ചെന്നൈ: തമിഴ്‌നാട്ടിലെ വിമാനത്താവളങ്ങളിലൂടെ കഴിഞ്ഞമാസം യാത്രചെയ്തവരുടെ എണ്ണത്തിൽ വർധന. കഴിഞ്ഞവർഷത്തെ അപേക്ഷിച്ച് ചെന്നൈ വിമാനത്താവളത്തിലെ യാത്രക്കാരിൽ അഞ്ചുശതമാനം വർധനയാണുണ്ടായത്. കഴിഞ്ഞവർഷം ഓഗസ്റ്റിൽ 17,53,115 പേർ യാത്രചെയ്ത സ്ഥാനത്ത് ഇത്തവണ 18,53,115 ആയി ഉയർന്നു. തിരുച്ചിറപ്പള്ളി, കോയമ്പത്തൂർ, തൂത്തുക്കുടി വിമാനത്താവളങ്ങളിലെ യാത്രക്കാരുടെ എണ്ണത്തിലും വർധന രേഖപ്പെടുത്തി. കോയമ്പത്തൂരിലെ യാത്രക്കാരുടെ എണ്ണം 2,53,814-ൽ നിന്ന് 2,70,013 ആയി (6.4 ശതമാനം) ഉയർന്നു. തിരുച്ചിറപ്പള്ളിയിൽ യാത്രക്കാരുടെ എണ്ണം 1,43,104-ൽ നിന്ന് 1,68,668 ആയും (17.9 ശതമാനം) വർധിച്ചു. തൂത്തുക്കുടിയിൽ കഴിഞ്ഞവർഷം ഓഗസ്റ്റിൽ 16,526 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇത് 19,237…
Read MoreDay: 29 September 2024
സംസ്ഥാനത്ത് ടാറ്റ മോട്ടോഴ്‌സ് കാർ നിർമാണ പ്ലാന്റിന് മുഖ്യമന്ത്രി തറക്കല്ലിട്ടു
ചെന്നൈ : പ്രമുഖ വാഹന നിർമാതാക്കളായ ടാറ്റ മോട്ടോഴ്സിന്റെ തമിഴ്നാട്ടിലെ കാർ നിർമാണ പ്ലാന്റിന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ശനിയാഴ്ച തറക്കല്ലിട്ടു. ഇന്ത്യയിലെ വൻകിട കമ്പനികൾ മാത്രമല്ല, ബഹുരാഷ്ട്ര കമ്പനികളുടേയും ആദ്യ നിക്ഷേപ കേന്ദ്രമായി തമിഴ്‌നാട് മാറിയിരിക്കുകയാണെന്ന് സ്റ്റാലിൻ പറഞ്ഞു. 9000 കോടി രൂപ ചെലവിൽ റാണിപ്പേട്ട് ജില്ലയിലെ പണപ്പാക്കത്താണ് 470 ഏക്കറിൽ പ്ലാന്റ് നിർമിക്കുന്നത്. ജാഗ്വർ, ലാൻഡ് റോവർ (ജെ.എൽ.ആർ) തുടങ്ങിയ ആഡംബരക്കാറുകളാണ് ഇവിടെ നിർമിക്കുക. ജെ.എൽ.ആർ. വിഭാഗത്തിലുള്ള വാഹനങ്ങൾ നിർമിക്കുന്ന രാജ്യത്തെ ഏറ്റവും വലിയ പ്ലാന്റാക്കി മാറ്റുകയാണു ലക്ഷ്യം. 5,000 പേർക്ക്…
Read Moreകേരളത്തിൽ രണ്ട് പേർക്കുകൂടി അമീബിക് മസ്തിഷ്ക ജ്വരം
തിരുവനന്തപുരം: കേരളത്തിൽ ആവർത്തിച്ച് അമീബിക് മസ്തിഷ്ക ജ്വരം.തിരുവനന്തപുരത്ത് രണ്ട് പേർക്കുകൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. ഇതോടെ ചികിൽസയിൽ കഴിയുന്നവരുടെ എണ്ണം മൂന്നായി. നാവായിക്കുളത്തെ പ്ലസ്ടു വിദ്യാർഥിക്ക് കഴിഞ്ഞ ദിവസം രോഗം സ്ഥിരീകരിച്ചിരുന്നു. വിദ്യാർത്ഥി ഉൾപ്പെടെ രോഗം സ്ഥിരീകരിച്ച മൂന്ന് പേരും മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. അത്യപൂർവ്വ രോഗമെന്ന് ലോക ആരോഗ്യ സംഘടന കണ്ടെത്തിയ രോഗം കൂടിയാണിത്. എന്നിട്ടും വേണ്ടത്ര പ്രതിരോധം തീർക്കാൻ കേരളത്തിനാകുന്നില്ല എന്നത് പ്രതിസന്ധിയാണ്.
