ശ്രീലങ്കൻ സേനയുടെ കപ്പൽ ബോട്ടിലിടിച്ചു; നാല് തമിഴ് മത്സ്യത്തൊഴിലാളികൾക്ക് പരിക്ക്

ചെന്നൈ : ശ്രീലങ്കൻ നാവികസേനയുടെ കപ്പൽ ബോട്ടിലിടിച്ച് നാല് തമിഴ് മത്സ്യത്തൊഴിലാളികൾക്ക് പരിക്കേറ്റു. ഇന്ത്യ- ശ്രീലങ്ക സമുദ്രാതിർത്തിക്കടുത്ത കൊടിയക്കരയിൽ ചൊവ്വാഴ്ച വൈകീട്ടാണ് സംഭവം. നാഗപട്ടണം സെരുത്തൂർ സ്വദേശി ധർമന്റെ ഫൈബർ ബോട്ടാണ് കപ്പലിടിച്ച് മറിഞ്ഞത്. ശക്തിവേൽ, ദേവരാജ്, കാർത്തികേയൻ, സതീഷ് എന്നിവർക്കാണ് പരിക്കേറ്റത്. തങ്ങളുടെ പരിക്കുകൾ പോലും വകവെക്കാതെ ശ്രീലങ്കൻ നാവികസേനാ ഉദ്യോഗസ്ഥർ വെള്ളത്തിൽനിന്നു പൊക്കിയെടുത്ത് ആറ് മണിക്കൂറോളം ചോദ്യം ചെയ്തുവെന്ന് മത്സ്യത്തൊഴിലാളികൾ ആരോപിച്ചു. അതിനുശേഷം മറ്റു മത്സ്യത്തൊഴിലാളികൾക്ക് കൈമാറി. 6.50 ലക്ഷം രൂപ വിലമതിപ്പുള്ള യമീൻ വലകൾ, ജി.പി.എസ്. ഉപകരണങ്ങൾ, മൊബൈൽ തുടങ്ങിയവ…

Read More

തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ചർച്ച നടത്തി; പ്രവർത്തനം അവസാനിപ്പിച്ച് ഇന്ത്യവിട്ട ഫോർഡ് ഇന്ത്യയിലേക്ക് തിരിച്ചെത്താൻ സാധ്യത

ചെന്നൈ : പ്രവർത്തനം അവസാനിപ്പിച്ച് ഇന്ത്യവിട്ട ഫോർഡ് മോട്ടോഴ്‌സിന് തിരിച്ചു വരാനുള്ള വഴിയൊരുങ്ങുന്നു. യു.എസ്. സന്ദർശിക്കുന്ന തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ ഫോർഡ് അധികൃതരുമായി ഇതുസംബന്ധിച്ച് ചർച്ച നടത്തി. ഉത്പാദനം പുനരാരംഭിക്കുന്നതിന്റെ സാധ്യത ആരായാൻ കമ്പനി അധികൃതർ ഈ മാസം അവസാനം തമിഴ്‌നാട് സന്ദർശിക്കുമെന്നാണ് അറിയുന്നത്. മിഷിഗണിലെ കമ്പനി ആസ്ഥാനത്ത് ഫോർഡ് മോട്ടോഴ്‌സ് അധികൃതരുമായി നടത്തിയ ചർച്ച ക്രിയാത്മകമായിരുന്നെന്ന് സ്റ്റാലിൻ അറിയിച്ചു. തമിഴ്‌നാടുമായി ഫോർഡിനുള്ള മൂന്നുപതിറ്റാണ്ടത്തെ ബന്ധം പുനഃസ്ഥാപിക്കണമെന്ന് അദ്ദേഹം അഭ്യർഥിച്ചു. തമിഴ്‌നാട്ടിലെ അടച്ചിട്ട ഫാക്ടറി എങ്ങനെ ഉപയോഗിക്കാം എന്ന കാര്യം ആലോചിച്ചുവരുകയാണെന്ന് ഫോർഡ്…

