ചെന്നൈ: തമിഴ്നാട് കള്ളക്കുറിച്ചിയിലുണ്ടായ വാഹനാപകടത്തിൽ 6 തീർത്ഥാടകർക്ക് ദാരുണാന്ത്യം. ടൂറിസ്റ്റ് വാൻ മരത്തിലേക്ക് ഇടിച്ചു കയറി 2 സ്ത്രീകളുൾപ്പെടെ 6 പേർ മരിച്ചു. പരിക്കേറ്റ 14 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിരുച്ചെന്തൂർ മുരുകൻ ക്ഷേത്രത്തിൽ ദർശനം നടത്തി മടങ്ങുമ്പോൾ തിരുച്ചിറപ്പള്ളി -ചെന്നൈ ദേശീയ പാതയിൽ ഉളുന്തൂർപേട്ടയിൽ വെച്ചാണ് അപകടത്തിൽ പെടുന്നത്. തിരുവണ്ണാമലൈ ആരണി സ്വദേശികളാണ് അപകടത്തിൽ പെട്ടത്. മരിച്ചവരെ ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും
Read MoreDay: 25 September 2024
അർജുന്റെ ലോറിയിൽ നിന്നും മൃതദേഹം പുറത്തെടുത്തു; ബോട്ടിലേക്ക് മാറ്റി
ഷിരൂർ : അർജ്ജുൻ്റെ ലോറിയുടെ കാബിനുള്ളില്‍ കണ്ടെത്തിയ മൃതദേഹം പുറത്തെടുത്തു. ക്യാബിനില്‍ എസ്‌ഡിആർഎഫ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയ ശേഷമാണ് കാബിനുള്ളില്‍ കണ്ടെത്തിയ മൃതദേഹത്തിൻ്റെ ഭാഗം പുറത്തെടുത്തത്. ബോട്ടിലേക്ക് മാറ്റിയ ഈ ഭാഗം ഇനി വിദഗ്ദ്ധ പരിശോധനക്ക് അയക്കും. എസ്ഡിആർഎഫ് ഉദ്യോഗസ്ഥൻ ലോറിയുടെ ഭാഗത്തിന് മുകളിലേക്ക് കയറിയ ശേഷമാണ് മൃതദേഹം പുറത്തെടുത്തത്. ലോറി ഉയർത്തിയ ക്രെയിന് ഈ ഭാഗം അതേപടി നിലനിർത്താൻ സാധിച്ചിരുന്നു. സുരക്ഷിതമായി ഇതില്‍ നിന്ന് മൃതദേഹത്തിന്റെ ഭാഗം പുറത്തെടുക്കാനുള്ള ശ്രമമാണ് വിജയം കണ്ടത്. രണ്ട് മാസത്തിലേറെ വെള്ളത്തിനടിയില്‍ കിടന്നതിനാല്‍ മൃതദേഹാവശിഷ്ടം അഴുകിയ നിലയിലാണ്.…
Read Moreഭക്ഷണത്തിന്റെ ഗുണനിലവാരമില്ലായ്മ മുതൽ വന്ദേ ഭാരത് സർവീസിൽ പരാതികൾ പെരുകുന്നു;പരിശോധനയ്ക്ക് ഒരുങ്ങി റെയിൽവേ
ചെന്നൈ : വന്ദേഭാരത് തീവണ്ടികളിൽ വിതരണംചെയ്യുന്ന ഭക്ഷണത്തിന് ഗുണനിലവാരമില്ലെന്ന പരാതികൾ വർധിച്ചതോടെ പരിശോധിക്കാൻ ഉദ്യോഗസ്ഥരെ നിയോഗിച്ച് ദക്ഷിണ റെയിൽവേ. ഭക്ഷണത്തിന്റെ ഗുണനിലവാരത്തിനൊപ്പം ശൗചാലയം ശുചീകരിക്കുന്നുണ്ടോയെന്നും മറ്റ് അടിസ്ഥാന സൗകര്യങ്ങൾ കൃത്യമായി നൽകുന്നുണ്ടോയെന്നും പരിശോധിക്കും. ദക്ഷിണ റെയിൽവേ കമേഴ്‌സ്യൽ വിഭാഗത്തിൽനിന്നുള്ള