Read Moreപടക്കശാലയിൽ വൻ സ്ഫോടനം 15 കിലോമീറ്ററിലധികം ചുറ്റളവിൽ പ്രകമ്പനം
ചെന്നൈ : വിരുദുനഗർ ജില്ലയിലെ സാത്തൂരിലെ പടക്കനിർമാണശാലയിൽ വൻ സ്‌ഫോടനം. ശനിയാഴ്ച പുലർച്ചെയായിരുന്നു അപകടം. ഒറ്റമ്പട്ടി ഗ്രാമത്തിൽ കന്ദസ്വാമിയുടെ ഉടമസ്ഥതയിലുള്ള തിരുമുരുകൻ ഫയർ വർക്സ് എന്ന സ്ഥാപനത്തിലാണ് സ്ഫോടനമുണ്ടായത്. സാത്തൂരിന് ചുറ്റും 15 കിലോമീറ്ററിലധികം ചുറ്റളവിൽ പ്രകമ്പനമുണ്ടായത് ജനങ്ങളെ ഭീതിയിലാക്കി. ആളപായം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ല. സമീപത്തെ 25-ലധികം വീടുകളുടെ മേൽക്കൂരയും ചുമരും തകർന്നു. വിരുദുനഗർ, ശിവകാശി, സാത്തൂർ മേഖലകളിൽ നിന്നും അഗ്നിരക്ഷാ സേനയെത്തി മണിക്കൂറുകൾ നീണ്ട പരിശ്രമത്തിലൂടെയാണ് തീയണച്ചത്. ദീപാവലിക്ക് ഏറ്റവും കൂടുതൽ പടക്കം ഉണ്ടാക്കുന്ന ഇടങ്ങളിലൊന്നാണിത്. വിൽപ്പനയ്ക്കായി അയക്കാനുള്ള സ്റ്റോക്ക് റൂമിൽ രാസവസ്തുക്കൾ…
Read Moreസ്വന്തമായി റേസിംഗ് ടീം പ്രഖ്യാപിച്ച് നടൻ അജിത്.
തല അജിത് കുമാർ തന്റെ സ്വന്തം റേസിംഗ് ടീമിനെ പ്രഖ്യാപിച്ചു. തമിഴ് നടനും പ്രൊഫഷണൽ റേസറുമായ അജിത് കുമാറിന്റെ ടീമിന്റെ പേര് “അജിത് കുമാർ റേസിംഗ്” എന്നാണ്. വെള്ളിയാഴ്ച നടന്റെ മാനേജർ സുരേഷ് ചന്ദ്രയാണ് ഈ വാർത്ത പങ്കുവെച്ചത്. ഫെരാരി 488 EVO ചലഞ്ച് ദുബായ് ഓട്ടോഡ്രോമിൽ അജിത്ത് അടുത്തിടെ പരീക്ഷിച്ചതായി സുരേഷ് ഒരു ഇൻസ്റ്റാഗ്രാം പോസ്റ്റിൽ വെളിപ്പെടുത്തി. റേസിംഗ് കാറിനൊപ്പം നിൽക്കുന്ന അജിന്റെ ചിത്രത്തിനൊപ്പം സുരേഷ് ചന്ദ്ര ഇങ്ങനെ കുറിച്ചു. “ഒരു പുതിയ ആവേശകരമായ സാഹസികതയുടെ തുടക്കം പ്രഖ്യാപിക്കുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു: അജിത്…
Read Moreമിനിബസ് മറിഞ്ഞ് നാലുപേർ മരിച്ചു;
ചെന്നൈ : വിരുദുനഗർ മംസാപുരത്തിനുസമീപം മിനിബസ് കുഴിയിലേക്കുമറിഞ്ഞ് മൂന്നുവിദ്യാർഥികൾ ഉൾപ്പെടെ നാലുപേർ മരിച്ചു. 14 വിദ്യാർഥികൾ ഉൾപ്പെടെ 27 പേർക്കു പരിക്കേറ്റു. മംസാപുരത്തുനിന്ന് ശ്രീവില്ലിപുത്തൂരിലേക്കുപോയ മിനി ബസാണ് അപകടത്തിൽപ്പെട്ടത്. വെള്ളിയാഴ്ച രാവിലെ എട്ടോടെയാണ് സംഭവം. ഇടുങ്ങിയ റോഡിൽ വളവുതിരിയുന്നതിനിടെ ബസ് കുഴിയിലേക്കു മറിയുകയായിരുന്നു. 