Read More

സീതാറാം യെച്ചൂരി അന്തരിച്ചു

ഡൽഹി:  സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി (72) അന്തരിച്ചു. ശ്വാസകോശത്തിലെ അണുബാധയെ തുടർന്ന്‌ ഡൽഹി ഓൾ ഇന്ത്യാ ഇൻസ്‌റ്റിട്യൂട്ട്‌ ഓഫ്‌ മെഡിക്കൽ സയൻസസിൽ ചികിത്സയിലായിരുന്നു. കടുത്ത പനിയെ തുടർന്ന് ആഗസ്ത് 19 നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എയിംസിലെ തീവ്രപരിചരണ വിഭാഗത്തിൽ ഡോക്ടർമാരുടെ മൾട്ടി ഡിസിപ്ലിനറി ടീമിന്റെ മേൽനോട്ടത്തിലായിരുന്നു പരിചരണം. ഇടയ്ക്ക് നില മെച്ചപ്പെട്ടുവെങ്കിലും വീണ്ടും ഗുരുതരാവസ്ഥയിലായി. ഇന്ത്യൻ രാഷ്ട്രീയ, സാമൂഹിക സാഹചര്യങ്ങളെ ജനകീയ മുന്നേറ്റങ്ങൾക്കായി പാകപ്പെടുത്താനുള്ള രാഷ്ട്രീയവും സംഘടനാപരവുമായ ഉത്തരവാദിത്തം ദാർശനിക വ്യക്തതയോടെ നിർവഹിച്ച നേതാവായിരുന്നു യെച്ചൂരി. അടിയന്തരാവസ്ഥക്കാലത്തിന്റെ തീച്ചൂടിൽ സമര…

Read More

ആവശ്യം ശക്തമെങ്കിലും ചെന്നൈയിൽനിന്ന് കേരളത്തിലേക്ക് പ്രത്യേക തീവണ്ടി പ്രഖ്യാപനം വൈകുന്നു

ചെന്നൈ : ഓണത്തിന് ഹുബ്ബള്ളി, കച്ചേഗുഡ, സെക്കന്തരാബാദ് എന്നിവിടങ്ങളിൽനിന്ന് കേരളത്തിലേക്ക് പ്രത്യേക തീവണ്ടികൾ പ്രഖ്യാപിച്ചെങ്കിലും ചെന്നൈയിൽനിന്ന് കേരളത്തിലേക്ക് പ്രത്യേക തീവണ്ടികൾ സംബന്ധിച്ച് റെയിൽവേക്ക് മിണ്ടാട്ടമില്ല. ഓണം അടുത്തിട്ടും ചെന്നൈയിൽനിന്ന് പാലക്കാട് വഴി കേരളത്തിലേക്ക് പ്രത്യേക തീവണ്ടികൾ അനുവദിക്കണമെന്ന ആവശ്യം അധികൃതർ ഇപ്പോഴും ഗൗരവമായി എടുത്തിട്ടില്ല. കോച്ചുകളുടെ ലഭ്യതയ്ക്കനുസൃതമായി പ്രത്യേക തീവണ്ടികൾ അനുവദിക്കുന്നുണ്ടെന്നും ഓണത്തിന് ഇതുവരെയായി 34 പ്രത്യേക സർവീസുകൾ അനുവദിച്ചെന്നും പറയുമ്പോഴും പാലക്കാട് വഴി മംഗളൂരുവിലേക്കും തിരുവനന്തപുരത്തേക്കും പ്രത്യേക തീവണ്ടികൾ അനുവദിക്കണമെന്ന ആവശ്യം ഇപ്പോഴും അംഗീകരിച്ചിട്ടില്ല. പ്രത്യേകതീവണ്ടിപ്രഖ്യാപനം വൈകുന്നതിനാൽ പലരും വൻനിരക്ക് നൽകി സ്വകാര്യ…

Read More

70 കഴിഞ്ഞവർക്ക് സന്തോഷ വാർത്ത; 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സാ ആനുകൂല്യം ലഭിക്കും ; വിശദാംശങ്ങൾ