നിർദേശത്തെത്തുടർന്നാണ് നടപടി. ഇതിനായി എല്ലാ ഡിവിഷനുകളിലും ഒരോ കാറ്ററിങ് ഇൻസ്പെക്ടറെയും കമേഴ്‌സ്യൽ വകുപ്പിലെ ഒരു മുതിർന്ന ഉദ്യോഗസ്ഥനെയും നിയോഗിക്കും. ഇവർ ആഴ്ചയിൽ ഒരുതവണ തീവണ്ടികളിൽ പരിശോധന നടത്തും. റെയിൽവേ ഡിവിഷനിലെ കമേഴ്‌സ്യൽ ഓഫീസർ മാസത്തിലൊരിക്കൽ വന്ദേഭാരതിൽ പരിശോധന നടത്തണം. യാത്രക്കാരിൽനിന്ന് അഭിപ്രായം തേടണം. ഭക്ഷണമുണ്ടാക്കുന്ന…
Read Moreഎസ്പി ബാലസുബ്രഹ്മണ്യം ഓർമയായിട്ട് 4 വർഷം
ഒരു സിനിമാ ഗാനത്തിന്റെ ആത്മാവ് ആസ്വാദകന്റെ ഹൃദയം തൊടണമെങ്കില് വേണ്ട രുചിക്കൂട്ടെന്തെന്ന് തിരിച്ചറിഞ്ഞ ഗായകനായിരുന്നു എസ്പി ബാലസുബ്രഹ്മണ്യം . വരികളുടെ കാവ്യാത്മകതയും സ്ക്രീനില് വരുന്ന അഭിനേതാവിന്റെ ശബ്ദസാമ്യവും സംഗീതത്തോട് ചേര്ന്ന് നില്ക്കുന്ന ഭാവാത്മകതയുമെല്ലാം ആലാപനത്തിലേക്ക് സന്നിവേശിപ്പിക്കാന് ശേഷിയുള്ള ഗായകനായിരുന്നു എസ്പി ബാലസുബ്രഹ്മണ്യം. തെന്നിന്ത്യയിലെ സംഗീതാസ്വാദകരുടെ ഹൃദയത്തില് എത്ര ആഴത്തിലാണ് എസ്പിബി വേരാഴ്ത്തിയിരിക്കുന്നതെന്ന് കൂടിയാണ് അദ്ദേഹം ഒപ്പമില്ലാതെ കടന്ന് പോയ നാല് വര്ഷങ്ങള് അടയാളപ്പെടുത്തുന്നത്. ദക്ഷിണേന്ത്യന് ഭാഷകള്ക്ക് പുറമെ അസമീസ്, ഒറിയ, പഞ്ചാബി, ബംഗാളി, ഹിന്ദി, സംസ്കൃതം, തുളു, മറാത്തി അടക്കം 16 ഭാഷകളില് എസ്പിബിയുടെ…
Read Moreബലാത്സംഗക്കേസില്‍ ഒളിവിൽ പോയ നടന്‍ സിദ്ദിഖിനായി വ്യാപക തിരച്ചിൽ നടത്തി പോലീസ്
കൊച്ചി: ബലാത്സംഗക്കേസില്‍ ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിരസിച്ചിട്ടും നടന്‍ സിദ്ദിഖിനെ പിടികൂടാനാകാതെ പൊലീസ്. ഹെക്കോടതി മുന്‍കൂര്‍ ജാമ്യഹര്‍ജി തളളിയതിന് പിന്നാലെ അന്വേഷണം വ്യാപിപ്പിച്ചിട്ടും സിദ്ദിഖ് എവിടെയാണെന്ന വിവരം പൊലീസിന് ലഭിച്ചിട്ടില്ല. സിദ്ദിഖിനായി എറണാകുളം കേന്ദ്രീകരിച്ച് രാത്രി വൈകിയും പരിശോധന നടന്നിരുന്നു. എറണാകുളത്തെ സിദ്ദിഖിന്റെ വീടുകളും സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും വീടുകളുമെല്ലാം പൊലീസ് അന്വേഷിച്ചു. ഹോട്ടലുകളിലടക്കമുള്ള പരിശോധന ഇന്നലെ അര്‍ദ്ധരാത്രിയും തുടര്‍ന്നു. അതിനിടെ പ്രതിയെ രക്ഷപെടാന്‍ അനുവദിക്കുയാണെന്ന് ആരോപിച്ച് അന്വേഷണസംഘത്തിനെതിരെ പ്രതിഷേധവും ഉയരുന്നുണ്ട്. ലുക്ക് ഔട്ട് നോട്ടീസ് ഉളളതിനാല്‍ വിദേശത്തേക്ക് കടക്കാനുളള സാധ്യതയില്ലെന്നാണ് നിഗമനം. സിദ്ദിഖിനായി ഇതര…