35 പേരാണ് ബസിലുണ്ടായിരുന്നത്. കോളേജ് വിദ്യാർഥി സതീഷ്‌കുമാർ (20), പ്ലസ്ടു വിദ്യാർഥി നിതീഷ് കുമാർ (17), ഒമ്പതാംക്ലാസ് വിദ്യാർഥി വാസുദേവൻ (15), കോളേജ് ജീവനക്കാരനായ മാടസാമി (27) എന്നിവരാണ് മരിച്ചത്. പരിക്കേറ്റവരെ ശ്രീവില്ലിപുത്തൂർ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോലീസും അഗ്നിരക്ഷാസേനയുമെത്തിയാണ്…
Read Morearks അഥവാ ആർക്സ്: പിറന്നാൾ ദിനത്തിൽ സ്വന്തമായി ഫാഷൻ ബ്രാൻഡ് പുറത്തിറക്കി റൺബീർ കപൂർ
പിറന്നാൾ ദിനത്തിൽ സംരംഭകനായി മാറിയിരിക്കുകയാണ് ബോളിവുഡ് താരം റൺബീർ കപൂർ. തന്റെ 42-ംമത്തെ ജന്മദിനത്തിൽ അദ്ദേഹം ആർക്സ് എന്ന പേരിൽ ഒരു ലൈഫ്സ്റ്റൈൽ വസ്ത്ര ബ്രാൻഡ് ആരംഭിച്ചു. ഇൻസ്റ്റാഗ്രാമിൽ തന്റെ മകന് ഹൃദയംഗമമായ ജന്മദിനാശംസകൾ പങ്കുവെച്ച അമ്മ നീതു കപൂർ വഴിയാണ് പ്രഖ്യാപനമുണ്ടായത്. ഇതുവരെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ഇല്ലാതിരുന്ന റൺബീറും അങ്ങനെ സ്വന്തം ബ്രാൻഡിലൂടെ ഇൻസ്റ്റയിൽ അംഗമായി. സംരംഭത്തെക്കുറിച്ചുള്ള വിശദാംശങ്ങൾ ഒരു നിഗൂഢതയായി തുടരുമ്പോഴും ആരാധകർ ആവേശത്തിലാണ്. രൺബീറിന്റെ ഭാര്യ ആലിയ ഭട്ട് ഇതിനകം തന്നെ ബ്രാൻഡിന്റെ ഇൻസ്റ്റാഗ്രാം പേജ് പിന്തുടരുന്നുണ്ട്, അതിൽ ലോഞ്ചിന്റെ…
Read Moreമക്കളെ കഴുത്തറത്തുകൊന്ന് അച്ഛൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു
ചെന്നൈ : ഭാര്യയുമായുള്ള വഴക്കിനെത്തുടർന്ന് മക്കളെ കഴുത്തറത്തുകൊന്ന് അച്ഛൻ ആത്മഹത്യക്ക് ശ്രമിച്ചു. മധുരയിലുള്ള എസ്. സേതുപതിയാണ് (30) ഭാര്യ രാജ്വേരിയുമായുള്ള വഴക്കിന്റെപേരിൽ മക്കളായ രക്ഷനയെയും (ഏഴ്), രക്ഷിതയെയും (അഞ്ച്) കൊലപ്പെടുത്തിയത്. പെയിന്റിങ് തൊഴിലാളിയായ സേതുപതിയും ഭാര്യയും തമ്മിൽ വഴക്ക് പതിവായിരുന്നു. വ്യാഴാഴ്ച രാവിലെ ഇരുവരും തമ്മിൽ വാക്തർക്കമുണ്ടായി. ഇതിന്റെ ദേഷ്യത്തിൽ കത്തിയെടുത്ത് മക്കളുടെ കഴുത്തറക്കുകയായിരുന്നു. പിന്നീട് സ്വയം കഴുത്തറക്കാനും ശ്രമിച്ചു. കുട്ടികൾ രണ്ടുപേരും ഉടൻതന്നെ മരിച്ചു.
