അനുവദിച്ചിട്ടുണ്ട്. ചെന്നൈയിൽനിന്ന് തിരുനെൽവേലിയിലേക്കും പ്രത്യേക വണ്ടി അനുവദിച്ചിട്ടുണ്ട്. തിരുനെൽവേലി-ഷാലിമാർ, കോയമ്പത്തൂർ-ബറൂണി തുടങ്ങിയ പ്രത്യേകവണ്ടികളും സെപ്റ്റംബറിൽ അനുവദിച്ചു. എന്നാൽ, ഓണത്തിന് കേരളത്തിലേക്ക് പ്രത്യേകതീവണ്ടികൾ അനുവദിക്കണമെന്ന ആവശ്യം…

Read More