Read Moreവിവിധ ആവശ്യങ്ങൾ ഉന്നയിക്കുന്നതിനായി സ്റ്റാലിൻ മോദിയെ കാണും
ചെന്നൈ : തമിഴ്‌നാടിന്റെ വിവിധ ആവശ്യങ്ങൾ കേന്ദ്ര സർക്കാരിനു മുന്നിൽ ഉന്നയിക്കുന്നതിനായി മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പ്രധാനമന്ത്രി നരേന്ദ്രമോദിയെ കാണും. മോദി-സ്റ്റാലിൻ കൂടിക്കാഴ്ച ഡൽഹിയിൽ വെള്ളിയാഴ്ചയുണ്ടാവുമെനാണ് അറിയുന്നത്.
Read Moreഅർജുൻ റെഡ്ഡി നടി ശാലിനി പാണ്ഡെ ഇനി ” ഇഡ്ലി കടൈയിൽ ” ധനുഷിൻ്റെ നായിക
ഒറ്റപ്പടം കൊണ്ടുതന്നെ സൗത്ത് ഇന്ത്യ മുഴുവനും ആരാധകരെ സൃഷ്ടിച്ച നടിയാണ് ശാലിനി പാണ്ഡെ. അർജുൻ റെഡ്ഡിയിലെ മികച്ച അഭിനയത്തിന് ശേഷം ബോളിവുഡിലയ്ക്കും ചുവടു വച്ച് മിന്നിത്തിളങ്ങി നിൽക്കുകയാണ് ഈ താരം. ഇപ്പോഴിതാ ധനുഷിന്റെ പുതിയ ചിത്രത്തിൽ നായികയായി വീണ്ടും തമിഴകത്തേക്ക് രംഗപ്രവേശം ചെയ്യുകയാണ് ശാലിനി. ഇന്ത്യൻ സിനിമയിലെ ഏറ്റവും വൈവിധ്യവും വാഗ്ദാനവുമുള്ള അഭിനേതാക്കളിൽ ഒരാളായിട്ടാണ് ശാലിനി പാണ്ഡെ അറിയപ്പെടുന്നത് . തൻ്റെ ആദ്യ ചിത്രമായ ‘അർജുൻ റെഡ്ഡി’ മുതൽ അടുത്തിടെ പുറത്തിറങ്ങിയ ‘മഹാരാജ്’ വരെ, ഒരു മികച്ച അഭിനേത്രി നിലയിൽ വൈവിധ്യമാർന്ന വേഷങ്ങൾ ചെയ്തുകൊണ്ട്…
Read Moreതിരുപ്പതി ലഡുവിന്റെ അറിയാകഥകൾ
വൈഎസ്ആർസിപി ഭരണകാലത്ത് തിരുമല വെങ്കിടേശ്വര ക്ഷേത്രത്തിലെ തിരുപ്പതി ലഡ്ഡു തയ്യാറാക്കാൻ മൃഗക്കൊഴുപ്പ് ഉപയോഗിച്ചെന്ന് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ ചന്ദ്രബാബു നായിഡുവിൻ്റെ ആരോപണം ലഡുവിന്റെ മധുരം കുറച്ച് എന്നറിയില്ല. എന്നാൽ പ്രതിപക്ഷം ആരോപണം നിഷേധിച്ചെങ്കിലും ലോകത്തിലെ ഏറ്റവും സമ്പന്നമെന്ന് അറിയപ്പെടുന്ന തിരുമല തിരുപ്പതി ക്ഷേത്രത്തിലെ പതിറ്റാണ്ടുകളുടെ സമ്പന്നമായ ചരിത്രമുള്ള ലഡ്ഡുവിനെ കുറിച്ച് ഒരുപാട് കാര്യങ്ങൾ അറിയാനുണ്ട്. ലഡുവിന്റെ ചേരുവകളെ കുറിച്ചുള്ള തർക്കങ്ങൾ ഒരു വശത്ത് നടക്കട്ടെ. നമുക്ക് തിരുപ്പതി ലഡുവിനെ കുറിച്ച് അറിയില്ലാത്ത ചില കാര്യങ്ങളുണ്ട് അതിനെക്കുറിച്ച് പറയാം.തിരുപ്പതി ലഡ്ഡുവിനെ കുറിച്ച് നിങ്ങൾ അറിഞ്ഞിരിക്കേണ്ട രസകരമായ…