Read Moreതമിഴ്നാട്ടിലെ ഐഫോൺ അസംബ്ലി പ്ലാന്റിലേയ്ക്ക് 20000 പേരെ കൂടി നിയമിക്കാനൊരുങ്ങി ടാറ്റ
പുത്തൻ തീരുമാനങ്ങളുമായി വീണ്ടും ടാറ്റ ഗ്രൂപ്പ്. തമിഴ്‌നാട്ടിലെ ഹൊസൂരിലുള്ള കമ്പനിയുടെ പുതിയ ഐഫോൺ അസംബ്ലി പ്ലാന്റിലേയ്ക്ക് 20,000 അധിക ജീവനക്കാരെ കൂടി നിയമിക്കുമെന്ന് ടാറ്റ ഇലക്‌ട്രോണിക്‌സ് പ്രഖ്യാപിച്ചു. ശനിയാഴ്ച്ച റാണിപ്പേട്ടിൽ ടാറ്റ മോട്ടോഴ്‌സിന്റെ 9,000 കോടി രൂപയുടെ നിർമാണ യൂണിറ്റിന്റെ തറക്കല്ലിടൽ ചടങ്ങിൽ പങ്കെടുക്കാനെത്തിയ ടാറ്റ സൺസ് ചെയർമാൻ എൻ ചന്ദ്രശേഖരനാണ് ഇക്കാര്യം അറിയിച്ചത്. ടാറ്റ മോട്ടോഴ്‌സിന്റെയും ജെഎൽആറിന്റെയും അത്യാധുനിക നിർമ്മാണ യൂണിറ്റും ചന്ദ്രശേഖരൻ ഉദ്ഘാടനം ചെയ്തു. ഉയർന്ന നിലവാരമുള്ള വാഹനങ്ങൾ നിർമ്മിക്കാനാണ് ഈ യൂണിറ്റിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. “കഴിഞ്ഞ മൂന്ന് വർഷത്തിനിടെ,…
Read Moreമനുഷ്യ വിസർജ്യ പൈപ്പ് പൊട്ടിത്തെറിച്ചു : ആകെ നാറ്റക്കേസായി എന്ന് സോഷ്യൽ മീഡിയ; വിഡിയോ കാണാം
ചൈനയിലെ നാനിംഗിൽ, മനുഷ്യവിസർജ്യങ്ങൾ ഒഴുകുന്ന സീവേജ് പൈപ്പ് പൊട്ടിത്തെറിച്ചു വഴിയിലെ വാഹനങ്ങളും മനുഷ്യരുമെല്ലാം മാലിന്യത്തിൽ കുളിച്ചു. 33 അടി ഉയരത്തിൽ നടന്ന സ്ഫോടനത്തിൽ, റോഡുകളും വാഹനങ്ങളുമെല്ലാം വിസർജ്ജ്യത്തിൽ മൂടി. ബൈക്ക് യാത്രക്കാർ, കാറുകൾ, കാൽനടയാത്രക്കാർ, വളർത്തുമൃഗങ്ങൾ എന്നിവയെല്ലാം ഈ വിചിത്ര സ്ഫോടനത്തിന്റെ ഇരകളായി തിർന്നു. നഗരത്തെ തവിട്ടുനിറവും ദുർഗന്ധമുള്ള കുളമാക്കി മാറ്റുന്ന വീഡിയോ ഇപ്പോൾ ഇന്റർനെറ്റിലാകെ വൈറലാണ്. നിർമ്മാണ തൊഴിലാളികൾ പുതുതായി സ്ഥാപിച്ച മലിനജല പൈപ്പിൽ മർദ്ദം പരീക്ഷിക്കുന്നതിനിടെയാണ് പൊട്ടിത്തെറി ഉണ്ടായതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഭയാനകമായ സംഭവത്തിൽ നിരവധി വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചെങ്കിലും ആളപായമോ…
Read More