ഡൽഹി: 1.02 ലക്ഷം കോടി രൂപയുടെ പദ്ധതികൾക്ക് അംഗീകാരം നൽകി കേന്ദ്ര മന്ത്രിസഭാ യോഗം. 70 വയസ്സിനു മുകളിലുള്ള എല്ലാവർക്കും ചികിത്സാ സഹായം ലഭിക്കുന്നതുൾപ്പെടെയുള്ള പദ്ധതികൾക്കാണ് മന്ത്രിസഭായോഗം അനുമതി നൽകിയത്. ആയുഷ്മാൻ ഭാരത് ഇൻഷുറൻസ് പദ്ധതിയിൽ 70 വയസ്സ് കഴിഞ്ഞ എല്ലാവർക്കും പ്രതിവർഷം 5 ലക്ഷം രൂപയുടെ സൗജന്യ ചികിത്സാ ആനുകൂല്യം ലഭ്യമാകും. ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ പ്രധാന വാഗ്ദാനങ്ങളിലൊന്നിനാണ് കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നൽകിയത്. മുതിർന്ന പൗരർക്കുള്ള ആയുഷ്മാൻ ഭാരത് പ്രധാൻ മന്ത്രി ജൻ ആരോഗ്യ യോജന പരിരക്ഷയ്ക്കു വരുമാനപരിധിയോ മറ്റോ…

Read More

ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ യുവതി കുഴഞ്ഞു വീണു മരിച്ചു.

ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ യുവതി കുഴഞ്ഞുവീണ് മരിച്ചു. കഴിഞ്ഞ ദിവസം എറണാകുളത്താണ് സംഭവം നടന്നത്.എളമക്കര ആര്‍എംവി റോഡ് ചിറക്കപറമ്പിൽ ശാരദാനിവാസില്‍ അരുന്ധതിയാണ് (24) മരിച്ചത്. ചൊവ്വഴ്ച രാവിലെ എട്ടിനാണ് സംഭവം. പതിവായി ജിമ്മില്‍ പോയി വ്യായാമം ചെയ്യാറുള്ള ആള്‍ ആണ് മരിച്ച അരുന്ധതി. ചൊവ്വാഴ്ചയും പതിവ് പോലെ ജിമ്മിലേക്ക് എത്തിയതായിരുന്നു. എന്നാല്‍ വ്യായാമം ചെയ്ത് തുടങ്ങിയതിനു ശേഷം കുഴഞ്ഞു വീഴുകയായിരുന്നു. തുടര്‍ന്ന് പെട്ടെന്ന് തന്നെ യുവതിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. വയനാട് സ്വദേശിയാണ് മരിച്ച അരുന്ധതി. എട്ടുമാസം മുൻപാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. തുടര്‍ന്നാണ്…

Read More

“ഇത് മടക്കാൻ കഴിയുമ്ബോള്‍ ഞങ്ങളെ അറിയിക്ക്”: ആപ്പിളിനെ ട്രോളി സാംസങ്ങിന്റെ ട്വീറ്റ്

പ്രീമിയം സ്മാർട്ഫോണ്‍ എന്ന നിലയില്‍ ഐഫോണിന് ആരാധകർ ഏറെയുണ്ട്. ഒരു കാലത്ത് നൂതനമായ ആശയങ്ങളുമായി എത്തിയിരുന്ന കമ്പനി ഇപ്പോള്‍ ബഹുദൂരം പിന്നില്‍ ഓടുകയാണെന്ന വിമർശനം ശക്തമാണ്. ഐഫോണ്‍ 16 സീരീസിനൊപ്പം ആപ്പിള്‍ അവതരിപ്പിച്ച ഫീച്ചറുകളില്‍ ഭൂരിഭാഗവും ആൻഡ്രോയിഡ് നിർമാതാക്കള്‍ ഏതാനും വർഷങ്ങള്‍ക്ക് മുമ്ബ് തന്നെ തങ്ങളുടെ ഫോണുകളില്‍ അവതരിപ്പിച്ചിരുന്നതാണ്. ഇപ്പോഴിതാ ആപ്പിളിനെ കളിയാക്കി രംഗത്തുവന്നിരിക്കുകയാണ് വിപണിയിലെ എതിരാളിയായ സാംസങ്. ‘ഇത് മടക്കാൻകഴിയുമ്ബോള്‍ ഞങ്ങളെ അറിയിക്ക്’ എന്നെഴുതിയ 2022 ല്‍ കമ്ബനി പങ്കുവെച്ച പോസ്റ്റ് റീപോസ്റ്റ് ചെയ്തുകൊണ്ടാണ് സാംസങ് ആപ്പിളിനിട്ടൊരു ‘തട്ട് തട്ടിയത്.’ ഇപ്പോഴും കാത്തിരിക്കുകയാണെന്ന് സാംസങ്…

Read More

മദ്യം കൂട്ടത്തോടെ നശിപ്പിക്കാനുള്ള ശ്രമം പോലീസ് നോക്കിനിൽക്കെ തടഞ്ഞ് കുടിയന്മാർ; പിന്നെ സംഭവിച്ചത്….