Read Moreപുൽവാമ ഭീകരാക്രമണ കേസ് പ്രതി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു
ലഡാക്ക്: ജമ്മു കശ്മീരിലെ പുൽവാമയിൽ സിആർപിഎഫ് വാഹനവ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തിലെ പ്രതി മരിച്ചു. ഹൃദയാഘാതം മൂലം ജമ്മുവിലെ സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലായിരുന്നു മരണം. ബിലാൽ അഹമ്മദ് കുച്ചേ എന്നയാളാണ് മരണപ്പെട്ടത്. കേസിൽ കുറ്റം ചുമത്തപ്പെട്ട 19 പേരിൽ ഒരാളായിരുന്നു ഇയാൾ. കിഷ്ത്വാർ ജില്ലാ ജയിലിൽ കഴിഞ്ഞിരുന്ന ഇയാളെ അസുഖത്തെ തുടർന്ന് സെപ്റ്റംബർ 17നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിങ്കളാഴ്ച രാത്രിയാണ് ഹൃദയാഘാതത്തെ തുടർന്ന് ഇയാൾ മരിച്ചത്. സ്ഫോടകവസ്തുക്കൾ നിറച്ച കാർ സിആർപിഎഫ് വാഹന വ്യൂഹത്തിലേക്ക് ഓടിച്ച് കയറ്റിയ ആദിൽ അഹ്മദ് ദർ എന്ന പ്രതിക്ക്…
Read Moreഎമിറേറ്റ്‌സിന്റെ ചെന്നൈ-ദുബായ് വിമാനത്തില്‍ പുക ഉയർന്നത് യാത്രക്കാർക്ക് ഇടയിൽ പരിഭ്രാന്തി പരത്തി; വിശദാംശങ്ങൾ
ചെന്നൈ: ചെന്നൈയിൽ നിന്ന് ദുബായിലേക്ക് പുറപ്പെടേണ്ട വിമാനത്തിൽ നിന്ന് പുക ഉയർന്നത് യാത്രക്കാരെ പരിഭ്രാന്തിയിലാഴ്ത്തി. ചെന്നൈ വിമാനത്താവളത്തിൽ നിന്ന് യാത്രക്കാർ കയറുന്നതിന് മുമ്പാണ് എമറേറ്റ്സ് വിമാനത്തിൽ നിന്ന് പുക ഉയർന്നത്. ഉടൻ തന്നെ അഗ്നിശമന സേനയെത്തി വെള്ളമൊഴിച്ച് പുക കെടുത്തി. ബോഡിങിനായി യാത്രക്കാര്‍ കാത്ത് നില്‍ക്കുമ്പോഴാണ് അപ്രതീക്ഷിത സംഭവമുണ്ടായത്. അമിതമായി ഇന്ധനം നിറച്ചതാണ് പുകയ്ക്ക് കാരണമെന്നാണ് വിവരം. പിന്നീട് വിമാനത്തിലെ അധിക ഇന്ധനം മാറ്റുകയും അഗ്നിശമന സേനയെത്തി എഞ്ചിന്‍ തണുപ്പിക്കുകയുമായിരുന്നു. വിമാനത്തിന് കേടുപാടുകളില്ലെന്ന് ഉറപ്പുവരുത്തി പിന്നീട് യാത്ര തിരിച്ചു. അതേസമയം സംഭവത്തില്‍ വിശദമായ അന്വേഷണം…
Read More