മദ്യ കുപ്പികൾ പരസ്യമായി നിരത്തിവച്ചിരിക്കുന്നത് കണ്ടാൽ ഏതെങ്കിലും കുടിയൻമാർ വെറുതെ ഇരിക്കുമോ?. അതും നശിപ്പിക്കാനാണെങ്കിലോ പിന്നെ പറയേണ്ട. ഏതു വിധേനയും തടനായിരിക്കും ശ്രമിക്കും. ആന്ധ്രപ്രദേശിലെ ഗുണ്ടൂരിൽ നടന്ന ഇത്തരമൊരു രസകരമായൊരു സംഭവത്തിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. പിടിച്ചെടുത്ത അനധികൃത മദ്യം നശിപ്പിക്കാൻ ശ്രമിച്ച പൊലീസിനാണ് കുടിയൻമാർ എട്ടിന്റെ പണി കൊടുത്തത്. ബുൾഡോസർ ഉപയോഗിച്ച് നശിപ്പിക്കാനായി അടുക്കിവച്ചിരുന്ന മദ്യകുപ്പികളാണ് പോലീസ് നോക്കിനിൽക്കേ ആളുകൾ കൂട്ടമായി എത്തി കവർന്നത്. 50 ലക്ഷം രൂപ വില വരുന്ന മദ്യമാണ് എടുകുരു റോഡിലെ ഡമ്പിങ് യാർഡിൽ നശിപ്പിച്ച് കളയാൻ…

Read More

പെട്രോളിന്‌ ജി.എസ്.ടി.: കേന്ദ്രത്തിന് നോട്ടീസ് അയച്ച് ഹൈക്കോടതി

ചെന്നൈ : പെട്രോളിനെയും ഡീസലിനെയും ചരക്ക്‌ സേവന നികുതി(ജി.എസ്.ടി.)ക്കുകീഴിൽ കൊണ്ടുവരണമെന്നാവശ്യപ്പെട്ടുള്ള പൊതുതാത്പര്യ ഹർജിയിൽ മദ്രാസ് ഹൈക്കോടതി കേന്ദ്രത്തിന് നോട്ടീസയച്ചു. ഇക്കാര്യത്തിൽ നാലാഴ്ചയ്ക്കകം നിലപാട് വ്യക്തമാക്കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. ചെന്നൈയിലെ അഭിഭാഷകനായ സി. കനകരാജാണ് പെട്രോളിനെയും ഡീസലിനെയും ജി.എസ്.ടി.യുടെ പരിധിയിൽ കൊണ്ടുവരണമെന്ന ആവശ്യവുമായി കോടതിയെ സമീപിച്ചത്. ജി.എസ്.ടി.ക്കുകീഴിൽവരുന്നതോടെ രാജ്യത്ത് എണ്ണവില ഗണ്യമായിക്കുറയുമെന്നും എല്ലാസംസ്ഥാനത്തും ഏകീകൃതവില വരുമെന്നും ഹർജിക്കാരൻ ചൂണ്ടിക്കാണിച്ചു.

Read More

നടൻ ജീവയും കുടുംബവും അപകടത്തിൽ നിന്നു രക്ഷപ്പെട്ടു

ചെന്നൈ : നടൻ ജീവയും കുടുംബവും ബുധനാഴ്ച കാറപകടത്തിൽ നിന്നു രക്ഷപ്പെട്ടു. സേലത്തുനിന്ന് ചെന്നൈയിലേക്കു വരുമ്പോൾ ഇവർ സഞ്ചരിച്ചിരുന്ന കാർ കള്ളക്കുറിച്ചിയിലെ കണിയമൂർ ഗ്രാമത്തിൽവെച്ച് റോഡിലെ മീഡിയനിൽ ഇടിക്കുകയായിരുന്നു. റോഡു മുറിച്ചുകടന്ന ഇരുചക്ര വാഹനത്തിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ചപ്പോഴാണ് അപകടമുണ്ടായത്. കാര്യമായ പരിക്കൊന്നുമില്ലെന്ന് ജീവ അറിയിച്ചു. മറ്റൊരുവാഹനത്തിൽ അവർ ചെന്നൈയിലെത്തി.

Read More